'മരിക്കുന്നത് ആശുപത്രിയില്‍ നിന്നാണെങ്കില്‍ എത്രയും വേഗം വീട്ടില്‍കൊണ്ടുവരണം. ശാന്തികവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്ത് ദഹിപ്പിക്കണം.ആരെയും കാത്തിരിക്കരുത്''
സുഗതകുമാരിയുടെ മൃതദേഹം ശാന്തികവാടത്തിലേക്ക്
തിരുവനന്തപുരം: 'മരണശേഷം ഒരു പൂവും എന്റെ ദേഹത്ത് വെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട, മതപരമായ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയും വേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം'' ഇതായിരുന്നു മലകളുടെയും ചെടികളുടെയും കാവലാളായിരുന്ന സുഗതകുമാരിയുടെ ആഗ്രഹം.
എന്തൊക്കെ ചെയ്യരുതെന്ന് കവിഹൃദയം ആഗ്രഹിച്ചിരുന്നുവോ അതിനെല്ലാം വിരുദ്ധമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
കൊറോണ ബാധയെ തുടര്‍ന്നുള്ള മരണം ആയതിനാല്‍ പൊതുദര്‍ശനത്തിന് സാധിച്ചില്ല. പകരം അയ്യങ്കാളി ഹാളില്‍ കവിയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചനയും പുഷ്പചക്രം സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുത്തു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു സംഘാടനം. സുഗതകുമാരി ടീച്ചറുടെ വാക്കുകള്‍ക്ക് വിലകല്പിക്കാതെ പതിനായിരക്കണക്കിന് രൂപയുടെ 'ശവപുഷ്പങ്ങള്‍' ചിത്രത്തിന് മുന്നില്‍ സമര്‍പ്പിക്കപ്പെട്ടു. ചിതയിലേക്ക് എടുക്കും മുമ്പും ആ മൃതദേഹത്തില്‍ പുഷ്പചക്രം സമര്‍പ്പിക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനായിരുന്നു ആ റീത്ത് സമര്‍പ്പിച്ചത്. 'പോലീസുകാര്‍ ചുറ്റിലും നിന്ന് ആചാരവെടി മുഴക്കരുത്'' എന്ന വാക്കുകള്‍ മൃതദഹേം ചിതയിലേക്കെടുക്കുമ്പോള്‍ പോലും പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഒമ്പത് പോലീസുകാര്‍ നിരന്നു നിന്ന് ആകാശത്തേക്ക് വെടിമുഴക്കി ഔദ്യോഗിക ബഹുമതി നല്കി.
'അനുശോചനയോഗമോ സ്മാരകപ്രഭാഷണങ്ങളോ ഒന്നും വേണ്ട' എന്നുള്ള ആഗ്രഹം പോലും സാധിച്ചു നല്കാന് സര്‍ക്കാര്‍ തയ്യാറായില്ല. അഞ്ചുമണിക്ക് അയ്യങ്കാളി ഹാളില്‍ അനുസ്മരണയോഗം ചേര്‍ന്നു. സാംസ്കാരിക മന്ത്രി എ.കെ.ബാലനും കടകംപള്ളി സുരേന്ദ്രനും അടക്കം പ്രഭാഷണവും നടത്തി.
വീട്ടുകാര്‍ മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി. ഇനി ശേഷിക്കുന്ന ആഗ്രഹം ഇതാണ് ''ശാന്തികവാടത്തില്‍ നിന്ന് കിട്ടുന്ന ഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട, പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ച് പേര്‍ക്ക് പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. പിന്നെ തിരുവനന്തപുരത്തെ പേയാട്, മനസ്സിന്റെ താളംതെറ്റിയ നിരാലംബര്‍ക്കായി പടുത്തുര്‍ത്തിയ 'അഭയ' യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത്..ചുവന്ന പഴങ്ങളുണ്ടാകുന്ന ആല്‍മരം. ഒരുപാട് പക്ഷികള്‍ അതില്‍വരും. തത്തകളൊക്കെ വന്ന് പഴങ്ങള്‍ തിന്നും. അതിന്റെ പുറത്ത് ഒന്നും എഴുതിവെക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടുവയ്ക്കരുത്''
കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ചിരിയുടെ കെട്ടഴിച്ച് വേദി കയ്യടക്കി കോട്ടയം നസീര്‍ ടീം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
നിശ്ശബ്ദതയുടെ സംഗീതം
മുകുന്ദന് പി ആര് രചിച്ച 'ദി മോദി ഗോഡ് ഡയലോഗ്'; ഗവര്‍ണര്‍ പ്രകാശനം ചെയ്തു
മൃത്യുക്ഷേത്രം