×
login
പ്രൊഫ. ടി.ജെ ജോസഫിന്റെ ആത്മകഥയുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങുന്നു; എ തൗസന്റ് കട്ട്‌സ് വിവർത്തനം ചെയ്തത് വള്ളത്തോളിന്റെ കൊച്ചുമകൻ

2010 ജൂലൈ നാലിനാണ് ഇന്റേണല്‍ പരീക്ഷയ്ക്ക് ഇട്ട ചോദ്യത്തിന്റെ പേരില്‍ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായ ടി.ജെ. ജോസഫിന് നേരെ എസ്ഡിപിഐ മത തീവ്രവാദികളുടെ ആക്രമണമുണ്ടായത്.

ഇഗ്ലീഷ് പതിപ്പിന്റെ പുറം കവര്‍

തൊടുപുഴ: മുസ്ലീം മതഭീകരവാദികള്‍ കൈവെട്ടിയ പ്രൊഫ. ടി.ജെ ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകളുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങുന്നു. എ തൗസന്റ് കട്ട്‌സ് എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിരിക്കുന്ന പുസ്തകം ഈ മാസം 20നാണ് പുറത്തിറങ്ങുന്നത്. മഹാകവി വള്ളത്തോളിന്റെ കൊച്ചുമകനും മാധ്യമ പ്രവര്‍ത്തകനുമായ കെ. നന്ദകുമാറാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.

അക്ഷരങ്ങളുടെ പേരില്‍ എസ്ഡിപിഐ മതഭീകരവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ പ്രൊഫ. ടി.ജെ ജോസഫിന്റെ നീറുന്ന ജീവിത അനുഭവമാണ് അറ്റുപോകാത്ത ഓര്‍മ്മകള്‍. 2010 ജൂലൈ നാലിനാണ് ഇന്റേണല്‍ പരീക്ഷയ്ക്ക് ഇട്ട ചോദ്യത്തിന്റെ പേരില്‍ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായ ടി.ജെ. ജോസഫിന് നേരെ എസ്ഡിപിഐ മത തീവ്രവാദികളുടെ ആക്രമണമുണ്ടായത്. പിന്നാലെ ക്രൈസ്തവ സഭ പോലും ഇദ്ദേഹത്തെ തള്ളിപ്പറയുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു.


ഏറെ കഷ്ടതകള്‍ സഹിച്ച് റിട്ടയര്‍ ചെയ്യുന്ന അവസാന ദിവസം തിരിച്ചെത്തിയെങ്കിലും അകാലത്തിലെ ഭാര്യയുടെ മരണം കനത്ത ആഘാതമായി മാറി. മത തീവ്രവാദികളുടെ ക്രൂരത അരങ്ങേറിയതിന്റെ പത്താം വാര്‍ഷികത്തിലായിരുന്നു ആത്മകഥ പ്രസിദ്ധീകരിച്ചത്. ഒരൊറ്റ ചോദ്യത്തിന്റെ പേരില്‍ വ്യക്തി ജീവിതത്തിലും അധ്യാപക ജീവിതത്തിലും താണ്ടിയ കനല്‍വഴികളുടെ തുറന്നെഴുത്താണ് പുസ്തകം. തന്റെ പുസ്തകം വിവര്‍ത്തനത്തിലൂടെ കൂടുതല്‍ പേരിലെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രൊഫ. ടി.ജെ ജോസഫ് ജന്മഭൂമിയോട് പറഞ്ഞു.  

മതഭീകരവാദം ലോകത്ത് കൂടുകയാണെന്നും തന്നെപ്പോലുള്ളവരുടെ ദുരനുഭവങ്ങള്‍ വായിച്ച് ചിലരെങ്കിലും അതില്‍ നിന്നെല്ലാം പിന്തിരിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ വഴിയാകും പുസ്തകത്തിന്റെ പ്രകാശന കര്‍മം നടക്കുക.

  comment

  LATEST NEWS


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി


  പാലാരിവട്ടത്തും ബസ് ടെര്‍മിനലിലും ഐഐടി; കൂളിമാട് പാലത്തില്‍ അന്വേഷണത്തിന് കിഫ്ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.