×
login
ഒരു വിദേശ ഭാഷയ്ക്കും ഇന്ത്യയുടെ മഹത്തായ സംസ്‌കാരവും അഭിമാനവും പരിചയപ്പെടുത്താന്‍ കഴിയില്ല; അമിത് ഷാ

സ്വന്തം ഭാഷയിലുള്ളതിനേക്കാള്‍ നന്നായി സ്വയം പ്രകടിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും നമ്മുടെ ഭാഷയെ അഭിമാനത്തോടെയും മടിയുമില്ലാതെ ഉപയോഗിക്കണമെന്നും അമിത് ഷാ പറഞ്ഞു

ന്യൂദല്‍ഹി: ഒരു വിദേശ ഭാഷയ്ക്ക് ഇന്ത്യയുടെ മഹത്തായ സംസ്‌കാരവും അഭിമാനവും നമുക്ക് പരിചയപ്പെടുത്താന്‍ കഴിയില്ലന്ന്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.  

രാജ്യത്തിന്റെ പ്രത്യയശാസ്ത്ര സംവിധാനവുമായി ബന്ധപ്പെടാന്‍ വിദേശ ഭാഷയക്ക്  കഴിയില്ല, മാതൃഭാഷയ്ക്ക് മാത്രമേ ഒരു കുട്ടിയെ അവന്റെ വേരുകളുമായോ അടുപ്പിക്കാനാകൂ. കുട്ടികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്നവരാണെങ്കിലും മാതാപിതാക്കള്‍ അവരുടെ മാതൃഭാഷയില്‍ സംസാരിക്കണം.അല്ലാത്തപക്ഷം കുട്ടികള്‍ അവരുടെ വേരുകളില്‍ നിന്ന് ഛേദിക്കപ്പെടും.വേരറുത്താല്‍ വികാസമില്ല. ഹിന്ദി ദിവസ് - 2021 പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് അമിത് ഷാ പറഞ്ഞു.

സ്വന്തം ഭാഷയിലുള്ളതിനേക്കാള്‍ നന്നായി സ്വയം പ്രകടിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും നമ്മുടെ ഭാഷയെ അഭിമാനത്തോടെയും മടിയുമില്ലാതെ ഉപയോഗിക്കണമെന്നും  അമിത് ഷാ പറഞ്ഞു. നമ്മള്‍ നമ്മുടെ ഭാഷകള്‍ ഉപേക്ഷിക്കില്ലെന്ന് രാജ്യത്തെ യുവാക്കള്‍ തിരിച്ചറിയേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു.  

മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരകാലത്ത് പല നേതാക്കളും പ്രാദേശിക ഭാഷയുടെ ഉപയോഗത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. മഹാത്മാ ഗാന്ധി, രാജേന്ദ്ര പ്രസാദ്, പണ്ഡിറ്റ് നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, കെ.എം. മുന്‍ഷി, വിനോബ ഭാവെ,.... ഇന്ത്യന്‍ ഭാഷകളെ ശക്തിപ്പെടുത്തുന്നതിനായി അവരുടെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. 1949 സെപ്റ്റംബര്‍ 14 -ന് ഇന്ത്യയുടെ ഓദ്യോഗിക ഭാഷ ഹിന്ദിയും അതിന്റെ ലിപി ദേവനാഗരി ആയിരിക്കുമെന്നും  തീരുമാനിച്ചു. ഹിന്ദിയും ഏതെങ്കിലും പ്രാദേശിക ഭാഷയും തമ്മില്‍ വ്യത്യാസമില്ലെന്നും ഹിന്ദി എല്ലാ ഇന്ത്യന്‍ ഭാഷകളുടെയും സുഹൃത്താണെന്നും അത് സഹവര്‍ത്തിത്വത്തിലൂടെ മാത്രമേ പുരോഗമിക്കൂ എന്നും അദ്ദേഹം പറഞ്ഞു. വരും കാലങ്ങളില്‍, ഇന്ത്യ അതിന്റെ ഭാഷകള്‍ സംരക്ഷിക്കുമെന്നും, നമ്മുടെ ഭാഷകള്‍ അയവുള്ളതും ഉപയോഗപ്രദവുമാക്കണമെന്നും അമിത് ഷാ പറഞ്ഞു.

2018-19, 2019-20, 2020-21 വര്‍ഷങ്ങളില്‍ ഔദ്യോഗിക ഭാഷയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അമിത് ഷാ രാജഭാഷ കീര്‍ത്തി, രാജഭാഷ ഗൗരവ് അവാര്‍ഡുകള്‍ സമ്മാനിച്ചു. 'രാജ്ഭാഷ ഭാരതി' എന്ന ചെറുപുസ്തകത്തിന്റെ 160 -ാമത് ലക്കവും പ്രകാശനം ചെയ്തു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിമാരായ നിത്യാനന്ദ് റായ്, അജയ് കുമാര്‍ മിശ്ര,  എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

 

 

 

 

  comment

  LATEST NEWS


  സീതത്തോട് സഹകരണ ബാങ്ക് അഴിമതി; പരാതികള്‍ സഹകരണ വകുപ്പ് മുക്കി, അന്വേഷണം നടന്നത് ഒരു പരാതിയില്‍ മാത്രമെന്ന് വിവരാവകാശ രേഖ


  ടൊവിനോയുടെ സൂപ്പര്‍ ഹീറോ 'മിന്നല്‍ മുരളി' ക്രിസ്മസ് റിലീസ്; ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


  കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


  മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.