കവിത
വാക്കുകള്‍ കത്തിച്ചു തീകായുന്നൊരു
കൂട്ടുകാരന്വന്ന് വാതിലില്‍ മുട്ടുന്നു
വാതില്‍തുറന്നു ഞാന്‍ നോക്കവേ കാണുന്നു
അഗ്നികോണിലാളിപ്പടരുന്ന വാങ്മയം...
കത്തിയമരും സ്വരങ്ങള്‍, വ്യഞ്ജനങ്ങള്‍,
ഇടയില്പൊട്ടിത്തെറിക്കുന്ന ചില്ലക്ഷരങ്ങള്‍
കൂട്ടുകാരാ, നിന്റെ കൂട്ടക്ഷരങ്ങള്‍
കാട്ടുതീപോലിന്നു പടര്‍ന്നിടുന്നു...
കാണേണ്ടതാമസം ഓടിവന്നെന്നുടെ
കയ്യില്പ്പിടിയ്ക്കുന്നു ഉറ്റതോഴന്‍
വാഗഗ്നിജ്വാലകള്ക്കൊപ്പമുയരുന്നു
ചുണ്ടിലെരിയുന്ന ബീഡിപ്പുകച്ചുരുളുള്...
നെഞ്ചിലെ വാടാത്ത പനിനീര്‍ദളങ്ങള്‍
പച്ചയ്ക്കു കത്തുന്ന ഗന്ധംപരക്കുന്നു
ജഠരാഗ്നിജ്വാലകള്‍ വാനില്കുറിക്കുന്നു
ചോരമണമൂറു, മത്താഴക്കഥകള്...
വീണുടയുന്നൊരാ കാഴ്ചയന്ത്രത്തിന്റെ
അസ്ഥികൂടം തീയില്‍ നൃത്തംചവിട്ടുന്നു
കരിയാത്ത മുറിവുകള്ക്കുള്ളം
കത്തുമ്പോളുയരുന്നു
നോവിന്റെ ഭൂപടങ്ങള്‍...
അലയുന്നപക്ഷി വെയില്തിന്നുറങ്ങുന്ന
കനവിന്റെ ചില്ലകള്‍ കത്തിവീഴുന്നു
രതിയുടെ മൃതിചിത്രമെരിയുന്ന തീയില്‍
സ്മൃതിയുടെ നിഴലുകളെണ്ണപകരുന്നു...
ചിരിതൂവി നീയിന്നകത്തേയ്ക്ക് പോരൂ നമുക്കൊരുമിച്ചു കണ്ണീര്‍ക്കഥ പറയാം
വിഷമുള്ളദ്രവമല്പം നുകര്‍ന്നിരിക്കാം
മെല്ലെ, മൃത്യുവിന് ചുംബനമേറ്റുവാങ്ങാം...
പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്ത്തകന്; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ
വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ
പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം
സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല
'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍
കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഇന്ന് എസ്.കെ. പൊറ്റെക്കാട്ടിന്റെ നാല്‍പ്പതാം ചരമവാര്‍ഷികദിനം; 'ഇന്ദ്രനീല'മായെത്തും 'ചന്ദ്രകാന്ത'ത്തിലെ ഓര്‍മ്മകള്‍
വാഗഗ്നി... (എ.അയ്യപ്പന്)
നോവല്‍ പങ്കുവെക്കുന്നത് 10,000 വര്‍ഷത്തെ ചരിത്രം; ദ സ്റ്റോറി ഓഫ് അയോധ്യയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് യദു വിജയകൃഷ്ണന്
കളിക്കളത്തിലെ കാണാക്കയങ്ങള്‍
സ്വപ്നച്ചിമിഴ്
കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങള്‍: കരിവെള്ളൂര്‍ മുരളി, വി. ഹര്‍ഷകുമാര്‍, പി. സുബ്രഹ്മണ്യം എന്നിവര്‍ക്ക് ഫെല്ലോഷിപ്പ്