×
login
വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് ബെന്യാമിന്

ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന ശില്പവുമാണ് അവാര്‍ഡ്.

തിരുവനന്തപുരം: 2021ലെ (45ാമത്) വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ സാഹിത്യ അവാര്‍ഡ് നോവലിസ്റ്റ് ബെന്യാമിന്. 'മാന്തളിരി ലെ 20 കമ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ 'എന്ന നോവലാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. കെ.ആര്‍ മീര, ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍, ഡോ.സി. ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവര്‍ഡ് പ്രഖ്യാപിച്ചത്.  

ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന ശില്പവുമാണ് അവാര്‍ഡ്. അവാര്‍ഡ് തുക ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പത്രവും സമര്‍പ്പിക്കും. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ാം തീയതി വൈകിട്ട് 5.30 മണിക്ക് തിരുവനന്തപുരത്ത് അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് നടക്കും.  


 

 

 

    comment

    LATEST NEWS


    മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


    ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


    സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


    ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


    സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


    അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.