×
login
വഴിമറന്നവര്‍

വഴി മറന്നവര്‍ പടി കടന്നെത്തും വിദൂര സ്വപ്‌നത്തില്‍ വിഷാദ സന്ധ്യയില്‍ വഴിക്കണ്ണായെന്നും വഴി പിരിഞ്ഞവര്‍ വരുമെന്നോര്‍ത്തൊരു നെടുവീര്‍പ്പെത്തവേ വിളിച്ചുണര്‍ത്തുമെന്നുറച്ച ചിന്തയില്‍ വികാരശൂന്യമാം വിചാരധാരകള്‍.

ജയപാലന്‍ കാര്യാട്ട്‌

 

വഴി മറന്നവര്‍ പടി കടന്നെത്തും

വിദൂര സ്വപ്‌നത്തില്‍ വിഷാദ സന്ധ്യയില്‍  

വഴിക്കണ്ണായെന്നും വഴി പിരിഞ്ഞവര്‍

വരുമെന്നോര്‍ത്തൊരു നെടുവീര്‍പ്പെത്തവേ

വിളിച്ചുണര്‍ത്തുമെന്നുറച്ച ചിന്തയില്‍

വികാരശൂന്യമാം വിചാരധാരകള്‍.

 

കൊതിച്ചതില്ലൊന്നും  

കൊടുത്തതതൊക്കെയും

ഉദാത്ത ചിന്തയിലുണര്‍ന്ന നന്മകള്‍.

കതിരവന്‍ കത്തിപ്പടര്‍ത്തുമഗ്നിയില്‍

കതിരുകള്‍ കൊത്തി പതിരു ചേറ്റിയും

പിടയും നെഞ്ചിലേക്കുതിരും മുത്തുകള്‍

അലിഞ്ഞെന്നുമുപ്പിന്‍ കണികത്തുണ്ടുകള്‍.

 


കരംപിടിച്ചു കാലെടുത്തു വയ്ക്കുവാന്‍

കുടപിടിച്ചുടലുണര്‍ത്തി നാള്‍ക്കുനാള്‍.

കയങ്ങളില്‍ പൂത്തുവിരിയുമാമ്പലിന്‍

നയനശോഭയാരര്‍ന്നുണര്‍ത്തി  

ചിന്തകള്‍.

കരപ്രമാണത്തിന്‍ കണക്കെടുപ്പുകള്‍

വരപ്രസാദമായെടുത്തണിഞ്ഞവര്‍

പടികളായെണ്ണിച്ചവിട്ടി ക്രൂരമായ്

പിടിച്ചു തള്ളിയിട്ടതിക്രമങ്ങളായ്.

 

ചൊടിച്ചതില്ലൊട്ടും പിടിപ്പുകേടിന്റെ

മിടിപ്പു മാത്രമായ് നിനച്ചു മാനസം

കൊഴിഞ്ഞ സ്വപ്‌നത്തില്‍  

ചിതയെരിഞ്ഞുയി-

രൊരു പുനര്‍ജന്മക്കഥയിലാഴുന്നു.

പദസ്വനം കാതോര്‍ത്തുണര്‍ന്നുഷസ്സുകള്‍

പടികടന്നെത്തുമുണര്‍ത്തു പാട്ടിനായ്!

 

  comment
  • Tags:

  LATEST NEWS


  രാഷ്ട്രപതി കേരളത്തില്‍; റാം നാഥ് കോവിന്ദിനെ സ്വീകരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍; നാളെ വനിതാ സമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യും


  ശിവലിംഗത്തെ അവഹേളിച്ച് പോസ്റ്റ്; പരാതിയില്‍ നടപടിയില്ല; കോണ്‍ഗ്രസ് നേരാവ് അജുലത്തീഫിനെ സംരക്ഷിച്ച് പോലീസ്; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി


  പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരെ പ്രതികരിച്ചെന്ന് വരുത്തി പ്രതിപക്ഷ നേതാവ്; വി.ഡി. സതീശന്റെ നിലപാടുകളില്‍ ക്രൈസ്തവ സമൂഹത്തിന് അമര്‍ഷം


  മലപ്പുറത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചതിന്റെ പേരില്‍ കുടിവെള്ളം നിഷേധിച്ചു; പട്ടികജാതി കോളനിയില്‍ കുടിവെള്ളമെത്തിച്ച് സേവാഭാരതി


  കാശ്മീരിലെ മതതീവ്രവാദി അഴിക്കുള്ളില്‍; യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്; മോദി സര്‍ക്കാര്‍ എത്തിയപ്പോള്‍ ഗാന്ധിയനായെന്ന് പ്രതി കോടതിയില്‍


  സംസ്ഥാനത്ത് കുട്ടികളുടെ വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചു; രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.