login
ഒരു മണിക്കൂറിന് ലക്ഷങ്ങള്‍ ചെലവഴിക്കണമോ?

നിയമസഭ വിളിച്ചുകൂട്ടാനും നീട്ടിവയ്ക്കാനും അനിശ്ചിതകാലത്തേക്ക് പിരിയാനും ഒക്കെയുള്ള ഗവര്‍ണറുടെ അധികാരം ആ സ്ഥാനം വഹിക്കുന്ന ആളുടെ വിവേചനത്തിന് വിധേയമാണെന്നത് ബഹു. സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്

വടക്കെ ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തോട് അനുഭാവം പ്രകടിപ്പിക്കാന്‍ കേരള നിയമസഭയുടെ ഒരു മണിക്കൂര്‍ പ്രത്യേക സമ്മേളനം കൂടണമെന്ന് നിര്‍ബന്ധബുദ്ധ്യാ കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഒരു മണിക്കൂര്‍ സഭ ചേരുന്നതിന് നികുതിദായകരുടെ ലക്ഷക്കണക്കിന് രൂപ നഷ്ടമാകുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. സഭാംഗങ്ങളുടെ അലവന്‍സ് തുകതന്നെ ഭീമമായ സംഖ്യ വരും. മറ്റ് അനുബന്ധ ചെലവുകള്‍ വേറെയും. സഭ പതിവ് സമ്മേളനത്തിന് ഒരാഴ്ച കഴിഞ്ഞാല്‍ കൂടാനിരിക്കെ തികച്ചും ഒരു പ്രത്യേക രാഷ്ട്രീയ കാഴ്ചപ്പാട് പ്രകടമാവുന്ന ഒരു പ്രമേയം പാസാക്കാന്‍ വേണ്ടി മാത്രം സാമ്പത്തിക ഞെരുക്കം അനുഭവിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ പിടിവാശി കാണിക്കുന്നത് പ്രത്യേകിച്ചും ഇൗ കോവിഡ് കാലത്ത് ഉചിതമാണോ?  

സഭാംഗങ്ങള്‍ക്ക് സൂര്യന് താഴെയുള്ള ഏതു വിഷയത്തെക്കുറിച്ചും പ്രമേയം പാസാക്കാനുള്ള അവകാശം ആരും ചോദ്യംചെയ്യുന്നില്ല. പക്ഷെ ഔചിത്യബോധവും സാമ്പത്തികമായ പ്രതിബദ്ധതയും അവരെ തെരഞ്ഞെടുത്ത് അവിടെയെത്തിച്ച ജനങ്ങളോടുകൂടി മറുപടി പറയാന്‍ ബാധ്യതയില്ലേ? കേരള നിയമസഭയുടെ അനുഭാവപ്രകടനമില്ലെങ്കില്‍ കര്‍ഷകസമരം പൊളിയാനൊന്നും പോകുന്നില്ല. പ്രത്യേകിച്ചും ഷെഹിന്‍ബാഗ് സമരക്കാരുടെയും ലണ്ടനില്‍ പ്രകടനം നടത്തിയ ഖാലിസ്ഥാന്‍ വാദികളുടെയും സാമ്പത്തികസഹായമടക്കം സുലഭമായി ലഭിക്കുമ്പോള്‍. ജനുവരി ആദ്യവാരത്തില്‍ സഭ ചേരാനിരിക്കെ നയപരിപാടികളുടെ ഭാഗമായി ഈ വിഷയം കൂട്ടിച്ചേര്‍ക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ ഈ ഒരു മണിക്കൂര്‍ ധാരാളിത്തം സംസ്ഥാനത്തിന്റെ താല്‍പ്പര്യത്തിന് അനുസൃമാണോ? കോടതികളുടെ പരിഗണനയിലുള്ള ഒരു വിഷയത്തെക്കുറിച്ച് തീവ്രവാദ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഒരു വ്യക്തിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏകകണ്ഠമായ പ്രമേയം കേരള നിയമസഭ പാസാക്കിയിട്ട് എന്തുണ്ടായി? നിര്‍ഭാഗ്യവാനായ ആ മനുഷ്യന്‍ ഇപ്പോഴും വിചാരണതടവുകാരനായി കഴിയുന്നു. പ്രമേയം പാസാക്കിയവര്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചു എന്നത് ബാക്കിപത്രമായി അവശേഷിക്കുന്നു.

ഈ പശ്ചാത്തലത്തില്‍ വേണം പ്രത്യേക സമ്മേളനത്തിന് അനുമതി നല്‍കാത്ത കേരള ഗവര്‍ണറെക്കുറിച്ച് ചില ഈര്‍ക്കിലിപ്പാര്‍ട്ടികളടക്കം ആഭാസകരമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് വീക്ഷിക്കുവാന്‍. അത്തരം രാഷ്ട്രീയ ക്ഷുദ്രജീവികളെക്കുറിച്ച് പത്രത്താളുകളിലൂടെ പരാമര്‍ശിക്കുന്നതുപോലും അപമാനകരമാണ്! ''എനിക്കും എന്റെ ഏമാനും കൂടി ആയിരം രൂപ ശമ്പളമാണ്'' എന്ന് പറയുന്ന ഈ രാഷ്ട്രീയ ഭിക്ഷാംദേഹി സര്‍ക്കസ്സുകളിലെ കോമളികളെപ്പോലെ രാഷ്ട്രീയ പ്രവര്‍ത്തന മണ്ഡലത്തില്‍ അല്‍പ്പം ചിരയുടെ ആശ്വാസം പകര്‍ന്നുതരുന്നുണ്ട്. സ്വാതന്ത്ര്യസമരം സാമ്രാജ്യത്വസമരമാണെന്നും നേതാജിയെപ്പോലെ ഒരു ത്യാഗോജ്വലനായ നേതാവ് ബ്രിട്ടീഷ് ചെരുപ്പുനക്കിയാണെന്നും ജനങ്ങളെ വിശ്വസിപ്പിക്കാന്‍ പാടുപെട്ട ഒരു വിചിത്രജീവിയാണത്.  

അതുതന്നെയാണ് 'അടിയന്തരാവസ്ഥ ജനനന്മയ്ക്ക്' എന്ന ഖദര്‍ധാരികളായ യൂത്തന്‍മാരുടെ ചുമരെഴുത്ത് നടത്തുകയും, നക്‌സലേറ്റ്, ആര്‍എസ്എസ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരെ പോലീസിന് ഒറ്റിക്കൊടുക്കുകയും ചെയ്തത്. ലവലേശം ലജ്ജയില്ലാത്ത ആണും പെണ്ണുംകെട്ട  ആ പ്രസ്ഥാനത്തെക്കുറിച്ച് വരികളോ വാക്കുകളോ പംക്തികളോ ചെലവഴിക്കുന്നത് വൃഥാവ്യായാമമാണ്. കാരണം അഖിലലോക പാര്‍ട്ടിക്ക് ഇന്ന് തൃശൂര്‍ ജില്ലയിലെ ചില കായലോരത്ത് മാത്രം നാമമാത്രമായ സാന്നിധ്യമാണുള്ളത്.  

രാജ്യം മുഴുവന്‍ 144 പ്രഖ്യാപിച്ചാലും ഈ കക്ഷിക്ക് ബാധകമാകില്ല. കാരണം 144 ന് അഞ്ചിലധികം ആള് വേണമല്ലോ? ജനങ്ങള്‍ ആ വികൃതജീവിയുടെ കപടമുഖം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ സര്‍വ്വാദരണീയനായ കേരള ഗവര്‍ണര്‍ക്കെതിരെ കാന ഭാഷ ഉപയോഗിച്ചുകൊണ്ട് രംഗത്തുവന്നിരിക്കുന്നു. വല്ല്യേട്ടനെ സന്തോഷിപ്പിച്ചാല്‍ നക്കാപ്പിച്ച വല്ലതും കൂടുതല്‍ കിട്ടുമെന്ന മോഹത്തിലായിരിക്കും.

നിയമസഭ വിളിച്ചുകൂടുന്നത് ഭരണഘടനയുടെ 174-ാം അനുഛേദത്തില്‍ സംസ്ഥാന ഗവര്‍ണറില്‍ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ചുകൊണ്ടാണ്. ആ അനുഛേദത്തിലുപയോഗിച്ച വാചകങ്ങള്‍ ''അഠ ൗെരവ ശോല മിറ  ുഹമരല മ െവല വേശിസ െളശ'േ' ഗവര്‍ണര്‍ക്ക് യുക്തമായ സമയത്തും സ്ഥലത്തും സഭ വിളിച്ചുകൂട്ടുവാനുള്ള വിവേചനാധികാരമാണ് ഈ അനുഛേദം നല്‍കുന്നത്. ഒരൊറ്റ നിബന്ധന മാത്രം. രണ്ട് സമ്മേളനങ്ങളുടെ ഇടയിലുള്ള കാലാവധി ആറ് മാസത്തില്‍ കൂടാന്‍ പാടില്ല എന്ന്മാത്രം.

ഗവര്‍ണറുടെ അധികാരം വിവേചനാധികാരമാണെന്ന് സംസ്ഥാനത്തെ നിയമവകുപ്പ് മന്ത്രിതന്നെ ഒരു ലേഖനത്തില്‍ സമ്മതിക്കുന്നുണ്ട്. നിയമവിശാരദന്മാരെന്ന് സ്വയം പ്രഖ്യാപിക്കുന്ന ചിലര്‍ മാത്രം ഇത് മന്ത്രിസഭയുടെ ഉപദേശം വഴി നടത്തേണ്ടതാണെന്ന് സമര്‍ത്ഥിക്കുന്നു. ഇക്കാര്യത്തില്‍ നമ്മുടെ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് 1969 ല്‍ സത്യപാല്‍ കേസില്‍ പ്രഖ്യാപിച്ച വിധി നിയമവിദഗ്ധരാരും സൂചിപ്പിക്കുന്നതുപോലും കാണുന്നില്ല. നിയമസഭ വിളിച്ചുകൂട്ടാനും നീട്ടിവയ്ക്കാനും അനിശ്ചിതകാലത്തേക്ക് പിരിയാനും ഒക്കെയുള്ള ഗവര്‍ണറുടെ അധികാരം ആ സ്ഥാനം വഹിക്കുന്ന ആളുടെ വിവേചനത്തിന് വിധേയമാണെന്നത് ബഹു. സുപ്രീംകോടതി പ്രഖ്യാപിച്ചിട്ടുണ്ട്.  

സഭ സമ്മണ്‍ ചെയ്തുകൊണ്ട് പഞ്ചാബ് ഗവര്‍ണര്‍ പുറപ്പെടുവിച്ച ഉത്തരവ് അധികാരപരിധിക്ക് പുറത്താണെന്നും അസാധുവാണെന്നും അഭിപ്രായപ്പെട്ടുകൊണ്ട് സ്പീക്കര്‍ സഭ നീട്ടിവച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു കേസിലെ പ്രധാന വാദം. അതോടൊപ്പംതന്നെ സഭ മുഴുവന്‍ നിര്‍ത്തിവെക്കാന്‍ (ജൃീൃീഴൗല) ഗവര്‍ണര്‍ക്ക് അധികാരമുണ്ടോ എന്നായിരുന്നു മറ്റൊരു വിഷയം. ഈ അധികാര നിര്‍വ്വഹണത്തില്‍ ഭരണഘടന ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ദുരുദ്ദേശ്യത്തിന്റെ അഭാവത്തില്‍ ഗവര്‍ണറുടെ അത്തരം നടപടി കോടതിയില്‍പോലും ചോദ്യാര്‍ഹമല്ലെന്നുമാണ് സു്രപീംകോടതി അഭിപ്രായപ്പെട്ടത്. പിന്നീടുണ്ടായ രാമേശ്വര്‍ പ്രസാദ് കേസിലും മറിച്ചൊരഭിപ്രായം രേഖപ്പെടുത്തി കാണുന്നില്ല. നിയമവ്യവസ്ഥ ഇതാണെന്ന് പരിപൂര്‍ണ ബോധ്യമുള്ളതുകൊണ്ടാണ് ബഹുമാനപ്പെട്ട നിയമമന്ത്രി ഗവര്‍ണര്‍ക്ക് വിവേചനാധികാരമുണ്ടെന്ന് സമ്മതിച്ചുകൊടുക്കുന്നത്.

പൊതുജനതാല്‍പ്പര്യം മുന്‍നിര്‍ത്തി ദുര്‍വ്യയങ്ങള്‍ ഒഴിവാക്കാനും തികച്ചും രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യംവച്ചുകൊണ്ട് അടിയന്തര സ്വഭാവം ഒന്നും ചൂണ്ടിക്കാണിക്കാനില്ലെന്ന നിഗമനത്തില്‍ ബഹു. ഗവര്‍ണര്‍ എത്തുന്നത് എങ്ങിനെ ദുരുദ്ദേശ്യപരമാകും? ഒരാഴ്ച കഴിഞ്ഞ് ഈ വിഷയം സമ്പൂര്‍ണമായി ചര്‍ച്ച ചെയ്യുന്നതുവരെ ഉത്തരേന്ത്യയില്‍ നടക്കുന്ന സമരത്തെക്കുറിച്ച് കേരളത്തില്‍ പ്രത്യാഘാതങ്ങളൊന്നുംതന്നെ ഉണ്ടാകാന്‍ പോകുന്നില്ല. ജനങ്ങളുടെ ചെലവില്‍ വിലകുറഞ്ഞ രാഷ്ട്രീയനേട്ടം ഉണ്ടാക്കാമെന്ന് മാത്രം. യുക്തിസഹമായ നിലപാടെടുത്ത് ഇത് ചൂണ്ടിക്കാണിച്ച ഗവര്‍ണറെ പുലഭ്യം പറയുന്നതാണോ മാന്യമായ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി? തരംതാണ രീതികള്‍ മാത്രം പരിചയിച്ചവര്‍ക്ക് അതില്‍നിന്ന് കരകയറാന്‍ പ്രയാസമുണ്ടാകും. അതുകൊണ്ടാണ് മാന്യനായ നിയമമന്ത്രിപോലും മര്യാദയുള്ള ഭാഷ ഉപയോഗിച്ചുകൊണ്ട് തന്റെ വാദഗതി അവതരിപ്പിക്കാന്‍ നോക്കുന്നത്.

ഭാഗ്യവശാല്‍ കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. വിവേചനാധികാരത്തെക്കുറിച്ച് വിവേചനബുദ്ധിയോടുകൂടി പ്രതികരിക്കാനുള്ള കഴിവ് അവര്‍ക്കുണ്ട്. നിലനില്‍പ്പിനുവേണ്ടി ഓരിയിടുന്ന ശുനകവര്‍ഗ്ഗത്തെ തിരിച്ചറിയാനുള്ള വിവേകവും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

 

 

 

  comment
  • Tags:

  LATEST NEWS


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കേറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.