login
ആട് ജീവിതങ്ങള്‍

സമൂഹത്തില്‍ ഉന്നത ശ്രേണിയിലുള്ളവരെ വരുതിയിലാക്കാന്‍ അവര്‍ പലമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു. പണം, സ്ത്രീ, ലഹരി, അധികാരം, പ്രണയം, ഇതിലേതിലാണ് ഇരകള്‍ വീഴുന്നതെന്നും, അടിമകളാവുന്നതെന്നും നമുക്കൂഹിക്കാന്‍ പ്രയാസമാണ്

ജിഹാദികളുടെ പ്രവര്‍ത്തനം പല തലങ്ങളിലുള്ളതാണ്. സമൂഹത്തില്‍ ഉന്നത ശ്രേണിയിലുള്ളവരെ വരുതിയിലാക്കാന്‍ അവര്‍ പലമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു, അഥവാ ട്രാപ്പുകളുപയോഗിക്കുന്നു, പണം, സ്ത്രീ, ലഹരി, അധികാരം, പ്രണയം, ഇതിലേതിലാണ് ഇരകള്‍ വീഴുന്നതെന്നും, അടിമകളാവുന്നതെന്നും നമുക്കൂഹിക്കാന്‍ പ്രയാസമാണ.് സെലിബ്രേറ്റി മുതല്‍ മറ്റു മതമേധാവികളെവരെ ഇവര്‍ ലക്ഷ്യമിടുന്നു. വലയില്‍ വീണാല്‍ രക്ഷപ്പെടുക പ്രയാസം. പ്രശസ്ത എഴുത്തുകാരി തന്നെ ഉദാഹരണം. എനിക്കത്ഭുതം തോന്നിയിട്ടുണ്ട്, മതങ്ങളെ എക്കാലവും എതിര്‍ത്തിട്ടുള്ള തീവ്രകമ്യൂണിസ്റ്റുകള്‍ പോലും ജിഹാദികള്‍ക്ക് വേണ്ടി പോരാടുന്നത് കണ്ടിട്ട്. ചിലരെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ ആ അത്ഭുതം മാറി.

സിനിമയില്‍ ന്യൂജന്‍ ലേബലിലുള്ളവര്‍ പലരും ലഹരിക്കടിമപ്പെടുന്നു. നമ്മള്‍ സ്വകാര്യ ജീവിതമെന്ന് കരുതുന്നുവ അവര്‍  പരസ്യമായി പ്രകടിപ്പിക്കും. ചുംബന സമര കൂട്ടായ്മ ഇതിന്റെ ഭാഗമായിരുന്നു.  അത് പിന്നീട് പതിയെ  ഹൈന്ദവ ആചാര ലംഘനങ്ങളിലേക്കും, ന്യുനപക്ഷ പ്രീണനത്തിലേക്കും വഴിമാറി. ലഹരിയും, പണവും, ലൈംഗികതയും കൂടിച്ചേര്‍ന്നുള്ള അരാജകത്വം. ഇത് സങ്കുചിത മത പ്രീണത്തിലേക്ക് വഴുതിമാറുന്നു. ഈ സാഹചര്യത്തെ ഭരണകൂടനിലനില്‍പ്പിനായി ഇടതുപക്ഷം കൃത്യമായി ഉപയോഗിക്കുന്നു. സിറിയയിലും, പാക്കിസ്ഥാനിലും തുടങ്ങി,ലോകം മുഴുവന്‍ മതഭീകരരെ സൃഷ്ടിക്കുന്നതില്‍ ലഹരിക്കും, പണത്തിനും ലൈംഗികതയ്ക്കുമുള്ള പങ്ക്  വെളിച്ചത്ത് വന്നതാണല്ലോ.

പിഞ്ചു കുഞ്ഞുങ്ങളെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്യാന്‍ ഒരുങ്ങുന്ന ഹമാസിന്റെ മനുഷ്യാവകാശ ലംഘനം ഇവര്‍ കാണില്ല, ബംഗാളിലെ വംശഹത്യ ഇവര്‍ക്ക് ഞെട്ടലുണ്ടാക്കുകയില്ല. കാശ്മീരില്‍ നിന്ന് തുരത്തിയോടിക്കപ്പെട്ട കാശ്മീരികളെ ഇവര്‍ കാണില്ല. ജോസഫിന്റെ കൈവെട്ടിയതിനെതിരെ മിണ്ടില്ല. അഫ്ഗാനിസ്ഥാനിലെ ക്ലാസ് മുറികളില്‍ പിഞ്ചു വിദ്യാര്‍ത്ഥികള്‍ ചിതറിത്തെറിച്ചതും ഇവര്‍ കണ്ടിട്ടില്ല. എന്നാല്‍  കത്വയും,പൗരത്വ നിയമഭേദഗതിയും, ഗോവധ നിരോധനവും, കാശ്മീരിലെയും, ലക്ഷദ്വീപിലെ കേന്ദ്ര ഇടപെടലുമെല്ലാം ഇവരുടെ സജീവ ചര്‍ച്ചാ വിഷയമാണ്. വന്‍ ലഹരി- ആയുധക്കടത്ത് എന്നിവയെകുറിച്ചും ഇവര്‍ കമാന്നു മിണ്ടില്ല (അതൊക്ക അവര്‍ക്ക് വേണ്ടിയുള്ളതാണ

ല്ലോ) ഇടതു സാംസ്‌കാരിക നായകരും ഇവരുടെ വലയില്‍ തന്നെ. അവരുടെ ഭാഷയില്‍ എല്ലാം കാവി ഭീകരത. ഏറ്റവും വലിയ ഭീകരന്‍ മോദി ഭീകര സംഘടന ആര്‍എസ്എസ്. ഇത് പ്രചരിപ്പിക്കാന്‍ ജിഹാദികളുടെ  അച്ചാരം വാങ്ങിയ  മാധ്യമങ്ങള്‍  മത്സരിക്കുന്നു. ആര്‍എസ്എസ് ഇസ്ലാമിന്റെ ശത്രുവാണെന്നും (ആര്‍എസ്എസ്സിലും ധാരാളം മുസ്ലിങ്ങളുണ്ടെന്ന് പാവം മുസ്ലീങ്ങള്‍ക്കറിയില്ല) ഇവര്‍ പ്രചരിപ്പിക്കുന്നു. ഹിന്ദുമാനബിന്ദുക്കളെ തകര്‍ക്കുന്നതിനും സംസ്‌കാരത്തെ അധിക്ഷേപിക്കുന്നതിനും ഇവര്‍ കൂട്ടുനില്‍ക്കുന്നു.  

കേരളത്തിലെ മിക്ക മാധ്യമങ്ങളും ഇപ്പോള്‍ ജിഹാദി അജണ്ടയുടെ പ്രചാരകരാണ്, കേരളം, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ മത ഭീകരുടെ ഹബ്ബായി മാറിയിരിക്കുന്നു, ഐഎസ്‌ഐഎസ്സി ലേക്ക്ഒഴുകിയവരുടെ കണക്ക് നമ്മുടെ പോലീസിന്റെ കയ്യിലില്ലെങ്കിലും ഐക്യരാഷ്ട്ര സഭയുടെ കൈവശമുണ്ട്. പെരുച്ചാഴികളെ പോലെ അവര്‍ നമ്മുടെ മണ്ണിലും മാളങ്ങളുണ്ടാക്കിയിരിക്കുന്നു. കമ്യുണിസ്റ്റുകള്‍ വോട്ടിനുവേണ്ടി അവരെ സംരക്ഷിക്കുന്നു. ജിഹാദികള്‍ കമ്മ്യുണിസ്റ്റ് കുപ്പായമണിഞ്ഞാണ് സൈ്വര്യവിഹാരം നടത്തുന്നത്. ഇത് നമ്മുടെ ഉറക്കം കെടുത്താന്‍ പോവുന്നതേയുള്ളു.  

പറഞ്ഞത് വിഴുങ്ങി  ദ്വീപിനെ രക്ഷിക്കാന്‍ കരയുന്ന സിനിമാ സ്റ്റാറുകള്‍ ഏത് ട്രാപ്പിലാണ് കുടുങ്ങി ശ്വാസം മുട്ടുന്നതെന്ന് നമുക്കറിയില്ലല്ലോ. എന്തായാലും കെണി വലുതാണെന്ന് ഊഹിക്കാം. അതല്ലെങ്കില്‍ സ്വന്തം കരിയര്‍ കളഞ്ഞ് ഇങ്ങിനെ പെരുമാറില്ലല്ലോ. ഒരു തരം ആടുജീവിതം തന്നെ. അറബി മുതലാളി പറയുന്നത് കേട്ട് അടിമയായി കഴിയേണ്ടവര്‍. ആട് ജീവിതം, മരുഭൂമിയില്‍ നിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കും നടപ്പായിരിക്കുന്നു.  

പണ്ടു കാനനചോലയിലേക്ക് ആട് മേയ്ക്കാന്‍ വിളിച്ച കവിയുടെ വരികള്‍  ഇന്ന് അപ്രസക്തം, ആടുകളുമായി മരുഭൂമി മാടിവിളിക്കുന്നു. വരൂ മേയ്ക്കാന്‍ വരൂ. ആട്ടിടയന്മാരുടെ അടുത്ത കുത്തിപ്പൊക്കല്‍ എന്താണാവോ. കാത്തിരിക്കാം. ദ്വീപുകാര്‍ക്കില്ലാത്ത വ്യഥ, അല്‍ സിനിമക്കാരില്‍ തുടങ്ങി അല്‍ സഖാവും, അല്‍ രാഹുലും ഏറ്റെടുക്കുമ്പോള്‍ മീശവടിച്ചു താടി വളര്‍ത്തുന്നവര്‍ക്ക് ആഘോഷരാവുകള്‍.അവരുടെ കയ്യിലെ ചരടുകള്‍ക്കനുസരിച്ച് ചലിക്കുന്നവര്‍ കുരുതി കൊടുക്കുന്നത് ഭാരതത്തിന്റെ അഖണ്ഡതയെയാണ്.

  comment

  LATEST NEWS


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.