×
login
പുതിയ കേരളത്തിനായി...

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ പ്രതിപക്ഷം ആദ്യം തെരഞ്ഞെടുത്തത് ജെഎന്‍യു കാമ്പസ് ആണ്. തുടര്‍ന്ന് ഭീമാ കൊറേഗാവ്, ഷഹീന്‍ ബാഗ് എന്നിവിടങ്ങളില്‍ ദളിതുകളെയും മുസ്ലീംങ്ങളേയും ലക്ഷ്യമിട്ടു. ഏറ്റവും പുതുതായി അവര്‍ കണ്ടെത്തിയത് കര്‍ഷക പ്രക്ഷോഭമാണ്. വട്ടിപ്പണക്കാരുടേയും ഇടനിലക്കാരുടേയും ചൂഷണങ്ങളില്‍ നിന്നു കര്‍ഷകരെ മോചിപ്പിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക ഭേദഗതി ബില്ലുകള്‍ മറയാക്കി ദല്‍ഹി പ്രാന്തങ്ങളില്‍ നടത്തുന്ന അക്രമാസക്ത സമരങ്ങളിലെ ഭീകരവാദ സാന്നിദ്ധ്യവും വിദേശ ഇടപെടലുകളും പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞു.

രാഷ്ട്രം പുനര്‍നിര്‍മ്മാണ പാതയിലാണ്. വൈദേശികാക്രമണങ്ങളും വൈദേശികാധിപത്യവും  രാജ്യത്തിന്റെ രാഷ്ട്രീയ മനസ്സിനേല്‍പ്പിച്ച മുറിവുണക്കാനുള്ള തയ്യാറെടുപ്പിലാണ്. ചെറിയ തുടക്കങ്ങള്‍ വലിയ വിജയങ്ങളായി പരിണമിച്ചു എന്നതാണ് ഭാരതത്തിന്റെ സമകാലിക രാഷ്ട്രീയ ഭൂപടം. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം അധികാരത്തില്‍ വന്ന സര്‍ക്കാരുകളൊന്നും വൈദേശികാധിപത്യത്തിന്റെ ഉറക്കച്ചടവുകള്‍ തലയില്‍ നിന്നിറക്കിവയ്ക്കാന്‍ തയ്യാറായില്ല. ചരിത്രപരമായ  ഈ ദൗത്യനിര്‍വ്വഹണത്തിന് മോദിസര്‍ക്കാര്‍ തുടക്കം കുറിച്ചു.  കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കലും രാമക്ഷേത്ര നിര്‍മ്മാണവും മുത്തലാഖ് നിരോധന നിയമവും പൗരത്വഭേദഗതി ബില്ലും കര്‍ഷിക നിയമങ്ങളും ഭാരതത്തിന്റെ ദേശീയ സ്വത്വത്തിന്റേയും പരമാധികാരത്തിന്റേയും വീണ്ടെടുപ്പുകളാണ്. എന്നാല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതുമുതല്‍ തീവ്രവാദികളുടേയും വിഘടനവാദികളുടേയും പിന്തുണയോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യക്ഷമായും പരോക്ഷമായും സര്‍ക്കാരിനെതിരെയുള്ള ഗൂഢാലോചനകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു. അതിനാദ്യമായി അവര്‍ തെരഞ്ഞെടുത്തത് ജെ.എന്‍.യു. കാമ്പസാണ്. തുടര്‍ന്ന് ഭീമാ കൊറേഗാവ്, ഷഹീന്‍ബാഗ് എന്നീ ഇടങ്ങളില്‍ ദളിതുകളെയും മുസ്ലീംങ്ങളേയും ലക്ഷ്യമിട്ടു. ഇവിടെയൊക്കെ പ്രതിരോധവുമായി അവതരിച്ചത്  ദേശീയതയുടെ കരുത്താണ്. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഏറ്റവും പുതുതായി അവര്‍ കണ്ടെത്തിയത് കര്‍ഷക പ്രക്ഷോഭമാണ്.  മണ്ഡികളിലെ വട്ടിപ്പണക്കാരുടേയും ഇടനിലക്കാരുടേയും ചൂഷണങ്ങളില്‍ നിന്നു കര്‍ഷകരെ മോചിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക ഭേദഗതി ബില്ലുകള്‍ മറയാക്കി ചൂഷകരുടെയും ഇടനിലക്കാരുടേയും വന്‍ സമ്പത്തുകൊണ്ട് ദല്‍ഹി പ്രാന്തങ്ങളില്‍ നടത്തുന്ന അക്രമാസക്ത സമരങ്ങളിലെ ഭീകരവാദസാന്നിദ്ധ്യവും  വിദേശ ഇടപെടലുകളും പകല്‍പോലെ വ്യക്തമായിക്കഴിഞ്ഞു.

ഉത്തരേന്ത്യയിലെ ദേശവിരുദ്ധ രാഷ്ട്രീയത്തിന്റെ കാര്‍ബണ്‍ പതിപ്പുകള്‍ പ്രത്യക്ഷപ്പെടുന്ന ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കേരളം. അതിന്റെ കാരണങ്ങള്‍ അന്വേഷിച്ച് പാഴൂര്‍പ്പടിപ്പുര വരെ പോകേണ്ടതില്ല. ബീഹാറിലും ബംഗാളിലും തമിഴ്‌നാട്ടിലും രൂപപ്പെട്ട കോണ്‍ഗ്രസ്-ഇടതു സഖ്യത്തിന്റെ രാഷ്ട്രീയ യുക്തി എത്രയോ നാള്‍ മുമ്പേ  കേരളത്തില്‍ തുടങ്ങിയിരുന്നു. ഇവിടെ യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് മത്സരമെന്ന ഇരുമുന്നണി നേതാക്കളുടേയും പ്രസ്താവനകള്‍ പരസ്പരം പുറംചൊറിയലുകളാണ്. ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ സോളാര്‍ അഴിമതിയും കെ.എം.മാണിയുടെ ബാര്‍കോഴയും നോട്ടെണ്ണല്‍മെഷീനും കര്‍തൃത്വവത്കരിച്ച് എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ സ്പ്രിംഗ്‌ളര്‍, പ്രളയഫണ്ട്, സ്വര്‍ണ്ണ  കളളക്കടത്ത്, കിഫ്ബി, ഇ-മൊബിലിറ്റി, കെഫോണ്‍, ട്രഷറി തട്ടിപ്പ്,  പുറംവാതില്‍ നിയമനം തുടങ്ങി ഡസന്‍ കണക്കിന് അഴിമതികളെക്കുറിച്ച് വിവിധ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അഞ്ചരലക്ഷം ഭവനരഹിതരുള്ള സംസ്ഥാനത്ത് പാവങ്ങള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനുള്ള വടക്കാഞ്ചേരി ലൈഫ് ഫ്‌ളാറ്റ് നിര്‍മ്മാണത്തില്‍ പോലും അഴിമതി നടന്നു. നിമയസഭാ സ്പീക്കര്‍ വരെ അഴിമതി ആരോപണത്തിന്റെ നിഴലിലാണ്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയും പാര്‍ട്ടി സെക്രട്ടറിയുടെ മകനും വരെ അഴി എണ്ണേണ്ടി വരുന്നുവെന്ന് പറഞ്ഞാല്‍ ഭരണതലത്തിലെ അഴിമതിയുടെ വ്യാപ്തി വ്യക്തമല്ലേ? 'അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍.' സോളാര്‍ അഴിമതികേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അന്നത്തെ സഹമന്ത്രിമാരും എം.എല്‍.എ.മാരും വിചാരണ നേരിട്ടുകൊണ്ടിരിക്കെ, പാലാരിവട്ടം പാലം അഴിമതി കേസില്‍ മുസ്ലീം ലീഗിന്റെ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞും സാമ്പത്തിക തട്ടിപ്പുകേസില്‍ എം.എല്‍.എ. കമറുദ്ദീനും ജയിലിലാണ്. അഴിമതിയുടെ കറ പുരളാത്ത മുന്‍ ഉന്നതോദ്യോഗസ്ഥരും ടെക്‌നോക്രാറ്റുകളും ദേശീയതയുടെ ഭാഗമാകുന്നത് ഭാവി കേരളത്തിന്റെ രജതരേഖയാണ്.

ഏറെ കൊട്ടിഘോഷിക്കപ്പെട്ടതാണ് കേരളാ മോഡല്‍ വികസനം. എന്നാല്‍ ഇന്ന് ഭക്ഷണകിറ്റിനുവേണ്ടി രാഷ്ട്രീയാഭിപ്രായം പോലും അടിയറ വയ്‌ക്കേണ്ട ഗതികേടിലാണ് മലയാളികള്‍. കാര്‍ഷിക - വ്യാവസായിക - ആരോഗ്യമേഖല ആകെ തകര്‍ച്ചയിലാണ്. മൂന്നരലക്ഷം  കോടിയുടെ കടബാദ്ധ്യതയാണ് ഇരുമുന്നണികളുടേയും മാറിമാറിയുള്ള ഭരണത്തിന്റെ ബാക്കിപത്രം. തൊഴിലില്ലായ്മ ദേശീയ ശരാശരിയേക്കാള്‍ ഒന്നര ഇരട്ടി വര്‍ദ്ധിച്ച് 11.52 ശതമാനത്തിലെത്തി. കേവലം റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രക്ഷോഭമല്ല, ജനസംഖ്യയില്‍ 30 ശതമാനം വരുന്ന തൊഴില്‍രഹിതരായ യുവതയുടെ വികാരമാണ് സെക്രട്ടറിയേറ്റിനു മുമ്പില്‍ പ്രതിഫലിച്ചത്. കേരളം മാറിമാറി ഭരിച്ച കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് മുന്നണികളാണ് ഈ പ്രക്ഷോഭത്തിനുത്തരവാദികള്‍. 43 ലക്ഷം തൊഴില്‍ രഹിതര്‍ എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴിലിനു കാത്തുനില്‍ക്കുമ്പോള്‍ വിവിധ തസ്തികകളില്‍ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ 1.25 ലക്ഷം ആശ്രിതരേയും സ്വന്തക്കാരേയുമാണ് പുറംവാതിലിലൂടെ ഉദ്യോഗങ്ങളില്‍ നിയമിച്ചത്.

കേരളം മുന്‍ കാശ്മീരായി മാറിക്കൊണ്ടിരിക്കുന്നു. ഭീകരവാദികള്‍ക്കും തീവ്രവാദികള്‍ക്കും സുരക്ഷിതമായ ഇടം. അടുത്തകാലത്ത് കേരളത്തില്‍ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കു നേരേ നടന്ന ആക്രമണങ്ങള്‍ സൂചിപ്പിക്കുന്നത് ചില മുസ്ലീം തീവ്രവാദ സംഘടനകള്‍ സിപിഎമ്മിന്റെ കില്ലര്‍ സ്‌കോഡുകളായി പരിവര്‍ത്തനപ്പെട്ടു എന്നാണ്.

ലോകമാകെ കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചുനില്‍ക്കെ പട്ടിണി മരണം റിപ്പോര്‍ട്ടു ചെയ്യാത്ത ഏക രാജ്യമാണ് ഭാരതം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മ നിര്‍ഭര്‍ ഭാരത് പോലുള്ള പദ്ധതികള്‍ വഴി കൊവിഡാനന്തര ഭാരതം വന്‍ സാമ്പത്തിക വളര്‍ച്ച നേടുമെന്ന് സാമ്പത്തിക വിദഗ്ദ്ധരുടെ പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, മുദ്ര യോജന, ഉജ്ജ്വല്‍ യോജന, കിസ്സാന്‍ സമ്മാന്‍ നിധി, ജല്‍ ജീവന്‍ പദ്ധതി, സൗജന്യ റേഷന്‍, സ്വച്ഛ് ഭാരത്,  പ്രധാനമന്ത്രി ആവാസ് യോജന, ആയുഷ്മാന്‍ ഭാരത്, അങ്കണവാടി ജീവനക്കാരുടെ ശമ്പള വര്‍ദ്ധന തുടങ്ങി വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഗുണഭോക്താക്കളാകാത്ത ഒരു ഭവനം പോലും ഇന്ന് കേരളത്തിലില്ല. ഈ പശ്ചാത്തലത്തിലാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഒരു പുതിയ കേരളത്തിനായി നടത്തുന്ന  വിജയ യാത്രയെ കേരള ജനത നെഞ്ചിലേറ്റുന്നത്.

  comment

  LATEST NEWS


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു


  ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി വാതില്‍ തുറന്ന് യ.എ.ഇ; കൊറോണ വാക്‌സിനെടുത്തവര്‍ക്ക് തിരികെയെത്താം; നിര്‍ദേശങ്ങളുമായി ഐ.സി.എ


  പാര്‍ട്ടിക്ക് വേണ്ടി ജീവന്‍ ത്യജിച്ചും പ്രവര്‍ത്തിച്ചു ;കരുവന്നൂർ തട്ടിപ്പിനെതിരെ പ്രതികരിച്ചപ്പോള്‍ സഖാവിന് വധഭീഷണി, ; ഇപ്പോള്‍ പുറത്താക്കി സിപിഎം


  പാക്കിസ്ഥാന്റെ കാശ്മീര്‍ പ്രീമിയര്‍ ലീഗില്‍നിന്നുള്ള പിന്‍മാറ്റം ഭീഷണിയെ തുടര്‍ന്നല്ലെന്ന് മോണ്ടി പനേസര്‍; കാരണം വ്യക്തമാക്കി ആരോപണത്തിന് മറുപടി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.