ആസന്നമായ വിനാശത്തിന്റെ മുന്നിലും പ്രതീക്ഷയുടെ കൈത്തിരിവെളിച്ചം പകരുന്ന ഒരു ഊര്‍ജ്ജമുണ്ട്. ബുക്കര്‍ പുരസ്കാരം ആ ഊര്‍ജ്ജത്തെ അത് എത്തുമായിരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഗീതാഞ്ജലി
പുസ്തകം പരിഭാഷപ്പെടുത്തിയ ഡെയ്സി റോക്ക് വെലിനൊപ്പം ഗീതാഞ്ജലി
''ബുക്കര്‍ എന്റെ സ്വപ്നത്തിലേ ഉണ്ടായിരുന്നില്ല. എഴുത്തിന്റെ പ്രതിഫലമാണ് പുരസ്കാരം എന്ന ഒരു ധാരണ എനിക്കുണ്ട്. പക്ഷേ ഇത് വലിയ ബഹുമതിയാണ്. ആശ്ചര്യമാണ് ആദ്യവികാരം. പിന്നെ ആഹ്ലാദവും, പുരസ്കാരത്തെ ബഹുമാനിക്കുന്നു, വിനയത്തോടെ സ്വീകരിക്കുന്നു.'' ബുക്കര്‍ പ്രൈസിന് അര്‍ഹമായ പുസ്തകത്തിന് ഗീതാഞ്ജലി ശ്രീ സ്വന്തം ഭാഷയില്‍ നല്കിയ പേര് 'രേത് സമാധി' എന്നാണ്. മണലിന്റെ സമാധി. ഡെയ്സി റോക്ക് വെല്‍ അത് ഇംഗ്ലീഷിലേക്ക് പകര്‍ത്തിയപ്പോള്‍ ടോംബ് ഓഫ് സാന്‍ഡ് എന്നായി പേര്. മണലിന്റെ ശവകുടീരം. സമാധിക്ക് ശവകുടീരമെന്ന പരിഭാഷ ആ ഭാഷയുടെ പരിമിതിയാണ്. 2022ല്‍ പെന്ഗ്വിന് റാന്‍ഡം ഹൗസാണ് ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കിയത്.
''അവാര്‍ഡ് ലഭിച്ചതിന്റെ ആനന്ദത്തിന് ഗീതാഞ്ജലി നല്കിയ പേര് വിഷാദ സംതൃപ്തി എന്നാണ്. ഒറ്റപ്പെടലിന്റെ ആഴത്തില്‍ കിടക്കയില്‍ വീണുപോകുന്ന വയോവൃദ്ധകളുടെ കാഴ്ച്ചകളിലൂടെ മുമ്പും ഗീതാഞ്ജലി വായനക്കാരനെ കൂട്ടിക്കൊണ്ടുപോയിട്ടുണ്ട്. അവര്‍ സന്ദര്‍ശകരെ അഭിമുഖീകരിക്കാതെ കിടക്കയില്‍ പുറംതിരിഞ്ഞ് പകലത്രയും കിടക്കാന്‍ വിധിക്കപ്പെട്ടവരാണ്. ശരിക്കും സന്ദര്‍ശകര്‍ക്കുനേരെയാണോ അതോ ജീവിതത്തോടുതന്നെയാണോ അവര്‍ മുഖം തിരിക്കുന്നത് എന്ന ചോദ്യം കഥകളിലൂടെ എഴുത്തുകാരി പല തവണ ഉയര്‍ത്തിയിട്ടുണ്ട്.
പക്ഷേ, 2018ല്‍ പുറത്തിറങ്ങിയ 'രേത് സമാധി', മാ എന്ന എണ്‍പതുകാരിയുടെ വിഷാദാത്മക ചിന്തകളില്‍ തുടങ്ങി അവര്‍ ജീവിച്ചുവളര്‍ന്ന ഒരു നാടിന്റെ ഓര്‍മ്മകളിലേക്കുള്ള പറിച്ചുനടലാണ്. ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ ഒറ്റപ്പെടലില്‍ അവര്‍ നയിച്ച ധ്യാനജീവിതമാണ് സമാധി. വീണ്ടും ഒരു ബാല്യത്തിലേക്കും കൗമാരത്തിലേക്കുമുള്ള ഭാവാത്മകയാത്രയുടെ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന വിഷാദമാണ് കഥയുടെ ഭാവം. അത് കെടുതികളുടെ നീണ്ട രാത്രികള്‍ സമ്മാനിച്ച രാഷ്ട്രവിഭജനത്തിന്റെ കയ്പേറിയ മുഹൂര്‍ത്തങ്ങളിലൂടെയാകുമ്പോള്‍ കഥയില്‍ ചരിത്രത്തിന്റെ മുറിപ്പാടുകളും കൂട്ടിയിണക്കപ്പെടുന്നു. വിഷാദ സംതൃപ്തി എന്ന ഒറ്റവാക്കില്‍ ഗീതാഞ്ജലി ഒതുക്കിയ പ്രതികരണത്തില്‍ത്തന്നെ രേത് സമാധിയുടെ മുഴുവന്‍ ഭാവവും അന്തര്‍ലീനമാണ്. ഭൂതകാലജീവിതത്തിലേക്ക്, വിഭജനത്തിന് മുമ്പുള്ള തന്റെ ജന്മനാട്ടിലേക്ക് മടങ്ങാനുള്ള വൃദ്ധയുടെ ആഗ്രഹം, ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ അരാജകത്വം, കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെയും പടിയറക്കപ്പെടുന്ന പ്രണയങ്ങളുടെയും നിസ്സഹയാതകള്‍... ഇത് നാം അധിവസിക്കുന്ന ലോകത്തിന്റെ കഥയാണ്. ആസന്നമായ വിനാശത്തിന്റെ മുന്നിലും പ്രതീക്ഷയുടെ കൈത്തിരിവെളിച്ചം പകരുന്ന ഒരു ഊര്‍ജ്ജമുണ്ട്. ബുക്കര്‍ പുരസ്കാരം ആ ഊര്‍ജ്ജത്തെ അത് എത്തുമായിരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഗീതാഞ്ജലി.
പുസ്തകം ഗീതാഞ്ജലി സമര്‍പ്പിച്ചത് പ്രിയപ്പെട്ട ഗുരു കൃഷ്ണ സോബ്തിക്കാണ്. 93-ാം വയസ്സില്‍ അന്തരിച്ച സോബ്തിയുടെ ജീവിതയാത്രകള്‍ രേത് സമാധിക്ക് പ്രേരണയായിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന വീക്ഷണങ്ങളും സമയക്രമങ്ങളും എണ്‍പത് വയസ്സുള്ള ഒരു സ്ത്രീയുടെ ജീവിതത്തിലേക്കും ആശ്ചര്യപ്പെടുത്തുന്ന ഭൂതകാലത്തിലേക്കുമാണ് നമ്മളെ നയിക്കുന്നതെന്ന് ബുക്കര്‍ പ്രൈസ് ജഡ്ജിമാര്‍ നോവലിനെ വിലയിരുത്തി.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹൈക്കോടതി പറയുന്നു ഹിജാബ് മതവസ്ത്രമല്ല
കെ റെയിലും കര്‍ഷകന്റെ കണ്ണീരും
സുദൃഢം, ആരോഗ്യ ഭാരതം
അഗ്നിപഥ് ഉയരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും
ശ്രീലങ്ക കേരളത്തോട് പറയുന്നത്
കേന്ദ്ര ബജറ്റ് ജനക്ഷേമകരം; യാഥാര്‍ത്ഥ്യ ബോധത്തില്‍ ഊന്നിയത്: കേന്ദ്രമന്ത്രി വി. മുരളീധരന്