×
login
'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍

പിണറായി ഫാരിസ് ബന്ധത്തെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍ ക്രൈം നന്ദകുമാര്‍ നല്‍കിയിരുന്നു. സിംഗപ്പൂരിലെ കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനി പിണറായിയുടേതാണെന്നും പിന്നില്‍ ഫാരിസ് ആണെന്നും വാര്‍ത്ത വന്നു. തുടര്‍ന്ന് ക്രൈം വാരികയുടെ കോഴിക്കോട് ഓഫീസ് അന്നത്തെ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവായിരുന്ന മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അടിച്ചു തകര്‍ത്തു. രേഖകള്‍ തീയിട്ടു. മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തു. 25 ദിവസം ജയിലില്‍ കിടന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ വന്‍ പ്രതിസന്ധിയായി മാറിയേക്കുമായിരുന്ന രേഖകള്‍ അഗ്‌നിക്കിരയാക്കിയ റിയാസിനോടുള്ള നന്ദി പിണറായി പ്രകടിപ്പിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും പിന്നീട് അഖിലേന്ത്യാ പ്രസിഡണ്ടുമാക്കി പിണറായി ഒപ്പം നിര്‍ത്തി. മകള്‍ വീണയെ വിവാഹം ചെയ്തു നല്‍കിയും മന്ത്രിയാക്കി ഒപ്പം ഇരുത്തിയും റിയാസിനോടുള്ള കടപ്പാട് പിണറായി ആവര്‍ത്തിച്ചു.

''കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങള്‍ക്കു പിന്നിലും ഫാരിസ് അബൂബക്കര്‍ എന്ന റിയല്‍ എസ്‌റ്റേറ്റ് ഡോണ്‍ ആണ്. 2012 മുതല്‍ കഴിഞ്ഞ 10 കൊല്ലങ്ങളായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയനീക്കങ്ങളേയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്. 2016 ഇതു ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ ഇപ്പോഴത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചും അമേരിക്കന്‍ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണം. കേന്ദ്രസര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റും ഇതിന് മുന്‍കൈ എടുക്കണം'' പീഡനാരോപണ കേസില്‍ ജാമ്യം കിട്ടി പുറത്തുവന്ന ഉടന്‍ പി.സി. ജോര്‍ജ് പറഞ്ഞ വാക്കുകളാണിത്. ഒരുകാലത്ത് രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്ത ഫാരിസ് അബൂബക്കര്‍ എന്ന പേര് വീണ്ടും  തിരിച്ചു വരുന്നു. ആരാണ് ജോര്‍ജ് പറയുന്ന ഈ ഡോണ്‍ എന്നത് വീണ്ടും ചര്‍ച്ചയാകുന്നു.

ദീപിക പത്രം നസ്രാണി ദീപിക എന്ന നിലയില്‍ നല്ല നിലയില്‍ പോയ്‌ക്കൊണ്ടിരുന്ന കാലം. കോഴിക്കോടുനിന്ന് ചെന്നൈയില്‍ എത്തി പുറത്തു പറയാന്‍ പറ്റാത്ത ബിസിനസ്സ് ചെയ്ത് വളരെ ചെറുപ്രായത്തില്‍ തന്നെ കോടീശ്വരനായ ഫാരിസ് അബൂബക്കര്‍ എന്നയാള്‍ ദീപികയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തുന്നു. പത്രത്തിന്റെ കടം വീട്ടാന്‍ കോടികള്‍ നല്‍കിയതിനുള്ള പ്രതിഫലമായിരുന്നു അത്. അധികം വൈകാതെ ചെയര്‍മാന്‍ എന്ന നിലയില്‍  ദീപികയുടെ മുതലാളിയുമായി. സിനിമയില്‍ തീപ്പൊരി തിരക്കഥ എഴുതുന്ന രഞ്ജിപണിക്കരെ കൂട്ടാളിയാക്കി പത്രം നടത്തി. രൂക്ഷമായ സിപിഎം ഗ്രൂപ്പുപോരില്‍ പിണറായിയുടെ ജിഹ്വയായി ദീപിക മാറി.  വി.എസ്.അച്ചുതാനന്ദനെതിരെ അച്ചു നിരത്തലായി ദീപികയിലെ പത്രപ്രവര്‍ത്തനം. കലി കയറിയ വി.എസ്. അച്യുതാനന്ദന്‍ ഫാരിസിനെ 'വെറുക്കപ്പെട്ടവന്‍' എന്നു വിശേഷിപ്പിച്ചു. 'വെറുക്കപ്പെട്ടവന്‍' എന്ന പരാമര്‍ശം മാധ്യമങ്ങളുടെ  ചര്‍ച്ചാ വിഷയമായി. പാര്‍ട്ടി നായനാരുടെ പേരില്‍ നടത്തിയ കായിക മത്സരത്തിന് വെറുക്കപ്പെട്ടവന്‍ ലക്ഷങ്ങള്‍ മുടക്കി സ്‌പോണ്‍സര്‍ ചെയ്തതും വാര്‍ത്തയായി. പാര്‍ട്ടി ചാനലില്‍  വിശ്വസ്തന്‍ ജോണ്‍ ബ്രിട്ടാസിനെക്കൊണ്ട്  അഭിമുഖം നടത്തിപ്പിച്ച് ഫാരിസ് ഇഷ്ടപ്പെടേണ്ടവന്‍ എന്ന മറുപടി പിണറായി കൊടുത്തു. അച്ചുതാനന്ദനെ ഫാരിസ് വിമര്‍ശിക്കുന്നതും 'അയാള്‍' എന്നു വരെ സംബോധന ചെയ്തതും ബ്രിട്ടാസ് സുഖിച്ചിരുന്നു കേള്‍ക്കുകയും എഡിറ്റു ചെയ്യാതെ  മാലോകരെ കേള്‍പ്പിക്കുകയും ചെയ്തു. മറഞ്ഞിരുന്ന് കരുക്കള്‍ നീക്കിയിരുന്ന ഫാരിസിന്റെ മുഖം ആദ്യമായി മലയാളികള്‍ പാര്‍ട്ടി ചാനലിലൂടെ കണ്ടു. അഭിമുഖത്തിലെ ചോദ്യവും ഉത്തരവും ഫാരിസിന്റെ ജീവനക്കാരനായ രഞ്ജിപണിക്കര്‍ എഴുതികൊടുത്തതാണെന്ന് പറഞ്ഞ് വി.എസ്.  ഗ്രൂപ്പുകാര്‍ ആക്ഷേപിച്ചു. അച്ചുതാന്ദനെ ചൊറിഞ്ഞുകൊണ്ട്  മമ്മൂട്ടിയെ വെച്ചു സിനിമയും ഇറക്കി. രഞ്ജിപണിക്കരുടെ സംവിധാനത്തില്‍ 'രൗദ്രം'.

സിംഗപ്പൂരില്‍ കിഡ്‌നി കടത്തുകേസില്‍ കുടുങ്ങിയതോടെ ഫാരീസിന്റെ നില പരുങ്ങലിലായി. ഫാരിസിന്റെ കമ്പനികളില്‍നിന്ന് 50 ലക്ഷം അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരം ലഭിക്കുന്നതിനായി സിംഗപ്പൂരിലെ നാഷണല്‍ കിഡ്‌നി ഫൗണ്ടേഷന്‍ നല്‍കിയ കേസില്‍ സിംഗപ്പൂര്‍ കോടതി സമ്മന്‍സ് അയച്ചു എന്ന വാര്‍ത്ത പുറത്തു വന്നു.

ഇതിനിടെ ദീപിക 'കുളംതോണ്ടി'യിരുന്നു. പത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇരുന്നൂറോളം ജീവനക്കാരെ സ്വയം വിരമിക്കല്‍ പദ്ധതിയുടെ മറവില്‍ നിര്‍ബന്ധിതമായി പുറത്താക്കി. ഫാരിസും രാഷ്ട്രദീപിക കമ്പനിയുടെ അന്നത്തെ ചെയര്‍മാനായിരുന്ന കാഞ്ഞിരപ്പള്ളി സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാത്യു അറക്കലും തമ്മിലുള്ള ബന്ധം സംശയാസ്പദമാണെന്ന് ഓശാന പോലുള്ളക്രൈസ്തവ മാധ്യമങ്ങല്‍ തന്നെ എഴുതി. പാലാരിവട്ടത്തുള്ള ദീപികയുടെ കണ്ണായ ബഹുനില മന്ദിരം ഫാരിസ് നിസാര വിലയ്ക്കു കൈക്കലാക്കി. അവസാനം സഭ തന്നെ ദീപിക തിരിച്ചേറ്റെടുത്തു. പിന്നീട് മെട്രാവാര്‍ത്ത എന്ന പത്രവുമായിട്ടായിരുന്നു ഫാരിസിന്റെ വരവ്. രഞ്ജിപണിക്കര്‍ തന്നെയായിരുന്നു നടത്തിപ്പുകാരന്‍. രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ രണ്ടാമത്തെ പത്രമാക്കും എന്നു പറഞ്ഞ് എല്ലാ പേജുകളും മള്‍ട്ടി കളറില്‍ ഇറക്കിയെങ്കിലും പത്രം വാങ്ങാന്‍ ആളെകിട്ടിയില്ല.  മറ്റൊരു ഗ്രൂപ്പിന് ഉടമസ്ഥാവകാശം കൈമാറി കൈകഴുകി.


പിന്നീട് ഫാരിസ് അബൂബക്കര്‍ എന്ന പേരു കേള്‍ക്കുന്നത്,  ബിഷപ്പ് ആലഞ്ചേരിയെ പ്രതിക്കൂട്ടിലാക്കിയ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടു സമയത്താണ്. 27 കോടിയിലേറെ  അടിസ്ഥാന വിലയും 100 കോടിയോളം രൂപ മതിപ്പു വിലയും ഉണ്ടായിരുന്ന ഭൂമി വില്‍പ്പന നടത്തിയപ്പോള്‍ സഭയ്ക്ക് ആകെ ലഭിച്ചത് 13.5 കോടി മാത്രം. സഭയെ കബളിപ്പിച്ചതിനു പിന്നില്‍ ഫാരിസ് ആണെന്ന് അന്നു പറഞ്ഞത് പി.സി. ജോര്‍ജാണ്.  പക്ഷേ ആരും അത് കാര്യമായി ശ്രദ്ധിച്ചില്ല.

ഫാരിസിന് അതിനെല്ലാം പണം എവിടെ നിന്നെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി നിന്നു. ജീഹാദികളാണ് ഫണ്ട് ചെയ്യുന്നതെന്ന ആരോപണം വന്നെങ്കിലും അന്വേഷണം ഉണ്ടായില്ല. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ വന്നതോടെ  ഇവിടുത്തെ കച്ചവടം പാളുമെന്ന് മനസ്സിലായി. ചെന്നെയിലെ ഓഫീസ് പൂട്ടി ആഫ്രിക്കയിലേക്ക് കടന്നു. പിന്നിട് അമേരിക്കയിലേക്ക് ചേക്കേറി. അമേരിക്കയിലേക്ക് പിണറായിയും കുടുംബവും പോകുന്നത് ഫാരീസിനെ കാണാനാണെന്നാണ് പി.സി.ജോര്‍ജ് പറയുന്നത്.

പിണറായി ഫാരിസ് ബന്ധത്തെക്കുറിച്ച് കൂടുതല്‍ വാര്‍ത്തകള്‍  ക്രൈം നന്ദകുമാര്‍ നല്‍കിയിരുന്നു. സിംഗപ്പൂരിലെ കമല ഇന്റര്‍നാഷണല്‍ എക്‌സ്‌പോര്‍ട്ടിങ് കമ്പനി പിണറായിയുടേതാണെന്നും പിന്നില്‍ ഫാരിസ് ആണെന്നും വാര്‍ത്ത വന്നു.  തുടര്‍ന്ന് ക്രൈം വാരികയുടെ കോഴിക്കോട് ഓഫീസ് അന്നത്തെ ഡിവൈഎഫ്‌ഐ  പ്രാദേശിക നേതാവായിരുന്ന മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ അടിച്ചു തകര്‍ത്തു. രേഖകള്‍ തീയിട്ടു. മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തു. 25 ദിവസം ജയിലില്‍ കിടന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിലെ വന്‍ പ്രതിസന്ധിയായി മാറിയേക്കുമായിരുന്ന രേഖകള്‍ അഗ്‌നിക്കിരയാക്കിയ റിയാസിനോടുള്ള നന്ദി പിണറായി പ്രകടിപ്പിച്ചു. 33-ാം വയസ്സില്‍ ലോകസഭാ സ്ഥാനാര്‍ത്ഥിത്വം നല്‍കി. ഫാരിസ് അബൂബക്കറിന്റെ ബന്ധുവാണ് മുഹമ്മദ് റിയാസ് എന്ന് അഡ്വ. എ.ജയശങ്കര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതും ചര്‍ച്ച ചെയ്യപ്പെട്ടു. ഫാരീസ് അബൂബക്കറിന്റെ ബിനാമി എന്ന ആരോപണം ഏറെയേറ്റതിനാല്‍ കോഴിക്കോട് ജയിക്കാനായില്ല. എന്നാല്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റും പിന്നീട് അഖിലേന്ത്യാ പ്രസിഡണ്ടുമാക്കി പിണറായി ഒപ്പം നിര്‍ത്തി. മകള്‍ വീണയെ വിവാഹം ചെയ്തു നല്‍കിയും മന്ത്രിയാക്കി ഒപ്പം ഇരുത്തിയും റിയാസിനോടുള്ള കടപ്പാട് പിണറായി ആവര്‍ത്തിച്ചു.

ഫാരിസ്-പിണറായി ബന്ധം പുറത്തു പറഞ്ഞ ക്രൈം നന്ദകുമാറിനെ കള്ളക്കേസില്‍ കുടുക്കി അകത്തിട്ടു. പി.സി.ജോര്‍ജിനെ അകത്താക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുന്നു. സത്യം അറിഞ്ഞ് കൂട്ടുനിന്ന ജോണ്‍ ബ്രിട്ടാസിനെ രാജ്യസഭയിലേക്ക് അയച്ചു. എല്ലാകൂടി കൂട്ടിവായിക്കുമ്പോള്‍ എവിടെയോക്കയോ വശപ്പിശകുകള്‍.

  comment

  LATEST NEWS


  കാട്ടുകോഴിക്കെന്ത് സംക്രാന്തി? തലസ്ഥാനത്തെ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയർത്താത്തത് അന്വേഷിക്കണമെന്ന് സന്ദീപ് വാചസ്പതി


  വിദേശയാത്രയ്‌ക്കെത്തിയ മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍ തടഞ്ഞു; നടപടി ഐഎസ്ആര്‍ഒ ചാരക്കേസില്‍ ലുക്ക്ഔട്ട് നോട്ടീസുള്ളതിനെ തുടര്‍ന്ന്


  പാലക്കാട് ദേശീയ പതാകയോട് അനാദരവ് കാണിച്ച് സിപിഎം പ്രവര്‍ത്തകന്‍; ദേശീയ പതാക കെട്ടിയത് സിപിഎം കൊടിക്ക് താഴെ


  വ്യാപകമായി കൃഷി നശിപ്പിച്ചു: ആനപ്പേടിയില്‍ മണ്ണാര്‍ക്കാട്, കാടുകയറ്റാനുള്ള ശ്രമം വിഫലമായി, നഷ്ടപരിഹാരം ആവശ്യപ്പെട്ട് കർഷകർ


  പ്രിയ വര്‍ഗീസിന്റെ റിസര്‍ച്ച് സ്‌കോര്‍ 156 മാത്രം, രണ്ടാം സ്ഥാനക്കാരന് 651; പ്രവര്‍ത്തിപരിചയവും കുറവ്, കെ.കെ. രാഗേഷിന്റെ ഭാര്യയുടെ നിയമനം ചട്ടവിരുദ്ധം


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.