×
login
ഒരേയൊരു ഗാന്ധിയന്‍

നിസ്സാരമായി ലഭിക്കുമായിരുന്ന സര്‍ക്കാര്‍ സര്‍വീസ് വേണ്ടെന്നുവച്ച് കൊല്‍ക്കത്ത ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വകലാശാലയില്‍ ഗവേഷകനായി. പഠനശേഷം ചൈനയിലെ കള്‍ചറല്‍ അറ്റാഷെ ആയി നിയമനം ലഭിക്കുമായിരുന്നെങ്കിലും വേണ്ടെന്നുവച്ച്, വാര്‍ധയില്‍ മഹാത്മജി സ്ഥാപിച്ച സേവാഗ്രാം ആശ്രമത്തിലെത്തി. ഗാന്ധിയന്മാരുടെ കേന്ദ്ര സംഘടനയായ സര്‍വോദയ സമാജം രൂപീകരിക്കുന്നതില്‍ പങ്കു വഹിച്ചു.

അന്തരിച്ച ഗാന്ധിയന്‍ പി.ഗോപിനാഥന്‍നായര്‍ ഗാന്ധിമാര്‍ഗ്ഗത്തില്‍ ജീവിതം നയിച്ച ആദര്‍ശശാലികളില്‍ പ്രമുഖനായിരുന്നു. പതിനൊന്നാം വയസ്സില്‍ നെയ്യാറ്റിന്‍കരയില്‍ മഹാത്മാഗാന്ധിയെ നേരില്‍ കണ്ടതോടെയാണു ഗാന്ധിയന്‍ മാര്‍ഗത്തിലേക്കു ഗോപിനാഥന്‍ നായര്‍ തിരിയുന്നത്. പിന്നീട് സ്‌റ്റേറ്റ് കോണ്‍ഗ്രസില്‍ സജീവമായി. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ജയില്‍വാസം അനുഷ്ഠിച്ചു. അതോടെ ഗാന്ധിയന്‍ മാര്‍ഗത്തില്‍ കൂടുതല്‍ ആകൃഷ്ടനായി.  51ല്‍ കെ.കേളപ്പന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച ഗാന്ധി സ്മാരക നിധിയില്‍ പ്രവര്‍ത്തനം തുടങ്ങി, പില്‍ക്കാലത്ത് അധ്യക്ഷനുമായി.

നിസ്സാരമായി ലഭിക്കുമായിരുന്ന സര്‍ക്കാര്‍ സര്‍വീസ് വേണ്ടെന്നുവച്ച് കൊല്‍ക്കത്ത ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വകലാശാലയില്‍ ഗവേഷകനായി. പഠനശേഷം ചൈനയിലെ കള്‍ചറല്‍ അറ്റാഷെ ആയി നിയമനം ലഭിക്കുമായിരുന്നെങ്കിലും വേണ്ടെന്നുവച്ച്, വാര്‍ധയില്‍ മഹാത്മജി സ്ഥാപിച്ച സേവാഗ്രാം ആശ്രമത്തിലെത്തി. ഗാന്ധിയന്മാരുടെ കേന്ദ്ര സംഘടനയായ സര്‍വോദയ സമാജം രൂപീകരിക്കുന്നതില്‍ പങ്കു വഹിച്ചു. കൊല്‍ക്കത്തയിലെ ശാന്തിനികേതന്‍ വിശ്വഭാരതി സര്‍വകലാശാലയിലേക്കു ചെന്നു. അവിടെ ഇന്ത്യ–ചൈന സാംസ്‌കാരിക വിനിമയം എന്ന വിഷയത്തില്‍ ഗവേഷണം നടത്തി.

ഇന്റര്‍ മീഡിയറ്റിനു പഠിക്കുമ്പോള്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസില്‍ സജീവമായി. 1938ല്‍ നടന്ന പാര്‍ട്ടി സമ്മേളനം കലക്കാന്‍ സര്‍ സിപി രഹസ്യമായി ഏര്‍പ്പെടുത്തിയ ചട്ടമ്പി സംഘത്തെ നേരിടുക എന്നതു ഗോപിനാഥന്‍ നായര്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘത്തിന്റെ ചുമതലയായിരുന്നു. ചട്ടമ്പികളെ നന്നായി കൈകാര്യം ചെയ്ത ശേഷം ഗോപിനാഥന്‍ നായര്‍ വിരട്ടിയോടിച്ചു. കര്‍ക്കശമായ നിലപാട് സ്വീകരിച്ചത് അന്നാവണം. പിന്നീടിങ്ങോട്ട് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം പരത്തുന്നതിലായി മുഖ്യശ്രദ്ധ. അങ്ങിനെ കേരളത്തിലെ ഒരേ ഒരു ഗാന്ധിയനായി വര്‍ഷങ്ങളോളം ഗോപിനാഥന്‍ നായര്‍ അറിയപ്പെട്ടു.

ക്വിറ്റ് ഇന്ത്യ സമര കാലത്തു കോളജ് ബഹിഷ്‌കരിച്ച് ഉപവാസം നടത്തിയപ്പോള്‍. ഒപ്പം അറസ്റ്റിലായവരില്‍ മഹാകവി കുമാരനാശാന്റെ മകന്‍ പ്രഭാകരനുമുണ്ടായിരുന്നു. നൊബേല്‍ ജേതാവ് അമര്‍ത്യ സെന്നിന്റെ മുത്തച്ഛനായിരുന്നു അന്നു ശാന്തിനികേതനിലെ പ്രിന്‍സിപ്പല്‍. സ്വാതന്ത്ര്യ സമരം അന്ത്യഘട്ടത്തില്‍ എത്തുന്ന കാലം. ഉത്തരേന്ത്യയിലെങ്ങും വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടു. ആയിരങ്ങള്‍ കൊല ചെയ്യപ്പെട്ട ബംഗാളിലെ നവഖാലിയില്‍ ഗാന്ധിജി നഗ്‌നപാദനായി സമാധാന ദൂതുമായി എത്തുന്നു.

സ്വാതന്ത്ര്യം ലഭിച്ച ഉടന്‍ സമാധാന സന്ദേശവുമായി കൊല്‍ക്കത്തയില്‍ ഉപവസിച്ച ഗാന്ധിജിയെ കാണാന്‍ ഗോപിനാഥന്‍ നായര്‍ക്ക് അവസരമുണ്ടായി. ഉപവാസത്തിന്റെ 7-ാംനാള്‍ കലാപം ഒതുങ്ങി. ഇതിനെ 'കൊല്‍ക്കത്ത മിറക്കിള്‍' എന്നാണു വിദേശ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 'മതമൈത്രി പുലരാന്‍ യുവാക്കള്‍ കര്‍മരംഗത്തിറങ്ങണമെന്നും ഗാന്ധിജി ആഹ്വാനം ചെയ്തു. ഇതിനു ശേഷമാണ് വാര്‍ധയില്‍ മഹാത്മജി സ്ഥാപിച്ച സേവാഗ്രാമിലെത്തിയത്.


1961ല്‍ കെ. കേളപ്പന്റെ അധ്യക്ഷതയില്‍ രൂപംകൊണ്ട ഗാന്ധി സ്മാരക നിധിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അതിന്റെ അധ്യക്ഷ സ്ഥാനത്തെത്തി. സര്‍വസേവാ സംഘത്തിന്റെ കര്‍മസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡന്റായും സംഘത്തെ നയിച്ചിട്ടുണ്ട്. 1995 മുതല്‍ 2000 വരെ ഗാന്ധിയന്‍ പ്രസ്ഥാനത്തിന്റെ ഭാഗമായ സേവാഗ്രാമിന്റെ അധ്യക്ഷനായി. ഭൂദാനയജ്ഞത്തിന് നേതൃത്വം നല്‍കിയ വിനോബാഭാവെയുടെ പദയാത്രയില്‍ 13 വര്‍ഷവും ഗോപിനാഥന്‍ നായര്‍ പങ്കെടുത്തു. ജയപ്രകാശ് നാരായണന്‍ നയിച്ച സത്യഗ്രഹങ്ങളിലും പ്രധാന പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു. ഗാന്ധിജിയെ മൂന്നുതവണ നേരില്‍ക്കണ്ട ഗോപിനാഥന്‍ നായര്‍, സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2016ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

പഞ്ചാബില്‍ സിഖ്–ഹിന്ദു സംഘര്‍ഷ സമയത്ത് സാഹസികമായി അവിടെ എത്തിയതും ശാന്തിയുടെ പാതയിലേക്ക് ജനങ്ങളെ നയിച്ചതും ആവേശത്തോടെ അദ്ദേഹം പറഞ്ഞിരുന്നു. മാറാട് സംഘര്‍ഷമുണ്ടായപ്പോള്‍ സമാധാനം സ്ഥാപിക്കാന്‍ ഗാന്ധിയന്‍മാരുടെ ശാന്തിസംഘത്തെ നയിച്ചു. പുതിയ തലമുറ അത്ഭുതം കൂറുന്ന എത്രയോ പ്രവര്‍ത്തനങ്ങള്‍. പ്രായമേറിയപ്പോഴും ആരോഗ്യം മറന്നും സമരഭൂമിയില്‍ അദ്ദേഹമുണ്ടായിരുന്നു. 95 വയസുള്ളപ്പോള്‍ അദ്ദേഹത്തിനെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത് പരക്കെ പ്രതിഷേധം ഉയര്‍ത്തി.

മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ രാജി ആവശ്യവുമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിന് എത്തിയ യൂത്ത് കോണ്‍ഗ്രസുകാരെ നേരിടാന്‍ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം വഴിമാറി ഗോപിനാഥന്‍ നായര്‍ക്കു നേരെയും ചെന്നു. മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ സമരത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ശക്തമായ ജല പ്രയോഗത്തില്‍ അവശനായ അദ്ദേഹത്തെ പ്രവര്‍ത്തകര്‍ താങ്ങിപ്പിടിച്ചു.

ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തിലെ ജീവിതത്തിനിടയിലാണ് ജീവിതം അദ്ദേഹം ഈ വിധത്തില്‍ പാകപ്പെടുത്തിയത്. ഉപനിഷത്തുകളിലും ബൈബിളിലും ഖുറാനിലുമെല്ലാം തികഞ്ഞ അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു പി.ഗോപിനാഥനന്‍ നായര്‍. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ 25 വര്‍ഷമായി എല്ലാ ഞായറാഴ്ചയും ഗീതാജ്ഞാന ക്ലാസ് നടത്തുന്നതിന് നേതൃത്വം നല്‍കിയിരുന്നു. ആര്‍ഷ സംസ്‌കാരവേദി എന്ന പേരിലായിരുന്നു ഈ കഌസുകള്‍ നടത്തിയിരുന്നത്.

ഗാന്ധിസ്മാരക നിധിയുടെ അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞ ശേഷം നെയ്യാറ്റിന്‍കര കേന്ദ്രമാക്കി ആരംഭിച്ചതാണ് ഗാന്ധിമിത്ര മണ്ഡലം. ഈ സംഘടനയുടെ ആചാര്യ സ്ഥാനമായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്. 21 ഉപസമിതികളുമായി ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് വിലപ്പെട്ടതാണ്.

ചെങ്കല്‍ പഞ്ചായത്തിലെ 26 ഏക്കര്‍ വിസ്തൃതിയില്‍ ഉണ്ടായിരുന്ന വലിയകുളം എന്ന ജലാശയത്തെ സ്വാഭാവിക രൂപത്തിലേക്ക് മാറ്റിയെടുക്കാന്‍ ഗാന്ധിമിത്ര മണ്ഡലത്തിന്റെ നേതൃത്വത്തില്‍ അദ്ദേഹമാണ് മുന്‍കൈയെടുത്തത്. എന്‍എസ്എസ് അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനിന്ന പ്രവൃത്തിയിലൂടെ ജലസമൃദ്ധമായ കുളമായി വലിയകുളത്തെ മാറ്റിയെടുത്തു. ഗാന്ധിതീര്‍ത്ഥമെന്ന് പേരിട്ട ഈ ജലാശയത്തില്‍ ടൂറിസം പ്രോജക്ട് നടപ്പാക്കാനുള്ള പരിശ്രമം ഇനിയും പൂര്‍ത്തിയായിട്ടില്ല.

  comment
  • Tags:

  LATEST NEWS


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.