login
നമ്മുടെ മെഡിക്കല്‍ പ്രൊഫഷനും ചില രവീന്ദ്രചിന്തകളും

ജയറാം പടിക്കല്‍ ശാസ്തമംഗലത്തും കക്കയത്തും ക്യാമ്പുകള്‍ നടത്തുന്നകാലം. ക്യാമ്പുകളില്‍ മരണാസന്നരായിക്കഴിഞ്ഞവരെയും പരിക്കേറ്റവരെയും ക്യാമ്പില്‍വച്ച് രഹസ്യമായി ചികിത്സിക്കാന്‍ അദ്ദേഹം ഉന്നത ഇടപെടലോടെ ഡോക്ടര്‍മാരുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. പക്ഷെ അവര്‍ അടിയന്തരാവസ്ഥയില്‍പ്പോലും അതിന് വിസമ്മതിക്കുന്നു. ഇന്നോ?

ഫിലിപ്പ് എം പ്രസാദ്

തൊരു മുന്‍വിധിയോടെയുള്ള ചിന്തയാണ്. ഇത്രത്തോളം ഗുരുതരമല്ല സ്ഥിതിഗതികള്‍ എന്നും ഈ ലേഖനത്തില്‍ ഉള്‍ച്ചേര്‍ന്ന മുന്‍വിധികള്‍ വെറും മുന്‍വിധികള്‍ മാത്രമാകട്ടെ എന്നുമുള്ള പ്രാര്‍ത്ഥനയോടെ എഴുതുന്നതാണിത്. മുന്‍വിധികള്‍ എന്താണ്? ശിവശങ്കരന്റെ അറസ്റ്റിന് മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരു സ്വകാര്യ ആശുപത്രിയിലും നടന്നതൊന്നും പെട്ടെന്നുണ്ടായ സംഭവങ്ങളല്ല, ആസൂത്രിതമായിരുന്നു. രവീന്ദ്രന്റെ കോവിഡ് രോഗവും പിന്നീട് അത് മാറിയതും വീണ്ടും രോഗാനന്തര പീഡകളാല്‍ വലഞ്ഞതും ആസൂത്രിതമായ ഒരു നാടകമായിരുന്നു. ഈ മുന്‍വിധികള്‍ തീര്‍ത്തും അടിസ്ഥാനരഹിതമല്ല എന്ന് നോട്ടീസ് തീയതികളും ആശുപത്രി പ്രവേശനങ്ങളും ഒത്തുവായിച്ചാല്‍ ആര്‍ക്കും ഊഹിക്കാവുന്ന കാര്യങ്ങള്‍.

ആസൂത്രിതമാണെങ്കില്‍ കാര്യങ്ങള്‍ എവിടെയെത്തി നില്‍ക്കുന്നു എന്നതാണീ ലേഖനവിഷയം. ശിവശങ്കരന് പെട്ടെന്ന് രോഗം വന്നപ്പോള്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ നിന്നിറക്കി കൊണ്ടുവന്ന് ആശുപത്രിയില്‍ പ്രവേശനം നല്‍കാന്‍ ഒരുസംഘം പ്രൊഫഷണലുകള്‍ നേരത്തെ തയ്യാറായിരുന്നു.

അദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കാനും നിയമപ്രക്രിയയെ താമസിപ്പിക്കുന്ന ഗൂഢാലോചനയില്‍ പങ്കാളികളാകാനും വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ഈ ആസൂത്രണം ആരോഗ്യവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശമില്ലാതെ നടക്കാനിടയില്ല എന്നതറിയാന്‍ കൂര്‍മബുദ്ധിയൊന്നും ആവശ്യമില്ല. രവീന്ദ്രന് കോവിഡില്ലാതെ പോലും കോവിഡ് ഉണ്ടെന്ന് രോഗനിര്‍ണയം നടത്താന്‍ മറ്റൊരു സംഘം തയ്യാറാകണം.  

ചികിത്സ നടത്തിയതായി രേഖപ്പെടുത്തണം. അതിന് തക്കവണ്ണമുള്ള രേഖകള്‍ പല തലങ്ങളിലായി ടെക്നിഷ്യന്‍സ് ഉള്‍പ്പെടെയുള്ളവര്‍ തയ്യാറാക്കണം. ഇതിലൊക്കെ ഒപ്പും ഇനിഷ്യല്‍സും ഇല്ലാതെ കഴിയില്ല. ഇതിനൊക്കെ ഉന്നതരായ ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍ ഗൂഢാലോചനകള്‍ അനായാസം നടപ്പിലാക്കാനുള്ള ഒരു യന്ത്രമായി നമ്മുടെ മെഡിക്കല്‍ പ്രൊഫഷനും ബ്യൂറോക്രസിയും മാറിക്കഴിഞ്ഞിരിക്കുന്നു. അത്യുത്സാഹത്തോടെ എണ്ണയിട്ട് നിശ്ശബ്ദം പ്രവര്‍ത്തിക്കുന്ന യന്ത്രത്തിലേക്കുള്ള ഉത്തരവുകള്‍ ആത്യന്തികമായി പാര്‍ട്ടിയില്‍നിന്നും വരുന്നു. മന്ത്രിസഭയിലൂടെ നടപ്പാക്കപ്പെടുന്നു.

ചുരുക്കത്തില്‍ പ്രത്യയശാസ്ത്രപരമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍, കൂടാതെ ഉന്നത ഉദ്യോഗസ്ഥര്‍. അവര്‍ 'കേരളാ മോഡലിനെ' രക്ഷിക്കുന്നു എന്നുപറഞ്ഞാല്‍ വിഘടനവാദത്തിന്റെ പേരുകള്‍ ഭരണയന്ത്രത്തില്‍ ആഴത്തിലിറക്കി പരസ്പരം ബന്ധപ്പെട്ട് ഒരു വലനെയ്തപോലെ കിടക്കുന്നു എന്നര്‍ത്ഥം.

ഇതൊക്കെ കഴിഞ്ഞ നാല്‍പ്പത് കൊല്ലംകൊണ്ട് സംഭവിച്ചുകഴിഞ്ഞ കാര്യങ്ങള്‍.

ജയറാം പടിക്കല്‍ ശാസ്തമംഗലത്തും കക്കയത്തും ക്യാമ്പുകള്‍ നടത്തുന്നകാലം. ക്യാമ്പുകളില്‍ മരണാസന്നരായിക്കഴിഞ്ഞവരെയും പരിക്കേറ്റവരെയും ക്യാമ്പില്‍വച്ച് രഹസ്യമായി ചികിത്സിക്കാന്‍ അദ്ദേഹം ഉന്നത ഇടപെടലോടെ ഡോക്ടര്‍മാരുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. പക്ഷെ അവര്‍ അടിയന്തരാവസ്ഥയില്‍പ്പോലും അതിന് വിസമ്മതിക്കുന്നു.

ഇന്നോ? ഇത് നാല്‍പ്പത്കൊല്ലംകൊണ്ട് വന്ന മാറ്റം. എത്രഗുരുതരം എന്റെ മുന്‍വിധികള്‍ ശരിയാണെങ്കില്‍, എത്ര ഗുരുതരമാണ് സ്ഥിതിവിശേഷം!

കാതുള്ളവര്‍ കേള്‍ക്കട്ടെ!

ഈ പ്രൊഫഷണലുകള്‍ നാളെ ഇതിന് പ്രത്യുപകാരം ചോദിച്ചാല്‍ അവര്‍ ആദ്യമായി ആശ്ചര്യപ്പെടുക ആയുര്‍വേദത്തിന്റെ തലയറുത്ത് ഒരു തളികയില്‍ കാഴ്ചവയ്ക്കണമെന്നുമായിരിക്കും. നൃത്തംകണ്ട് മറന്ന ഹെരോദാ രാജാവ് അത് വരമായി നല്‍കുകയും ചെയ്യും. കേരളത്തിന്റെ ജനാധിപത്യം ആപത്തിന്റെ വക്കിലാണ്

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.