×
login
ഹലാല്‍‍ കടന്നുകയറ്റം ശബരിമലയില്‍

ഹലാലില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന ഹിന്ദു സമൂഹത്തെ, പ്രസാദത്തില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് ആശയക്കുഴപ്പത്തിലാക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. അവര്‍ ചുവപ്പ് പരവതാനി വിരിക്കുന്നത് കേരളത്തെ ഇസ്ലാമികവതകരിക്കാനുള്ള ഗൂഢ പദ്ധതിക്കാണ്. ഇത് കേവലം അബദ്ധത്തില്‍ സംഭവിച്ചതോ, ലാഭക്കൊതി കൊണ്ടുണ്ടാക്കിയ കരാറോ ആണെന്ന് വിശ്വസിക്കരുത്. ഹിന്ദു സമൂഹത്തെ അടിമകളാക്കാനുള്ള ഇസ്ലാമിക സാമ്രാജ്യത്വ പദ്ധതിക്കുവേണ്ടിയുള്ള ഒറ്റുകൊടുക്കലാണ്.

ടി. വിജയന്‍

ബരിമല അരവണപ്പായസം സംബന്ധിച്ച് പലപ്പോഴായി വിവാദങ്ങളുയര്‍ന്നിട്ടുണ്ട്. ഈ വിവാദങ്ങളെല്ലാം അരവണയുടെ വിശുദ്ധി കളങ്കപ്പെടുത്തുന്നതാണ്. അയ്യപ്പന്റെ പ്രസാദം എന്ന നിലയ്ക്ക് അരവണയും അപ്പവും പവിത്രമായി കരുതുന്ന ഭക്തര്‍, അതിന്റെ വിശുദ്ധിക്ക് കോട്ടം തട്ടാതിരിക്കാന്‍ പൂജാമുറിയിലാണ് സൂക്ഷിക്കാറുള്ളത്. ഈ പവിത്രതയും പരിശുദ്ധിയുമാണ് ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രത്യേകത. ഇതാണ് ഹിന്ദു സമാജത്തിന്റെ ആത്മീയ വീര്യം നിലനിര്‍ത്തുന്നത്. യുവതലമുറയും ഇതേറ്റെടുക്കാന്‍ തുടങ്ങിയതോടെ ഈ ആത്മീയവീര്യം ഹിന്ദുത്വാഭിമാനമായി ശക്തിപ്പെടാനും തുടങ്ങി. ഇത് ചിലരുടെ ഉറക്കം കെടുത്തി. ശബരിമലയുടെ പവിത്രത ഇല്ലാതാക്കാനുള്ള നീക്കം പലപ്പോഴായി നടന്നതിന് പിന്നിലും ഇവരുടെ ഉറക്കമില്ലായ്മയാണ്. ഈ പശ്ചാത്തലത്തില്‍ വേണം ശബരിമല സന്നിധാനത്ത് പ്രസാദ നിര്‍മാണത്തിന് ഹലാല്‍ ശര്‍ക്കര ഇറക്കുമതി ചെയ്തതിനെ വിലയിരുത്തേണ്ടത്.

'ശുദ്ധഗതി'ക്കാരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ 'നിഷ്‌കളങ്ക ബുദ്ധി'

യോടെ ഈ ശര്‍ക്കര വാങ്ങി ശബരിമലയില്‍ എത്തിച്ചുവെന്ന് വിചാരിക്കാന്‍ അരിയാഹാരം കഴിക്കുന്നവര്‍ക്ക് സാധിക്കില്ല. ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തത് മുംബൈയിലെ ശിവസേനക്കാരനായ വ്യാപാരിയില്‍ നിന്നും ശര്‍ക്കര വാങ്ങി എന്നാണ്. ആരില്‍ നിന്ന് വാങ്ങി എന്നതല്ല; എന്തിന് ഹലാല്‍ ശര്‍ക്കര വാങ്ങി എന്നതാണ് ചോദ്യം. ഇത് തിരിച്ചറിയാന്‍ കഴിയാത്തവര്‍ ദേവസ്വം ബോര്‍ഡിന്റെ തലപ്പത്ത് ഇരിക്കാന്‍ യോഗ്യരല്ല. വ്യാജ ചെമ്പോല ഉണ്ടാക്കുന്നവര്‍ക്ക് ശര്‍ക്കര വാങ്ങുന്നത് സംബന്ധിച്ച് വ്യാജരേഖയുണ്ടാക്കാനാണോ പ്രയാസം?  

ഒരു എംഎല്‍എ ദേവസ്വം ബോര്‍ഡ് മന്ത്രിയാകുന്നത് അയാള്‍ ഹിന്ദു ആയതിനാലാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും തെരഞ്ഞെടുക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത അവര്‍ ഹിന്ദു ആയിരിക്കണം എന്നതാണ്. അതിനാല്‍ അവര്‍ തങ്ങളുടെ വിശ്വാസം ബോധ്യപ്പെടുത്താന്‍ ബാധ്യസ്ഥരുമാണ്. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ തന്റെ വിശ്വാസം മറ്റുള്ളവരെ ബോധിപ്പിക്കേണ്ടതില്ല എന്നുപറഞ്ഞത് ധിക്കാരമാണ്.  ദേവസ്വം ബോര്‍ഡിന്റെ ചുമതലയേല്‍ക്കുന്നവര്‍ ക്ഷേത്രത്തെയും പൂജാ സാമഗ്രികളുടെ വിശുദ്ധിയേയും കുറിച്ച് അറിഞ്ഞിരിക്കണം. അത് മലിനമാക്കാന്‍ കൂട്ടുനില്‍ക്കുന്നവര്‍ക്ക് പദവിയില്‍ ഇരിക്കാന്‍ അര്‍ഹതയില്ല. ശബരിമലയിലെ ഹലാല്‍ വിവാദവും ഇതിനോടെല്ലാം ചേര്‍ത്തുവായിക്കേണ്ടതാണ്.

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര എത്തിച്ചത് കേവലം കച്ചവടം മാത്രം അറിയുന്നവരാണ് എന്ന് കരുതാനാവില്ല. കച്ചവടത്തിനുമപ്പുറം തികച്ചും നീചമായ ഒരു ഗൂഢപദ്ധതി ഇതിനു പിന്നിലുണ്ട്. ഈ അജണ്ടയില്‍ ആരൊക്കെ പങ്കാളികളാണ് എന്നതാണ് അയ്യപ്പഭക്തര്‍ തിരിച്ചറിയേണ്ടത്. കുറച്ചുകാലമായി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രചരിപ്പിക്കുന്നത് അയ്യപ്പന്‍ മതേതര ദൈവമാണെന്നാണ്. ശബരിമലയെ ഹിന്ദുക്ഷേത്രം അല്ലാതാക്കുക എന്ന ദുരുദ്ദേശ്യം ഇതിനു പിന്നിലുണ്ട്. ശബരിമലയിലെ ആചാരങ്ങളില്‍ കൈകടത്താന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തതും ഇതിന്റെ ഭാഗമായാണ്. ശബരിമലയില്‍ അരവണ നിര്‍മ്മാണത്തിന് ഹലാല്‍ ശര്‍ക്കര എത്തിച്ചതും ഇതിന്റെയെല്ലാം ബാക്കിപത്രമാണ്.

നിര്‍മ്മലവും പവിത്രവുമായ അന്തരീക്ഷമാണ് ക്ഷേത്രാരാധനയ്ക്ക് മുഖ്യം. പൂജാവസ്തുക്കള്‍ പവിത്രമായിരിക്കണം. ഒരു ദേവന് പൂജിച്ച ഒന്നും അവിടെയുള്ള മറ്റു ദേവന്മാര്‍ക്കുപോലും പൂജിക്കാന്‍ ഉപയോഗിക്കില്ല. ഇസ്ലാമിക മന്ത്രങ്ങളാലും തുപ്പല്‍ വീഴ്ത്തിയും മലിനമാക്കിയ വസ്തുക്കള്‍ ക്ഷേത്രപരിസരത്തുപോലും കൊണ്ടുവരാന്‍ പാടില്ല എന്നിരിക്കെ എത്ര ഗുരുതരവീഴ്ചയാണ് സന്നിധാനത്ത് ഹലാല്‍ ശര്‍ക്കര എത്തിച്ചതിലൂടെ ദേവസ്വം ചെയ്തത് എന്ന് തിരിച്ചറിയണം. ദേവചൈതന്യത്തിന് ക്ഷയം വരുത്തുന്നതിനും  ഇതു കാരണമാകും.  

ഹലാല്‍ ശര്‍ക്കര ആരുമറിയാതെ സന്നിധാനത്ത് എത്തിച്ചത് വളരെ ആസൂത്രിതമായി അയ്യപ്പ വിശ്വാസം ധ്വംസിക്കാനും ഹിന്ദു വികാരം വ്രണപ്പെടുത്താനും ഉള്ള നീചവൃത്തിയാണ് എന്നതില്‍ സംശയമില്ല. അയ്യപ്പനിലുള്ള വിശ്വാസം തകര്‍ത്താല്‍ അതുവഴി ശബരിമല തീര്‍ത്ഥാടനത്തെ തന്നെ തകര്‍ക്കാനാകും. ഹലാല്‍ ശര്‍ക്കരയിലൂടെ ശബരിമല അയ്യപ്പന്റെയും അരവണയുടെയും അപ്പത്തിന്റെയും വിശുദ്ധി തകര്‍ക്കാനുള്ള നീക്കത്തിന് ഇത്രയും ദൂരവ്യാപകമായ മാനമുണ്ട് എന്ന് ഹിന്ദു സമൂഹം തിരിച്ചറിയണം. മനഃശാസ്ത്രപരമായ യുദ്ധം തന്നെയാണിത്.  

ഇസ്ലാമിക മത സാമ്രാജ്യവാദത്തിന്റെ ആയുധങ്ങളില്‍ ഒന്നാണ് ഹലാല്‍. ഇസ്ലാമികമായതിന് മാത്രം അംഗീകാരമുള്ള മുസ്ലിം രാജ്യങ്ങളില്‍ ഇസ്ലാമിക സ്വത്വം നിലനിര്‍ത്തുന്നത് ഇത്തരം ആയുധങ്ങള്‍ വഴിയാണ്. ബഹുമത സമൂഹത്തില്‍ ഇതിന് പ്രസക്തിയില്ല. എന്നാല്‍ മുമ്പില്ലാത്ത വിധം കേരളത്തില്‍ ഇസ്ലാമിക ചിഹ്നങ്ങള്‍ ബോധപൂര്‍വം പൊതുസമൂഹ മനസ്സിലേക്ക് അടിച്ചേല്‍പിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുണ്ട്. പര്‍ദ്ദയും തൊപ്പിയും കുഞ്ഞുമനസ്സുകളില്‍ അടിച്ചേല്‍പ്പിച്ച് അവരെ ഇസ്ലാമിക വ്യക്തിത്വത്തിന്റെ ഭാഗമാക്കി മാറ്റുന്ന പ്രവണത വ്യാപകമായിരിക്കുന്നു. പൊതുനോമ്പുതുറകളിലൂടെയും ഇസ്ലാമികത മുഴച്ചു നില്‍ക്കുന്ന പരിപാടികളിലൂടെയും പൊതുവേദികളില്‍ ആധിപത്യം ഉറപ്പിക്കുന്നു. ഇസ്ലാമിക സാമ്രാജ്യത്വ വാദം നമ്മുടെ ഭക്ഷണത്തിന് മേല്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ഭാഗമാണ് ഹലാലും.  

ഈ നീക്കത്തിന് മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളുടെ താത്വികമായ പിന്തുണയുമുണ്ട്. ഹലാല്‍ ശര്‍ക്കരയ്ക്ക് ശബരിമലയിലെ അരവണയില്‍ വരെ സ്ഥാനം ഉണ്ടെങ്കില്‍, എന്തുകൊണ്ട് മറ്റു ക്ഷേത്രങ്ങളിലെ തിടപ്പള്ളികളിലും ഉപയോഗിച്ചുകൂടാ എന്ന ചോദ്യം ഉയരും. അമ്പലങ്ങളില്‍ ഹലാല്‍ വസ്തു ആകാമെങ്കില്‍  എന്തുകൊണ്ട് നിങ്ങളുടെ അടുക്കളയിലും ആയിക്കൂട എന്ന ചോദ്യവും ഉയരും. ഇന്ന് ഹലാല്‍ സ്വീകരിച്ച നിങ്ങള്‍ നാളെ ഇസ്ലാം മതം സ്വീകരിക്കണമെന്ന് ഇസ്ലാമിസ്റ്റുകള്‍ക്ക് ആവശ്യപ്പെട്ടാനുള്ള ചങ്കൂറ്റം നല്‍കുകയാണ് ഇടതുസര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ചെയ്യുന്നത്.

ഹലാലില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന ഹിന്ദു സമൂഹത്തെ, പ്രസാദത്തില്‍ ഹലാല്‍ ശര്‍ക്കര ഉപയോഗിച്ച് ആശയക്കുഴപ്പത്തിലാക്കാനാണ് ദേവസ്വം ബോര്‍ഡ് ശ്രമിക്കുന്നത്. അവര്‍ ചുവപ്പ് പരവതാനി  വിരിക്കുന്നത് കേരളത്തെ ഇസ്ലാമികവതകരിക്കാനുള്ള ഗൂഢ പദ്ധതിക്കാണ്. ഇത് കേവലം അബദ്ധത്തില്‍ സംഭവിച്ചതോ, ലാഭക്കൊതി കൊണ്ടുണ്ടാക്കിയ കരാറോ ആണെന്ന് വിശ്വസിക്കരുത്. ഹിന്ദു സമൂഹത്തെ അടിമകളാക്കാനുള്ള ഇസ്ലാമിക സാമ്രാജ്യത്വ പദ്ധതിക്കുവേണ്ടിയുള്ള ഒറ്റുകൊടുക്കലാണ്. ഇക്കാര്യം ഹിന്ദു സമൂഹം തിരിച്ചറിയണം.

  comment

  LATEST NEWS


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17


  'മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ്


  ദല്‍ഹിയിലും ഒമിക്രോണ്‍: രാജ്യത്തെ അഞ്ചാമത്തെ കേസ്, രോഗബാധ സ്ഥിരീകരിച്ചത് ടാന്‍സാനിയയില്‍ നിന്നെത്തിയ ആള്‍ക്ക്; നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.