×
login
ജമാഅത്തെ ഇസ്ലാമി കളം മാറുമ്പോള്‍

തങ്ങളുടെ പക്ഷത്തേക്ക്, ഐഎന്‍എല്‍, എസ്ഡിപിഐ എന്നിവര്‍ക്ക് പുറമെ മുസ്ലിംമത സംഘടനകളില്‍ നിന്ന് ഒരെണ്ണത്തെ കൂടി കൂടെക്കൂട്ടാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് സമസ്ത നേതൃത്വവുമായി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയും മതവിശ്വാസത്തെയും സിപിഎമ്മിനെയും ബന്ധപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശവുമൊക്കെ എന്ന് വ്യക്തമാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങളും

മതരാഹിത്യം പറയുന്ന കമ്യൂണിസ്റ്റുകളുടെ ഇസ്ലാമിക സമൂഹത്തോടുള്ള പ്രേമത്തെ പ്രതിരോധിച്ച് കൂടുതല്‍ സംഘടനകള്‍. ഇസ്ലാമിക സംഘടനകളുടെ സംഘടനയായ സമസ്തയില്‍ കമ്യൂണിസത്തോടുള്ള ബന്ധത്തില്‍ ഭിന്നത പ്രകടമായതിനു പിന്നാലെ, ജമാ അത്തെ ഇസ്ലാമി പരസ്യ വിമര്‍ശനം ഉയര്‍ത്തുന്നു. അടുത്തിടെവരെ കമ്യൂണിസ്റ്റുകളുമായി സഖ്യത്തിലായിരുന്നു ജമാ അത്തെ ഇസ്ലാമി എന്നതും പ്രത്യേകതയാണ്. ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂട്ട് നഷ്ടമായ സിപിഎം, ആ നഷ്ടം നികത്താന്‍ മെനഞ്ഞ തന്ത്രമാണ് സമസ്തയിലും മുസ്ലിംലീഗിലും അവര്‍ സൃഷ്ടിച്ച ആശയക്കുഴപ്പങ്ങള്‍ എന്നാണ് നിരീക്ഷണം.  

വിവിധ മുസ്ലിം സംഘടനകളിലെ അഭിപ്രായവ്യത്യാസങ്ങളെ മുതലാക്കുന്ന സിപിഎമ്മിനെതിരെ ശക്തമായ ആശയപ്രചാരണത്തിന് ജമാഅത്തെ ഇസ്ലാമി തുടക്കമിട്ടിട്ടുണ്ട്. കേരളത്തിലെ സിപിഎമ്മും സാമ്രാജ്യത്വവും സംഘപരിവാറും പറയുന്നതല്ല മുസ്ലിം സമൂഹത്തിലെ അഭിപ്രായ വ്യത്യാസങ്ങളുടെ വ്യാകരണമെന്ന് ജമാഅത്തെ ഇസ്ലാമിയുടെ മുഖവാരികയായ പ്രബോധനത്തിലെ ലേഖനത്തില്‍ പറയുന്നു. സിപിഎമ്മിന്റെ സമീപനങ്ങളും നിലപാടുകളും മുസ്ലിം സംഘടനകളെ വെടക്കാക്കി തനിക്കാക്കാന്‍ ഉദ്ദേശിച്ചാണെന്നാണ് പ്രബോധന ലേഖനം (ഭിന്നിപ്പിച്ച് ഭരിക്കുന്ന സിപിഎം രാഷ്ട്രീയ തന്ത്രം- ടി. മുഹമ്മദ് വേളം, പ്രബോധനം ലക്കം 33) പറയുന്നത്.


''സിപിഎം കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം വിരുദ്ധ പ്രൊപഗണ്ടാ ഫാക്ടറിയായി പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ മുസ്ലിം സംരക്ഷകരായി വേഷം കെട്ടിയാടാനും ശ്രമിക്കാറുണ്ട്. പക്ഷെ, സിപിഎം സംരക്ഷിക്കുമെന്ന് പറയുന്ന ഇസ്ലാം ജീവിതത്തില്‍ ഒരു തരത്തിലും ഇടപെടാത്ത കേവല ആചാരമതമാണ്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി പരിഷ്‌കരണങ്ങളെയോ ഹലാല്‍ വിവാദത്തെയോ എതിര്‍ക്കാത്ത കേവല ആചാര ഇസ്ലാം...'' എന്നെഴുതുന്ന ലേഖകന്‍ സിപിഎം വ്യാഖ്യാനിക്കുന്ന തരത്തിലുള്ള ഇസ്ലാമിനെ കേരളത്തിലെ ഒരു മുസ്ലിം സംഘടനയും പ്രതിനിധീകരിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ലിബറലിസത്തിനും നവനാസ്തികതയ്ക്കുമൊക്കെ എതിരായ ആശയപരമായ ശക്തമായ പ്രതിരോധങ്ങള്‍ സമസ്ത വിഭാഗങ്ങളിലെ ചെറുപ്പക്കാരില്‍ നിന്ന് ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ടെന്ന ആശ്വാസവും പ്രകടിപ്പിക്കുന്നുണ്ട് ജമാഅത്തെ ഇസ്ലാമി ലേഖകന്‍.  

2020 ഒക്ടോബറില്‍ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ ജമാഅത്തെ ഇസ്ലാമി നേതൃത്വവുമായി മലപ്പുറത്ത് വച്ച് കൂടിക്കാഴ്ച നടത്തിയതു മുതലാണ് ജമാഅത്തെ ഇസ്ലാമി സിപിഎമ്മിന് വര്‍ഗീയമതമൗലികവാദ സംഘടനയായത്. 2019 വരെയുള്ള നിരവധി തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ സിപിഎമ്മിനെ ആവോളം സഹായിച്ച ജമാഅത്തെ ഇസ്ലാമി ചുവടൊന്നു മാറ്റിയതിന്റെ ഫലമായിരുന്നു ഹസ്സനുമായുള്ള കൂടിക്കാഴ്ചയും തുടര്‍ന്നുള്ള യുഡിഎഫ് പിന്തുണയും. മുമ്പ് പലതവണ സിപിഎമ്മിന്റെയും ഇടത് മുന്നണിയുടെയും നേതാക്കള്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സൗകര്യപൂര്‍വ്വം മറന്നുകൊണ്ടാണ് സിപിഎം നേതൃത്വം ഈയിടെയായി ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചുള്ള അഭിപ്രായം മാറ്റിപ്പറയുന്നത്. 2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജമാഅത്തെ ഇസ്ലാമി അമീറിനെ ഇടതുമുന്നണിക്ക് വേണ്ടി സന്ദര്‍ശിച്ച് ധാരണയുണ്ടാക്കിയത് ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനാണ്. എകെജി ഭവനില്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളും പലതവണ ചര്‍ച്ചയ്ക്കായി എത്തിയിരുന്നു. 2015ലെയും 2020ലെയും തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ലാമി-സിപിഎം കൂട്ടുകെട്ടില്‍ മത്സരിച്ച പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും നിരവധിയാണ്.  

മതനിരപേക്ഷതയുടെയും പുരോഗമനത്തിന്റെയും മുഖംമൂടി ധരിച്ചുകൊണ്ടായിരുന്നു സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് അടക്കമുള്ള ജമാഅത്തെ ഇസ്ലാമിയുടെ പോഷകസംഘടനകള്‍ പ്രവര്‍ത്തിച്ചത്. അതിനാല്‍ അവര്‍ ഇടതുപക്ഷ നിലപാടുകളുള്ളവരാണെന്ന് വിശ്വസിച്ച സിപിഎം അണികള്‍ ധാരാളമുണ്ടായിരുന്നു. പിന്നീട് ഈ മുഖംമൂടി കുറെയൊക്കെ തിരിച്ചറിയപ്പെട്ടതോടെ അവരുമായുള്ള ചങ്ങാത്തത്തെ കുറിച്ച് പാര്‍ട്ടി അണികളില്‍ നിന്ന് ചോദ്യമുയര്‍ന്നിരുന്നു. മൗദൂദിയന്‍ സംഘടനയെന്ന അവരുടെ സ്വത്വത്തെ കൂടുതല്‍ വെളിപ്പെടുത്തുന്ന സംഭവങ്ങള്‍ പിന്നീടുണ്ടാവുകയും ചെയ്തു. എന്നാല്‍ വോട്ട് മാത്രം ലക്ഷ്യമിടുന്ന ഇടതുമുന്നണിയും യുഡിഎഫും ഇവരുമായുള്ള സഖ്യത്തിന് മത്സരിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി യുഡിഎഫ് പാളയത്തിലായതിനാല്‍ സിപിഎമ്മിന് അവര്‍ മതമൗലികവാദികളാകുന്നു എന്നുമാത്രം. തങ്ങളുടെ പക്ഷത്തേക്ക്, ഐഎന്‍എല്‍, എസ്ഡിപിഐ എന്നിവര്‍ക്ക് പുറമെ മുസ്ലിംമത സംഘടനകളില്‍ നിന്ന് ഒരെണ്ണത്തെ കൂടി കൂടെക്കൂട്ടാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് സമസ്ത നേതൃത്വവുമായി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയും മതവിശ്വാസത്തെയും സിപിഎമ്മിനെയും ബന്ധപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശവുമൊക്കെ എന്ന് വ്യക്തമാണ്. ഇത് തിരിച്ചറിഞ്ഞുകൊണ്ടു തന്നെയാണ് ജമാഅത്തെ ഇസ്ലാമിയുടെ പുതിയ രാഷ്ട്രീയ നീക്കങ്ങളും.

  comment

  LATEST NEWS


  രാഹുലിന്‍റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ


  ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു


  'ഇവിടെ പേടിയാകുന്നു, പറ്റില്ലച്ഛാ...നിര്‍ത്തിയിട്ട് പോയാല്‍ എന്നെ ഇനി കാണില്ല'; ഭര്‍ത്താവ് കിരണിനെതിരെ വിസ്മയയുടെ ശബ്ദ സന്ദേശം പുറത്ത്


  ജവഹര്‍ പുരസ്‌കാരം ജന്മഭൂമി' ലേഖകന്‍ ശിവാകൈലാസിന്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.