login
കേരളം ഇന്ത്യയ്ക്ക് മാതൃക

വോട്ടെടുപ്പ് തുടങ്ങാന്‍ നേരമാണവര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന ആരോപണം ഉന്നയിച്ചത്. കുണ്ടറയിലെ സ്ഥാനാര്‍ത്ഥി ഷാജി വര്‍ഗ്ഗീസ് കാറില്‍ പെട്രോള്‍ നിറച്ച് കന്നാസുമായി വന്നു. അയാളെ പോലീസ് കസ്റ്റഡിയിലെടുത്തു എന്ന പ്രസ്താവന ചാനലുകളൊക്കെ ഫഌഷ് ന്യൂസ് ആക്കി. കേരളം ഞെട്ടി. വൈകിട്ടോടെയാണ് എല്ലാം മന്ത്രിയുടെ തിരക്കഥയും നാടകവും ആണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായത്. തെരഞ്ഞെടുപ്പ് അക്രമങ്ങളും അതിക്രമങ്ങളും പുതിയ വാര്‍ത്തയല്ല. ബുത്ത് പിടിച്ചെടുക്കല്‍ കേരളത്തിന്റെ സംഭാവനയല്ല. എന്നാല്‍ കള്ളവോട്ടും അന്തരിച്ചവരുടെ വോട്ട് വിനിയോഗവും കേരളത്തിന്റെ മാത്രം സംഭാവനയാണ്. ഇത്തവണ 4 ലക്ഷത്തിലധികം കള്ളവോട്ടുണ്ടെന്നാണ് ആരോപണം. അതില്‍ എത്രമാത്രം ഇത്തവണ വിനിയോഗിച്ചു എന്ന കണക്ക് വരാനിരിക്കുന്നതേയുള്ളൂ.

ന്നും എപ്പോഴും കേള്‍ക്കുന്ന മുദ്രാവാക്യമാണിത്. ''കേരളം ഇന്ത്യയ്ക്ക് മാതൃക''. പ്രായപൂര്‍ത്തിയായ പെണ്‍മക്കളുടെ പീഡനമാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. അടുത്ത കാലത്താണ് അഞ്ചും ആറും പത്തും വയസ്സുള്ള പെണ്‍കുട്ടികളുടെ പീഡനം കേള്‍ക്കാന്‍ തുടങ്ങിയത്. അത് തുടങ്ങിയത് കേരളത്തിലാണ്. അതു മുതല്‍ എണ്ണിത്തുടങ്ങണം കേരളത്തിന്റെ മാതൃക. പീഡനകഥകള്‍ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ഇന്നൊരു പുതുമയല്ല. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ കിളിമൊഴിയായി എല്ലാം പുറത്തുവരും.

വോട്ടെടുപ്പ് തുടങ്ങാന്‍ നേരമാണവര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചനയെന്ന ആരോപണം ഉന്നയിച്ചത്. കുണ്ടറയിലെ സ്ഥാനാര്‍ത്ഥി ഷാജി വര്‍ഗ്ഗീസ് കാറില്‍ പെട്രോള്‍ നിറച്ച് കന്നാസുമായി വന്നു. അയാളെ പോലീസ് കസ്റ്റഡിയിലെടുത്തു എന്ന പ്രസ്താവന ചാനലുകളൊക്കെ ഫഌഷ് ന്യൂസ് ആക്കി. കേരളം ഞെട്ടി. വൈകിട്ടോടെയാണ് എല്ലാം മന്ത്രിയുടെ തിരക്കഥയും നാടകവും ആണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായത്. തെരഞ്ഞെടുപ്പ്  അക്രമങ്ങളും അതിക്രമങ്ങളും പുതിയ വാര്‍ത്തയല്ല. ബുത്ത് പിടിച്ചെടുക്കല്‍ കേരളത്തിന്റെ സംഭാവനയല്ല. എന്നാല്‍ കള്ളവോട്ടും അന്തരിച്ചവരുടെ വോട്ട് വിനിയോഗവും കേരളത്തിന്റെ മാത്രം സംഭാവനയാണ്. ഇത്തവണ 4 ലക്ഷത്തിലധികം കള്ളവോട്ടുണ്ടെന്നാണ് ആരോപണം. അതില്‍ എത്രമാത്രം ഇത്തവണ വിനിയോഗിച്ചു എന്ന കണക്ക് വരാനിരിക്കുന്നതേയുള്ളൂ.

എന്നാല്‍ തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ കേരളത്തിന്റെയും പാരമ്പര്യത്തില്‍പ്പെട്ടതാണ്. അക്രമം അഴിച്ചുവിട്ടവര്‍ പ്രതിയോഗികളെ പ്രതികളാക്കുന്ന പ്രവണത കേരളത്തിന് മാത്രം സ്വന്തം. എന്താണ് ഇത്തവണ കുണ്ടറയില്‍ സംഭവിച്ചത് ? മേഴ്‌സിക്കുട്ടിയമ്മയുടെ കുണ്ടറയില്‍ ഇഎംസിസി ഡയറക്ടര്‍ ഷിബു വര്‍ഗ്ഗീസ് വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് മന്ത്രി പറഞ്ഞത്. കാറില്‍ മണ്ണെണ്ണയുമായി ഷിബു വര്‍ഗ്ഗീസ് വന്നത് കണ്ടെത്തി. ഷിബു പോലീസ് കസ്റ്റഡിയിലാണെന്നും മന്ത്രി പറഞ്ഞു. വാഹനം കത്തിച്ചുകൊണ്ട് നാടകം നടത്താനായിരുന്നു നീക്കമെന്ന് മന്ത്രി ആരോപിച്ചു.  

കുണ്ടറയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ഷിജു വര്‍ഗ്ഗീസ്. അതേ സമയം, പരാതിയുമായി ഷിജുവര്‍ഗ്ഗീസ് കണ്ണനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി. തന്റെ വാഹനം ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഷിജു കസ്റ്റഡിയില്‍ അല്ലെന്ന് പോലീസ് അറിയിക്കുകയും ചെയ്തു.  

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മണ്ഡലം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി. ഗോവിന്ദന്‍. ഈ മണ്ഡലത്തിലാണ് ആന്തൂര്‍ നഗരസഭ. ഭരണം നയിക്കുന്നത് ഗോവിന്ദന്റെ ഭാര്യ. അവിടെ 117-ാം നമ്പര്‍ ബൂത്തില്‍ സംഘര്‍ഷം. അത് സ്വാഭാവികം. എതിര്‍ സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കാത്ത സാമ്രാജ്യമാണല്ലോ ആന്തൂര്‍. തിരുവനന്തപുരത്ത് സിപിഎമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളും ആന്തൂര്‍ പോലെയാണ്. കാട്ടായിക്കോണം എന്ന പ്രദേശത്ത് ബിജെപിക്കെതിരെ രാവിലെ മുതല്‍ പ്രകോപനമായിരുന്നു. ആക്രോശം, ഭീഷണി, ആക്രമണം.

കോണ്‍ഗ്രസ്സിന്റെ സ്വാധീനമേഖലയിലും അങ്ങിനെ തന്നെ.  ബിജെപിയെ തളയ്ക്കാന്‍ അവതരിപ്പിച്ച കെ. മുരളീധരന്റെ അനുയായികള്‍ നിരന്തരം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ്സുകാരും മാര്‍ക്‌സിസ്റ്റുകാരും സംഘടിത അക്രമത്തിന് മുതിര്‍ന്നതായും പരാതിയുണ്ട്.

ഇതിനിടയില്‍ ഭക്തരെ തെറ്റിദ്ധരിപ്പിക്കാനും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ പോലും അയ്യപ്പന്റെ പ്രതിരൂപമായി പെരുമാറുന്നതും കാണാനായി. കടകംപള്ളി സുരേന്ദ്രന്‍ മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയന്‍പോലും ഭക്തിയും ദൈവത്തിന്റെ സ്വഭാവവിശേഷങ്ങളും വിളമ്പുന്നതും കണ്ടു. എന്‍എസ്എസിന്റെ നിലപാടിനെ വിമര്‍ശിച്ച മുഖ്യമന്ത്രി ദൈവത്തിന്റെ സ്വഭാവവിശേഷങ്ങളും വിളമ്പി. എല്ലാം അയ്യപ്പന്റെ ലീലാവിലാസങ്ങളല്ലാതെന്തു പറയാന്‍.

നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്ന കള്ള പ്രചാരണം നടത്തുകയായിരുന്നു. പോലീസ് തുടര്‍ന്നു നടത്തിയ ലാത്തിച്ചാര്‍ജില്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. വിവേക്, പ്രഹ്ലാദ്, ആകാശ് തുടങ്ങിയവര്‍ക്കാണു പരിക്കേറ്റത്. കെ.മുരളീധരന്റെ ഡ്രൈവര്‍ക്കും പരിക്കുണ്ട്. ഇവരെ ശാന്തിവിള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനിടെ കല്ലേറുമുണ്ടായി സ്റ്റുഡിയോ റോഡില്‍ വോട്ടര്‍മാരെ കാണാനെത്തിയ കെ.മുരളീധരന്‍ സഞ്ചരിച്ച വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു എന്നാണ് പരാതി. കാശുകൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കത്തെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. വെള്ളായണി ഭാഗത്തെ സന്ദര്‍ശനം കഴിഞ്ഞ് നേമത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലേക്കു മടങ്ങാന്‍ തുടങ്ങുമ്പോഴായിരുന്നു പ്രദേശത്തെ മുപ്പതോളം ബിജെപി പ്രവര്‍ത്തകര്‍ കൂട്ടമായി എത്തി പ്രതിഷേധിച്ചതെന്നാണ് ന്യായം.  

വോട്ടിനായി പണം വിതരണം ചെയ്യാനാണ് സ്ഥാനാര്‍ഥി എത്തിയതെന്ന് ആരോപിച്ചായിരുന്നു. മുരളീധരനും ഒപ്പമുള്ളവരും കാറില്‍ കയറിയപ്പോഴാണ് പ്രശ്‌നമുണ്ടായത്. ബോണറ്റിലും ഗ്ലാസിലും അടിക്കുകയും മുന്നിലെ ഫ്‌ലാഗ് റോഡ് ഒടിക്കുകയും ചെയ്തു.

  comment

  LATEST NEWS


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു


  തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.