login
ആറാട്ടുമുണ്ടന്മാരുടെ അവാര്‍ഡുകള്‍

പാപ്പിനിശ്ശേരിയില്‍ പാമ്പുകളെ ചുട്ടെരിച്ച കാടത്തം മുതല്‍ പിഞ്ചുകുഞ്ഞുങ്ങളുടെ കണ്‍മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊല്ലുന്ന രാക്ഷസീയത വരെ കണ്ണുംപൂട്ടി ന്യായീകരിച്ച് പാര്‍ട്ടിയുടെ പ്രീതി പറ്റിയ പ്രൊഫ:എം.എന്‍. വിജയനായിരുന്നു കുറേക്കാലം കേരളാസ്റ്റാലിന്‍ സഖാവ് പിണറായിക്ക് ന്യായീകരണ വാറോലകള്‍ തയ്യാറാക്കിയിരുന്നത്. പിന്നെപ്പിന്നെയാണ് വിജയന്‍മാഷ് പാര്‍ട്ടിയെ സര്‍ക്കാസിക്കുകയാണോ എന്ന സംശയം അവര്‍ക്ക് തോന്നിത്തുടങ്ങിയത്

കേരളസാഹിത്യ അക്കാദമിയിലിരിക്കുന്നതൊക്കെ ആറാട്ടുമുണ്ടന്മാരാണെന്ന് വിളിച്ചുപറഞ്ഞത് കഥാകൃത്ത് ടി. പത്മനാഭനാണ്. കെഇഎന്‍ കുഞ്ഞഹമ്മദ് ഓണത്തിന് കാളയെ വിളമ്പാന്‍ അച്ചാരം വാങ്ങി സിപിഎം സാഹിത്യകാരനായി വിലസുന്ന കാലത്താണത്. സംഘടിപ്പിച്ചെടുത്ത ഡോക്ടറേറ്റുമായി ഇളയിടം നുണയിടമായി മാര്‍ക്‌സിസ്റ്റ് വേദികളില്‍ ജാതിപ്രഘോഷണം നടത്തുന്നതിന് മുമ്പ് ഇപ്പറഞ്ഞ കുഞ്ഞഹമ്മദായിരുന്നു സിപിഎമ്മുകാരുടെ പ്രിയങ്കരന്‍. ഇഎംഎസിന്റെ കാലശേഷം പച്ചക്കള്ളം താത്വികമായി വിളമ്പാന്‍പറ്റിയ ജനുസ്സുകള്‍ കുറ്റിയറ്റുപോയി എന്ന് തോന്നിയപ്പോഴാണ് പാര്‍ട്ടി ഇമ്മാതിരി മുതലുകളെ വാടകയ്ക്ക് എടുത്ത് അക്കാദമികളിലും മറ്റും കുടിയിരുത്തിയത്.  

പാപ്പിനിശ്ശേരിയില്‍ പാമ്പുകളെ ചുട്ടെരിച്ച കാടത്തം മുതല്‍ പിഞ്ചുകുഞ്ഞുങ്ങളുടെ കണ്‍മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊല്ലുന്ന രാക്ഷസീയത വരെ കണ്ണുംപൂട്ടി ന്യായീകരിച്ച് പാര്‍ട്ടിയുടെ പ്രീതി പറ്റിയ പ്രൊഫ:എം.എന്‍. വിജയനായിരുന്നു കുറേക്കാലം കേരളാസ്റ്റാലിന്‍ സഖാവ് പിണറായിക്ക് ന്യായീകരണ വാറോലകള്‍ തയ്യാറാക്കിയിരുന്നത്. പിന്നെപ്പിന്നെയാണ് വിജയന്‍മാഷ് പാര്‍ട്ടിയെ സര്‍ക്കാസിക്കുകയാണോ എന്ന സംശയം അവര്‍ക്ക് തോന്നിത്തുടങ്ങിയത്. അടച്ചിട്ട മുറിയിലാണ് പാര്‍ട്ടി യോഗം ചേരേണ്ടതെന്നും ജനലും കതകുകളും അറിയാതെ പോലും തുറക്കരുതെന്നും പുറത്തുനിന്നുള്ള കാറ്റടിച്ചാല്‍ നമ്മള്‍ തകര്‍ന്നുപോകുമെന്നുമൊക്കെയുള്ള ഉപദേശവുമായി വിജയന്‍ മാഷ് പാര്‍ട്ടിയെ 'പാഠം' പഠിപ്പിക്കാനിറങ്ങിയപ്പോള്‍ വിജയന്‍ സഖാവ് കടുംചുവപ്പന്‍ വിരട്ടലും കൊണ്ട് മാഷിനെയും കൂട്ടരെയും വെട്ടിനിരത്തി. മാഷ് മരിച്ചപ്പോള്‍ ആളൊരു നല്ല വാധ്യാരായിരുന്നു എന്ന ഒറ്റവരിയിലാണ് പിണറായി അദ്ദേഹത്തെ അനുസ്മരിച്ചത്.

പിന്നെയാണ് കുഞ്ഞഹമ്മദ്, ഇളയിടം തുടങ്ങിയ വ്യാജബുദ്ധിജീവികള്‍ പാര്‍ട്ടിവേദികളില്‍ നിറഞ്ഞാടിയത്. രാജാവിന് കണ്ണുകിട്ടാതിരിക്കാനാണത്രെ ആറാട്ടുമുണ്ടനെ എഴുന്നെള്ളത്തിന് മുന്‍നിരയില്‍ നിര്‍ത്തുന്നത്. കേരളം വാഴുന്ന പിണറായിത്തമ്പുരാന് കണ്ണുകിട്ടാതിരിക്കാന്‍ വേണ്ടിയാണ് അക്കാദമികളിലെ ആറാട്ടുമുണ്ടന്മാരെ നിരത്തിനിര്‍ത്തുന്നതെന്ന് കൂട്ടിവായിക്കണം. എഴുത്തച്ഛനെക്കാള്‍ മുന്തിയ കവിയാണ് കുഞ്ഞപ്പ പട്ടാനൂരെന്ന് സിദ്ധാന്തിച്ചവരാണ് സാഹിത്യഅക്കാദമിയുടെ പ്രചോദകരായി കേരളത്തിന്റെ പുരോഗമനസാഹിത്യം കക്ഷത്തിറുക്കിപ്പിടിച്ച് ഇത്രകാലം കാത്തുപോന്നത്. അപ്പോള്‍ പിന്നെ തെറിയെഴുതുന്നവനും ശബരിമലയില്‍ പോയി നീട്ടിത്തുപ്പാന്‍ കാറിക്കൂവുന്ന നെറികെട്ട   നാട്യക്കാര്‍ക്കും അവാര്‍ഡ് തളികയില്‍ വെച്ച് നല്‍കിയതില്‍ അസ്വാഭാവികത കാണേണ്ടതില്ല.

കടലുണ്ടി പുരുഷനും പൂച്ചാലി ഗോപാലനും ശേഷമേയുള്ളൂ വൈശാഖനും ചരുവിലാനും കെ.പി. മോഹനനുമൊക്കെ എന്നറിയുമ്പോള്‍ തീരുന്ന ചൊരുക്കേ വിമര്‍ശകര്‍ക്കുണ്ടാകേണ്ടതുള്ളൂ. അക്കാദമി തന്നെ അശ്ലീലമായിട്ട് കാലമെത്രയായി. കവിതയ്ക്കും കഥയ്ക്കും കലയ്ക്കുമിടമില്ലാത്ത ഇടമായി അത് മാറിയിട്ടുണ്ട്. ക്ഷുദ്രരാഷ്ട്രീയത്തിന്റെ തേര്‍വാഴ്ചയാണ് ആ വെളിമ്പറമ്പില്‍ നടക്കുന്നത്. മാനമെന്നത് പണ്ടേ കപ്പലുകയറിയ കൂട്ടരാണ് പദവികള്‍ക്കും കസേരകള്‍ക്കും വേണ്ടി ഉണ്ടെന്ന് കരുതപ്പെടുന്ന സര്‍ഗാത്മകതയെ തൊടലിട്ട് പൂട്ടി രാഷ്ട്രീയക്കാരന്റെ പിന്നാമ്പുറത്ത് തളച്ചിട്ടത്. അക്കാദമികള്‍ എറിഞ്ഞുതരുന്ന എല്ലിന്‍ കഷ്ണങ്ങള്‍ക്ക് മീതെ എന്ത് ആവിഷ്‌കാരമാണ് ഈ പ്രബുദ്ധമലയാളത്തിലുള്ളത്.  

വായനശാലകള്‍ മുതല്‍ അക്കാദമികള്‍ വരെ എല്ലാം പാര്‍ട്ടിപ്പരിപാടിയാക്കിയ ഒരു സര്‍ക്കാരിന്റെ കൂലിക്കാര്‍ എന്നതിന് അപ്പുറം ഒരു മാന്യതയും ഈ നോക്കുകുത്തികള്‍ അര്‍ഹിക്കുന്നില്ല. കേരളം ഭരിക്കുന്നത് ക്ഷേത്രങ്ങള്‍ തകര്‍ക്കുന്ന സര്‍ക്കാരാണ്. ആചാരങ്ങളെ അപഹസിക്കുന്ന സര്‍ക്കാരാണ്. അമ്പലത്തില്‍ കുളിച്ചുതൊഴാന്‍ പോകുന്ന അമ്മമാരെ അശ്ലീലം കലര്‍ന്ന അസഭ്യം പച്ചയ്ക്ക് വിളിച്ചുപറയുന്നവരാണ്. ശ്രീകോവിലില്‍ പൂജ നടത്തുന്ന ശാന്തിക്കാരെ പൊതുനിരത്തില്‍ തെരുവ് തെമ്മാടികള്‍ വിളിക്കുന്നതരം തെറി മൈക്ക് വെച്ച് കെട്ടി വിളിക്കുന്നവരാണ്. പരമാദരണീയരായ തന്ത്രിമാരെ അധിക്ഷേപിക്കാന്‍ മടി കാണിക്കാത്തവരാണ്. സദാചാരവും സംസ്‌കാരവും തകര്‍ക്കാന്‍ അച്ചാരം വാങ്ങിയിറങ്ങിയ ആണ്‍, പെണ്‍ തെരുവുഗുണ്ടകള്‍ക്ക് സംരക്ഷണം ഒരുക്കുന്നവരാണ്. പെണ്‍വാണിഭസംഘങ്ങള്‍ക്ക് സാമൂഹ്യപരിഷ്‌കാരപ്പട്ടം കല്പിച്ചുനല്‍കുന്നവരാണ്. അവരെ പ്രീതിപ്പെടുത്താന്‍ തെറിയെഴുതി കവിതയെന്നും കഥയെന്നും നാടകമെന്നും നോവലെന്നും പേരിട്ട് സമര്‍പ്പിച്ച് കുമ്പിട്ടുനില്‍ക്കുന്നവന് നല്‍കാനുള്ളതാണ് അക്കാദമി പുരസ്‌കാരങ്ങള്‍. അന്തസ്സുള്ളവന്‍ ഇത്തരം അക്കാദമികളിലേക്ക് പോകരുത്. അത് തെറിപ്പുസ്തകമെഴുതുന്നവന്റെ പുരസ്‌കാരപ്പുരയാണ്.  

പിണറായി ഭരണത്തില്‍ ഇതിനുമപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. ക്ഷേത്രവിശ്വാസികള്‍ക്കെതിരെയാകുമ്പോള്‍ മതേതരത്വം ഹനിക്കപ്പെടുമെന്ന പേടി വേണ്ട. ലളിതകലാ അക്കാദമിയുടെ മൂക്ക് ചെത്തിക്കളയുമെന്ന ഭീഷണിയുമായി ബാലന്‍മന്ത്രി മുമ്പൊരിക്കല്‍ ഉറഞ്ഞുതുള്ളിയിട്ടുണ്ട്. ചെങ്ങളത്തുകാരന്‍ കെ.കെ. സുഭാഷ് വരച്ച കാര്‍ട്ടൂണിന് ലളിതകലാഅക്കാദമി അവാര്‍ഡ് കൊടുത്തതാണ് അന്ന് ബാലന്‍ മന്ത്രിയെ പ്രകോപിപ്പിച്ചത്. കാര്‍ട്ടൂണില്‍ മതനിന്ദ നടത്തിയെന്നായിരുന്നു ആക്ഷേപം. ബിഷപ്പ് ഫ്രാങ്കോയെ കോഴിയായി ചിത്രീകരിച്ചു, അങ്ങോരുടെ അംശവടിയില്‍ അടിവസ്ത്രം തൂക്കി, പോരാഞ്ഞ് പാര്‍ട്ടിയിലെ ചങ്ക് ബ്രോ പി.കെ. ശശിക്ക് കോഴിത്തൂവല്‍ കൊണ്ട് കിരീടം ചാര്‍ത്തി തുടങ്ങിയ ഘോരാപരാധങ്ങളൊക്കെ കാര്‍ട്ടൂണിസ്റ്റ് വരച്ചുകൂട്ടിയത്രെ. കന്യാസ്ത്രീകളെ പീഡിപ്പിച്ചിട്ട് 'പോടാ പുല്ലേ' എന്ന മട്ടില്‍ ഒരു ആട്ടിടയന്‍ അംശവടിയുമേന്തി നടന്നപ്പോള്‍ തോന്നാത്ത മാനക്കേടും വ്രണം പൊട്ടലുമൊക്കെയാണ് നാല് കോഴിത്തൂവല്‍ കണ്ടപ്പോള്‍ ബാലന്‍മന്ത്രിക്കും മതേതരസംരക്ഷകര്‍ക്കുമുണ്ടായത്.  

എഴുത്തും വരയുമൊക്കെ ശുദ്ധ മതേതരമായിരിക്കണമെന്ന് അറിയാതെ പോയതാണ് സുഭാഷിന് പറ്റിയ തെറ്റ്. ആ വിദ്യ 'മീശക്കാരനോട്' പഠിക്കണം. അതുമല്ലെങ്കില്‍ ബേബി സഖാവിനോട് ചോദിച്ചാല്‍ മതേതര ആവിഷ്‌കാരത്തെക്കുറിച്ച് പറഞ്ഞുതരും. തുണിയില്ലാത്ത ആഭാസക്കോലങ്ങള്‍ വരച്ച് അതിനു കീഴെ സരസ്വതി, ലക്ഷ്മി എന്നൊക്കെ എഴുതിവെച്ചാല്‍ പൊന്നാട അണിയിക്കും. വിമാനത്തില്‍ കൊണ്ടുവന്ന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണമെടുത്ത് പുരസ്‌കാരം നല്‍കും. അതൊന്നും അറിയില്ലെങ്കില്‍ എസ്എഫ്‌ഐ പിള്ളേരോട് ചോദിച്ചാല്‍ മതി. മതേതര ആവിഷ്‌കാരം അവര്‍ പഠിപ്പിക്കും. അതിന് തീവ്രത വേണമെങ്കില്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്നേയുള്ളൂ.  

ഇത്തരക്കാരുടെ പുരസ്‌കാരപ്പുരയില്‍ നിന്ന് മറ്റെന്തെങ്കിലും പ്രതീക്ഷിക്കുന്നവരെ നിഷ്‌കളങ്കരെന്നല്ലാതെ എന്ത് വിളിക്കാനാണ്. മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം ലഭിച്ചപ്പോള്‍പോലും എതിര്‍പ്പിന്റെ ചൊരുക്ക് കാട്ടിയ ഉഡായിപ്പുകളാണ് അവിടെ അധികാരകേന്ദ്രത്തിലിരിക്കുന്നതെന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

  comment

  LATEST NEWS


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു


  തനിക്കെതിരായ രാഷ്ട്രീയ മുതലെടുപ്പാണ് കേസ്: വീട്ടില്‍ സൂക്ഷിച്ച പണത്തിന് കൃത്യമായ കണക്കുകളുണ്ട്; രേഖകള്‍ വിജിലന്‍സിന് നല്‍കിയെന്ന് കെ.എം. ഷാജി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.