login
കൂരിരുട്ടില്‍ കരിമ്പൂച്ചയെ തപ്പുമ്പോള്‍

കൊടകരയിലെ കവര്‍ച്ച കേസ് വരുംമുമ്പ് പച്ചക്കറി കൊണ്ടുവന്ന ലോറിയില്‍ നിന്ന് പിടികൂടിയ 94 ലക്ഷം രൂപ കോണ്‍ഗ്രസിന്റേതാണെന്നത് നാട്ടില്‍ പാട്ടാണ്. അത് പിടികൂടിയത് തൃശൂര്‍ പോലീസ് മേധാവി പൂങ്കുഴലിയായിരുന്നല്ലോ. അവര്‍ക്ക് തന്നെയായിരുന്നു കൊടകര കവര്‍ച്ചയുടെ ആദ്യ അന്വേഷണ ചുമതല. അവരെ മാറ്റി പുതിയൊരു ടീമിനെ നിശ്ചയിച്ചു. 21 പ്രതികളില്‍ കുറെ പേരെ പിടികൂടി. ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല സിപിഎം, ലീഗ്, എസ്ഡിപിഐ കക്ഷികളുമായി ബന്ധപ്പെട്ടവരാണവര്‍.

'ഗ്രഹണസമയത്ത് ഞാഞ്ഞൂലും പടമെടുക്കും'. പണ്ടേയുള്ള ചൊല്ലാണത്. ഏതു കാലത്തിനും ചേരുന്നതാണ് എന്ന് ഉറപ്പായും കരുതാം. തെരഞ്ഞെടുപ്പില്‍ പണമൊഴുകി എന്ന് എല്ലാവരും പറയുന്നത് കേട്ട് ജനം കോട്ടുവാ പോലും ഇടാനാവാതെ അന്ധാളിച്ചു നില്‍ക്കുകയാണല്ലോ. ഏതു കാലത്താണ് ഇലക്ഷന് പണം ഒഴുകാത്തത്? സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിക്കാനും വോട്ട് ഉറപ്പിക്കാനും പണം കൊടുത്ത സംഭവങ്ങള്‍ ഓരോ തെരഞ്ഞെടുപ്പിലും കണ്ടിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കാലത്ത് ചെലവാക്കാന്‍ വരുന്ന പണത്തിന് വല്ല കയ്യും കണക്കുമുണ്ടോ ? പണം പിടികൂടാന്‍ ഇലക്ഷന്‍ കമ്മീഷന് പ്രത്യേക സ്‌ക്വാഡുകള്‍ തന്നെ ഉണ്ടല്ലോ. തമിഴ്‌നാട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും  കോടിയിലധികം പിടിച്ചു. ഇതൊക്കെ ഏത് സ്ഥാനാര്‍ത്ഥിയുടേത്, ഏത് പാര്‍ട്ടിയുടേത് എന്ന് ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. കൊടകരയിലെ കവര്‍ച്ച കേസ് വരുംമുമ്പ് പച്ചക്കറി കൊണ്ടുവന്ന ലോറിയില്‍ നിന്നും പിടികൂടിയ 94 ലക്ഷം  

രൂപ കോണ്‍ഗ്രസിന്റേതാണെന്നത് നാട്ടില്‍ പാട്ടാണ്. അത് പിടികൂടിയത് തൃശൂര്‍ പോലീസ് മേധാവി പൂങ്കുഴലിയായിരുന്നല്ലോ. അവര്‍ക്ക് തന്നെയായിരുന്നു കൊടകര കവര്‍ച്ചയുടെ ആദ്യ അന്വേഷണ ചുമതല. അവരെ മാറ്റി പുതിയൊരു ടീമിനെ നിശ്ചയിച്ചു. 21 പ്രതികളില്‍ കുറെ പേരെ പിടികൂടി. ബിജെപിയുമായി ഒരു ബന്ധവുമില്ലെന്ന് മാത്രമല്ല സിപിഎം, ലീഗ്, എസ്ഡിപിഐ കക്ഷികളുമായി ബന്ധപ്പെട്ടവരാണവര്‍. എന്നിട്ടും എന്തുകൊണ്ട് അത് ബിജെപിക്കെതിരായ ആയുധമാക്കുന്നു. അവിടെയാണ് നഗ്നമായ പകവീട്ടില്‍ രാഷ്ട്രീയം. അതിനു പറ്റിയ  ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ ചുമതല.

പിടികൂടിയ പ്രതികളുടെ ഫോണ്‍ പരിശോധിക്കുന്നില്ല. അവരാരെയൊക്കെ വിളിച്ചു എന്നു നോക്കുന്നില്ല. എഴുതാപ്പുറം വായിച്ച് തലതിരിഞ്ഞ അന്വേഷണം! ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്റെ ഫോണും ചര്‍ച്ചയ്ക്ക് വന്നു. പരാതിക്കാരന്റെ ഫോണില്‍ നിന്നും 24 തവണ സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് വിളിച്ചു എന്നൊരു കഥ. ഏറ്റവും ഒടുവില്‍ വരുന്ന വാര്‍ത്ത 24 സെക്കന്റ് സംസാരിച്ചു എന്ന്. 24 സെക്കന്റില്‍ എന്തു സംസാരിക്കാന്‍? ഹലോ ഹലോ ആരാ സംസാരിക്കുന്നേ എന്നു ചോദിക്കുമ്പോഴേക്കും 24 സെക്കന്റ് തീരില്ലെ.

തൃശൂരില്‍ മത്സരിച്ച സുരേഷ്‌ഗോപിയുടെ ഫണ്ടിനെക്കുറിച്ചും അന്വേഷിക്കണമെന്ന് അവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചോദിക്കുന്നത് കേട്ടു. അയ്യോ പാവം! അവര്‍ പിശുക്കിയേ ചെലവാക്കിയുള്ളൂ എന്നത് നേരാവാം. വന്ന പണം എങ്ങോട്ടു പോയി എന്ന് വീട്ടുകാരോടെങ്കിലും വിശദീകരിക്കുമോ? അവര്‍ മറ്റൊരു ചോദ്യം ഉന്നയിച്ചത് രസകരമാണ്.

കെ. സുരേന്ദ്രന്‍ എന്തിനാ രണ്ടിടത്ത് മത്സരിച്ചത് എന്നാണ്. സുരേന്ദ്രന്‍ എവിടെ മത്സരിക്കണമെന്നൊക്കെ തീരുമാനിച്ചത് ബിജെപിയല്ലെ? രണ്ടിടത്ത് മത്സരിക്കുന്ന ആദ്യ സ്ഥാനാര്‍ത്ഥി സുരേന്ദ്രനാണോ? സ്വന്തം പിതാവിന്റെ മത്സരമെങ്കിലും ഒന്ന് ഓര്‍ക്കണമായിരുന്നില്ലേ? മാളയിലും നേമത്തും മത്സരിച്ച കെ. കരുണാകരന്‍ നേമം വിട്ട് മാളയെ മാറോടണച്ചു. ആ കരുണാകരന്റെ മോന്‍ നേമത്ത് ഇക്കുറി വന്നത് മൂന്നാം സ്ഥാനക്കാരനാകാനായിരുന്നോ? അദ്ദേഹം തന്നെ പറഞ്ഞല്ലൊ 'രണ്ടും മൂന്നുമാകാനല്ല ഒന്നാമനകാനാണ്'  മത്സരിക്കുന്നതെന്ന്. ഒന്നുപോയിട്ട് രണ്ടാമതുപോലുമായില്ല. അവിടേക്കെത്രയാ ചെലവാക്കിയത്. 30 ലക്ഷം കിട്ടിയെന്ന് ചില മുസ്ലിം തീവ്രവാദ സംഘടനകള്‍ പറയുന്നു. അത്ര തന്നെ കിട്ടിയെന്ന് ചില സഭകളും പറയുന്നുണ്ട്. സഹോദരനും സഹോദരിക്കും ചെലവാക്കാന്‍ പത്തുകോടി പിരിച്ചതായി കേട്ടിട്ടുണ്ട്. ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കാന്‍ മോന്‍ നേതാവ് നേരിട്ട് കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥിയായതിനാല്‍ ഹൈക്കമാണ്ടിന്റെ കോടികള്‍ വേറെയും.ബിജെപി കുഴല്‍പ്പണം ഇടപാട് നടത്തിയെന്നത് പതിരില്ലാത്ത നുണയാണ്. ഏതെങ്കിലും ബിജെപിക്കാരനില്‍ നിന്ന് ഈ പണമെല്ലാം പിടികൂടിയെങ്കില്‍ അതിലെന്തെങ്കിലും നേരുണ്ടെന്ന് പറയാമായിരുന്നു. ഇത് ഇപ്പോള്‍ ഇരുട്ടത്ത് കരിമ്പൂച്ചയെ തപ്പുകയാണ്. അതിനായി കല്‍പ്പിച്ചിറങ്ങിയവര്‍ ഒടുവില്‍ കയ്പുനീര്‍ കുടിക്കേണ്ടിവരുമെന്ന് ഉറപ്പാണ്.

  comment

  LATEST NEWS


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.