×
login
സഖാവ് ഭര്‍ത്താവ്

വരികളില്‍ നിറഞ്ഞ്

ള്ളം പറഞ്ഞും കയ്യിട്ടുവാരിയും കള്ളക്കടത്ത് നടത്തിയും അഞ്ചാണ്ട് കട്ടുമുടിച്ച ഒരു സര്‍ക്കാര്‍ മന്ത്രിമാരെയും കൂട്ടി അദാലത്തിനിറങ്ങിയ കാലമാണിത്. അഞ്ചാണ്ട് മുമ്പൊരു സോളാര്‍ കാലത്ത് ഒരു മുഖ്യന്‍ ജനസമ്പര്‍ക്കകുംഭകോണം നടത്തി യുഎന്‍ പിഞ്ഞാണം നേടിയ കഥ പരിഹസിച്ച് പാടിനടന്നവര്‍ തന്നെയാണ് ഈ കോവിഡ് കാലത്ത് പട്ടിണിക്കാരെയും രോഗികളെയും കൂട്ടിച്ചേര്‍ത്ത് കെട്ടിപ്പിടിക്കാന്‍ ആര്‍ത്തി മുഴുത്ത് നടക്കുന്നത്. കിറ്റ് നല്‍കിയ കഥ ഉളുപ്പില്ലാതെ പുരപ്പുറത്ത് കയറി കൂവി നടന്ന കാലത്ത് നിന്ന് ഇത്തിരി മുന്നോട്ട് പോയിട്ടുണ്ട്. കിറ്റിലുള്ളതൊക്കെ മോദി നല്‍കുന്നതാണെങ്കിലും കിറ്റ് പിണറായിയുടേതാണെന്നാണ് നാട്ടിലുള്ള ഓമനക്കുട്ടന്മാര്‍ പറയുന്നത്. അതോണ്ട് ഒന്നും അങ്ങോട്ട് ചോദിക്കരുത്. ചോദിച്ചാല്‍ പിന്നെ അരിയും പയറും തൂക്കിക്കൊണ്ടുപോരാന്‍ കിറ്റ് കിട്ടൂല്ല.  

രാവെളുപ്പിനിരുന്ന് പഠിച്ച് പരീക്ഷ എഴുതി പാസ്സായി റാങ്ക്‌ലിസ്റ്റില്‍ പേരും വന്ന് കാത്തിരിപ്പ് തുടങ്ങിയിട്ട് മൂക്കില്‍ പല്ലുമുളച്ച പരുവത്തിലാണ് കേരളത്തിലെ ചെറുപ്പക്കാര്‍. മോദിയാണെങ്കില്‍ സ്റ്റാര്‍ട്ടപ്പായും മുദ്രയായുമൊക്കെ യുവാക്കളെ ബൂര്‍ഷ്വാസികളാക്കാനുള്ള പണി തുടങ്ങിയിട്ട് കാലം കുറേയായി. തൊഴിലാളികളാകാനല്ല തൊഴില്‍ നല്‍കുന്നവരാകാന്‍ ശ്രമിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആഹ്വാനം. ഓരോ കൈയ്ക്കും തൊഴിലല്ല, ഓരോ കൈയ്ക്കും തൊഴില്‍സംരംഭം എന്നതാണ് ലക്ഷ്യം. അപ്പോഴാണ് ഇവിടെ പണിയില്ല, തുണിയില്ല എന്നൊക്കെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്ത് കേട്ട മുദ്രാവാക്യം തെരുവില്‍ മുഴങ്ങുന്നത്.  

പിഎസ്‌സി ഓഫീസിന് മുന്നില്‍,  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് മുന്നിലൊക്കെ സമരമാണ്. പണിയെവിടെ സര്‍ക്കാരേ എന്നാണ് ഉയരുന്ന ചോദ്യം. പണിയൊക്കെ നേതാക്കന്മാരുടെ കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും കൊടുക്കാനുള്ളതാണെന്ന് ഇത്ര കാലവും ഇക്കൂട്ടര്‍ പഠിച്ചിട്ടില്ല. സ്വകാര്യസ്വത്ത് പാടില്ലെന്നും ഉള്ള സ്വത്തൊക്കെ സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടണമെന്നും സര്‍ക്കാരെന്നാല്‍ പാര്‍ട്ടിയാണെന്നും പാര്‍ട്ടിയെന്നാല്‍ പോത്തേഷ് കുമാരന്മാരുടെ അരഞ്ഞാണമാണെന്നും അറിയാതെ പോയാല്‍ പിന്നെ ജലപീരങ്കിക്ക് മുന്നില്‍ നീരാട്ടും സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരവും തന്നെ മിച്ചം.

ചിറ്റപ്പന്മാരും എളേപ്പമാരും അരങ്ങുവാഴുന്ന ഇടമാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍. പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം ചാനലുകളില്‍ കയറിയിറങ്ങി മെഴുകുന്ന യുവനേതാക്കന്മാര്‍ക്കും ഓരുടെ കെട്ട്യോള്‍മാര്‍ക്കും നല്‍കാനല്ലെങ്കില്‍ സര്‍ക്കാര്‍ ജോലി എന്തിനാണെന്നാണ് ഓമനക്കുട്ടന്മാര്‍ ധരിച്ചുവെച്ചിരിക്കുന്നത്? അതിപ്പോ വിജയരാഘവന്‍ സഖാവ് തൊട്ട് റഹിമും ഷംസീറും രാജേഷും ഇനിയും പുറത്ത് ചാടാനിരിക്കുന്ന സകല തൊഴിലാളിവര്‍ഗ സര്‍വാധികാര്യക്കാരന്മാരും പാര്‍ട്ടിക്ക് വേണ്ടി ഉളുപ്പില്ലാതെ ഏത് പാതിരാത്രിയിലും ഞെട്ടിയുണര്‍ന്ന് കള്ളം വിളിച്ചുപറയാന്‍ മെനക്കെടുന്നത് എന്തിന് വേണ്ടിയിട്ടാണെന്നാണ് കരുതിയത്. കമ്മ്യൂണിസ്റ്റുകാരുടെ അടുക്കളയാണ് മഹത്തായ അടുക്കള. അവിടെ ഉണ്ടാകുന്ന സകല പോത്തേഷ് വിഭവങ്ങള്‍ക്കും ഒരു ഗീബത്സിയന്‍ ടച്ചുണ്ട്.  

പിഎച്ച്ഡി എടുത്ത് അറ്റത്ത് ഡോക്ടര്‍ ടാഗ് തൂക്കി നടക്കുന്ന സഖാവ് ബുദ്ധ്യാസുരനൊക്കെ പറഞ്ഞ് കയറി തെഴുക്കുമ്പോഴാണ് അറിയുന്നത് പഠിച്ചതും പാടിയതും മാത്രമല്ല നേടിയ ബിരുദവും വ്യാജമാണെന്ന്. കവിതയെഴുതിയെഴുതി കുന്നോളം കോള്‍മയിരണിഞ്ഞ് ആരെയും കയറി പ്രതികരിച്ചില്ലാതാക്കാന്‍ വെമ്പിക്കയറി കൊമ്പത്താവുമ്പോഴാണറിയുന്നത് അക്കണ്ട കവിതയെല്ലാം ഒന്നാന്തരം കോപ്പിയടിയായിരുന്നുവെന്ന്. പിണറായിയും ആരോഗ്യമന്ത്രിണിയുമൊക്കെക്കൂടി ലോകം കറങ്ങി കണ്ട പിഞ്ഞാണമൊക്കെ വാങ്ങിക്കൂട്ടി വന്നിട്ട് കണ്ടോ അവാര്‍ഡെന്ന് പിന്നെയും മേനി നടിച്ച് മെക്കിട്ട് കയറിയപ്പോഴാണ് മാലോകരറിയുന്നത് അതെല്ലാം തട്ടിക്കൂട്ട് പരിപാടികളായിരുന്നുവെന്ന്. ബിബിസി, യുഎന്‍, അമേരിക്കയിലെ കോവിഡ് രോഗി തുടങ്ങി നുണക്കഥകളുടെ പെരുമഴയാണ് പിആര്‍ വര്‍ക്കിലൂടെ പിണറായിയും സില്‍ബന്ധികളും കേരളത്തില്‍ സൃഷ്ടിച്ചത്.  

പിള്ളേരെ പള്ളിക്കൂടത്തില്‍ ചേര്‍ത്തപ്പോള്‍ മതമില്ലെന്ന് എഴുതിവെച്ച തോറ്റ എംപി കെട്ട്യോള്‍ക്ക് മതം പറഞ്ഞ് നിയമനം തരപ്പെടുത്തിയത് അച്ചേല്ക്ക് നോക്കിയാല്‍ വലിയ തെറ്റൊന്നുമില്ല. രാജേഷിനെ കല്ലെറിയാന്‍ പാര്‍ട്ടിക്കകത്ത് ആരുമുണ്ടാവില്ല. വിജയരാഘവന്‍ പറഞ്ഞത് പോലെ എന്ത് നല്ല തിരുത്തലാണ് പാര്‍ട്ടിയുടെ തിരുത്തലെന്ന് പാടി പിന്നെയും തോന്നിവാസം വിളമ്പാം. അങ്ങനെയും ചില അഭിമാനികള്‍. പാര്‍ട്ടി സഖാക്കന്മാര്‍ മൊത്തം വേറെ ലെവലാണ്. അവനവന്റെ വിലയ്ക്കും നിലയ്ക്കുമൊപ്പിച്ച് കക്കുക, മുക്കുക... അതിപ്പം പ്രളയഫണ്ട് മുതല്‍ ഡോളര്‍കടത്ത് വരെ എന്തിലും അങ്ങനെയാണ്. കുഞ്ഞുപിള്ളേര്‍ക്ക് പഠിക്കാന്‍ മാന്യന്മാര്‍ സമ്പാദിച്ചുകൊടുന്ന ടെലിവിഷന്‍ സെറ്റ് അടിച്ചുകൊണ്ടുപോകുന്നവരാണ് ബ്രാഞ്ചന്മാരെങ്കില്‍ ഏരിയയിലേക്കും മറ്റും ചെല്ലുമ്പോള്‍ റെയ്ഞ്ച് മാറും. അതങ്ങ് സര്‍ക്കാരിലേക്ക് പടരുമ്പോഴാണ് ശിവശങ്കരനും സ്വപ്‌നയും രവീന്ദ്രനും ജലീലും ജയരാജനും പിണറായിയുമൊക്കെ വാര്‍ത്തകളില്‍ നിറയുന്നത്.

അതിനിടയ്ക്ക് രാജേഷും ഭാര്യയുമൊക്കെ എന്ത്! ചീളുകേസുകള്‍.. പാര്‍ട്ടിക്കാരുടെ കെട്ടിയോളുമാര്‍ക്ക് നല്‍കാനല്ലെങ്കില്‍ പിന്നെന്തിനാണ് സര്‍വകലാശാലകള്‍ മുതല്‍ സഹകരണസംഘങ്ങള്‍ വരെ പാര്‍ട്ടിക്കോട്ടകളാക്കി കൊണ്ടുനടക്കുന്നത്. ഇനി പരീക്ഷ എഴുതീട്ട് തന്നെ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അതുമാവാം. ചോദ്യപേപ്പറടക്കം പാര്‍ട്ടി ഓഫീസ് വഴി വരും. എസ്‌ഐ ആകാന്‍ ലിസ്റ്റില്‍ കയറിക്കൂടിയ എസ്എഫ്‌ഐക്കാരന്റെ യുണിവേഴ്‌സിറ്റി കോളേജ് അപാരതയൊന്നും പഴയ കഥയല്ലല്ലോ.... എന്നിട്ടും ഈ മാര്‍ക്‌സിസ്റ്റുകാരന്‍ പാവങ്ങള്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് നിഷ്‌കളങ്കരായ ഓമനക്കുട്ടന്മാരേ നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നുവെങ്കില്‍ അങ്ങനെ ആയിക്കൊള്ളിന്‍ എന്നല്ലാതെ എന്ത് പറയാനാണ്..

  comment

  LATEST NEWS


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.