×
login
ചരിത്ര വഴിയിലെ പത്മശ്രീ

അധ്യാപനത്തില്‍ നിന്നും വിരമിച്ചതോടെ ചരിത്രത്തോടുള്ള അഭിനിവേശം ഡോ.സി.ഐ. ഐസക്ക് സജീവമാക്കി. ചരിത്രസംബന്ധിയായ പത്തിലധികം പുസ്തകങ്ങള്‍ രചിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള മുഖ്യധാരാ ചരിത്ര വിവരണങ്ങളെ അദ്ദേഹത്തിന്റെ കൃതികള്‍ ചോദ്യം ചെയ്തു. 1857 മുതല്‍ 1947 വരെയുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷിത്വം വരിച്ചവരെ ഉള്‍പ്പെടുത്തിയ 'ഡിക്ഷ്ണറി ഓഫ് മാര്‍ട്ടിയേഴ്‌സി'ന്റെ അഞ്ചാം വാല്യത്തില്‍ നിന്ന് 387 കലാപകാരികളെ പുറത്താക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

ഞ്ച് പതിറ്റാണ്ട് കാലമായി സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായ ഡോ. സി.ഐ. ഐസക് പത്മശ്രീ പുരസ്‌കാര നിറവിലാണ്. ഇന്ത്യയിലെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളില്‍ ഒന്നായ പത്മശ്രീ ഇത്തവണ ലഭിച്ച നാല് മലയാളികളില്‍ ഒരാളാണ് കോട്ടയം സ്വദേശിയായ സി.ഐ.ഐസക്. പത്മശ്രീ പുരസ്‌കാരം ലഭ്യമായതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ആദ്യപ്രതികരണം ഇങ്ങനെയായിരുന്നു. ''എന്റെ 50 വര്‍ഷത്തെ സമാജ സേവനം അര്‍ത്ഥവത്തായി. ആര്‍എസ്എസ് വിരിച്ചുതന്ന ക്യാന്‍വാസാണ് സാഹിത്യ ചരിത്രസേവനത്തിന്റെ പശ്ചാത്തലം. പത്മശ്രീ പുരസ്‌കാരം സ്വര്‍ഗീയ പരമേശ്വര്‍ജിക്കും സംഘത്തിനും സമര്‍പ്പിക്കുകയാണ്. ചരിത്രത്തിന്റെ നാനാ മേഖലകളിലെ വിഷയങ്ങളെ ഗവേഷണ ലക്ഷ്യത്തോടെ നോക്കിക്കാണുവാനുള്ള ശ്രമങ്ങള്‍ക്ക് എല്ലായ്‌പ്പോഴും തുണയായത് പരമേശ്വര്‍ജിയാണ്. അദ്ദേഹമാണ് ചരിത്രകാരനെന്ന ദിശയിലേക്ക് നയിച്ചത്''-ഡോ. ഐസക്ക് പറഞ്ഞു.

''രാഷ്ട്രീയ സ്വയംസേവക സംഘം ന്യൂനപക്ഷ വിരോധികളാണെന്ന വാദം രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തുന്നതാണ്. തന്റെ 50വര്‍ഷത്തെ സാമൂഹിക ജീവിതത്തില്‍ നിന്ന് ഇതുമനസ്സിലാക്കാനായി. സംഘത്തെപ്പറ്റി ആരെങ്കിലും മോശമായി പറഞ്ഞാല്‍ അത് തെറ്റാണെന്ന് തെളിയിക്കുന്ന ജീവിക്കുന്ന ഉദാഹരണമാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. മത വിശ്വാസത്തിനോ ആചാരക്രമങ്ങള്‍ക്കോ യാതൊരു തടസ്സമോ വിലക്കോ നാളിതുവരെ ഉണ്ടായിട്ടില്ല. സംഘം ഒരിക്കലും ന്യൂനപക്ഷ വിരുദ്ധമല്ല എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഈ പത്മപുരസ്‌കാരം. ഒരിക്കലും ഇത് പ്രതീക്ഷിച്ചതല്ല. മന്ത്രാലയത്തില്‍ നിന്നും കഴിഞ്ഞ ദിവസം രാവിലെ വിളിച്ചറിയിച്ചപ്പോഴാണ് പത്മപുരസ്‌കാരത്തിന് അര്‍ഹനായതായി അറിഞ്ഞത്. തനിക്ക് വേദിയൊരുക്കിയത് ആര്‍എസ്എസ് ആണ്. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തില്‍ പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ തന്റെ കഴിവ് തിരിച്ചറിഞ്ഞതും  ആര്‍എസ്എസ് ആണ്. അപ്രതീഷിതമായി ലഭിച്ച പത്മപുരസ്‌കാര നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു, അതിയായ സന്തോഷത്തില്‍ സ്വീകരിക്കുന്നു.''- അദ്ദേഹം വ്യക്തമാക്കി.

ജീവിതരേഖ

1953ല്‍ കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ ജനിച്ച ഐസക് ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജില്‍ ചരിത്രവിഭാഗത്തില്‍ തന്റെ പഠനം പൂര്‍ത്തിയാക്കി. 1973ല്‍ കോളജ് കാലഘട്ടത്തില്‍ എബിവിപിയില്‍ ചേരുകയും അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ്എസുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കോട്ടയം സിഎംഎസ് കോളജില്‍ ചരിത്രവിഭാഗം പ്രൊഫസറായും, ഡിപ്പാര്‍ട്ടുമെന്റ് തലവനായും സേവനമനുഷ്ഠിച്ചു. 2008ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു.


2015 മുതല്‍ മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎച്ച്ആര്‍) അംഗമായി നിയമിതനായി. നാല്പതുവര്‍ഷത്തോളമായി ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഭാഗമായ അദ്ദേഹം വിചാര കേന്ദ്രത്തിന്റെ വര്‍ക്കിങ് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു. നിലവില്‍ സംസ്ഥാന സമിതിയംഗമാണ്.

ചരിത്രത്തോട് എന്നും അഭിനിവേശം

അധ്യാപനത്തില്‍ നിന്നും വിരമിച്ചതോടെ ചരിത്രത്തോടുള്ള അഭിനിവേശം അദ്ദേഹം സജീവമാക്കി. പത്തിലധികം പുസ്തകങ്ങള്‍ രചിച്ചു. 'ദി ഇവല്യൂഷന്‍ ഓഫ് ക്രിസ്റ്റ്യന്‍ ചര്‍ച്ച് ഇന്‍ ഇന്ത്യ', 'ഇന്റോ സെന്‍ട്രിക് വേഴ്‌സസ് യൂറോ സെന്‍ട്രിക് അപ്രോച്ചസ് ഇന്‍ ഇന്ത്യന്‍ നാഷണല്‍ ഹിസ്റ്ററി' എന്നിവ അദ്ദേഹത്തിന്റെ രചനകളില്‍ ഉള്‍പ്പെടുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള മുഖ്യധാരാ ചരിത്ര വിവരണങ്ങളെ അദ്ദേഹത്തിന്റെ കൃതികള്‍ ചോദ്യം ചെയ്തു. 1857 മുതല്‍ 1947 വരെയുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷിത്വം വരിച്ചവരെ ഉള്‍പ്പെടുത്തിയ 'ഡിക്ഷ്ണറി ഓഫ് മാര്‍ട്ടിയേഴ്‌സി'ന്റെ അഞ്ചാം വാല്യത്തില്‍ നിന്ന് 387 കലാപകാരികളെ പുറത്താക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

മലബാര്‍ കലാപത്തെക്കുറിച്ച് നിഷ്പക്ഷമായിട്ടാണ് അന്വേഷണം നടത്തിയത്. വാരിയന്‍ കുന്നന്‍ കുഞ്ഞഹമ്മദ് സ്വാതന്ത്ര്യ സമര സേനാനിയല്ല. 1921ലെ ബ്രിട്ടീഷ് പോലീസിന്റെ എഫ്‌ഐആറും, അന്നത്തെ സംഭവങ്ങളുടെ ചരിത്ര സത്യങ്ങളും തേടിപ്പിടിച്ചാണ് ആ നിഗമനത്തില്‍ എത്തിയത്. സര്‍ക്കാര്‍ രേഖകളടക്കം എല്ലാ തെളിവുകളും പരിശോധിച്ച ശേഷമാണ് മലബാര്‍ കലാപത്തില്‍ കൊല്ലപ്പെട്ട 387 പേരെയും സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, കൊള്ള, കൊലപാതകം തുടങ്ങിയ വകുപ്പുകളാണ് എഫ്‌ഐആറില്‍ ഇവര്‍ക്കെതിരെ ചാര്‍ത്തിയിരുന്നത്. കലാപകാരികളെ അങ്ങനെ തന്നെ കാണണം. അവരെ സ്വാതന്ത്ര്യസമര സേനാനികളായി കാണാന്‍ കഴിയില്ലെന്ന ശക്തമായ നിലപാടാണ് ഐസിഎച്ച്ആര്‍ സബ് കമ്മിറ്റിക്ക് ഉണ്ടായിരുന്നത്. ചരിത്ര വസ്തുതകള്‍ കണക്കിലെടുത്ത് സമര്‍പ്പിക്കപ്പെട്ട പഠന റിപ്പോര്‍ട്ട് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ അംഗീകരിക്കുകയും, കലാപകാരികള്‍ ഒഴിവാക്കപ്പെടുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

തെള്ളകത്തെ ബ്ലാക്ക് ബെറി വില്ലയിലാണ് ഡോ. സി ഐ ഐസക്കും കുടുംബവും താമസിക്കുന്നത്. ഭാര്യ: പ്രൊഫ. ലിസിയമ്മ(റിട്ട. പ്രൊഫസര്‍. എച്ച്.ബി കോളേജ് മേലുകാവ്. മക്കള്‍: മീര (നോട്ടറി, സാന്‍ഫ്രാന്‍സിസ്‌കോ), സൂര്യ പിഎച്ച്ഡി(ലാന്റ് മാര്‍ക്ക് കമ്പനി, ബെംഗളൂരു).

  comment

  LATEST NEWS


  ജാതിക്കലാപം ആളിക്കത്തിച്ച് ബിജെപിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമം; റിഹേഴ്സല്‍ നടന്നത് കര്‍ണ്ണാടകയില്‍; യെദിയൂരപ്പയുടെ വീടാക്രമിച്ചു


  നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


  പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


  മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


  നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


  ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.