×
login
മതരാഷ്ട്രീയക്കാരനെങ്കിലും അടിമുടി മതേതര വിശ്വാസി

പതിഞ്ഞ ശബ്ദവും മിതമായ വാക്കുകളും മായാത്ത പുഞ്ചിരിയും വിരാമമില്ലാത്ത സാന്ത്വനവുമാണ് ഹൈദരലി തങ്ങളുടെ മുഖമുദ്ര. സ്‌നേഹവും മതസൗഹാര്‍ദത്തിനായി മിടിക്കുന്ന ഹൃദയവും എല്ലാവരും ഒരുപോലെ പങ്കിട്ടെടുക്കുന്നു. മുസ്ലീംലീഗ് എന്ന മതരാഷ്ട്രീയ സംഘടനയുടെ അമരക്കാരനായിരുന്നെങ്കിലും തികഞ്ഞ മതേതരവിശ്വാസിയായിരുന്നു തങ്ങള്‍. തന്നെ ആശ്രയിച്ചു വരുന്ന ആരെയും നിരാശപ്പെടുത്താന്‍ അദ്ദേഹത്തിന് ആവുമായിരുന്നില്ല. അതില്‍ ജാതിയില്ല. മതമില്ല. രാഷ്ട്രീയമില്ല.

രു വ്യാഴവട്ടക്കാലം മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓര്‍മ്മ. പതിനെട്ടു വര്‍ഷം മുസ്ലീംലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നിട്ടുണ്ട്. മലപ്പുറത്തിന്റെ ആവലാതികള്‍ക്കറുതിവരുത്താന്‍ പ്രയത്‌നിച്ച മഹത്‌വ്യക്തിയായിരുന്നു ശിഹാബ് തങ്ങള്‍. സംസ്ഥാന പ്രസിഡന്റായിരുന്ന ജ്യേഷ്ഠന്‍ ശിഹാബ് തങ്ങള്‍ 2009 ല്‍ അന്തരിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റായി. പതിഞ്ഞ ശബ്ദവും മിതമായ വാക്കുകളും മായാത്ത പുഞ്ചിരിയും വിരാമമില്ലാത്ത സാന്ത്വനവുമാണ് ഹൈദരലി തങ്ങളുടെ മുഖമുദ്ര. സ്‌നേഹവും മതസൗഹാര്‍ദത്തിനായി മിടിക്കുന്ന ഹൃദയവും എല്ലാവരും ഒരുപോലെ പങ്കിട്ടെടുക്കുന്നു. മുസ്ലീംലീഗ് എന്ന മതരാഷ്ട്രീയ സംഘടനയുടെ അമരക്കാരനായിരുന്നെങ്കിലും തികഞ്ഞ മതേതരവിശ്വാസിയായിരുന്നു തങ്ങള്‍. തന്നെ ആശ്രയിച്ചു വരുന്ന ആരെയും നിരാശപ്പെടുത്താന്‍ അദ്ദേഹത്തിന് ആവുമായിരുന്നില്ല. അതില്‍ ജാതിയില്ല. മതമില്ല. രാഷ്ട്രീയമില്ല. ഈ പാരമ്പര്യങ്ങളുടെയെല്ലാം വക്താവായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും.

സമൂഹത്തിനായി നീക്കിവച്ചതായിരുന്നു ഹൈദരലി തങ്ങളുടെ ജീവിതം. അനേകം മഹല്ലുകളടങ്ങുന്ന വയനാട് ജില്ലയുടെ ഖാസി, പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷകസംഘടനകളായ എസവൈഎസിന്റെ പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്റെ സെക്രട്ടറി, ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ ട്രഷറര്‍, ജാമിഅ നൂരിയ്യ അറബിക് കോളജ് ജനറല്‍ സെക്രട്ടറി, ചെമ്മാട് ദാറുല്‍ഹുദാ ഇസ്ലാമിക് അക്കാദമി പ്രസിഡന്റ്, താനൂര്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ സ്മാരക യതീംഖാന പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളും ഹൈദരലി തങ്ങള്‍ വഹിച്ചിരുന്നു.

ഹൈദരാബാദ് ആക്ഷന്റെ പേരില്‍ പിതാവ് പൂക്കോയ തങ്ങള്‍ അറസ്റ്റിലായതു മുതല്‍ ക്ലേശങ്ങളുടെ കാലമായിരുന്നു. മഞ്ചേരി സബ് ജയിലില്‍ രണ്ടു ദിവസവും കോഴിക്കോട് ജയിലില്‍ രണ്ടാഴ്ചയും പൂക്കോയ തങ്ങള്‍ കഴിഞ്ഞു. പാണക്കാട് തറവാട്ടില്‍ അരക്ഷിതത്വത്തിന്റെ നാളുകളായിരുന്നു അത്. ജ്യേഷ്ഠന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ അന്നു കോഴിക്കോട്ട് പഠിക്കുകയാണ്. ഉമറലി തങ്ങള്‍ ഏഴു വയസ്സുള്ള കുട്ടിയും. അടുത്ത വര്‍ഷമായിരുന്നു ഉമ്മ ആയിഷ ചെറുകുഞ്ഞിബീവിയുടെ മരണം. ഉപ്പയുടെ സഹോദരി മുത്തുബീവിയായിരുന്നു പിന്നീട് ഹൈദരലി തങ്ങളെ വളര്‍ത്തിയത്. 'ഉമ്മയെപ്പോലെ തന്നെയാണ് അവര്‍ എന്നെ വളര്‍ത്തിയത്. എണ്ണതേച്ച് കുളിപ്പിക്കാനും ആരോഗ്യം പരിപാലിക്കാനും അവര്‍ ശ്രദ്ധിച്ചു. ഉമ്മയുടെ അസാന്നിധ്യം അറിയിക്കാതെയാണു വളര്‍ത്തിയത്.' ഒരു അഭിമുഖത്തില്‍ ഹൈദരലി തങ്ങള്‍ പറഞ്ഞിട്ടുണ്ട്.


കോഴിക്കോട് എംഎം ഹൈസ്‌കൂളില്‍ നിന്ന് എസ്എസ്എല്‍സി പാസായി. കാന്നല്ലൂര്‍, പട്ടര്‍നടക്കാവ്, പൊന്നാനി മഊനത്തുല്‍ ഇസ്ലാം എന്നിവിടങ്ങളില്‍ മതപഠനത്തിനു ശേഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍നിന്ന് 1975ല്‍ 'ഫൈസി' ബിരുദം നേടി. ശിഹാബ് തങ്ങളെപ്പോലെ വിദേശത്തുപോയി പഠിക്കണമെന്ന ആഗ്രഹം ഹൈദരലി തങ്ങള്‍ക്കുമുണ്ടായിരുന്നു. പ്രവാചകനഗരിയായ മദീനയായിരുന്നു ലക്ഷ്യം. പക്ഷേ, ജാമിഅ പഠനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയ വര്‍ഷമാണ് പിതാവിന് അര്‍ബുദ രോഗബാധ സ്ഥിരീകരിച്ചത്. പിന്നെ, മാസങ്ങള്‍ക്കകം വേര്‍പാടും.

'പിതാവ് മരിച്ചപ്പോള്‍ ഞങ്ങള്‍ക്കിനിയാരുണ്ടെന്നു വേദനിച്ചു കരഞ്ഞപ്പോള്‍, ജ്യേഷ്ഠനാണു തലോടി ആശ്വസിപ്പിച്ചത്. മക്കളുടെ കല്യാണക്കാര്യത്തില്‍ ആലോചന നടന്നപ്പോഴാണ് ആ സാന്നിധ്യം ഏറ്റവുമധികം തുണയായത്. എപ്പോള്‍, എന്തു ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞുതന്നു. ആരെയൊക്കെ ക്ഷണിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. പിതാവിനെപ്പോലെ അദ്ദേഹം പ്രവര്‍ത്തിച്ചു...' ഒരിക്കല്‍ ഹൈദരലി തങ്ങള്‍ പറഞ്ഞു.

അളന്നു തൂക്കിയെടുത്തതായിരുന്നു ഹൈദരലി ശിഹാബ് തങ്ങളുടെ പ്രസംഗം. കൂടുതലുമില്ല, കുറവുമില്ല. പറയാനുള്ള കാര്യങ്ങള്‍ കിറുകൃത്യം, സൗമ്യം, ദീപ്തം. പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനം, വിദ്യാഭ്യാസ പുരോഗതി, മതസൗഹാര്‍ദം തുടങ്ങി ജനനന്മ ലക്ഷ്യമിട്ടായിരുന്നു ഹൈദരലി തങ്ങളുടെ ജീവിതം. അതിനാല്‍ത്തന്നെ സമുദായത്തിനും പാര്‍ട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാവുകയാണ് ആ വിയോഗം.

  comment
  • Tags:

  LATEST NEWS


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.