login
ഇനി ക്യാപ്റ്റനും കളിക്കാരും മാത്രം...

തിരുവായ്ക്ക് എതിര്‍വായില്ലാത്ത രീതയില്‍ ഏകാധിപതിയായി മാറിയ പിണറായിക്ക് മുന്നില്‍ മന്ത്രിസഭാ അംഗങ്ങള്‍ക്ക് പോലും കാര്യങ്ങള്‍ പറയാന്‍ ഭയമായിരുന്നു. ഹെഡ്മാസ്റ്ററും കുട്ടികളും എന്ന തരത്തില്‍ പാര്‍ട്ടിയേയും, സര്‍ക്കാരിനെയും കൈപ്പിടിയിലാക്കി.

ആലപ്പുഴ: സിപിഎമ്മെന്നാല്‍ പിണറായി വിജയന്‍, പിണറായി എന്നാല്‍ പാര്‍ട്ടി ഇതാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ സിപിഎമ്മിന്റെ ചരിത്രം. വിഎസിനെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് വിജയം നേടി മുഖ്യമന്ത്രിയായ പിണറായി വിജയന്‍, അച്യുതാനന്ദനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കി മൂലയ്ക്കിരുത്തി താന്‍ തന്നെയാണ് സര്‍വാധിപതിയെന്ന് സഖാക്കളെ വ്യക്തമാക്കി. കേരളമെന്ന തുരുത്ത് കൂടി നഷ്ടമായാല്‍ കഞ്ഞി കുടി മുട്ടുന്ന ദയനീയ സ്ഥിതിയിലായ കേന്ദ്രനേതൃത്വം വിജയന് മുന്നില്‍ പഞ്ചപുച്ഛമടക്കി. ബംഗാളിലും ത്രിപുരയിലും അധികാരം നഷ്ടമായതോടെ കേന്ദ്രകമ്മറ്റിക്കും പോളിറ്റ് ബ്യുറോക്കും പ്രതാപം ഇല്ലാതായി.  മുസ്ലിംലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റിന്റെ അവസ്ഥപോലെയാണിപ്പോള്‍ സിപിഎമ്മിന്റെ അഖിലേന്ത്യാ സെക്രട്ടറിക്കും.

എല്ലാം കാല്‍കീഴില്‍ അമര്‍ന്നതോടെ പാര്‍ട്ടിയില്‍ നിലപാടുള്ള മുഴുവന്‍ നേതാക്കളെയും സീറ്റ് നല്‍കാതെ കളത്തിന് പുറത്താക്കി. ഒടുവില്‍ തുടര്‍ ഭരണവും നേടി കൊടുത്തതോടെ പിണറായി വിജയന്‍ തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത ക്യാപ്റ്റനായി. പാര്‍ട്ടി അടക്കി ഭരിച്ചിരുന്ന സര്‍വാധിപതികളെല്ലാം ഇത്തരത്തില്‍ ചെയര്‍മാന്‍, ക്യാപ്റ്റന്‍ തുടങ്ങിയ പേരുകളിലാണ് പിന്നീട് അറിയപ്പെട്ടിരുന്നതെന്നതും ചരിത്രം.

അഴിമതിയും, ധുര്‍ത്തും സ്വജനപക്ഷപാതവും  ഏകാധിപത്യ പ്രവണതയുമാണ് പിണറായി വിജയന്റെ ഭരണത്തിന്റെ മുഖമുദ്ര.  ധൂര്‍ത്തില്‍ റെക്കോര്‍ഡിട്ട സര്‍ക്കാരായിരുന്നു.  ഹെലികോപ്റ്ററും, മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിയും തൊട്ട് ഇപ്പോള്‍ മന്ത്രിമാര്‍ക്ക് തൂവാല വാങ്ങാന്‍ ലക്ഷങ്ങള്‍ ചെലവിട്ടതും സ്വര്‍ണ്ണക്കടത്തും, ബന്ധു നിയമനവും തുടങ്ങി അവസാനിക്കാത്ത വിവാദങ്ങള്‍.  സകല മേഖലകളിലും പാര്‍ട്ടിയെ പോലും നോക്കുകുത്തിയാക്കി പിണറായിയുടെ സെല്‍ഭരണമായിരുന്നു.  

തിരുവായ്ക്ക് എതിര്‍വായില്ലാത്ത രീതിയില്‍  ഏകാധിപതിയായി മാറിയ പിണറായിക്ക് മുന്നില്‍  മന്ത്രിസഭാ അംഗങ്ങള്‍ക്ക് പോലും കാര്യങ്ങള്‍ പറയാന്‍ ഭയമായിരുന്നു. ഹെഡ്മാസ്റ്ററും കുട്ടികളും എന്ന തരത്തില്‍ പാര്‍ട്ടിയേയും, സര്‍ക്കാരിനെയും കൈപ്പിടിയിലാക്കി. ഭരണം നിയന്ത്രിക്കേണ്ട പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ വിധേയന്‍ മാത്രം. ഇങ്ങനെ പാര്‍ട്ടിയിലും ഭരണവും ഒരു വ്യക്തിയുടെ കൈപ്പിടിയില്‍ ഒതുങ്ങിയ കാലം സിപിഎമ്മിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. നായാനാര്‍ക്കും, ഇഎംഎസിനുപോലും ഇത്രയും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. ചങ്ങാത്ത മുതലാളിത്തത്തിന്റെ വക്താവായി പി

ണറായി മാറിയിട്ടും എതിര്‍ക്കാനോ, ചൂണ്ടിക്കാണിക്കോനോ, മറ്റൊരു വിഎസ് ആ പാര്‍ട്ടിയിലില്ല. പരോക്ഷമായെങ്കിലും തിരുത്താന്‍ ശ്രമിച്ചവരെ മൂലയ്ക്കിരുത്തി തന്റെ കരുത്ത് പിണറായി പല തവണ തെളിയിച്ചു. അതില്‍ കണ്ണൂരിലെ ജയരാജന്‍മാര്‍ മുതല്‍ ആലപ്പുഴയിലെ ജി. സുധാകരന്‍ വരെ ഉള്‍പ്പെടും. ഭരണനേതൃത്വത്തിനുമേല്‍ പാര്‍ട്ടി നേതൃത്വത്തിനുള്ള നിയന്ത്രണമായിരുന്നു സിപിഎമ്മിന്റെ പ്രത്യേകത. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന അച്യുതാനന്ദനും, അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയുമായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. വിഭാഗീയതയുടെ പേരുപറഞ്ഞു പാര്‍ട്ടിയുടെ സുപ്രധാന കേന്ദ്രങ്ങളിലെല്ലാം തന്നോടു വിധേയത്വമുള്ളവരെ അവരോധിക്കാന്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ തന്നെ പിണറായിക്കു സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ പിണറായിക്കു ശേഷം സെക്രട്ടറിയായ കോടിയേരിക്ക് പിണറായിയുടെ തീരുമാനങ്ങള്‍ക്ക് ഏറാന്‍ മൂളുക എന്നതിനപ്പുറം കാര്യമായ റോളൊന്നും ഉണ്ടായിരുന്നില്ല.  ആഭ്യന്തര വകുപ്പുകൂടി പിണറായിയുടെ കൈവശമായിരുന്നതിനാല്‍ പാര്‍ട്ടിയിലെ ചോദ്യം ചെയ്യാനാവാത്ത നേതാവുമായി. കോടിയേരിക്ക് ശേഷം എ. വിജയരാഘവനെ ആക്ടിങ് സെക്രട്ടറിയാക്കിയതും പിണറായിയുടെ മേല്‍ക്കോയ്മയ്ക്ക് അടിവരയിട്ടു.  

പുതിയവര്‍ക്കു അവസരങ്ങള്‍ നല്‍കാനെന്നു പറഞ്ഞു നടപ്പാക്കിയ സ്ഥാനാര്‍ഥിനിര്‍ണയ മാനദണ്ഡങ്ങള്‍ പോലും പിണറായിക്കു പൂര്‍ണമായി വിധേയപ്പെടാത്തവരെ ഒതുക്കാനുള്ള തന്ത്രമായിരുന്നു. ഇ. പി. ജയരാജന്‍, എ. കെ. ബാലന്‍, തോമസ് ഐസക്, ജി. സുധാകരന്‍ തുടങ്ങിയവരെ മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാക്കിയ സിപിഎം, പല പ്രാവശ്യം എംപിമാരായിരുന്നവരും പല തെരഞ്ഞെടുപ്പിലും പരാജയപ്പെട്ടവരുമായവര്‍ക്കു സീറ്റു നല്‍കുകയും ചെയ്തു. പി. രാജീവ്, കെ. എന്‍. ബാലഗോപാല്‍, എം. ബി. രാജേഷ്, വി.എന്‍. വാസവന്‍ തുടങ്ങിയ പിണറായിയുടെ വിശ്വസ്തര്‍ക്കും പിണറായിയുടെ മരുമകനും  മത്സരിക്കാന്‍ അവസരം നല്‍കി.  പിണറായിക്കു വിധേയപ്പെടാത്ത പി. ജയരാജനെ ഒഴിവാക്കുകയും ചെയ്തു.  

പിണറായി വിജയന്‍ കനിഞ്ഞാല്‍ മാത്രം കസേര എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് പാര്‍ട്ടിക്കാര്‍ അടക്കം പറയുന്നു. ഇടതുപക്ഷത്തിന് തുടര്‍ഭരണം നേടികൊടുത്ത ക്യാപ്റ്റന്‍ എന്ന ഖ്യാതി പിണറായി വിജയന്‍ നേടുമ്പോള്‍  വിഎസിന് തുടര്‍ഭരണം നഷ്ടമാക്കിയതാരാണെന്ന് ചോദ്യം അവശേഷിക്കുന്നു.  2011ല്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന് തുടര്‍ഭരണം നഷ്ടമായത് കപ്പിനും ചുണ്ടിനും ഇടയില്‍ എന്ന അവസ്ഥയിലായിരുന്നു. കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകള്‍ മാത്രമാണ് ഇടതു മുന്നണിക്ക് കുറവുണ്ടായിരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം കടുംവെട്ട് നടത്തി വിഎസിന് രണ്ടാം ഊഴം നിഷേധിച്ചത് പിണറായിയുടെ നേതൃത്വത്തിലായിരുന്നു. ഒന്നര ദശാബ്ദത്തോളം പാര്‍ട്ടിയെ സെക്രട്ടറി സ്ഥാനത്തിരുന്ന് പിണറായി അടക്കി ഭരിച്ചു, പിന്നിട് അഞ്ചു വര്‍ഷം ഭരണവും പാര്‍ട്ടിയും കൈപ്പിടിയിലാക്കി, ഇനിയുള്ള നാളുകളില്‍ പാര്‍ട്ടിയില്‍ എത്രപേരുടെ തല ഉരുളുമെന്നും, ആരൊക്കെ കറിവേപ്പിലയാകുമെന്നും കണ്ടറിയണം.  പിണറായിയുടെ സര്‍വാധിപത്യം തുടരുമ്പോള്‍ പാടിപുകഴ്ത്തലുകാരും, മുതലാളിത്ത ശക്തികളും പാര്‍ട്ടിയില്‍ കാര്യക്കാരായി തുടരും എന്നതാണ് യാഥാര്‍ത്ഥ്യം. ഇനി ക്യാപ്റ്റനും, വിനീത വിധേയരായ കളിക്കാരും മാത്രം.

  comment
  • Tags:

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.