×
login
കരുത്തുകാട്ടി ക്വാഡ് ഉച്ചകോടി

പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങിയവര്‍ യോഗത്തില്‍ മുന്നോട്ടുവെച്ച അഭിപ്രായങ്ങള്‍ പരസ്പര സഹകരണത്തിനും വിവിധ മേഖലകളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പിക്കുന്നതിനുമുള്ള വഴി തുറന്നിടുകയാണ്. ഇന്ത്യയുടെ നിലപാടുകള്‍ ശക്തവും വ്യക്തവുമായി തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ അവതരിപ്പിച്ചു

ടോക്കിയോയില്‍ ചേര്‍ന്ന സുപ്രധാന ക്വാഡ് ഉച്ചകോടി സമാപിച്ചത് ഇന്തോ-പസഫിക് മേഖലയുടെ സ്ഥിരത, സമൃദ്ധി, സമാധാനം എന്നിവയ്ക്ക് ക്വാഡ് രാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ്. സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി ഒരുമിച്ച് നില്ക്കുമെന്നും കൊവിഡിനെ നേരിടുന്നതില്‍ സഹകരണം തുടരുമെന്നും ക്വാഡ് പ്രതിജ്ഞയെടുത്തു. ചൈനയുടെ തായ്വാന്‍ അധിനിവേശ ശ്രമങ്ങള്‍ക്കിടെ നടന്ന ഉച്ചകോടി അതിനാല്‍ത്തന്നെ ആഗോള ശ്രദ്ധ നേടി.

പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ തുടങ്ങിയവര്‍ യോഗത്തില്‍ മുന്നോട്ടുവെച്ച അഭിപ്രായങ്ങള്‍ പരസ്പര സഹകരണത്തിനും വിവിധ മേഖലകളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പിക്കുന്നതിനുമുള്ള വഴി തുറന്നിടുകയാണ്. ഇന്ത്യയുടെ നിലപാടുകള്‍ ശക്തവും വ്യക്തവുമായി തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗത്തില്‍ അവതരിപ്പിച്ചു.

ആരോഗ്യം, നാവികം, ബഹിരാകാശം, ദുരന്തനിവാരണം, സൈബര്‍ സുരക്ഷാ മേഖലകളില്‍ കൂടുതല്‍ സഹകരിക്കാനും യോഗം തീരുമാനിച്ചു. ക്വാഡ് രാജ്യങ്ങളിലെ നൂറ് വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ പഠിക്കാന്‍ ഫെല്ലോഷിപ്പും ഏര്‍പ്പെടുത്തി. ഊര്‍ജ്ജ, ഗതാഗത മന്ത്രിമാരുടെ യോഗം ഉടന്‍ ചേരാനും ഉച്ചകോടിയില്‍ തീരുമാനമായി.

സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്

അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ ശ്രമിക്കും. നിലവിലെ സ്ഥിതി മാറ്റാനും പ്രദേശത്ത് സംഘര്‍ഷം വര്‍ധിപ്പിക്കാനും ശ്രമിക്കുന്ന നിര്‍ബന്ധിതമോ പ്രകോപനപരമോ ഏകപക്ഷീയമോ ആയ നടപടികളെ എതിര്‍ക്കും. കോസ്റ്റ് ഗാര്‍ഡ് കപ്പലുകളുടെയും നാവികസേനയുടെയും അപകടകരമായ ഉപയോഗത്തെ ചെറുക്കും. കിഴക്കന്‍, ദക്ഷിണ ചൈനാ കടലുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സമുദ്രനിയമങ്ങളെ അടിസ്ഥാനമാക്കി വെല്ലുവിളികളെ നേരിടും. ആസിയാന്‍ ഐക്യത്തിനും കേന്ദ്രീകരണത്തിനുമുള്ള അചഞ്ചലമായ പിന്തുണയും ഇന്തോ-പസഫിക്കില്‍ ആസിയാന്‍ വീക്ഷണം നടപ്പിലാക്കുന്നതിനുള്ള തീരുമാനം വീണ്ടും ഉറപ്പിച്ചു.

ഉക്രൈന്‍, ഉത്തരകൊറിയ, മ്യാന്‍മര്‍


ഉക്രൈനിലെ സംഘര്‍ഷത്തെക്കുറിച്ചും നിലവിലുള്ള പ്രതിസന്ധിയെക്കുറിച്ചും ചര്‍ച്ച ചെയ്യുകയും ഇന്തോ-പസഫിക്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുകയും ചെയ്തു. കൊറിയന്‍ പെനിന്‍സുലയുടെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണത്തിനായുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. ഉത്തരകൊറിയയുടെ സ്ഥിരതയില്ലാത്ത ബാലിസ്റ്റിക് മിസൈല്‍ വികസനത്തെയും യുഎന്‍എസ്‌സിആര്‍ ലംഘിച്ചുകൊണ്ട് ഒന്നിലധികം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള വിക്ഷേപണങ്ങളെയും അപലപിച്ചു. യുഎന്‍എസ്‌സിആര്‍കള്‍ക്ക് കീഴിലുള്ള എല്ലാ ബാധ്യതകളും പാലിക്കാനും പ്രകോപനങ്ങളില്‍ നിന്ന് വിട്ടുനില്ക്കാനും സംഭാഷണത്തില്‍ ഏര്‍പ്പെടാനും പ്രസ്താവനയില്‍ പറഞ്ഞു. മ്യാന്‍മര്‍ പ്രതിസന്ധി ഗുരുതരമായ മാനുഷിക കഷ്ടപ്പാടുകള്‍ ഉണ്ടാക്കുകയും പ്രാദേശിക സ്ഥിരതയ്ക്ക് വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്തു. മ്യാന്‍മറിലെ അക്രമങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുക, വിദേശികള്‍ ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കുക, ക്രിയാത്മക സംഭാഷണത്തില്‍ ഏര്‍പ്പെടുക, മാനുഷിക പ്രവേശനം, ജനാധിപത്യം അതിവേഗം പുനഃസ്ഥാപിക്കുക എന്നിവ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

സമുദ്ര നിരീക്ഷണത്തിനുള്ള പുതിയ പദ്ധതി

ഇന്തോ-പസഫിക്കിനായി ക്വാഡ് ഒരു പുതിയ സംരംഭം ആരംഭിച്ചു. ഇത് പങ്കാളി രാജ്യങ്ങളെ അവരുടെ തീരങ്ങളെ പൂര്‍ണ്ണമായി നിരീക്ഷിക്കാനും മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാനും സഹായിക്കും. കടലില്‍ ചൈനയുടെ വര്‍ധിച്ചുവരുന്ന ഭീഷണിക്കിടയിലാണ് പുതിയ പദ്ധതി. മാനുഷികവും പ്രകൃതിദുരന്തങ്ങളോടും പ്രതികരിക്കുന്നതിനും നിയമവിരുദ്ധമായ മത്സ്യബന്ധനത്തെ ചെറുക്കുന്നതിനും പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രം, തെക്കുകിഴക്കന്‍ ഏഷ്യ, പസഫിക് ദ്വീപുകള്‍ എന്നിവിടങ്ങളിലെ പ്രാദേശിക ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ കേന്ദ്രങ്ങളുമായും കൂടിയാലോചിച്ച് ഐപിഎംഡിഎ(ഇന്തോ-പസഫിക് പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ മാരിടൈം ഡൊമെയ്ന്‍ അവയര്‍നെസ്) പിന്തുണയ്ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

കൊവിഡ്, ആരോഗ്യ സംരക്ഷണ സഹകരണം

മെച്ചപ്പെട്ട ആരോഗ്യ സുരക്ഷ കെട്ടിപ്പടുക്കുന്നതിനും ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയുള്ള കൊവിഡ് പ്രതിരോധത്തിനായുള്ള ആഗോള ശ്രമങ്ങള്‍ക്ക് ക്വാഡ് നേതൃത്വം നല്കും. ക്വാഡ് വാക്‌സിന്‍ പങ്കാളിത്തത്തിന് കീഴില്‍ ഇന്ത്യയിലെ ബയോളജിക്കല്‍ ഇ ഫെസിലിറ്റിയില്‍ വാക്‌സിന്‍ ഉത്പാദനം വിപുലീകരിക്കുന്നതിന്റെ പുരോഗതിയെ സ്വാഗതം ചെയ്തു. സുസ്ഥിര ഉത്പാദനശേഷി കൊവിഡിനും ഭാവിയിലെ പകര്‍ച്ചവ്യാധികള്‍ക്കുമെതിരായ പോരാട്ടത്തില്‍ ദീര്‍ഘകാല നേട്ടമുണ്ടാക്കും. മെച്ചപ്പെട്ട ആരോഗ്യ സുരക്ഷ കെട്ടിപ്പടുക്കുന്നതിനായി ആഗോള ആരോഗ്യ സംവിധാനവും പ്രതിരോധവും ശക്തിപ്പെടുത്തും.

പാരീസ് കാലാവസ്ഥാ കരാര്‍ നടപ്പാക്കും

പാരീസ് ഉടമ്പടി സ്ഥിരമായി നടപ്പാക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആഗോള അഭിലാഷങ്ങള്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും ഊന്നല്‍ നല്കും. ക്വാഡ് ക്ലൈമറ്റ് ചേഞ്ച് അഡാപ്റ്റേഷന്‍ ആന്‍ഡ് മിറ്റിഗേഷന്‍ പാക്കേജ് ആരംഭിച്ചു. ഹരിത ഇടനാഴി ചട്ടക്കൂട് ലക്ഷ്യമിടുന്ന ഹരിത ഷിപ്പിംഗും തുറമുഖങ്ങളും, പ്രകൃതി വാതക മേഖലയില്‍ നിന്നുള്ള ശുദ്ധമായ ഹൈഡ്രജന്‍, മീഥേന്‍ ഉദ്‌വമനത്തില്‍ ശുദ്ധമായ ഊര്‍ജ്ജ സഹകരണം, ശുദ്ധ ഊര്‍ജ്ജ വിതരണ ശൃംഖല ശക്തിപ്പെടുത്തല്‍ തുടങ്ങി ക്വാഡ് ക്ലൈമറ്റ് വര്‍ക്കിങ് ഗ്രൂപ്പിന് കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ഈ പരിപാടിയില്‍ ഉള്‍പ്പെടുന്നു.

  comment

  LATEST NEWS


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ


  പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന


  പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്


  'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.