login
സമാധാനത്തെ ഭയക്കുന്നവര്‍

സമാധാന ചര്‍ച്ചയെ വികലമായി അവതരിപ്പിക്കുന്നവര്‍ക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. മൗദൂദിയുടെ മതഭ്രാന്തന്‍ സമീപനങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പരമത വിദ്വേഷികള്‍ക്ക് ശ്രീഎം എന്ന പേരു കേള്‍ക്കുന്നത് തന്നെ ഹറാമാണ്. അദ്ദേഹത്തിന്റെ ഭൂതകാലം പോലും ഇവര്‍ക്ക് സഹിക്കാവുന്നതല്ല. സനാതനധര്‍മ്മത്തിന്റെ ശാശ്വത മുല്യങ്ങള്‍ പ്രചരിപ്പിക്കുന്ന ശ്രീഎം എന്താണെന്ന് മതരാഷ്ട്രവാദത്തിന്റെ ഇടുങ്ങിയ ചട്ടക്കൂടില്‍ കഴിയുന്ന മതഭ്രാന്തര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതല്ല.

എം. ബാലകൃഷ്ണന്‍

തരാഷ്ട്രത്തിന്റെ ക്രൂരദ്രംഷ്ടങ്ങള്‍ കൗശലപൂര്‍വ്വം ഒളിപ്പിച്ചുവെച്ച് കേരളത്തിന്റെ പൊതു ഇടങ്ങളില്‍ മാന്യതയുടെ മുഖം മൂടിയണിഞ്ഞ് വിശുദ്ധവേഷമാടുന്ന  മൗദൂദിയന്‍ സംഘങ്ങള്‍ക്ക് ഇക്കഴിഞ്ഞ  ദിവസങ്ങളില്‍ ഏറെ തിരക്കായിരുന്നു. സിപിഎമ്മും ആര്‍എസ്എസ്സും രഹസ്യ ചര്‍ച്ച നടത്തിയെന്നും അതിന് 'ശ്രീഎം' ഇടനിലക്കാരനായെന്നും ഗവേഷണം ചെയ്ത് കണ്ടു പിടിച്ച് സ്വയം നിര്‍വൃതിയടയുകയും ചാനല്‍ കഥകളിലെ മുഖ്യഇനമാക്കുകയും ചെയ്തായിരുന്നു മൗദൂദിസംഘങ്ങള്‍ സമയം ചെലവഴിച്ചത്. സിപിഎം - ആര്‍എസ്എസ് സംഘര്‍ഷം അവസാനിക്കാതെ നിലനില്‍ക്കേണ്ടത് ചിലരുടെ അടങ്ങാത്ത താല്‍പര്യമാണ്. ഈ താല്‍പര്യം മറനീക്കി പുറത്തുവന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. ചില ലേഖനങ്ങളും വാര്‍ത്തകളും അതിന്റെ ഉദാഹരണങ്ങളാണ്.  

''രാഷ്ട്രീയമായ മറ്റേത് തന്ത്രങ്ങള്‍ പയറ്റിയാലും ആര്‍എസ്എസ്സിനോട് അനുനയമില്ല എന്നത് അവര്‍ക്ക് (സിപിഎമ്മിന്) വര്‍ഗവീക്ഷണമാണ്. പക്ഷേ ആര്‍എസ്എസ്സുകാരുടെ കൊലക്കത്തിക്ക് മുന്നില്‍  ഭാഗ്യത്തിന്റെ നൂല്‍പാലത്തില്‍ ജീവന്‍ തിരിച്ചു കിട്ടിയ പി. ജയരാജന്‍ നയിക്കുന്ന കണ്ണൂരിലെ പാര്‍ട്ടിക്ക് ആര്‍എസ്എസ്സുമായുള്ള സമാധാന ചര്‍ച്ച ഒരു വലിയ ദൗത്യമായി തീരുകയായിരുന്നു. 'നേരിടുക' എന്നതിനേക്കാള്‍ 'ഒതുക്കിനിര്‍ത്തുക' എന്നതാണ് അതിന്റെ പഥ്യം' ജമാഅത്തെ ഇസ്ലാമി മുഖപത്രത്തില്‍ സികെഎ ജബ്ബാര്‍ എഴുതിയ ലേഖനത്തിലെ നിലവിളിയാണ് മുകളില്‍ കുറിച്ചത്. രാഷ്ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യുക എന്ന കമ്മ്യൂണിസ്റ്റ് രീതി കേരളത്തില്‍ എത്ര നിരപരാധികളുടെ ആയുസ്സാണ് ഒടുക്കിയത്. കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം മൂര്‍ച്ഛിച്ചപ്പോള്‍ സ്‌കോര്‍ ബാര്‍ഡിലെ അക്കങ്ങള്‍ പോലെ കൊലപാതകങ്ങളുടെ കണക്കെടുപ്പ് നടത്തി രസിച്ച മാധ്യമങ്ങള്‍ ഉണ്ടായിരുന്നു. ആ മാനസികാവസ്ഥയുടെ തുടര്‍ച്ചയാണ് മാധ്യമത്തില്‍ പുന:രവതരിച്ചത്.

സമാധാനം പുലരാനുള്ള ഏത് ശ്രമങ്ങളെയും ആര്‍എസ്എസ് എന്നും പിന്തുണച്ചിരുന്നു; മുന്‍കൈയെടുത്തിരുന്നു. അതൊന്നും രഹസ്യമായിരുന്നില്ല. എന്നാല്‍ പരസ്യപ്രസ്താവനകളിലൂടെ സമാധാന നീക്കങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളും നടത്തിയില്ല. ബിഎംഎസ് ദേശീയ നേതാവായിരുന്ന ദത്തോപാന്ത്‌ഠേംഗ്ഡി, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ (അന്ന് ദല്‍ഹിയില്‍ ദീനദയാല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച ചര്‍ച്ചയുമായി സിപിഎം ദേശീയ നേതൃത്വം തന്നെ സഹകരിച്ചിരുന്നു. സിഐടിയു നേതാവായിരുന്ന രാമാമൂര്‍ത്തി അടക്കമുള്ള നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ടു. പിന്നീട് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ പിന്നാക്കം പോകലാണ് ആ ശ്രമത്തെ അട്ടിമറിച്ചത്.  

പി. പരമേശ്വരന്‍ എഴുതുന്നു ' കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാര്‍ക്‌സിസ്റ്റ്- ആര്‍എസ്എസ് സംഘട്ടനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഞാന്‍ പാര്‍ട്ടി ആസ്ഥാനത്ത് പോയി ഇഎംഎസ്സിനെ കണ്ടത്. എങ്ങനെയും സംഘര്‍ഷത്തിന് അയവുവരുത്താന്‍ വഴികാണണമെന്നതായിരുന്നു എന്റെ ആഗ്രഹം. മറിച്ചായിരുന്നില്ല അദ്ദേഹത്തിന്റെയും ആഗ്രഹം. തുടര്‍ന്ന് അടുത്ത ദിവസം ദില്ലയിലെത്തുന്ന മുഖ്യമന്ത്രി നായനാരുമായി സംഭാഷണം നടത്താന്‍ ഏര്‍പ്പാടു ചെയ്യാമെന്ന് സസന്തോഷം ഉറപ്പു നല്‍കുകയും ചെയ്തു. പക്ഷേ നിശ്ചിത ദിവസം അവിചാരിതമായി ഒരു തടസ്സമുണ്ടായി.  

നായനാര്‍ താമസിക്കുന്ന കേരളാ ഹൗസിനു മുന്നില്‍ വിദ്യാര്‍ത്ഥി പരിഷത്ത് പ്രവര്‍ത്തകര്‍ തടിച്ചുകൂടി പ്രതിഷേധിക്കുകയും അത് പോലീസ് ബലപ്രയോഗത്തിന് വഴിവെക്കുകയും ചെയ്തു. സംഭവമറിഞ്ഞ ഉടനെ ഞാന്‍ നമ്പൂതിരിപ്പാടുമായി ഫോണില്‍ ബന്ധപ്പെട്ടു. ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന അദ്ദേഹം. അവിടെ നിന്ന് എഴുന്നേറ്റ് വന്ന് എന്നോട് ഫോണില്‍ സംസാരിച്ചു. ഞാനറിയാതെ നടന്ന അനിഷ്ട സംഭവം കാരണം  മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അലസിപ്പിരിയുമോ എന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചു. അല്‍പ്പം കഴിഞ്ഞ് തിരിച്ച് വിളിക്കാമെന്ന ഉറപ്പോടെ അദ്ദേഹം സംസാരം നിര്‍ത്തി. മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷമാവണം അല്‍പ്പം കഴിഞ്ഞ് നമ്പൂതിരിപ്പാട് എന്നെ വീണ്ടും വിളിച്ചു. കൂടിക്കാഴ്ച മുന്‍നിശ്ചയപ്രകാരം നടക്കുകതന്നെവേണമെന്ന് അദ്ദേഹം പറഞ്ഞു. അന്ന് രാത്രി കേരളാ ഹൗസില്‍ കൂടിക്കാഴ്ച നടക്കുകയും ചെയ്തു. കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരം പിന്നീട് കേരളത്തില്‍ വെച്ചും സംസ്ഥാന തല നേതാക്കള്‍ രണ്ടു മൂന്ന് ആവര്‍ത്തിസംഭാഷണം നടത്തി. പക്ഷേ അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല'  

ഇരുകക്ഷി സംഭാഷണങ്ങളും സര്‍വ്വകക്ഷി സംഭാഷണങ്ങളും പലതവണ നടന്നിരുന്നുവെന്ന് ചുരുക്കം. പലതലത്തില്‍ സമാധാന ചര്‍ച്ചകള്‍ നടന്നു. അത് കണ്ണൂരില്‍ മാത്രമല്ല. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായ പ്രദേശങ്ങളിലെല്ലാം അത്തരം ചര്‍ച്ചകള്‍ പതിവാണ്. നാദാപുരത്ത് സിപിഎം-മുസ്ലിം ലീഗ് ചര്‍ച്ചകളാണ് നടക്കാറ്. സമാധാനമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഇത്തരം ചര്‍ച്ചകളെ സ്വാഗതം ചെയ്തു പോന്നു. അത് പരസ്യമാണോ രഹസ്യമാണോ എന്നതല്ല. മറിച്ച് ശാന്തിയും സമാധാനവും പുലരുന്നുണ്ടോ എന്നതുമാത്രമാണ് അവര്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ ജമാഅത്തെ ഇസ്ലാമിക്ക് ഇതൊന്നും പ്രശ്‌നമല്ല. സുദീര്‍ഘകാലം സംഘര്‍ഷം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സമാധാനചര്‍ച്ചകളെകുറിച്ച് വേവലാതിപ്പെടുന്നു. കൊല്ലപ്പെടുന്നവര്‍ തങ്ങളുടെ മതത്തിലും പാര്‍ട്ടിയിലുമല്ലെങ്കില്‍ മുട്ടനാടുകളെ തമ്മില്‍ തല്ലിക്കുന്ന കുറുക്കന്റെ വേഷം കെട്ടാനാണ് ഇവര്‍ക്ക് താല്‍പ്പര്യം.  

പരമതവിദ്വേഷത്തിന്റെ വിഷംവമിപ്പിക്കുന്ന ഇത്തരം സംഘങ്ങള്‍ അടിസ്ഥാനപരമായി ജനാധിപത്യ നീതിന്യായ വ്യവസ്ഥകളെ അംഗീകരിക്കുന്നില്ല. തല്‍ക്കാലം വിലപ്പോവില്ലെന്നറിയാവുന്നതിനാല്‍ മാത്രം മതരാഷ്ട്രവാദം മറയത്ത് വെച്ച് മാനവീകതയെകുറിച്ച് വാതോരാതെ കാപട്യപ്രസംഗം നടത്തുകയാണ് ഇവരുടെ തന്ത്രം. എന്നാല്‍ ചില സമയങ്ങളില്‍ ഇവരുടെവികൃത വേഷം പുറത്തുവരും. ശ്രീഎം എന്ന ആദ്ധ്യാത്മിക ആചാര്യനെ 'ഇടനിലക്കാരനെ' ന്ന് വിളിക്കുമ്പോള്‍ പുറത്തുവരുന്നത് ഈ വൈകൃതമാണ്. കൂട്ടക്കൊല നടന്ന മാറാടിന്റെ മണ്ണിലേക്ക്, ഭീകരവാദികള്‍ വെട്ടിയൊഴുക്കിയ ചോരയുണങ്ങുന്നതിന് മുമ്പ്, കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നീതി നല്‍കുന്നതിന് മുമ്പ്, ഭീകരവാദികളെ അറസ്റ്റു ചെയ്യുന്നതിന് മുമ്പ് സമാധാനദൗത്യമെന്ന പേരില്‍ കപടമനുഷ്യാവകാശ സംഘത്തെ അയച്ച മൗദൂദിയന്‍ കുടിലതന്ത്രമാണ് ഇപ്പോള്‍ ശ്രീഎമ്മിന്റെ നേതൃത്വത്തില്‍ നടന്ന സമാധാന ചര്‍ച്ചയെ വികലമാക്കി വിവാദമാക്കുന്നത്.

സമാധാന ചര്‍ച്ചയെ വികലമായി അവതരിപ്പിക്കുന്നവര്‍ക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ട്. മൗദൂദിയുടെ മതഭ്രാന്തന്‍ സമീപനങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പരമത വിദ്വേഷികള്‍ക്ക് ശ്രീഎം എന്ന പേരു കേള്‍ക്കുന്നത് തന്നെ ഹറാമാണ്. അദ്ദേഹത്തിന്റെ ഭൂതകാലം പോലും ഇവര്‍ക്ക് സഹിക്കാവുന്നതല്ല. വഞ്ചിയൂരിലെ മുസ്ലീം കുടുംബത്തില്‍ ജനിച്ച മുംതാസ് അലിഖാന്‍ എന്ന മനുഷ്യന്‍ മഹേശ്വര്‍ നാഥ് ബാബാജിയുടെ ശിഷ്യനായി മാറി മഹാഋഷികളുടെയും മഹര്‍ഷിമാരുടെയും യോഗികളുടെയും പാതയില്‍ സഞ്ചരിക്കുന്നത് ജമാഅത്തെ ഇസ്ലാമിക്ക് സഹിക്കാവുന്നതല്ല. സനാതനധര്‍മ്മത്തിന്റെ ശാശ്വത മുല്യങ്ങള്‍ പ്രചരിപ്പിക്കുന്ന ശ്രീഎം എന്താണെന്ന് മതരാഷ്ട്രവാദത്തിന്റെ ഇടുങ്ങിയ ചട്ടക്കൂടില്‍ കഴിയുന്ന മതഭ്രാന്തര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതല്ല.  

ശ്രീഎമ്മിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തേണ്ടത്, രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കേണ്ടത് ഇസ്ലാമിക രാഷ്ട്രവാദക്കാരുടെ രഹസ്യ അജണ്ടയാണ്. യോഗ പ്രചരിപ്പിക്കുന്ന ശ്രീഎമ്മിനെ അവര്‍ക്ക് സഹിക്കാവുന്നതല്ല.  ഹുക്കൂമത്തെ ഇല്ലാഹി (സൃഷ്ടാവിന്റെ ഭരണം) സ്വപ്‌നം കണ്ടിരുന്നവര്‍ ഇഖാമത്തുദ്ദീന്‍ (മതത്തിന്റെ പ്രചാരണം) എന്ന ലക്ഷ്യം മാറ്റിപ്പറഞ്ഞത് കേവലം അടവു നയംമാത്രമാണ്. ബഹുസ്വര സമൂഹത്തില്‍ വിലപ്പോവില്ലെന്ന് കണ്ട് മാറ്റിവെച്ചിരിക്കുകയാണ് അവരുടെ യഥാര്‍ത്ഥ ലക്ഷ്യം. സര്‍ക്കാര്‍ ജോലി സ്വീകരിക്കാത്തവര്‍, തെരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാത്തവര്‍ ഇപ്പോള്‍ മാറിയ കാലത്ത് പാര്‍ട്ടിവേഷമണിഞ്ഞ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണ്. ഇടതുമായും വലതുമായും കൂട്ടുചേര്‍ന്ന് ഒരേ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മടിയില്ലാത്ത 'വിശുദ്ധരാഷ്ട്രീയമാണ്' ഇവരുടെ നടപ്പു രീതി. ഇപ്പോള്‍ സിപിഎമ്മിനെ എതിര്‍ക്കുന്നവര്‍ ഇന്നലെ അവര്‍ക്കൊപ്പമായിരുന്നു. പാളയം മാറുന്നതില്‍ മടിയൊന്നുമില്ലാത്തവര്‍ക്ക് പക്ഷേ സിപിഎം- ആര്‍എസ്എസ് ചര്‍ച്ച എന്തോ അത്രപിടിക്കുന്നില്ല. കുറുക്കന്റെ കണ്ണ് കോഴിയുടെ കൂട്ടിലേക്ക് തന്നെയാണ്.

എം. ബാലകൃഷ്ണന്‍

  comment
  • Tags:

  LATEST NEWS


  ശ്രീനാരായണ ഗുരുവും കുമാരനാശാനും


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.