×
login
നെട്ടൂരാന്‍

കോണ്‍ഗ്രസില്‍ എന്തോ വിപ്ലവം നടന്നുവെന്ന മട്ടിലാണ് സതീശന്റെ പ്രതിപക്ഷ നേതൃപദവിയെപ്പറ്റി മാധ്യമങ്ങള്‍ വിവരിക്കുന്നത്. എല്ലാവരെയും എന്തെങ്കിലുമൊക്കെ ആക്കലാണ് തങ്ങളുടെ പണിയെന്ന് കരുതിപ്പോരുന്ന ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ കാലാകാലങ്ങളില്‍ പടച്ചുവിടുന്ന വിപ്ലവക്കുരുപ്പുകളിലൊന്നാണ് സതീശനും.

ഞ്ഞിക്കുഴി സതീശന്‍ എന്നത് ക്ലാസ്‌മേറ്റ്‌സിലൂടെ മലയാളി പരിചയപ്പെട്ട ഒരു കഥാപാത്രം. ഒട്ടും മേലെയല്ല വടശ്ശേരി ദാമോദരമേനോന്‍ എന്ന വി.ഡി. സതീശന്‍. കോണ്‍ഗ്രസില്‍ എന്തോ വിപ്ലവം നടന്നുവെന്ന മട്ടിലാണ് സതീശന്റെ പ്രതിപക്ഷ നേതൃപദവിയെപ്പറ്റി മാധ്യമങ്ങള്‍ വിവരിക്കുന്നത്. എല്ലാവരെയും എന്തെങ്കിലുമൊക്കെ ആക്കലാണ് തങ്ങളുടെ പണിയെന്ന് കരുതിപ്പോരുന്ന ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ കാലാകാലങ്ങളില്‍ പടച്ചുവിടുന്ന വിപ്ലവക്കുരുപ്പുകളിലൊന്നാണ് സതീശനും.  

പിണറായി വിജയനെ പുലിമുരുകനും പാരിജാതപ്പൂവും ഒടുവില്‍ ക്യാപ്റ്റനുമാക്കി പൊലിപ്പിച്ചെടുത്തതാണ് കഴിഞ്ഞ അഞ്ചാണ്ടത്തെ ഈ ആക്കല്‍ പണ്ഡിതരുടെ വലിയ നേട്ടം. ടീച്ചറമ്മയെക്കുറിച്ച് പാടിപ്പാടി ഒരു വഴിക്കാക്കിയിട്ടുണ്ട്. ഇപ്പോള്‍ മിനിസ്റ്ററാന്റിയിലാണ് കണ്ണ്.... അന്നന്നത്തെ അന്നമാണല്ലോ ഇത്തരക്കാരുടെയും കണ്ണ്. കിറ്റ് കിട്ടാന്‍ ഏത്  ടൂള്‍കിറ്റും തരാതരം പടയ്ക്കുന്നതില്‍ വേന്ദ്രന്മാരാണ് അവരില്‍ പലരും.  

പണ്ട് സുകുമാരന്‍ നായര്‍ തിരുവനന്തപുരം വളഞ്ഞ് പിടിച്ചുവാങ്ങിക്കൊടുത്തതാണ് രമേശ് ചെന്നിത്തലയ്ക്ക് താക്കോല്‍ സ്ഥാനമെന്ന് ഒരു ആക്ഷേപമുണ്ട്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരനായും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായും രമേശന്‍നായര്‍ വാണത് ആ താക്കോലും കോന്തലയില്‍ തൂക്കിയായിരുന്നു. ചോര്‍ത്തിക്കിട്ടുന്ന സകലമാന പേപ്പറും എടുത്ത് വീശി തെരഞ്ഞെടുപ്പ് കാലത്ത് പിണറായിയെയും കൂട്ടരെയും വെള്ളം കുടിപ്പിക്കുകയായിരുന്നു ചെന്നിത്തലയുടെ പണി.  

സംഗതിയൊന്നും പക്ഷേ കിറ്റിന് മുന്നില്‍ വിലപ്പോയില്ല. കേന്ദ്രസര്‍ക്കാര്‍ കനിഞ്ഞുനല്‍കിയ അരിയും പയറും ഉഴുന്നുമെല്ലാം കവറിലാക്കി കൊടുത്ത് അതിന്റെ പേരില്‍ വോട്ടും വാങ്ങി പിണറായി വിജയന്‍ രണ്ടാമതും മുഖ്യമന്ത്രിയായി. സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും നേതാക്കളുടെ ഭാര്യമാരെയും സര്‍ക്കാര്‍ ജോലിക്കാരാക്കിയതാണ്  

പിണറായിയുടെ ജനക്ഷേമം എന്ന് ചെന്നിത്തല വിളിച്ചു പറഞ്ഞു. സ്പ്രിങ്കഌറും സ്വര്‍ണക്കടത്തും ആഴക്കടല്‍ കരാറും കോടികളുടെ തിരിമറിയും ഭീകരവാദബന്ധവും വരെ എടുത്തുവീശി. തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞും പട്ടിണി കിടന്നും നിലവിളിച്ചു. എന്നിട്ടും പ്രബുദ്ധ മലയാളി പിണറായി വിജയന്റെ ആറ് മണിത്തള്ളിലും സൗജന്യക്കിറ്റിലും മൂക്കുംകുത്തി വീണു.  

ആട്, തേക്ക്, മാഞ്ചിയം പോലെ വിജയന്‍ കമ്പനി ഇറക്കിയ തുറുപ്പ് ചീട്ടില്‍ മയങ്ങി ജനം വോട്ട് കുത്തി.  ചെന്നിത്തലയുടെ മോഹങ്ങള്‍ മുരടിച്ചു. ഒന്നും കൂടി പൂക്കാമെന്ന് കരുതി വയസ്സാംകാലത്ത് വെറുതെ തളിര്‍ത്ത ഉമ്മന്‍ചാണ്ടിയും മിണ്ടാതായി... തോല്‍വിയുടെ ആഘാതത്തില്‍ തല താണുപോയ ചെന്നിത്തലയുടെയും ചാണ്ടിയുടെയും മുകളിലൂടെ നടന്നാണ് നെട്ടൂരാന്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവാകുന്നത്.

ഫലത്തില്‍ ഭരണത്തിലും പ്രതിപക്ഷത്തും അങ്കമാലിയിലെ അമ്മാവന്മാരുടെ വിളയാട്ടമാണ്. ആദ്യ തവണ അധികാരത്തിലെത്തിയപ്പോഴേ പിണറായിക്ക് അതുകൊണ്ട് മതിയായിരുന്നില്ല.  പ്രധാനമന്ത്രിയുടെ പ്രതിച്ഛായയിലായിരുന്നു കണ്ണ്. മുണ്ടുടുത്ത മോദി എന്ന ചില മാധ്യമനിരീക്ഷകരുടെ ആക്ഷേപത്തില്‍ പിണറായി അഭിരമിക്കുകയായിരുന്നു. നോട്ട് റദ്ദാക്കല്‍ മുതല്‍ മോദി നടപ്പാക്കിയ എല്ലാറ്റിനുമെതിരെ പ്രതികരിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതുകയും സ്വയം അവരുടെ നേതാവാകാന്‍ പരിശ്രമിക്കുകയുമായിരുന്നു ഹോബി.  

മധ്യപ്രദേശില്‍ പോയി നിലംതൊടാതെ മുങ്ങിയിട്ട് മംഗലാപുരത്ത് വന്നുനിന്ന് അവരെ ഭീഷണിപ്പെടുത്തിയ ആ പഞ്ച് ഡയലോഗിലുണ്ട് പിണറായിയിലെ കീനേരി അച്ചു. ഇന്ദ്രനെയും ചന്ദ്രനെയും പേടിക്കില്ലെന്ന പൊങ്ങച്ചമാണ് ആയിരക്കണക്കിന് പോലീസുകാരുടെ നടുക്കുനിന്ന് അദ്ദേഹം മംഗലാപുരത്ത് നിന്ന് മധ്യപ്രദേശിലേക്ക് നോക്കി വിളിച്ചു പറഞ്ഞത്.

ഏതാണ്ടിതേ മട്ടിലാണ് നെട്ടൂരുകാരന്‍ സതീശന്റെ എന്‍ട്രി. പുള്ളിക്ക് ഇവിടെ പിണറായി വിജയനോട് മുട്ടാനല്ല താല്‍പര്യം.  അതുക്കും മേലെ അങ്ങ് ദല്‍ഹിയിലോട്ടാണ് നോട്ടം. ഇവിടെ മച്ചാനും മച്ചാനുമായി വര്‍ഗീയതയ്‌ക്കെതിരെ പോരാടാന്‍ വിജയനും ദാസനും തീരുമാനിച്ചു കഴിഞ്ഞു. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം എന്ന് കേള്‍ക്കുമ്പോള്‍ രോമാഞ്ചം വരും. സദ്ദാം ഹുസൈന്‍, ഒസാമ ബിന്‍ ലാദന്‍ തുടങ്ങി തടിയന്റവിട നസീറും മദനിയും വരെയുള്ള മനുഷ്യാവകാശപ്പോരാളികള്‍ക്കൊപ്പമാവും തങ്ങളെന്ന് നിലപാട് കൊണ്ടും പെരുമാറ്റം കൊണ്ടും തെളിയിച്ചവരുടെ കൂട്ടുകെട്ടാണ് വര്‍ഗീയതയെ തകര്‍ക്കുന്നതെന്ന് ഓര്‍ക്കുമ്പോള്‍ രോമാഞ്ചം അധികരിക്കും. നിയമസഭയില്‍ സതീശന്‍ നല്ല കൂട്ടായിരിക്കുമെന്ന വിജയന്റെ പ്രസ്താവനയില്‍ അത് വ്യക്തമാണ്.  

നരേന്ദ്രമോദി രാജ്യം ഭരിക്കുമ്പോള്‍ ഈ കേരളത്തെയെങ്കിലും വര്‍ഗീയതയില്‍ സംരക്ഷിച്ചുനിര്‍ത്തണമെങ്കില്‍ അങ്കമാലിയിലെ പ്രധാനമന്ത്രിക്കും പ്രതിപക്ഷനേതാവിനും ഏറെ കഷ്ടപ്പെടേണ്ടി വരും. ഇതിപ്പോള്‍ ലോകത്താകെ പ്രശ്‌നമാണ്. മോദിക്കെതിരെ മാത്രം മതിയായിരുന്നെങ്കില്‍ ഇത്രേം പ്രയാസമില്ലായിരുന്നു. മോദിക്ക് മുമ്പേ ബെഞ്ചമിന്‍ നെതന്യാഹുവിനെ തോല്‍പിക്കണം. പലസ്തീനിലെ പോരാളികളെ രക്ഷിക്കാനായി വീട്ടുമുറ്റത്ത് പ്ലക്കാര്‍ഡ് പിടിച്ചിരുന്നത് പ്രയോജനം ചെയ്ത മട്ടാണ്. പിണറായിയുടെ മകളും മരുമകനും കൂടി ഇരിക്കുന്ന ഇരുപ്പ് കണ്ട് സഹിക്കാഞ്ഞാകണം നെതന്യാഹു വെടി നിര്‍ത്തലിലേക്ക് കടന്നതെന്ന് കരുതാനാണ് പിണറായിക്കിഷ്ടം. ട്രംപ് മാറി ബൈഡന്‍ വന്നപ്പോള്‍ കേരളരാജ്യത്തിന് അത് ഒരു കരുത്തായി മാറുമെന്നാണ് വിജയനും ദാസനുമൊക്കെ കരുതിയത്.  

ബൈഡനും മോദിയുടെ വഴിയേ ആയ സ്ഥിതിക്ക് ലോകത്തെയാകെ ഈ വര്‍ഗീയവാദികളില്‍ നിന്ന് രക്ഷിച്ചെടുക്കേണ്ട മുഴുവന്‍ ബാധ്യതയും കേരളത്തിനുണ്ട് എന്ന വലിയ തിരിച്ചറിവിലാണ് കഞ്ഞിക്കുഴിയും ക്യാപ്റ്റനും കൂടി തന്ത്രങ്ങള്‍ മെനയുന്നത്. ഇരുപത്തഞ്ച് കൊല്ലത്തിനുള്ളില്‍ കേരളരാജ്യത്തെ വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം എത്തിക്കുമെന്ന അങ്കമാലിയിലെ പ്രധാനമന്ത്രിയുടെ രണ്ടാമൂഴത്തിലെ അരങ്ങേറ്റ തള്ളിലുണ്ട് എല്ലാം. നെട്ടൂരാന്റെ നെഞ്ചുറപ്പ് കൂട്ടിനുള്ളത് കൊണ്ട് ഇനി കാര്യങ്ങള്‍ എളുപ്പമാണ്. പലസ്തീനെ ഒരു വിധത്തില്‍ രക്ഷിച്ചു കഴിഞ്ഞു. ഇനി ലക്ഷദ്വീപിലേക്കാണ്... പോരാട്ടം തുടരുമെന്ന് സാരം.

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.