login
ഭാരതത്തിലെ സമ്പന്ന കര്‍ഷകര്‍‍ പാവങ്ങള്‍ക്കുള്ള പരിഷ്‌കരണത്തെ തടഞ്ഞുവെയ്ക്കുന്നുവെന്ന് ആസ്‌ത്രേല്യന്‍ അക്കാദമിക് വിദഗ്ധന്‍

ഫോറിന്‍ പോളിസി എന്ന മാഗസിനില്‍ എഴുതിയ സുപ്രധാന ലേഖനത്തിലാണ് ആസ്‌ത്രേല്യയിലെ അക്കാദമിക് വിദഗ്ധനായ സാല്‍വത്തോര്‍ ബബോണ്‍സ് മോദിസര്‍ക്കാരിന്‍റെ വിപ്ലവകരമായ മൂന്ന് കാര്‍ഷിക നിയമങ്ങളെ വാനോളം പുകഴ്ത്തുന്നത്. വര്‍ഷങ്ങളോളം തലപുകഞ്ഞാണ് പാവപ്പെട്ട കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ ഈ കാര്‍ഷിക പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്. കൂടുതല്‍ പ്രകൃതി സൗഹൃദ നടപടികള്‍ പ്രോത്സാഹിപ്പിക്കുന്ന ഈ മുന്ന് കാര്‍ഷിക പരിഷ്കരണബില്ലുകള്‍ കാര്‍ഷികോല്‍പന്നങ്ങളുടെ ശേഖരണവും കേടുവരാതെ സൂക്ഷിക്കലും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യപരിഷ്കാരങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നു.

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക പരിഷ്‌കരണങ്ങള്‍ പാവങ്ങള്‍ക്ക് വേണ്ടിയായിരുന്നുവെന്നും എന്നാല്‍ അത് തടയുക വഴി ഭാരതത്തിലെ സമ്പന്ന കര്‍ഷകര്‍ പാവങ്ങള്‍ക്കുള്ള പരിഷ്‌കരണത്തെ തടഞ്ഞുവെക്കുകയാണെന്നും ആസ്‌ത്രേല്യയിലെ  അക്കാദമിക് വിദഗ്ധന്‍.

ഫോറിന്‍ പോളിസി എന്ന മാഗസിനില്‍ എഴുതിയ സുപ്രധാന ലേഖനത്തിലാണ് ആസ്‌ത്രേല്യയിലെ  അക്കാദമിക് വിദഗ്ധനായ സാല്‍വത്തോര്‍ ബബോണ്‍സ്  മോദിസര്‍ക്കാരിന്‍റെ വിപ്ലവകരമായ മൂന്ന് കാര്‍ഷിക നിയമങ്ങളെ വാനോളം പുകഴ്ത്തുന്നത്. വര്‍ഷങ്ങളോളം തലപുകഞ്ഞാണ് പാവപ്പെട്ട കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ മോദി സര്‍ക്കാര്‍  ഈ കാര്‍ഷിക പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്. കൂടുതല്‍ പ്രകൃതി സൗഹൃദ നടപടികള്‍ പ്രോത്സാഹിപ്പിക്കുന്ന ഈ മുന്ന് കാര്‍ഷിക പരിഷ്കരണബില്ലുകള്‍ കാര്‍ഷികോല്‍പന്നങ്ങളുടെ ശേഖരണവും കേടുവരാതെ സൂക്ഷിക്കലും ഉള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യപരിഷ്കാരങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നു.

എന്നാല്‍ ഈ ബില്ലുകള്‍ തടയുന്ന സമ്പന്നകര്‍ഷകരുടെ നീക്കം തല്‍സ്ഥിതി നിലനിര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നും അത് പാവപ്പെട്ട കര്‍ഷകര്‍ക്ക് എതിരാണെന്നും ലേഖനത്തില്‍ പറയുന്നു. എന്നാല്‍ ഈ ലേഖലത്തില്‍ സാല്‍വത്തോര്‍ ബബോണ്‍സ് പലകാര്യങ്ങളും വിട്ടുകളഞ്ഞിട്ടുണ്ട്. അതിലൊന്ന് ഹരിയാനയിലെ ജാഠ് കര്‍ഷകരുടെ നിലപാടാണ്. രാകേഷ് ടികായത്ത് ഉള്‍പ്പെടെയുള്ള ഹരിയാനയിലെ ജാഠ് കര്‍ഷകര്‍ ആദ്യം ഈ ബില്ലിനെ സ്വാഗതംചെയ്തതാണ്. എന്നാല്‍ പിന്നീട് രാഷ്ട്രീയ നേട്ടം ലാക്കാക്കി അവരും കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭത്തിലേക്ക് എടുത്തുചാടുകയായിരുന്നു. ജാഠ് സിഖുകാരുടെ മേധാവിത്വം എന്ന വികാരത്തിന്‍റെ അടിസ്ഥാനത്തിലാണ് പഞ്ചാബില്‍ നിന്നും ഈ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് അത് ദില്ലിയിലെ അതിര്‍ത്തിയില്‍ പടരുകയായിരുന്നു. അതുപോലെ കര്‍ഷക സമരത്തെ ഖാലിസ്ഥാന്‍ അനുകൂല ശക്തികള്‍ പിന്നീട് ഹൈജാക്ക് ചെയ്ത കാര്യവും സാല്‍വത്തോര്‍ ബബോണസിന്‍റെ ലേഖനത്തില്‍ വിട്ടുകളഞ്ഞിട്ടുണ്ട്. എങ്കിലും കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭത്തിന് പിന്നിലെ വഞ്ചന തുറന്നുകാണിക്കുന്നുണ്ട് ഈ ലേഖനം.  

 

സാല്‍വത്തോര്‍ ബാബോണ്‍സിന്‍റെ ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ:

2018ല്‍ രാജ്യത്തുടനീളം പതിനായിരക്കണക്കിന് കര്‍ഷകര്‍ അവരുടെ വിഷമതകള്‍ തീര്‍ക്കാനാവശ്യമായ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അവരുടെ പ്രധാന ആവശ്യം കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില കിട്ടുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക എന്നിവ ആയിരുന്നു...മോദി അവര്‍ക്ക് ഉല്‍പന്നങ്ങളുടെ മേല്‍ താങ്ങുവില വാഗ്ദാനം ചെയ്തു. എന്നാല്‍ വായ്പ എഴുതിത്തള്ളുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച തല്‍ക്കാലം ഒഴിവാക്കി. പകരം തെരഞ്ഞെടുപ്പിന് ശേഷം കാര്‍ഷികമേഖലയില്‍ ഘടനാപരമായ മാറ്റങ്ങള്‍ നടപ്പിലാക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. കോണ്‍ഗ്രസ് ആണ് അന്ന് രാജ്യം മുഴുവന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാമെന്ന വാഗ്ദാനവുമായി രംഗത്ത് വന്നത്. ജനപ്രിയവാഗ്ദാനമെന്ന നിലയില്‍ ആ പാര്‍ട്ടിയുടെ സാമ്പത്തിക വിദഗ്ധര്‍ കണ്ടെത്തിയ ഭാരിച്ച പരിഹാരമായിരുന്നു അത്.  

പക്ഷെ മോദിയുടെ ബിജെപി തെരഞ്ഞെടുപ്പ് തൂത്ത് വാരി. ഒരു വര്‍ഷത്തിന് ശേഷം മോദി കര്‍ഷകരുടെ ആശങ്കകളെ ദൂരികരിക്കാന്‍ കര്‍ഷകര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനുള്ള ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു. കര്‍ഷകര്‍ക്ക് അവരുടെ തദ്ദേശീയ വിപണിയില്‍ നിന്നും കിട്ടുന്ന വിലയേക്കാള്‍ മെച്ചപ്പെട്ട വില ലഭിക്കുന്ന വിപണിയിലേക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്ക് പ്രവേശനം സാധ്യമാക്കുകയായിരുന്നു ഈ പരിഷ്‌കാരം. അതായിരുന്നു 2020ല്‍ മോദി കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍.

മോദിയുടെ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ക്ക് വ്യാപകരമായ ജനപിന്തുണ ചില അഭിപ്രായസര്‍വ്വേകള്‍ അടയാളപ്പെടുത്തിയിരുന്നെങ്കിലും ഇന്ത്യയിലെ സമ്പന്ന കര്‍ഷകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. മാത്രമല്ല, ലോകത്തിലെ സമ്പന്ന മാധ്യമങ്ങളിലും അവരുടെ സമരം ഇടംപിടിച്ചു. അങ്ങിനെ ഇന്ത്യയുടെ സമ്പന്ന കര്‍ഷകര്‍, വമ്പന്‍ ഫാമുകളും ഉയര്‍ന്ന കാര്‍ഷികവരുമാനവുമുള്ളവര്‍, മോദിയുടെ പരിഷ്‌കാരത്തെ അട്ടിമറിച്ചു.

ഇടതുബുദ്ധിജീവികളും ആക്ടിവസിറ്റുകളും പാശ്ചാത്യസെലിബ്രിറ്റികളും പിന്തുണയ്ക്കുന്ന കാര്‍ഷികബില്ലിനെതിരായ സമരത്തില്‍ പങ്കെടുക്കുന്നവര്‍ എന്തായാലും കടത്തിലും നിരാശയിലും മുങ്ങി ആത്മഹത്യ ചെയ്യുന്ന സാധാരണക്കാരായ കര്‍ഷകരല്ല. പകരം ഈ സമരത്തില്‍ പങ്കെടുക്കുന്നവര്‍ പരമ്പരാഗത ഭൂപ്രഭുവര്‍ഗ്ഗത്തില്‍പ്പെട്ടവരും രാഷ്ട്രീയമായി ശക്തരുമായവരാണ്. ഇവര്‍ ഭയപ്പെടുന്നത് പുതിയ നിയമം വന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംവിധാനം തകരുമെന്നാണ്. മാത്രമല്ല, ഇത് ആത്യന്തികമായി താങ്ങുവില സമ്പ്രദായത്തെ ഇല്ലാതാക്കുമെന്നുമാണ് സമരക്കാര്‍ ഭയപ്പെടുന്നത്. അവരുടെ നിലനില്‍പ് അത്രമേല്‍ താങ്ങുവിലയെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ടാണ് അവര്‍ താങ്ങുവിലയെ ഭാവിയിലും സംരക്ഷിയ്ക്കുമെന്ന ഉറപ്പ് നല്‍കാന്‍ സര്‍ക്കാരിനോടാവശ്യപ്പെടുന്നത്.

ഇന്ത്യയിലെ കൃഷിയെ പ്രാദേശികമായി നിയന്ത്രിക്കുന്ന ഗ്രാമീണ സമ്പദ്ഘടനയില്‍ നിന്നും ഒരു ആധുനിക ദേശീയ വ്യവസായമായി മാറ്റുകയാണ് മോദിയുടെ പരീഷ്‌കാരങ്ങള്‍ ലക്ഷ്യമാക്കുന്നത്.

വിവാദങ്ങളുടെ ആണിക്കല്ല് മോദി നടപ്പാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളാണ്. ആദ്യ നിയമം കാര്‍ഷികോല്‍പന്നങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്ന ചന്തകളേക്കാള്‍ മികച്ച വില കിട്ടുന്ന സ്ഥലങ്ങളില്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കുന്നു. രണ്ടാമത്തെ നിയമം പാശ്ചാത്യ രാജ്യങ്ങളില്‍ കണ്ടുവരുന്നതുപോലെ കര്‍ഷകര്‍ക്ക് അവരുടെ സ്ഥലം കരാറടിസ്ഥാനത്തില്‍ കൃഷിക്കായി കൈമാറാന്‍ അനുവാദം നല്‍കുന്നു. അതില്‍ ഉണ്ടാകാന്‍ പോകുന്ന ഉല്‍പന്നങ്ങള്‍ മുന്‍കൂറായി വില്‍ക്കുകയും ചെയ്യാം. മൂന്നാമത്തെ നിയമം കാര്‍ഷികോല്‍പന്നങ്ങളുടെ സ്വകാര്യവിതരണക്കാര്‍ക്ക് കൂറ്റന്‍ സംഭരണശാലകള്‍ നിയമപരമായിത്തന്നെ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കുന്നു. ഇത് പൂഴ്ത്തിവെപ്പ് എന്ന നിയമവിരുദ്ധ വകുപ്പില്‍ ഉള്‍പ്പെടുകയില്ല.  

ഈ മൂന്ന് നിയമങ്ങളും ചെറുകിട കര്‍ഷകരെ സവിശേഷമായ വിളകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സഹായിക്കും. അത് വന്‍കിട മൊത്തക്കച്ചവടക്കാര്‍ വഴി രാജ്യത്തുടനീളം വില്‍ക്കാനും സാധിക്കും. പ്രതിഷേധിക്കുന്ന കൃഷിക്കാരുടെ നിലനില്‍കപ്പിനെ ഇത് ഒരു വിധത്തിലും ബാധിക്കില്ല. പക്ഷെ ഈ പരിഷ്‌കാരങ്ങള്‍ തീര്‍ച്ചയായും ഗ്രാമീണമേഖലയില്‍ സമ്പന്നരെ അസംതൃപ്തരാക്കുമെന്ന് മാത്രമല്ല, അവരുടെ പരമ്പരാഗത ജീവിത രീതിയെ അട്ടിമറിക്കുകയും ചെയ്യും.

ദല്‍ഹിയിലെ കാര്‍ഷിക പ്രതിഷേധക്കാര്‍ ജാഠ് സമുദായത്തില്‍പ്പെട്ടവരാണ്. ഹരിയാനയിലും (ഇവിടുത്തെ ഹിന്ദുക്കളില്‍ പ്രധാനികളാണ് ഇവര്‍) പഞ്ചാബിലും (ഇവിടെ അധികവും സിഖുകാരാണ് ജാഠ് സമുദായക്കാര്‍) ആണുള്ളത്. ഇന്ത്യയുടെ ആകെ ജനസംഖ്യയുടെ നന്നേ ചെറിയ ഒരു വിഭാഗം മാത്രമാണ് ജാഠ് സമുദായക്കാര്‍. എന്നാല്‍ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍പ്പെടുന്നവരായാതിനാലും ഭൂമിയും കൃഷിയുമായി ഇവര്‍ക്ക് ബന്ധമുള്ളതിനാലും ഈ രണ്ട് സംസ്ഥാനങ്ങളിലും ഇവര്‍ കരുത്തരാണ്.

ഹരിയാനയിലും കിഴക്കന്‍ പഞ്ചാബിലുമായി ഇവര്‍ക്ക് ഏകദേശം യഥാക്രമം നാലില്‍ മൂന്നും അഞ്ചില്‍ നാലും ഭാഗം കൃഷിഭൂമിയുണ്ട്. ഈ രണ്ട് സംസ്ഥാനങ്ങളിലെയും വന്‍കിട ഇടത്തരം കര്‍ഷകര്‍ മുഴുവനും ജാഠ് സമുദായത്തില്‍ ഉള്‍പ്പെടുന്നു. കര്‍ഷക പ്രതിഷേധക്കാര്‍ ഏകദേശം രണ്ട ലക്ഷം ട്രാക്ടറുകള്‍ റിപ്പബ്ലിക് ദിനത്തില്‍ അണിനിരത്തി എന്ന ഇവരുടെ അവകാശവാദം സ്ഥിരീകരിക്കുന്നത് തന്നെ സമരക്കാരുടെ ഇടിയിലെ വന്‍കിട കര്‍ഷകരുടെ ആധിപത്യത്തെയാണ്. ഇന്നും ശരാശരി ഇന്ത്യന്‍ കര്‍ഷകരില്‍ ഒരു ട്രാക്ടര്‍ സ്വന്തമായുള്ളവരേക്കാള്‍ പത്ത് മടങ്ങിലധികം പേര്‍ ഒരു കാള സ്വന്തമായുള്ളവരാണ്. അപ്പോള്‍ ട്രാക്ടര്‍ റാലി നടത്തിയത് ഏത് വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകരാണെന്നത് വ്യക്തമായല്ലോ.

കാര്‍ഷിക വരുമാനത്തിന്‍റെ കാര്യത്തില്‍ പഞ്ചാബും ഹരിയാനയുമാണ് ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ശരാശരി കര്‍ഷകര്‍ ദേശീയ ശരാശരിയേക്കാള്‍ രണ്ട് മടങ്ങ് അധികം സമ്പാദിക്കുന്നവരാണ്. അവരുടെ അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലേതിനേക്കാള്‍ മൂന്ന് മടങ്ങ് അധികം സമ്പാദിക്കുന്നവരാണ് ഇവര്‍.  സര്‍ക്കാര്‍ സബ്സിഡിയുടെ സിംഹഭാഗവും നേടിയെടുക്കുന്നവരും ഇവരാണ്. ഇവരുടെ കൃഷിഭൂമിയില്‍ 90 ശതമാനവും കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയിന്മേലാണ് ജലസേചനം നടത്തപ്പെടുത്തുന്നത്. പഞ്ചാബിലെയും ഹരിയാനയിലെയും ഉല്‍പന്നം മുഴുവന്‍ മിനിമം താങ്ങുവിലയിലാണ് കേന്ദ്ര സര്‍ക്കാര്‍ സംഭരിക്കുന്നത്. അത് പലപ്പോഴും വിപണി വിലയേക്കാള്‍ എത്രയോ ഉയര്‍ന്നതുമായിരിക്കും. ഇതിന്‍റെ ഫലമായി സര്‍ക്കാര്‍ സംഭരണശാലകളില്‍ ഗോതമ്പും അരിയും കുന്നൂകൂടുകയാണ്. ഇതാണ് രാജ്യത്തെ പാവങ്ങള്‍ക്ക് നല്‍കുന്നത്. ചിലപ്പോള്‍ ഇതില്‍ നല്ലൊരു പങ്ക് കെട്ടുപോകുകയും ചെയ്യും.

സാമ്പത്തികമായി പാഴാവുന്നതും പരിസ്ഥിതിപരമായി നാശകാരിയുമായ ഒരു കാര്‍ഷികസംവിധാനം നിലനിര്‍ത്താനാണ് പഞ്ചാബിലെയും ഹരിയാനയിലെയും ജാഠ് കര്‍ഷകര്‍ ശ്രമിക്കുന്നത്. ഇന്ത്യ ഒരു ജനാധിപത്യരാഷ്ട്രമാണ്. ഒരു ജനാധിപത്യത്തില്‍ ജനാധിപത്യചക്രം ഉരുളാന്‍ അതില്‍ ഗ്രീസ് പുരട്ടണം. ഒപ്പം സബ്‌സിഡികളും. ഇന്ത്യയിലെ സമ്പന്നരായ കര്‍ഷകര്‍ അവരുടെ നിലനില്‍പ് സംരക്ഷിക്കാനാണ് ശബ്ദമുയര്‍ത്തി പ്രകടനം നടത്തുന്നത്. അന്താരാഷ്ട്ര പ്രശസ്തരായ റിഹാന, ഗ്രെറ്റ തന്‍ബര്‍ഗ്, മീന ഹാരിസ എന്നിവരെ അണിനിരത്താനും അവര്‍ക്ക് കഴിഞ്ഞു.

എന്നാല്‍ പാശ്ചാത്യമാധ്യമങ്ങള്‍ ഈ സമ്പന്ന കര്‍ഷകരുടെ വിശദീകരണം തൊണ്ട തൊടാതെ വിഴുങ്ങി. പാവപ്പെട്ട കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഈ സമരമെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. ഇത് തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിലേക്ക് നയിച്ചു. ബിജെപിയുടെ കാര്‍ഷിക നിയമങ്ങള്‍ ഇന്ത്യയിലെ 80 കോടി ജനങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് വരെ പ്രചാരണമുണ്ടായി. എന്നാല്‍ ഇന്ത്യയിലെ‍ ആകെ 52 ശതമാനം പേര്‍ മാത്രമാണ് കൃഷിയുമായി ബന്ധപ്പെട്ടുള്ളവര്‍. ഇതില്‍ ആറ് ശതമാനം മാത്രമാണ് മോദിയുടെ പരിഷ്കാരങ്ങളെ  അംഗീകരിക്കാതിരിക്കുന്നത്. അതായാത് അധികം പേരും, പ്രത്യേകിച്ചും പാവപ്പെട്ടവര്‍ എങ്ങിനെയാണ് സര്‍ക്കാര്‍ നയങ്ങള്‍ അവരുടെ പോക്കറ്റിനെ ബാധിക്കുന്നതെന്ന് ധാരണയുള്ളവരാണ്. അതുകൊണ്ട് ഭൂരിഭാഗം കര്‍ഷകരും വിശ്വസിക്കുന്നത് ഈ കാര്‍ഷിക നിയമങ്ങള്‍ അവരെ സഹായിക്കുമെന്നാണ്, അല്ലാതെ ഉപദ്രവിക്കുമെന്നല്ല.

ഇന്ത്യയുടെ പാവപ്പെട്ട കര്‍ഷകര്‍ക്ക് മോദി കൊണ്ടുവരാന്‍ ശ്രമിക്കുന്ന പരിഷ്‌കാരങ്ങള്‍ ആവശ്യമാണ്. കാരണം ഹരിയാനയിലെയും പഞ്ചാബിലെയും ജാഠ് കര്‍ഷകര്‍ക്ക് ലഭിക്കുന്ന സബ്‌സിഡികള്‍ ഈ പാവപ്പെട്ട കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. അവര്‍ പലപ്പോഴും പ്രാദേശികമായ ഇടത്തട്ടുകാരന് അവരുടെ കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കാന്‍ നിര്ബന്ധിതരാവുകയാണ്. അവരുടെ ജില്ലയ്ക്ക് വെളിയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ പാവപ്പെട്ട കര്‍ഷകന് സംവിധാനങ്ങളില്ല. പശ്ചാത്യരാഷ്ട്രങ്ങളിലെ കര്‍ഷകര്‍ക്കുള്ള ഒരു സംവിധാനവും ഈ പാവപ്പെട്ട കര്‍ഷകന് ലഭിക്കുന്നില്ല. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് മോദി നടപ്പാക്കാന്‍ ശ്രമിക്കുന്ന പുതിയ കാര്‍ഷിക നിയമങ്ങളുടെ ലക്ഷ്യം. ഒപ്പം കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് തറവില നിലനിര്‍ത്താനും പുതിയ നിയമം ശ്രമിക്കുന്നു.

ജാഠുകളെ തെരുവിലേക്ക് കൊണ്ടുവന്നത് അവരുടെ നിലനില്‍പ് അപകടത്തില്‍പ്പെട്ടതുകൊണ്ടൊന്നുമല്ല. അവരുടെ രാഷ്ട്രീയ അധികാരത്തിന് ഭീഷണിയായതുകൊണ്ടാണ്. ബിജെപിയുടെ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ കീഴ്ജാതിയില്‍പ്പെട്ടവരെ, പാവങ്ങളെ, ചെറുകിടക്കാരെ ശക്തിപ്പെടുത്തും. ഉദാരവല്‍ക്കരണത്തിന്‍റെ ഘടികാരം നിശ്ചലമാക്കാനാണ് ഇവരുടെ പ്രവണത. സാധിക്കുമെങ്കില്‍ ആ സൂചി പുറകോട്ട് തിരിക്കാനും മടിക്കില്ല. അവര്‍ ഇപ്പോള്‍ കുടുങ്ങിയിരിക്കുന്ന പരസ്പരാശ്രയത്തിന്‍റെ ചക്രത്തില്‍ നിന്നും പുറത്തുകടക്കാനുള്ള വഴി അന്വേഷിക്കുന്നതായിരിക്കും അവര്‍ക്കുള്ള മെച്ചപ്പെട്ട പ്രശ്‌നപരിഹാരമാര്‍ഗ്ഗം.

ഗ്രാമീണഇന്ത്യയുടെ നിലവാരം വെച്ചുനോക്കുമ്പോള്‍ പഞ്ചാബിലേയും ഹരിയാനയിലേയും പരമ്പരാഗത ജാഠ് ഭൂവുടമകള്‍ ഒരു പക്ഷെ സമ്പന്നരായിരിക്കും. പക്ഷെ ഇന്ത്യയിലെ അതിവേഗം ആധുനികവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തില്‍ അവര്‍ കൂടുതല്‍ കൂടുതലായി പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതായി അവര്‍ കാണുന്നു.

സമരക്കാരുടെ ഭയം തണുപ്പിക്കാന്‍ പ്രധാനമന്ത്രി 18 മാസം കാര്‍ഷികപരിഷ്‌കാരങ്ങള്‍ മരവിപ്പിക്കാമെന്ന വാഗ്ദാനം നല്‍കിയിരുന്നു. പക്ഷെ ആരും അതിനെ പിന്തുണച്ചില്ല. പ്രത്യേകിച്ചും സമരം ചെയ്യുന്ന ജാഠുകള്‍ അത് കേട്ടതായി നടിച്ചില്ല. ഈ പരിഷ്‌കാരങ്ങളോടൊപ്പം ഹരിയാനയിലേയും പഞ്ചാബിലേയും സമ്പന്ന കര്‍ഷകരെ 21ാം നൂറ്റാണ്ടിലെ സമ്പദ്ഘടനയിലേക്ക് നയിക്കുന്ന ഒരു പരിവര്‍ത്തന പദ്ധതികൂടി പഴയ പരിഷ്‌കാരങ്ങളോടൊപ്പം കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും മെച്ചപ്പെട്ട പരിഹാരമെന്ന് തോന്നുന്നു. മോദിയുടെ സ്വപ്നത്തിലുള്ള ഈ പുതിയ കൃഷിക്കാര്‍ രാജ്യത്തെ യന്ത്രവല്‍ക്കരണത്തിലേക്ക് നയിക്കുകയും അന്യസംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് വരുന്ന കുടിയേറ്റത്തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യും. അവര്‍ക്ക് ഇന്ത്യയിലെ കാര്‍ഷികരംഗം വിജയിക്കുന്നതിന് വേണ്ട ആധുനിക മാനേജ്‌മെന്‍റ്ജ്ഞാനവും ഉണ്ടാകും. അവര്‍ പരിഷ്‌കാരങ്ങളെ മുന്നില്‍ നിന്നും നയിക്കും, അല്ലാതെ അതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുകയല്ല ചെയ്യുക.

രഹസ്യ അജണ്ടകളുമായി ഏതാനും നേതാക്കള്‍ അവരെ വഴിതെറ്റിക്കുകയാണെന്ന് ജാഠ് സഹോദരന്മാരും സഹോദരിമാരും തിരിച്ചറിയുമെന്ന് ഞങ്ങള്‍ കരുതുന്നു. ഇന്ത്യയെ കരുത്തിലേക്ക് നയിക്കുന്ന മാറ്റങ്ങളെ ആലിംഗനം ചെയ്യാന്‍ അവര്‍ മുന്നോട്ട് വരേണ്ടതുണ്ട്.

  comment

  LATEST NEWS


  രാജ്യത്തെ കോവിഡ് വ്യാപനം: പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും; ഗ്രാമീണ മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും


  യഹുദന്മാരോടുള്ള കടം


  കൊവിഡ് വ്യാപനം: നുണകളും യഥാര്‍ത്ഥ്യവും


  കൊവിഡിനെ പിടിച്ചുകെട്ടി യുപിയും യോഗിയും


  'ഏഷ്യാനെറ്റ് ന്യൂസ് അഞ്ചു വര്‍ഷമായി നിയമിച്ചത് സഖാക്കളെയും സുഡുക്കളെയും'; വ്യാജവാര്‍ത്തകളില്‍ കാണുന്നത് അവരുടെ അടങ്ങാത്ത പകയും ഈര്‍ഷ്യയുമെന്ന് കെ.എസ്


  317ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍; 346 കേന്ദ്രങ്ങളിലൂടെ 10771പേര്‍ക്ക് വാക്സിനേഷന്‍; 23317കുടുംബങ്ങള്‍ക്ക് ഭക്ഷണം; രാപ്പകല്‍ സേവന സജ്ജമായി സേവാഭാരതി


  റയല്‍ വിടുമെന്ന റിപ്പോര്‍ട്ട് തള്ളി സിദാന്‍


  ഫ്രഞ്ച് ലീഗില്‍ കിരീടപ്പോരാട്ടം ആവേശത്തിലേക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.