login
കൊവിഡ് വ്യാപനം: നുണകളും യഥാര്‍ത്ഥ്യവും

കൊവിഡ് രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും എതിരായി നുണ പ്രചാരണം നടക്കുന്നു. എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം.

 • നരേന്ദ്രമോദിക്കോ കേന്ദ്രസര്‍ക്കാരിനോ കൊവിഡ് രണ്ടാം തരംഗം വരുന്നത് മുന്‍കൂട്ടി കാണാന്‍ സാധിച്ചില്ല.

2021 മാര്‍ച്ച് 17 ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ അവലോകന യോഗത്തില്‍ കൊവിഡ് രണ്ടാം തരംഗം ഉണ്ടാകുമെന്നും സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു. വൈകാതെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന്  ആവശ്യപ്പെടുകയും ചെയ്തിരുന്നു. രാജ്യത്ത് പ്രതിദിനം 30,000 കൊവിഡ് കേസുകള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരുന്ന സമയമായിരുന്നു അത്.

 • രണ്ടാം തരംഗത്തെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ല.

രണ്ടാം തരംഗവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മാര്‍ച്ചില്‍ത്തന്നെ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മമതാ ബാനര്‍ജിയേയും ഭൂപേഷ് ബാഗേലിനേയും പോലുള്ളവര്‍ അന്ന് തെരഞ്ഞെടുപ്പ് തിരക്കുകളില്‍ ആയതിനാല്‍  പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ഇതിനെല്ലാം പുറമെ, 2021 ന്റെ തുടക്കത്തില്‍ തന്നെ സംസ്ഥാനങ്ങളുമായി കേന്ദ്രം ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തുകയും വേണ്ട ഉപദേശങ്ങള്‍ നല്‍കുകയുമുണ്ടായി.

 • രോഗവ്യാപനം കൂടിയ ഏപ്രിലില്‍ പ്രധാനമന്ത്രി എന്തു ചെയ്തു?

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായ അവസരത്തിലാണ് ലോകമെങ്ങും കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചത്. മെയ് ആദ്യം മുതല്‍ രാജ്യത്തെ പ്രതിപക്ഷ നേതാക്കളെല്ലാം പറയുന്ന കാര്യമാണ് മോദി തെരഞ്ഞെടുപ്പ് റാലികളുടെ പുറകേ പോയതാണ് കൊവിഡ് പ്രതിരോധം പാളാന്‍ കാരണമെന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ല. ഏപ്രില്‍ 1 മുതല്‍ 30 വരെ 20 കൊവിഡ് അവലോകന യോഗങ്ങളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. ഇതില്‍ മുഖ്യമന്ത്രിമാരുമായുള്ള യോഗങ്ങളും ആരോഗ്യ വിദഗ്ധരുമായുള്ള യോഗവും വിവിധ മന്ത്രാലയ പ്രതിനിധികളുമായുള്ള യോഗങ്ങളുമുണ്ട്. ഏപ്രില്‍ 20 മുതല്‍ 30 വരെ മാത്രം പ്രധാനമന്ത്രി 10 യോഗങ്ങളാണ് വിളിച്ചു ചേര്‍ത്തത്. സംസ്ഥാന സര്‍ക്കാരുകളുടെ അലംഭാവത്തിനെതിരെ യോഗത്തില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയെങ്കിലും കൊവിഡ് അവസാനിച്ചു എന്ന വിശ്വാസത്തില്‍ സംസ്ഥാനങ്ങളും ജനങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മറന്നപ്പോള്‍ രണ്ടാം തരംഗം ഏറെ കഠിനമായി മാറി.

 • ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ളത് ഇന്ത്യയിലാണ്.

യൂറോപ്പ്, വടക്കേ അമേരിക്ക എന്നീ രാജ്യങ്ങളെ അപേക്ഷിച്ച് ജനസംഖ്യ കൂടുതലുള്ളത് ഇന്ത്യയിലാണ്. അതുകൊണ്ടുതന്നെ രോഗബാധിതരുടെ എണ്ണവും കൂടുതലായിരിക്കും. എന്നാല്‍ കൊവിഡ് കേസുകള്‍, മരണനിരക്ക് എന്നിവ കണക്കാക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം ആഗോളതലത്തില്‍ 110 ആണ്.

 • മോദിയുടെ ബംഗാള്‍ റാലികളും കുംഭമേളയുമാണ് രണ്ടാം തരംഗത്തിന് കാരണം.

പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രോത്സാഹനത്തില്‍ അരങ്ങേറുന്ന കര്‍ഷക പ്രതിഷേധം, കേരളത്തിലും തമിഴ് നാട്ടിലും രാഹുല്‍ ഗാന്ധി നടത്തിയ റാലികള്‍ തുടങ്ങിയവ കൊവിഡ് വ്യാപനത്തിന് തെളിവാണോ?. കൊവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കം മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു. കേരളത്തില്‍  കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമാണ് തെരഞ്ഞെടുപ്പ് റാലികള്‍ പ്രാധാന്യത്തോടെ നടത്തിയത്. മറ്റ് സംസ്ഥാനങ്ങളിലോ?

 അവിടെ തെരഞ്ഞെടുപ്പുണ്ടായിരുന്നില്ല, കുംഭമേളയും നടന്നില്ല. കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രമായ പഞ്ചാബാണ് രണ്ടാം തരംഗത്തിന് ഹേതുവെന്നാണ് പുതിയ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 • ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വാക്സിന്‍ നിഷേധിച്ചുകൊണ്ട് എന്തിനാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്?

ഇത് അസംബന്ധമാണ്. ഇതിനോടകം തന്നെ 17 കോടി ഡോസ്  വാക്‌സിന്‍ ഇന്ത്യാക്കാര്‍ക്ക് നല്‍കി കഴിഞ്ഞു. ഇതിന്റെ മൂന്നില്‍ ഒന്ന് ഡോസ് മാത്രമാണ് കയറ്റുമതി ചെയ്തത്. ദരിദ്ര രാജ്യങ്ങളിലേക്കാണ് വാക്സിന്‍ കൂടുതലും നല്‍കിയത്. വാക്സിന്‍ നിര്‍മാതാക്കളുമായുള്ള കരാര്‍ പ്രകാരവുമാണ് കയറ്റുമതി.

 • ദരിദ്രരായവര്‍ക്ക് വാക്സിന്‍ സൗജന്യമായി ലഭിക്കുന്നില്ല

മൊത്തം വാക്സീന്‍ ഉത്പാദനത്തില്‍ 50 ശതമാനം മാത്രമാണ് കേന്ദ്രത്തിന് ലഭിക്കുന്നത്. ഇതാണ് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നത്. ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങള്‍ വാക്സിന്‍ സൗജന്യമായി  നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

 • കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും വാക്സിന്‍ വില വ്യത്യസ്തമാണ്.

സംസ്ഥാനങ്ങള്‍ക്കുള്ള വാക്സിന്‍ വില നിശ്ചയിക്കുന്നത് സ്വകാര്യ കമ്പനികളാണ്. കേന്ദ്രം നിശ്ചയിക്കുന്ന നിരക്കിലല്ല. സ്വകാര്യ കമ്പനികളുമായി വില പേശുന്നതിനും അനുയോജ്യമായ നിരക്ക് നിശ്ചയിക്കുന്നതിനും സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

 • കൊവിഡ് മരണം സംബന്ധിച്ച കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ കൃത്യമാണോ?

കേന്ദ്രസര്‍ക്കാരിന് അത്തരത്തിലൊരു ഡാറ്റയില്ല. സംസ്ഥാനങ്ങളാണ് കൊവിഡ് കണക്കുകളുമായി ബന്ധപ്പെട്ട ഡാറ്റ കൈമാറുന്നത്. അത് ഒത്തുനോക്കി കേന്ദ്രം  പുറത്തുവിടും.

 • സെന്‍ട്രല്‍ വിസ്തയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന പണം എന്തുകൊണ്ട് കൊവിഡ് പോരാട്ടത്തിന് വേണ്ടി വിനിയോഗിക്കുന്നില്ല?

20,000 കോടി രൂപ മുതല്‍മുടക്ക് വരുന്ന ഒരു കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. വാക്സിനേഷന്‍ ബഡ്ജറ്റുമായി താരതമ്യം ചെയ്താല്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയേക്കാള്‍ പത്ത് മടങ്ങ് അധികം വരുമത്. 2021-22 ല്‍ വാക്സിനേഷന്‍ ബഡ്ജറ്റ് 35,000 കോടി രൂപയും 2021-22 ലെ ആരോഗ്യ ബഡ്ജറ്റ് രണ്ട് ലക്ഷം കോടിയിലധികവുമാണ്.

 • ഇന്ത്യയിലെ വാക്സിനേഷന്‍ പ്രക്രിയ പൂര്‍ണ്ണമാവാന്‍ മൂന്ന് വര്‍ഷമെങ്കിലും വേണ്ടിവരും.

ആരോഗ്യപ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ വാക്സിനേഷന്‍ നല്‍കിയത്. ഇത്തരത്തില്‍ ജനസംഖ്യയെ ചെറു വിഭാഗങ്ങളായി നിശ്ചയിച്ചാണ് വാക്സിനേഷന്‍ നടപടികള്‍ തീരുമാനിച്ചിരിക്കുന്നത് എന്നത് മിഥ്യാധാരണയാണ്. മെയ് ഒന്ന് മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ എന്നത് പ്രാബല്യത്തില്‍ വന്നു.

 • ഇന്ത്യയെ രക്ഷിക്കാന്‍ ന്യൂസിലന്റ് പ്രധാനമന്ത്രി വേണമെന്ന് ആശിച്ചുപോകുന്നു

ബംഗളൂരുവിലെ ജനസംഖ്യയേക്കാള്‍ കുറവാണ് ന്യൂസിലന്റിലെ ജനസംഖ്യ. വടക്കേ അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയേക്കാള്‍ കുറവാണ് ജനസംഖ്യ. എന്നാല്‍, ഇവിടുത്തേതിനേക്കാള്‍ നാല് മടങ്ങ് അധികമാണ് അവിടുത്തെ കൊവിഡ് കേസുകള്‍. മരണ നിരക്കാവട്ടെ ആറ് മടങ്ങ് അധികവും.

  comment

  LATEST NEWS


  കിരണിന് സ്ത്രീധനമായി നല്‍കിയത് പന്ത്രണ്ടര ലക്ഷത്തിന്റെ കാര്‍; വിസ്മയയെ മര്‍ദിച്ചത് തന്റെ സ്റ്റാറ്റസിനു പറ്റിയ കൂടിയ കാര്‍ വേണമെന്ന് ആവശ്യപ്പെട്ട്


  പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പി.സി. ജോര്‍ജ്; കേരളം ഭരിക്കുന്നത് നാലംഗസംഘം


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.