×
login
ഹിന്ദു സന്യാസിമാരെ ആക്രമിച്ച് കൊന്നത് സിപിഎം എന്‍സിപി നേതാക്കള്‍; തെളിവുകളുമായി പ്രദേശവാസികള്‍; പാല്‍ഘര്‍ നടന്ന സംഭവങ്ങളുടെ ക്യത്യമായ വിവരണം

കൊലപാതകദൃശ്യങ്ങളുടെ വീഡിയോയിലൂടെ ദൃശ്യമാകുന്ന കാശീനാഥ് ചൗധരി എന്‍സിപി ജില്ലാ പഞ്ചായത്തംഗമാണ്. ഇയാള്‍ക്കൊപ്പം സിപിഎം നേതാക്കളായ വിഷ്ണു പത്ര, സുഭാഷ് ഭവര്‍,ധര്‍മ ഭവര്‍ എന്നീ പഞ്ചായത്തംഗങ്ങളും വളഞ്ഞിട്ടാക്രമിക്കുന്നവരിലുണ്ടെന്നും പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മുംബൈ: ആള്‍ക്കൂട്ടം ഹിന്ദുസന്യാസികളെ ആക്രമിച്ച് കൊന്ന സംഭവത്തില്‍ സ്ഥലത്തെ രാഷ്ട്രീയനേതാക്കള്‍ക്കും പങ്കെന്ന് സൂചനയുമായി പ്രദേശവാസികള്‍. എന്‍സിപിയുടെ പ്രാദേശിക നേതാവിന് കൊല പാതകത്തിലും പ്രകോപനങ്ങളിലും പങ്കുള്ളതായി പ്രദേശവാസികളുടെ മൊഴി പുറത്തു വന്നിട്ടുണ്ട്. കൊലപാതക ദൃശ്യങ്ങളുടെ വീഡിയോയിലൂടെ ദൃശ്യമാകുന്ന കാശീനാഥ് ചൗധരി  എന്‍സിപി ജില്ലാ പഞ്ചായത്തംഗമാണ്. ഇയാള്‍ക്കൊപ്പം സിപിഎം നേതാക്കളായ വിഷ്ണു പത്ര, സുഭാഷ് ഭവര്‍, ധര്‍മ ഭവര്‍ എന്നീ പഞ്ചായത്തംഗങ്ങളും വളഞ്ഞിട്ടാക്രമിക്കുന്നവരിലുണ്ടെന്നും പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.  

ഒരു മരണവീട്ടില്‍ പോയി തിരികെ പോരാനിരിക്കേയാണ് രണ്ടു ഹിന്ദു സന്യാസിമാരേയും അവരുടെ വാഹനം ഓടിച്ച ഡ്രൈവറേയും വളഞ്ഞിട്ട് കല്ലെറിഞ്ഞും അടിച്ചും പ്രാകൃതമായി വധിച്ചത്. കമ്യൂണിസ്റ്റ് ഭീകര്‍ക്കും ജിഹാദി സംഘടനകള്‍ക്കും ശക്തമായ സ്വാധീനമുള്ള പാല്‍ഘര്‍ മേഖലയില്‍ കുട്ടികളെ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ ഹിന്ദുസന്യാസിമാര്‍ നടത്തിവന്ന ബോധവല്‍ക്കരണം അക്രമികളെ പ്രകോപിപ്പിച്ചിരുന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. പാല്‍ഘറില്‍ നടന്ന സംഭവങ്ങളുടെ ക്യത്യമായ വിവരണം പാല്‍ഘര്‍ ജില്ലയിലെ പ്രചാരകനായിരുന്ന ഉത്തംകുമാര്‍ നല്‍കുന്നുണ്ട്. സിപിഎം എന്‍സിപി ക്രിമിനലുകളാണ് സ്വാമിമാരുടെ കൊലപാതകത്തിന് നേതൃത്വം നല്‍കിയതെന്ന് അദേഹം പറയുന്നു. അദേഹം നല്‍കിയ വിവരണത്തിന്റെ പൂര്‍ണരൂപം  

പാല്‍ഘറിലെ സന്യാസി ശ്രേഷ്ഠന്‍മാരുടെ അരുംകൊല : ചില കാണാപ്പുറങ്ങള്‍

കഴിഞ്ഞ ദിവസം മഹാരാഷ്ട്ര - ഗുജറാത്ത് അതിര്‍ത്തിയില്‍ മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ കാസാ എന്ന ഗ്രാമത്തില്‍ വച്ച് രണ്ടു സന്യാസി ശ്രേഷ്ഠന്‍മാരും അവരുടെ ഡ്രൈവറും അതിനിഷ്ഠൂരമായി കമ്മ്യൂണിസ്റ്റ് തീവ്രവാദി പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട വാര്‍ത്ത നമ്മള്‍ അറിഞ്ഞുവല്ലോ. എന്നാല്‍ ഈ സംഭവത്തിന്റെ നിജസ്ഥിതി അല്ല പലയിടത്തും വാര്‍ത്തകള്‍ ആയി എത്തുന്നത്. അത് തിരുത്തുവാനാണ് ഈ കുറിപ്പ്.

മഹാരാഷ്ട്രയില്‍ നാസിക്കിലെ ത്രയംബകേശ്വറിലുള്ള ശ്രീ പാഞ്ച് ദക്ഷിണ ജുനാ അഖാഡയിലെ സന്യാസി ശ്രേഷ്ഠന്‍മാരായ സ്വാമി സുശീല്‍ഗിരി മഹാരാജ്, സ്വാമി കല്പവൃക്ഷഗിരി മഹാരാജ് എന്നിവരും ഇവരുടെ വാഹനത്തിന്റെ ഡ്രൈവറായ മുംബൈ കാന്തിവലി സ്വദേശിയായ നിലേഷ് തേല്‍ഡനേയും ആണ് കൊല്ലപ്പെട്ടത്. ഈ സന്യാസി ശ്രേഷ്ഠന്‍മാരുടെ ഗുരുപരമ്പരയില്‍പ്പെട്ട ഒരു സന്യാസിവര്യന്‍ ഗുജറാത്തിലെ സൂറത്തില്‍ വച്ച് സമാധി ആയി. ആ സന്യാസിവര്യന് പ്രണാമം അര്‍പ്പിക്കാനാണ് ഇവര്‍ നാസിക്കില്‍ നിന്നും പുറപ്പെട്ടത്. എന്നാല്‍ മഹാരാഷ്ട്ര - ഗുജറാത്ത് അതിര്‍ത്തി അടച്ചിരുന്നതിനാല്‍ അവര്‍ക്ക് പാല്‍ഘറിലെ അതിര്‍ത്തിയില്‍ നിന്നും മുമ്പോട്ട് പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന ആരോ ഒരാള്‍ പറഞ്ഞു-അതിര്‍ത്തി ഗ്രാമമായ കാസയില്‍ ഉള്ള നാട്ടുപാതയില്‍ കൂടി യാത്ര ചെയ്താല്‍ ഗുജറാത്തിലേക്ക് പ്രവേശിക്കാമെന്ന്. ഇയാളുടെ വാക്കുകള്‍ വിശ്വസിച്ച ഡ്രൈവര്‍ അയാള്‍ പറഞ്ഞ രീതിയില്‍ വാഹനം ഓടിച്ച് കാസാ ഗ്രാമത്തില്‍ പ്രവേശിച്ചു. കുറച്ച് ദൂരം മുമ്പോട്ട് പോയി കഴിഞ്ഞപ്പോള്‍ കുറെ ഗ്രാമവാസികള്‍ വന്ന് വാഹനം തടയുകയും കള്ളന്‍മാരെന്ന് ആരോപിച്ച് ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. ഇവര്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കുകയും ഗ്രാമവാസികള്‍ മര്‍ദ്ദനം നിര്‍ത്തുകയും ചെയ്തു. തുടര്‍ന്നിവര്‍ സമീപത്തുള്ള ഫോറസ്റ്റ് ഓഫീസില്‍ പോയി ഇരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. അവരുടെ ചോദ്യം ചെയ്യലിലും ഇവര്‍ സന്യാസിമാര്‍ ആണെന്നും കള്ളന്‍മാര്‍ അല്ലെന്നും ബോധ്യപ്പെട്ടു.

എന്നാല്‍ പോലീസ് ഇവരെ സ്ഥലത്തു നിന്ന് രക്ഷിക്കാന്‍ ശ്രമിക്കാതെ ജനങ്ങളുടെ മദ്ധ്യത്തിലേക്ക് കൊണ്ടുവന്നു. ഇതിനിടയില്‍ സംഭവഗതികള്‍ ചിലര്‍ ചേര്‍ന്ന് വഴി തിരിച്ച് വിടുകയും ഗ്രാമവാസികളെ അനാവശ്യമായി പ്രകോപിതരാക്കുകയും വടിയും കല്ലും മറ്റ് മാരകായുധങ്ങളും കൊണ്ട് മുപ്പതോളം പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ തന്നെ രണ്ടു സന്യാസിമാരെയും ഡ്രൈവറെയും നിഷ്ഠൂരമായി തല്ലിക്കൊല്ലിക്കുകയായിരുന്നു. ഗ്രാമവാസികളെ ആക്രമണത്തിന് പ്രേരിപ്പിച്ചതും സന്യാസിമാരെയും ഡ്രൈവറെയും മര്‍ദ്ദിച്ച് കൊല്ലാന്‍ മുമ്പില്‍ നിന്നതും ഈ ഗ്രാമപഞ്ചായത്തിലെ സി പി എം അംഗങ്ങളായ വിഷ്ണു പത്താറ, സുഭാഷ് ഭാവാര്‍, ധര്‍മ്മ ഭാവാര്‍ പാല്‍ഘര്‍ ജില്ലാ പഞ്ചായത്തിലെ എന്‍ സി പി അംഗമായ കാശിനാഥ് ചൗധരി എന്നിവര്‍ ചേര്‍ന്നാണ്.  

ഈ കൊലപാതകങ്ങളുടെ വീഡിയോയില്‍ ഇവര്‍ മൂന്നുപേരെയും വ്യക്തമായി കാണാം. സന്യാസിമാരെ കള്ളന്‍മാര്‍ എന്നാരോപിച്ച് ജനക്കൂട്ടം തടഞ്ഞ് വയ്ക്കുന്നതു മുതല്‍ ഒടുവില്‍ അവര്‍ മര്‍ദ്ദനമേറ്റ് മരിക്കുന്നതു വരെ ഏതാണ്ട് മൂന്നു മണിക്കൂറോളം സമയം എടുത്തു. മുപ്പതോളം പോലീസ് ഉദ്യോസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും ജനപ്രതിനിധികള്‍ കൊലപാതകത്തിന് മുമ്പില്‍ നിന്നിട്ടും സംഭവങ്ങള്‍ മൂന്നു മണിക്കൂറോളം നീണ്ടു നിന്നിട്ടും ഈ അരുംകൊല എന്ത് കൊണ്ട് തടയപ്പെട്ടില്ല ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടിയാല്‍ ഈ കൊലപാതകങ്ങളുടെ യഥാര്‍ത്ഥ ചിത്രം വ്യക്തമാകും.


പാല്‍ഘര്‍ ജില്ലയിലെ തലാസരി പട്ടണത്തിനടുത്താണ് കാസാ ഗ്രാമം. ദാനു നിയമസഭാ നിയോജകമണ്ഡലത്തിലാണ് ഈ ഗ്രാമം. സിപിഎം ന്റെ ശക്തികേന്ദ്രം ആണ് ഈ സ്ഥലം. സിപിഎം അക്രമണങ്ങള്‍ കൊണ്ട് കുപ്രസിദ്ധി നേടിയ സ്ഥലമാണ് മഹാരാഷ്ട്രയിലെ തലശ്ശേരി എന്നറിയപ്പെടുന്ന തലാസരി. ഗ്രാമവാസികളില്‍ ഏറിയപങ്കും ആദിവാസികളായ ഇവരുടെ ജീവിത ശൈലി തന്നെ മദ്യത്തിനും മറ്റ് ലഹരി വസ്തുക്കള്‍ക്കും അടിമപ്പെട്ടതാണ്. ഇവരുടെ ജീവിത ശൈലി നിഷ്ഠൂരരായ മാവോയിസ്റ്റ് കളുടേതിന് സമാനമാണ്. ഇതിനൊക്കെ കാലങ്ങളായി സഹായങ്ങളും നേതൃത്വവും നല്കി വരുന്നത് സി പി എം ആണ്. ഇവിടെ സി പി എം അക്രമങ്ങള്‍ക്ക് തടയിടാനും ഗ്രാമവാസികളെ നന്മയുടെ മാര്‍ഗ്ഗത്തിലേക്ക് നയിക്കുവാനും ആദ്യമായി മുന്നോട്ട് വന്നത് ബി ജെ പി യുടെ മുന്‍ എം.പി ചിന്താമണ്‍ വംഗെയാണ്.

ഇതെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭവനം മൂന്നുതവണ സിപിഎമ്മുകാര്‍ അഗ്‌നിക്കിരയാക്കി. ഒരിക്കല്‍ പോലീസ് വെടിവെയ്പ്പ് നടത്തിയാണ് അദ്ദേഹത്തെയും കുടുംബത്തെയും രക്ഷിച്ചത്. എങ്കിലും അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി. ഇതിന്റെ ഫലമായി സിപിഎം ന്റെ സ്ഥിരം മണ്ഡലമായ ദാനു മണ്ഡലത്തില്‍ 2014 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെ പി വിജയിച്ചു. പാസ്‌കല്‍ ദനാരെ ആണ് ഇവിടെ ബിജെപി എം എല്‍ എ ആയത്. തുടര്‍ന്ന് അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി സിപിഎം ന്റെയും അവരുടെ ഏറാന്‍ മൂളികളായ മറ്റ് പ്രാദേശിക കക്ഷികളുടെയും ഗുണ്ടായിസം ഇവിടെ കുറയ്ക്കുവാന്‍ സാധിച്ചു.

ഇതില്‍ രോഷാകുലരായ സിപിഎം അക്രമങ്ങള്‍ക്ക് തക്കം പാത്തു കഴിയുമ്പോളാണ് 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. പതിവ് പോലെ സിപിഎം ഇവിടെ മത്സരത്തിനിറങ്ങി. പതിവിന് വിപരീതമായി കോണ്‍ഗ്രസ്, എന്‍സിപി, ബിവിഎ എന്നിവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ സിപിഎം ന് പിന്തുണ പ്രഖ്യാപിച്ചു. പരസ്യമായി ബിജെപി ക്കൊപ്പവും രഹസ്യമായി സിപിഎം ന് ഒപ്പവും നിന്ന് ശിവസേന തങ്ങളുടെ ശിഖണ്ഡി വേഷം ആടി. ഫലം എത്തിയപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി ചെറിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ഫലപ്രഖ്യാപനം സിപിഎം ആഘോഷിച്ചത് ഈ മണ്ഡലത്തിലെ ബിജെപി ക്കാരുടെ മുന്നൂറോളം വീടുകള്‍ അഗ്‌നിക്കിരയാക്കി കൊണ്ടാണ്. അഞ്ച് വര്‍ഷം അടക്കിപ്പിടിച്ച തങ്ങളുടെ ക്രൂരതയ്ക്ക് അങ്ങനെ അവര്‍ തുടക്കം കുറിച്ചു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കോണ്‍ഗ്രസ്യം എന്‍സിപിയും ശിവസേനയും ഇപ്പോള്‍ ഇവര്‍ക്ക് കൂട്ടിനുണ്ട്.

ഇതിന്റെ തുടര്‍ച്ചയാണ് സന്യാസിമാരുടെ കൊലപാതകം. മോഷ്ടാക്കള്‍ എന്നാരോപിച്ച് ജനക്കൂട്ടം തടഞ്ഞ് വച്ച സന്യാസിമാരെ കള്ളന്‍മാര്‍ അല്ലെന്നറിഞ്ഞിട്ടും തല്ലിക്കൊന്നത് സിപിഎം പ്രവര്‍ത്തകര്‍ക്ക് ഹിന്ദുത്വത്തിനോടും സന്യാസിമാരോടും പണ്ട് തൊട്ട് തുടരുന്ന വരുന്ന വിദ്വേഷം ഒന്നു കൊണ്ട് മാത്രമാണ്. ഇപ്പോള്‍ ഭരണത്തിന്റെ സഹവര്‍ത്തിത്വം കൊണ്ടും ഹിന്ദുക്കളോടുള്ള വിരോധം കൊണ്ടും എന്‍സിപിയും കോണ്‍ഗ്രസും ഇവരെ എല്ലാവിധത്തിലും സഹായിക്കുന്നു. ശിവസേന സര്‍ക്കാരിന്റെ പങ്കാളികളായ സിപിഎം എന്‍സിപി നേതാക്കള്‍ നേതൃത്വം നല്കിയ ആള്‍ക്കൂട്ട കൊലപാതകം ആയതിനാലാണ് ഇത്രയും പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിട്ടും സന്യാസിമാരെ സ്ഥലത്ത് നിന്ന് രക്ഷിക്കാന്‍ ശ്രമിക്കാതെ അവരെ അക്രമികള്‍ക്ക് വിട്ടുകൊടുത്തതും കൂട്ടകൊലപാതകം കണ്ട് നിന്നതും ഒക്കെ.

കൊലപാതകത്തിനു ശേഷം വേണ്ട രീതിയില്‍ കേസ് ചാര്‍ജ് ചെയ്യാന്‍ പോലീസ് മടിച്ചു. എന്നാല്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ് ഈ പ്രശ്‌നത്തില്‍ സജീവമായി ഇടപെടുകയും ബിജെപി കേന്ദ്ര നേതൃത്വം വിഷയത്തില്‍ സത്വര നടപടികള്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയും ചെയ്തത് കൊണ്ടാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതും 110 ഓളം പേരെ അറസ്റ്റ് ചെയ്തതും ഒക്കെ ഉണ്ടായത് .

ഈ അതിര്‍ത്തിയില്‍ ലോക്ക് ഡൗണ്‍ മൂലം ബുദ്ധിമുട്ടുണ്ടായ യാത്രക്കാര്‍ക്കുള്ള ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ ഞാനും എന്റെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ കുറച്ച് ദിവസം മുമ്പ് നല്കിയിരുന്നു. തദവസരത്തില്‍ പാല്‍ഘര്‍ എം പി രാജേന്ദ്ര ഗാവിതും പാസ്‌കല്‍ ധനാരെയും ഈ സ്ഥലങ്ങളില്‍ സിപിഎം പുനരാരംഭിച്ച ക്രൂരതകളെ കുറിച്ച് ഞങ്ങളോട് പറഞ്ഞിരുന്നു.

അതിന്റെ പ്രത്യക്ഷ തെളിവാണ് രാജ്യത്തെ നടുക്കിയ ഈ കൂട്ട കൊലപാതകം. ഇതിനെ സംബന്ധിച്ച് മാദ്ധ്യമങ്ങളിലും നവമാദ്ധ്യമങ്ങളിലും വരുന്ന മറ്റെല്ലാ കാരണങ്ങളും തെറ്റാണെന്നും സിപിഎം ന്റെ ക്രൂരമുഖം മറയ്ക്കാന്‍ ഇടതുപക്ഷ മാദ്ധ്യമക്കാര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ ആണ് അവയെന്നും പൊതുജനങ്ങള്‍ മനസിലാക്കുക.

    comment

    LATEST NEWS


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.