സര്‍ക്കാര്‍ ഉദ്യോഗ്യസ്ഥന്‍ എന്ന നിലയില്‍ കോടതി ഉത്തരവ് പാലിക്കാതിരിക്കാന്‍ കഴിയില്ലെന്ന് അവരെ ബോധ്യപ്പെടുത്തി. ആദ്യനാളുകളില്‍ പരാതികളുടെ പ്രളയമായിരുന്നു. പിന്നീട് അത് കുറഞ്ഞുവന്നു. സ്ഫോടനത്തിനു നാലുദിവസം മുമ്പ് സമീപത്തുള്ള വീടുകളില്‍ പോയി അവര്‍ക്ക് വീണ്ടും വീടിന്റെ സുരക്ഷ ഉറപ്പു നല്കി.
ഇന്ന് ദേശീയ സുരക്ഷാദിനം, നാം ഓരോരുത്തരും പാലിക്കേണ്ട നിയമങ്ങളും, കരുതലും ഓര്‍മ്മപ്പെടുത്തുന്ന ദിനത്തില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച് മാതൃകയാകുകയാണ് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്. ഒരുപക്ഷേ ഭൂരിഭാഗം മലയാളികളും അദ്ദേഹത്തെ അറിഞ്ഞത് അടുത്തിടെയാണ്. കേരളത്തെ മുഴുവന്‍ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മരടിലെ ഫഌറ്റ് പൊളിക്കലിന് മുഖ്യ പങ്കുവഹിച്ച പ്രധാനികളില്‍ ഒരാള്‍, എക്സ്പ്ലോസീവ് വിഭാഗം ഡെപ്യൂട്ടി ചീഫ് കണ്ട്രോളര് ഡോ.ആര്. വേണുഗോപാല്‍.
ആരേയും വിഷമിപ്പിക്കാതെ, എന്നാല്‍ ഏല്ലാവരേയും നിയമത്തിനുള്ളില്‍ നിര്‍ത്തി, പൊളിക്കുന്ന അഞ്ചു ഫഌറ്റിന് അഞ്ചു മീറ്റര്‍ അകലത്തില്‍ താമസിക്കുന്നവര്‍ ഉള്‍പ്പടെയുള്ളവരുടെ നെഞ്ചിലെ കനല് നേരിട്ടെത്തി തണുപ്പിച്ച് അദ്ദേഹം അവരില്‍ വിശ്വാസത്തിന്റെ തിരിതെളിച്ചപ്പോള്‍ അത് പുതിയ മാത്യകയായി. സുരക്ഷാ സംസ്കാരം വളര്‍ത്തുന്നതിന്റെ പ്രധാന്യത്തോടൊപ്പം തന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു.
ഫഌറ്റ് പൊളിക്കല്‍ അനുഭവം ?
ഔദ്യോഗിക ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളിയും, പിരിമുറുക്കവും അനുഭവിച്ച ദിനങ്ങളായിരുന്നു. ഫഌറ്റിലെ 350 കുടുംബങ്ങള്‍, സമീപപ്രദേശങ്ങളിലെ സാധാരണക്കാരുടെ വീടുകള്‍ അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ എല്ലാം ഈ ദിവസങ്ങളില്‍ അനുഭവിച്ചു.
ഏറ്റവും കൂടുതല്‍ ആള്ക്കാര് വിഷമങ്ങള്‍ അറിയിക്കാന്‍ എത്തിയത് താങ്കളുടെയടുത്താണല്ലോ?
ശരിയാണെന്ന് തോന്നുന്നു. വിഷമങ്ങള്‍ പലരും നേരിട്ടെത്തി ധരിപ്പിച്ചപ്പോള്‍ പലപ്പോഴും അവരില്‍ ഒരാളായി ഞാനും മാറുന്നതാകാം കാരണമെന്ന് തോന്നുന്നു. ചിലര്‍ പൊട്ടിത്തെറിച്ചു, ചിലര്‍ പൊട്ടിക്കരഞ്ഞു, ചിലര്‍ തങ്ങളുടെ നിസ്സഹായവസ്ഥ പറഞ്ഞു. എല്ലാവരുടെയും വീടിന് പൂര്‍ണ്ണ സുരക്ഷ ഉറപ്പു നല്കി. സര്‍ക്കാര്‍ ഉദ്യോഗ്യസ്ഥന്‍ എന്ന നിലയില്‍ കോടതി ഉത്തരവ് പാലിക്കാതിരിക്കാന്‍ കഴിയില്ലെന്ന് അവരെ ബോധ്യപ്പെടുത്തി. ആദ്യനാളുകളില്‍ പരാതികളുടെ പ്രളയമായിരുന്നു. പിന്നീട് അത് കുറഞ്ഞുവന്നു. സ്ഫോടനത്തിനു നാലുദിവസം മുമ്പ് സമീപത്തുള്ള വീടുകളില്‍ പോയി അവര്‍ക്ക് വീണ്ടും വീടിന്റെ സുരക്ഷ ഉറപ്പു നല്കി.
കൃത്യം എങ്ങനെ ഉറപ്പാക്കി?
സ്ഫോടക വസ്തുക്കളുടെ ഉപയോഗം, സംഭരണം, എത്തിക്കല്‍ എന്നിവയെല്ലാം പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് ഓര്‍ഗനൈസേഷ (പെസോ)ന്റെ ചുമതലയായിരുന്നു. കരാര്‍ കമ്പനികള്‍ ഉപയോഗിക്കുന്ന സ്ഫോടക മരുന്നിന്റെ അളവും,പ്രവര്‍ത്തന രീതികള്‍, മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കലും വിഷമകരമായ ജോലിയായിരുന്നു. നവംബറില്‍ തുടങ്ങിയ ജോലി ജനുവരി 12ന് അവസാനിക്കുവരെ ഓരോ ദിവസവും പിരിമുറുക്കത്തിന്റേതായിരുന്നു.
വെല്ലുവിളി നിറഞ്ഞ ദൗത്യത്തെ ഏങ്ങനെ നേരിട്ടു?
അറുപത് മീറ്റര്‍ ഉയരമുള്ള കെട്ടിടങ്ങള്‍, ഒരു വശത്ത് കായല്‍, മറുവശത്ത് പെട്രോളിയം പൈപ്പുകള്‍, പാലങ്ങള്‍, ചുറ്റും നിരവധി വീടുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍ തികച്ചും വെല്ലുവിളിയായിരുന്നു. കരാര്‍ കമ്പനിക്ക് സ്ഫോടനം സംബന്ധിച്ച് കര്‍ശന നിര്‍ദേശം നല്കി. ഇന്ത്യയില്‍ നിന്നുള്ള സ്ഫോടക വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. ഇതിലേ നമുക്ക് നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കൂ. വിദേശ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കാന്‍ നടപടിക്രമങ്ങള്‍ വളരെയധികമുണ്ട്. ഡിലേടൈമര് ഉള്ള നോണല്‍ ഡിറ്റണേറ്റര്‍ ഉപയോഗിച്ചു. ഗുണനിലവാരം പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്കി. കരാറുകാരായ മുംബൈ എഡിബിഎസ്, ചെന്നൈ വിജയ സ്റ്റീല്‍ എന്നിവര്‍ എന്റെ നിലപാ
ടിനോട് പൂര്‍ണമായി അനുകൂലിക്കുകയും സഹകരിക്കുകയും ചെയ്തു. ആദ്യം 600 കിലോ സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കേണ്ടി വരുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ പിന്നീട് അത് 340 കിലോയിലേക്ക് കുറയ്ക്കാന്‍ സാധിച്ചു. കൂടാതെ ഡെനേറ്റിങ് ഫ്യൂസ് ഉപയോഗം കൂട്ടി എമര്ഷ്യല് എക്സ്പ്ലോസീവ് കുറച്ചുകൊണ്ടുവന്നു. ഇവയെല്ലാമാണ് നിയന്ത്രണ സ്ഫോടനം സുരക്ഷിതമാക്കാന്‍ പ്രധാനകാരണം.
മൂന്ന് മാസം നിരവധി തവണ ഫഌറ്റ് നടന്ന് കയറിയല്ലോ?
മൂന്നുമാസം ദിവസേന 16 നിലകളുള്ള ഫഌറ്റിന്റെ മുകള്‍നിലവരെ പലതവണ കയറിയിറങ്ങി ഓരോ മുക്കും മൂലയും കാണാതെ പഠിച്ചു. കരാര്‍ ഉദ്യോഗസ്ഥരുമായി എന്നും ചര്‍ച്ച നടത്തും സുരക്ഷ ക്രമികരണം, പ്രത്യേകിച്ച് കല്ലുകള്‍ തെറിക്കാതിരിക്കാനുള്ള സംവിധാനം ക്യത്യമാക്കി. അവസാന രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ ആരോടും സംസാരിക്കാന്‍ പോലും കഴിയാത്ത മാനസികാവസ്ഥയിലായി. ഉറക്കം നഷ്ടമായി, പ്രാര്‍ഥനയിലായിരുന്നു എപ്പോഴും. ജില്ലാ ഭരണകൂടം, ഡെപ്യൂട്ടി കളക്ടര്‍ സ്നേഹില്‍കുമാര്‍, പോലീസ്, മറ്റ് ഉദ്യോഗസ്ഥര്‍ എല്ലാവരുടെയും സഹകരണമാണ് ദൗത്യം വിജയിച്ചതിന് പിന്നില്‍. ഒരാളുടെ ദേഹത്തോ, വീട്ടിലോ ഒരു കല്ലുപോലും വീണില്ലയെന്നതാണ് ഇത് വന്‍ വിജയമായി കാണാന്‍ കാരണം. ജഗദീശ്വരനോടാണ് ഇതിന് നന്ദി പറയുന്നത്.
അമ്മയുടെയും, ഹരിയുടെയും ചോദ്യത്തിന് ഉത്തരമായി
ഫഌറ്റിന് സമീപം താമസിക്കുന്ന ഒരു അമ്മ താന്‍ വീട്ടില്‍ ചെന്നപ്പോള്‍ കരഞ്ഞുകൊണ്ടു കൈപിടിച്ച് ചോദിച്ചു 'മോനെ ഞങ്ങളുടെ വീട് ഇവിടെ കാണുമോ? ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ആ കണ്ണുകളില്‍ വിശ്വസമില്ലായ്മ നിഴലിച്ചിരുന്നു. ഇതുപോലെ എന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ചോദിച്ച ഹരിയെന്ന യുവാവിനെയും മറക്കാന്‍ കഴിയില്ല. ഫഌറ്റിന് അഞ്ചുമീറ്റര്‍ മാത്രം ദൂരെയുള്ള തന്റെ വീടിന് കേടു സംഭവിക്കില്ലെന്ന് വിശ്വസിക്കാന്‍ തനിക്കാവില്ലെന്നാണ് ഹരി പറഞ്ഞത്. സ്ഫോടനശേഷം ഹരി കണ്ണീരോടെ എന്നെ വിളിച്ച് നന്ദി അറിയിച്ചത് ഒരിക്കലും മറക്കാന്‍ കഴിയില്ല.
റിസ്ക് ഒഴിവാക്കിക്കൂടെയെന്ന് ഭാര്യയും,
മകളും
എന്നെപ്പോലെ തന്നെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു ഭാര്യയും മകളും. അമൃത ആശുപത്രിയിലെ ഡോക്ടറായ ഭാര്യ ഇടക്കിടയ്ക്ക് ചോദിക്കുമായിരുന്നു 'ഈ ദൗത്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് പിന്മാറിക്കൂടെ. റിസ്ക് ഏറ്റെടുക്കണോ'? എന്ന്. ഗള്‍ഫിലുള്ള മകളും ദിവസേന വിളിച്ച് കാര്യങ്ങള്‍ തിരക്കിയിരുന്നു. തലേന്നുമുതല്‍ എല്ലാ മണിക്കൂറിലും അവള് വിളിച്ചിരുന്നു. എന്നാല്‍ ഫഌറ്റ് പൊളിക്കുന്നത് ഭാര്യ കണ്ടില്ല. ഒപിയില്‍ നല്ല തിരക്കിലായിരുന്ന അവരെ സഹപ്രവര്‍ത്തകര്‍ മൊബൈലില്‍ പിന്നീട് കാണിക്കുകയായിരുന്നു.
ശിവകാശിയെ സ്ഫോടനത്തില്‍ നിന്ന് രക്ഷിച്ചതിന്റെ ഖ്യാതി താങ്കള്ക്കാണാല്ലോ?
അതെല്ലാം ജോലിയുടെ ഭാഗമല്ലേ. അതിനിടയ്ക്ക് ചില നന്മകള് ചെയ്യാന്‍ ജഗദീശ്വരന് കല്പ്പിക്കുന്നു, നമ്മള് നിമിത്തമായി മാറുന്നു. 2012 സപ്തംബര്‍ അഞ്ചിന് ശിവകാശിയിലെ പടക്ക കമ്പനിയില്‍ അപകടമുണ്ടായി 38 പേര് മരിക്കുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്വേഷണ ചുമതല എനിക്കായിരുന്നു. ഞാന്‍ അവിടെ ചെല്ലുന്നതിന് മുമ്പ് വര്‍ഷം ശരാശരി 63 പേരെങ്കിലും പടക്കശാലയില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ മരിക്കുമായിരുന്നു. അപകടങ്ങള്‍ എങ്ങനെ കുറയ്ക്കാമെന്നായിരുന്നു ആദ്യ പരിഗണന. 768 ഫാക്ടറികളിലായി 1,28,000 തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. നിരക്ഷരരും, ദാരിദ്ര്യം അനുഭവിക്കുന്നവരാണ് തൊഴിലാളികളിലധികവും. ഇവരില്‍ ശക്തമായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ പരിഹാരം കാണാന്‍ സാധിക്കൂവെന്ന ചിന്തയില്‍ നിന്നാണ് സോ 2013 എന്ന ബോധവല്‍ക്കരണ പരിപാടിക്ക് തുടക്കമായത്. 678 ഫാക്ടറികളിലും ഉടമകളെകൂടി സഹകരിപ്പിച്ച് നടത്തിയ ബോധവല്‍ക്കരണം വിജയം കണ്ടു. പ്രതിജ്ഞ ചൊല്ലിച്ചും, വിദ്ഗധരെ ഉള്‍പ്പെടുത്തിയും വര്‍ഷങ്ങളായി നടത്തിയ പരിശ്രമം ഫലം കണ്ടു. 2014ല്‍ സീറോ അപകടമേഖലയായി ശിവകാശി മാറി. അതുപോലെ തന്നെ തൃശൂര്‍ പൂരം വെടിക്കെട്ട് അപകട രഹിതമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചു. കര്‍ശന നിലപാടിലൂടെയും എന്നാല്‍ വിശ്വാസികളുടെ മനസിന് മുറിവേല്‍ക്കാതെയും, പൂരത്തിന്റെ പൊലിമ നഷ്ടമാകാതെയും വിശ്വാസികളെ തൃപ്തരാക്കി എന്നുമാണ് കരുതുന്നത്.
പെട്രോളിയം പൈപ്പ് ലൈനിന്റെ സുരക്ഷിതത്വം?
പെട്രോളിയം പൈപ്പ് ലൈനിന്റെ സുരക്ഷിതത്വം അതത് ഓയില്‍ കമ്പനികള്‍ക്കാണ്. രണ്ടുമൂന്ന് വര്‍ഷം കൂടുമ്പോള്‍ പെസോ സുരക്ഷിതത്വം പരിശോധിച്ച് ഉറപ്പ് വരുത്തും. വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും.
ഗെയില്‍ പൈപ്പുലൈന്‍?
കേരളം-മംഗലാപുരം 444 കി.മീ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍ 409 കി.മീ കേരളത്തിലാണ്. 35 കി.മീ മാത്രമേ കര്ണാടകയിലുള്ളൂ. പൈപ്പ്ലൈന് പെസോ അംഗീകാരം നല്‍കിയതാണ്. ടൗുലൃ്ശീെൃ്യ ഇീിൃേീഹ മിറ ഉമമേ അരൂൗശശെശേീി (ടഇഅഉഅ)സുരക്ഷിത സംവിധാനം പ്രവര്ത്തനയോഗ്യമല്ലാത്തതിനാിലഇറ പൈപ്പ്ലൈനിന് തടസം. ജൂണില്‍ എല്ലാ സുരക്ഷക്രമീകരണങ്ങളും പൂര്‍ത്തിയാക്കി കമ്മീഷന് തയ്യാറാകുമെന്നാണ് ഗൈല്‍ അറിയിച്ചിരിക്കുന്നത്.
പന്തളം പുഴിക്കാട് ഉദയസദനത്തില് കെ. രാഘവന്‍പിള്ളയുടെയും സുമതിയമ്മയുടെയും മകനാണ് വേണുഗോപാല്‍. മകള്‍: കാര്‍ത്തിക.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഹൈക്കോടതി പറയുന്നു ഹിജാബ് മതവസ്ത്രമല്ല
ആര്‍എസ്എസ് താരതമ്യം ഇടത്-ജിഹാദി തന്ത്രം
കെ റെയിലും കര്‍ഷകന്റെ കണ്ണീരും
ശ്രീലങ്ക കേരളത്തോട് പറയുന്നത്
കേന്ദ്ര ബജറ്റ് ജനക്ഷേമകരം; യാഥാര്‍ത്ഥ്യ ബോധത്തില്‍ ഊന്നിയത്: കേന്ദ്രമന്ത്രി വി. മുരളീധരന്
ബീറ്റില്‍സും സ്റ്റീവ് ജോബ്സും സക്കര്‍ബര്‍ഗും അന്വേഷിച്ച ഭാരതീയ മോക്ഷമാര്‍ഗ്ഗം തേടി ഇതാ വില്‍ സ്മിത്തും...