×
login
ഹൈക്കോടതി പറയുന്നു ഹിജാബ് മതവസ്ത്രമല്ല

ഹിജാബ് സംബന്ധിച്ച കര്‍ണ്ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചിന്റെ ഉത്തരവിന്റെ പ്രസക്ത ഭാഗങ്ങള്‍

മുസ്‌ളീം സ്ത്രീകള്‍ ധരിക്കുന്ന ഹിജാബ്(ശിരോവസ്ത്രം) മതപരമല്ലെന്ന് കര്‍ണ്ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് വ്യക്തമാഝ. ഹിജാബ് ധരിക്കണമെന്ന് ഖുറാനില്‍ ഒരിടത്തും പറയുന്നില്ല. മാത്രമല്ല ഹിജാബ് ധരിക്കാത്തവര്‍ക്കുള്ള ശിക്ഷയും ഖുറാനില്‍ വ്യക്തമാക്കുന്നില്ല.  ഹിജാബ് നിര്‍ബന്ധമായും ധരിക്കേണ്ട മതവേഷം അല്ലെന്നാണ് ഇതില്‍ നിന്ന് വെളിവാകുന്നത്. മാത്രമല്ല മതപരമായ കാര്യങ്ങളില്‍ നിര്‍ബന്ധം പാടില്ലെന്നാണ് പ്രവാചകനായ മുഹമ്മദ് തന്നെ  പറഞ്ഞിട്ടുള്ളത്. മതം വിശ്വാസത്തിലും സ്വന്തം ഇഷ്ടത്തിലും അധിഷ്ഠിതമാണെന്നും അതിനാല്‍ നിര്‍ബന്ധിക്കുകയെന്നത് മതവുമായി  ചേര്‍ന്നുപോകുന്ന ഒന്നല്ലെന്നും ഖുറാന്‍ വ്യാഖ്യാനിച്ച അബ്ദുള്ള യൂസഫ് അലി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. അങ്ങനെ നിര്‍ബന്ധിച്ച് ചെയ്യിച്ചാല്‍ മതത്തിനും  വിശാസത്തിനും ഒന്നും ഒരര്‍ത്ഥവും ഇല്ലാതാകും. അബ്ദുള്ള യൂസഫ് അലി ചൂണ്ടിക്കാട്ടിയത്  ഉദ്ധരിച്ചുകൊണ്ട് കോടതി പറഞ്ഞു.  

 

ഇസ്‌ളാമിനു മുന്‍പും  ഹിജാബുണ്ട്

ഹിജാബ് മതപരമായ വേഷമല്ലെന്ന് ഇതേപ്പറ്റി പഠിച്ച  യുഎസിലെ ഇല്ലിനോയിസ് സ്വദേശി സാറാ സ്‌ളിനിംഗറും പറയുന്നു.  'ഇസ്‌ളാമിനു മുന്‍പും വെയില്‍(മുഖാവരണം) ഉണ്ടായിരുന്നു. മുഹമ്മദ് ജനിക്കും മുന്‍പു തന്നെ മുഖാവരണം പല മതക്കാരും ധരിച്ചിരുന്നു. ബൈസന്റൈന്‍ സമൂഹം അടക്കം ഇത് ഉപയോഗിച്ചിരുന്നു. മുഖാവരണം സമൂഹത്തില്‍ അത് ധരിക്കുന്ന സ്ത്രീകള്‍ക്കുള്ള പദവിയാണ് കാണിക്കുന്നത്. അടിമകളെയും പാതിവൃത്യം ഇല്ലാത്തവരെയും വേര്‍ തിരിച്ചറിയാന്‍ മുഖാവരണം ഒരു വഴിയായിരുന്നു. അസിറിയന്‍ നിയമ പ്രകാരം വേശ്യകളും അടിമകളും ഇത് ധരിക്കാന്‍ പാടില്ലായിരുന്നു. അവര്‍ ധരിച്ചാല്‍ കടുത്ത ശിക്ഷയും നല്‍കിയിരുന്നു. പുരാതനകാലത്ത് ലോകത്ത് പലയിടങ്ങളിലും മുഖാവരണം ഉണ്ടായിരുന്നു. '

 

എത്ര വാദിച്ചാലും  അത്  മതത്തിന്റെ ഭാഗമാവില്ല

സുരക്ഷയുടെ ഭാഗമായും പൊതുസ്ഥലങ്ങളില്‍ പോകാനുള്ള വേഷം എന്ന നിലയ്ക്കുമാണ് ഹിജാബ് ധരിച്ചിരുന്നത് എന്ന് വ്യക്തം. ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹിജാബിന് ഒരുപക്ഷെ സംസ്‌കാരവുമായി എന്തെങ്കിലും ബന്ധം ഉണ്ടാകാം. പക്ഷെ അതിന് മതവുമായി ഒരു ബന്ധവുമില്ല.

സ്ത്രീകളെ അടിച്ചമര്‍ത്തുന്നതും ദുരുപയോഗം ചെയ്യുന്നതും മനുഷ്യരാശിയുടെ ചരിത്രത്തില്‍ ധാരാളമായിരുന്നു. ഇസ്‌ളാം മതം പിറവിയെടുത്ത കാലവും സ്ഥലവും ഇതില്‍ നിന്ന്  വ്യത്യസ്തമായിരുന്നില്ല. അജ്ഞതയുടെയും  ക്രൂരതയുടെയും കാലമായിരുന്നു അത്. നിരപരാധികളായ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന കാര്യത്തില്‍ ഖുറാനില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. അതിനാല്‍ സുരക്ഷയ്ക്കു വേണ്ടിയാണ് ഹിജാബ് ധരിക്കാന്‍ അന്ന് നിര്‍ദേശിച്ചിരുന്നത്. കാലക്രമേണ മതം ഇതില്‍ കടന്നുകൂടിയതാകാം. അതിനാല്‍ ഹിജാബ് ധരിക്കുന്നത് മതപരമല്ല. ഇസ്‌ളാമിക വിശ്വാസത്തിന്റെ മാത്രം അവശ്യ ഘടകവുമല്ല. അന്ന് ആ മേഖലയില്‍ നിലനിന്നിരുന്ന സാമൂഹ്യ സാംസ്‌കാരിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ടു മാത്രമാണ് ഹിജാബ് നിലനിന്നിരുന്നത്. വീടു വിട്ട് പുറത്തു പോകുമ്പോഴുള്ള സുരക്ഷിത വേഷം മാത്രമായിരുന്നു അത്. മതപരമായി നിര്‍ബന്ധമല്ലാത്ത കാര്യം കോടതികളില്‍ വാദിച്ചോ, പൊതു പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചോ മതത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റാന്‍ സാധ്യമല്ല.

മൗലികാവകാശ ലംഘനമല്ല


ഭരണഘടനയുടെ പശ്ചാത്തലത്തില്‍ വേണം എല്ലാ അവകാശങ്ങളെയും വിലയിരുത്താന്‍.കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി പ്രത്യേകമായി രൂപപ്പെടുത്തിയ, യോഗ്യതയുള്ള, പൊതു സ്ഥലങ്ങളാണ് വിദ്യാലയങ്ങള്‍. യൂണിഫോം തങ്ങളുടെ വ്യക്തിപരമായ അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നാണ് ഹര്‍ജിക്കാരുടെ വാദം. അച്ചടക്കത്തിന്  വിഘാതമാകുന്ന, തരത്തിലുള്ള  ഇത്തരം അവകാശങ്ങള്‍ വിദ്യാലയങ്ങളുടെ സ്വഭാവത്തിന് നിരക്കുന്നതല്ല. ഡ്രസ് കോഡ് തങ്ങളുടെ മൗലിക അവകാശങ്ങള്‍ ലംഘിക്കുന്നുവെന്ന വാദത്തില്‍ യാതൊരു  കഴമ്പുമില്ല.ഡ്രസ് കോഡ് എല്ലാ വിദ്യാര്‍ഥികള്‍ക്കും ഒരു പോലെയാണ്.  

സമൂഹത്തിന്റെ അവകാശം  മൗലികാവകാശങ്ങള്‍ക്ക്  മുകളില്‍

മൗലികമോ അല്ലാത്തതോ ആയ അവകാശങ്ങള്‍ നിയന്ത്രിക്കേണ്ടിവരും. വ്യക്തികളുടെ അവകാശങ്ങളും സമൂഹത്തിന്റെ അവകാശങ്ങളും തമ്മില്‍ സന്തുലിതാവസ്ഥ കൊണ്ടുവരേണ്ടതുണ്ട്. ഏതു വേഷം ധരിക്കണമെന്നത് വ്യക്തി സ്വതന്ത്രമാണെന്ന ഹര്‍ജിക്കാരുടെ വാദത്തില്‍ കുഴപ്പമില്ല. പക്ഷെ എല്ലാ അവകാശങ്ങളും നിയന്ത്രണങ്ങള്‍ക്കു വിധേയമാണ്.  സ്‌കൂളുകള്‍, കോടതികള്‍,  സൈനിക കേന്ദ്രങ്ങള്‍ എന്നിവയുടെ കാര്യങ്ങളില്‍ വ്യക്തിസ്വാതന്ത്ര്യം  നിയന്ത്രിതമാണ്. അവിടങ്ങളിലെ അച്ചടക്കവും  മാന്യതയും പ്രവര്‍ത്തനങ്ങളും എല്ലാം കണക്കിലെടുത്താണിത്. യൂണിഫോം മൗലികമായ സ്വാതന്ത്ര്യങ്ങളുടെ ലംഘനമാണെന്ന വാദം  അതിരുകടന്നതാണ്. ഡ്രസ് കോഡിന് അനുയോജ്യമായ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാണ് വാദം. അങ്ങനെ ചെയ്താല്‍ യൂണിഫോം യൂണിഫോം അല്ലാതെ മാറും. ഹിജാബ് ധരിക്കുന്നവരും ധരിക്കാത്തവരുമായ വിദ്യാര്‍ഥികളുണ്ടായാല്‍ അത് സാമൂഹ്യമായ ഭിന്ന ഭാവമുണ്ടാക്കും. അത് നല്ലതല്ല. കുട്ടികളിലെ ഏകഭാവത്തിന് അത്  മുറിവേല്‍പ്പിക്കും. യൂണിഫോമിന്റെ ലക്ഷ്യം തന്നെ അട്ടിമറിക്കും. കുട്ടികളില്‍ ഭേദഭാവം ഇല്ലാതാക്കാനാണ് യൂണിഫോം.അതിനാല്‍ ഡ്രസ് കോഡ് നിര്‍ബന്ധമാണ്.   യൂണിഫോം ഏര്‍പ്പെടുത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്ന സര്‍ക്കാര്‍ ഉത്തരവില്‍ ഒരു അപാകതയുമില്ല. കോടതി വ്യക്തമാക്കി.

 

 

ഹിജാബ്  വേണമെന്നത് നിര്‍ദേശം മാത്രം

മുസ്‌ളീം സ്ത്രീകള്‍ മുഖം മറയ്ക്കാന്‍ ഉപയോഗിക്കുന്ന വസ്ത്രമാണ് ഹിജാബ്. ഹിജാബ് എന്ന വാക്കിന്റെ അര്‍ഥം കര്‍ട്ടന്‍, സ്‌ക്രീന്‍ എന്നൊക്കെയാണ്. ഹിജാബ് ഒരു സംരക്ഷണമാകുന്നു, മുസ്‌ളീം സ്ത്രീകളുടെ മതപരമായ അസ്മിത( ഐഡന്റിറ്റി) വെളിവാക്കുന്നു. ഹിജാബ് എന്നവാക്ക് അതേപടി ഖുറാനില്‍ ഇല്ല. വ്യാഖ്യാതാക്കള്‍ ഉപയോഗിച്ചിട്ടുണ്ടാകാം. ഹിജാബ്  ധരിക്കണമെന്നതിന് ഒരു നിര്‍ദേശത്തിന്റെ സ്വഭാവം മാത്രമാണുള്ളതെന്ന് ഖുറാനിലുള്ള സങ്കീര്‍ണ്ണമായ വിവരണങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്.

മുസ്‌ളീം സ്ത്രീകള്‍ ഹിജാബോ ശിരോവസ്ത്രമോ ധരിക്കണമെന്ന് പരിശുദ്ധ ഖുറാനില്‍ നിര്‍ബന്ധിക്കുന്നില്ല. അതേ സമയം സൂറകളില്‍ പറയുന്നത് നിര്‍ദേശങ്ങള്‍ മാത്രമാണ്. ഹിജാബ് ധരിക്കാത്തവര്‍ക്ക് ശിക്ഷയുണ്ടെന്ന് സൂറകളിലും പറയുന്നില്ല. കര്‍ണ്ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. പൊതു സ്ഥലങ്ങളില്‍ പോകാനുള്ള ഒരു വേഷം മാത്രമാണിത്. മതപരമേ അല്ല. ഇതിന് ചില ഉദ്ദേശങ്ങളുണ്ടെന്നും യൂസഫ് അലിയുടെ  കുറിപ്പുകളില്‍ ( സുറ) കാണാം.  

വേഷത്തിന്റെ കാര്യത്തിലും മാറിടം മറയ്ക്കുന്നതിലും സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്വകാര്യത വേണം എന്നാണ് ഒരു സൂറ. ഒരു സ്ത്രീ തന്റെ രൂപം പ്രദര്‍ശിപ്പിക്കരുതെന്നും ഭര്‍ത്താവ്, അതേ വീട്ടില്‍ താമസിക്കുന്ന വളരെ അടുത്ത ബന്ധുക്കള്‍, അവളുടെ വേലക്കാരികള്‍, അടിമകള്‍,വൃദ്ധരായ പുരുഷ വേലക്കാര്‍,കൊച്ചുകുട്ടികള്‍ എന്നിവരുടെ മുന്‍പില്‍ മാത്രമേ വേഷവിധാനങ്ങള്‍ (വീടുകളില്‍ ധരിക്കുന്ന വേഷം മാത്രം)ഇല്ലാതെ പ്രത്യക്ഷപ്പെടാവൂയെന്നും സൂറയിലുണ്ട്. അവളുടെ സൗന്ദര്യം അശ്ലീല പ്രദര്‍ശനത്തിനല്ല, ദൈവത്തിനാണ് എന്നാണ് മറ്റൊരു സൂറയില്‍. സ്ത്രീകള്‍ ജയില്‍ പുള്ളികളെ പോലെ വീടുകളില്‍ കഴിയണമെന്നല്ല, അരക്ഷിതാവസ്ഥയുടെ നാളുകളാണ്, അതിനാല്‍ പുറത്തു പോകുമ്പോള്‍  മേലങ്കികള്‍ അണിയണം.( സൂറ 3764). ജില്‍ബാബ് എന്ന മേലങ്കി,ശരീരം മുഴുവന്‍ മൂടുന്ന നീളന്‍ വസ്ത്രം,അതല്ലെങ്കില്‍ കഴുത്തും മാറും മൂടുന്ന ഒരു വസ്ത്രം (ധരിക്കണം).  

  comment

  LATEST NEWS


  എന്‍ഐഎ ചോദ്യം ചെയ്യപ്പെട്ടവരില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെക്കുട്ടിയും


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.