×
login
ഇന്ത്യയെ പഠിക്കാനാണ് യാത്രയെങ്കില്‍ ആര്‍എസ്എസി നെ കുറിച്ച് പുന:വായന നടത്തണം; ഗുരുജിയുടേയും ഗാന്ധിജിയുടേയും യാത്ര മനസ്സിലാക്കണം

ഗാന്ധിജിയും ഗുരുജിയും ആ യാത്രയിൽ കണ്ടെത്തിയ ഭാരതത്തിന്റെ സത്ത ഒന്നാണ് ധർമ്മം ഒന്നാണ്. സനാതന ധർമ്മം

ഏ.പി. അബ്ദുള്ള കുട്ടി

 

പ്രിയ രാഹുല്‍ ഗന്ധി നിങ്ങൾ ഇന്ത്യയെ പഠിക്കാനാണ് യാത്രയെങ്കിൽ RSS നെ കുറിച്ച്  പുന:വായന നടത്തണം

നിങ്ങളിപ്പോൾ ഭാരത് ജോഡോ യാത്രയിലാണല്ലോ?

ഇന്ത്യ മുഴുവൻ ചുറ്റികണ്ട് പഠിച്ച രണ്ട് മഹാരഥൻമാരെ നിങ്ങൾക്ക്  പരിചയപ്പെടുത്താം...

ഇന്ത്യ മുഴുവൻ 27 തവണ ചുറ്റിസഞ്ചരിച്ച ഒരു സംഘനേതാവുണ്ട്

അദ്ദേഹത്തിന്റെ പേരാണ് ഗുരുജി ഗോൾവാൾക്കർ..

ആ യാത്രക്കിടയിൽ ഒരിക്കൽ പോലും അദ്ദേഹം ലോഡ്ജിൽ താമസിച്ചിട്ടില്ല. ഒരിക്കൽ പോലും റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ല.

എല്ലാ ദിവസവും സാധാരണക്കാരുടെ വീടുകളിൽ നിലത്ത് പായവിരിച്ച് കിടന്ന്

അവർ നൽകുന്ന ഭക്ഷണംകഴിച്ച് ഒരു സന്യാസിയെപ്പോലെ  ആണ് ജീവിച്ചത് ...അങ്ങിനെയാണ് അവർഇന്ത്യയെ തൊട്ടറിഞ്ഞത്.

രാഹുലിന്റെ യാത്രയിൽ കാണുന്നത് പോലെ പഞ്ചനക്ഷത്ര കാരവനിൽ ആയിരുന്നില്ല.

ഗുരുജിയുടെ യാത്ര..!

ആ യാത്രയാണ് ഇന്ത്യയില്‍ സംഘപ്രസ്ഥാനത്തിന് അടിത്തറയിട്ടത്

രാഹുൽ ജീ നിങ്ങള്‍ പഠിക്കേണ്ട മറ്റൊരു യാത്രയുണ്ട്

അത് മാഹാത്മാ ഗാന്ധിയുടേതാണ്

ഗാന്ധി ആഫ്രിക്കയിൽ നിന്ന് തിരിച്ചെത്തുന്നു.

കോൺഗ്രസ്സിൽ ചേരാൻ കലശലായ ആശയുമായിട്ടാണ്

ഗോപാലകൃഷ്ണ ഗോഖലെയുടെ അരികിൽ എത്തുന്നത്...

അദ്ദേഹം ചോദിച്ചു.

ഇന്ത്യയെ കുറിച്ച് വല്ലതും അറിയുമോ ?

ആ ചോദ്യത്തിന് ഗാന്ധിക്ക് ഉത്തരം ഉണ്ടായിരുന്നില്ല.

എങ്കിൽ ഇന്ത്യ മുഴുവൻ ചുറ്റിക്കണ്ടിട്ട് വാ എന്ന് ഗോഖലെ കല്പിക്കുന്നു

അങ്ങിനെ ഇന്ത്യ കാണാൻ ഗാന്ധി പുറപ്പെടുന്നു. അദ്ദേഹം കാണാത്ത  ദേശങ്ങളില്ല...

ഗാന്ധിജിയും ഗുരുജിയും

ആ യാത്രയിൽ കണ്ടെത്തിയ ഭാരതത്തിന്റെ സത്ത ഒന്നാണ്

ധർമ്മം ഒന്നാണ്.

സനാതന ധർമ്മം

അത് കൊണ്ടാണ് ഗാന്ധിജീ പറഞ്ഞത് ഞാൻ ഒരു സനാതന ഹിന്ദുധർമ്മവിശ്വാസിയാണെന്ന് ...

ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ആത്മീയതയിലാണ് എന്നും ഗാന്ധിജീ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

ഗുരുജി കൂട്ടി ചേർത്തു

മാനവചരിത്രത്തിലെ ഏറ്റവും ഉന്നതമായ സംസ്കാരമാണ് ഭാരതത്തിന്റത്

അതിനെ ലളിതമായി നമുക്ക് ഹിന്ദുത്വ പാരമ്പര്യം എന്ന് പേരിട്ട് പറയാം

അത് മതമല്ല. ധർമ്മമാണ്....

കോടികൾ ചെലവാക്കിയിട്ടല്ല ഗാന്ധിയുടെയും, ഗുരുജിയുടേയും ഭാരത യാത്ര. 150 ദിവസത്തേക്ക് 150 കോടിയില്‍ പരം പണം ചെലവാക്കിയുള്ള ഫൈവ്‌സ്റ്റാർ രഥത്തിലല്ല ഗാന്ധിജിയുടെ ഭാരതപര്യടനം നടന്നത്..

മിക്കതും റയിൽവേയുടെ മുന്നാംക്ലാസ് ബോഗിയിലായിരുന്നു.

ആയാത്രക്കിടയിലാണ്

ത്രീപ്പീസ് കോട്ടിന് പകരം ഗാന്ധി ടുപ്പീസ് തുണി കഷ്ണം വസ്ത്രമാക്കുന്നത് ( 41,229 രൂപയുടെ ടീ ഷേർട്ടും, , പാന്റ്സും , ഷൂസും അല്ല വേഷം.)

അങ്ങിനെയാണ് ഗാന്ധിജിക്ക് അർദ്ധ നഗ്നനായ ഫക്കീർ എന്നും

ഗുരുജിയെ സന്യാസിവര്യനായ കാര്യ കർത്താവ് എന്നും ജനങ്ങൾ പേരിട്ട് വിളിച്ചത്


രാഹുൽ ജീ RSS നെ ക്കുറിച്ച് അറിയാൻ ഒരു നല്ല പുസ്തകം നിങ്ങൾക്ക് നിർദ്ദേശിക്കാനുണ്ട്

The meeting of Minds എന്ന പേരിൽ Dr Khawaja Iftikar Ahmed ഇയ്യിടെ എഴുതിയപസ്തകം

അദ്ദേഹം ദില്ലിയിൽ നിങ്ങളുടെ നാട്ടുകാരനാണ്

ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന  മുസ്ലിംങ്ങളിൽ

ജീനിയസ്സായ ഈ മനുഷ്യൻ RSS നെ ഇന്ത്യൻ മുസൽമാന്മാൻ പുന: വായന നടത്തണം എന്ന ആഹ്വാനമാണ് കൊടുക്കുന്നത്...

അദ്ദേഹം എഴുതി തുടങ്ങുന്നത് ഇങ്ങനെയാണ്.

RSS ന് ഒരൊറ്റ രാഷ്ട്രീയമേയുളളു. അത് രാഷ്ട്രമാണ്.. അത് എല്ലാറ്റിലും മുകളിലായിരിക്കണം.....

സമയം കിട്ടുമ്പോൾ കാരവനിലെ ശീതളഛായയിൽ ഇരുന്ന് വായിക്കാൻ ശ്രമിക്കുക.

ഒരു ദേശീയ മുസൽമാന്റെ മാറുന്ന കാഴ്ചാട് നിങ്ങള് തിരിച്ചറിയും.

നിങ്ങളുടെ ഭാരത് ജോഡോ യാത്ര കേരളത്തിലെത്തുമ്പോൾ RSS ഗണവേഷം കത്തിച്ച് പ്രകോപിപ്പിച്ചത് കേരളത്തിലെ

ഇസ്ലാമിക തീവ്രവാദികളെ ആവേശം കൊള്ളിക്കാനാണ്

എന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം

മനസ്സിലായിട്ടുണ്ട്.

രാഹുൽ ജീ

RSS നെ അതിന്റെ ആരംഭത്തിൽ  കഴുത്ത് ഞെരിച്ച് കൊല്ലാൻ അങ്ങയുടെ മുത്തച്ഛൻ ശ്രമിച്ചിരുന്നു.

കാശ്മീരിൽ ക്രൂരമായി കൊല്ലപ്പെട്ട ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ ആത്മാവ് ഒരിക്കലും നെഹ്റുവിനോട് പൊറുക്കില്ല  കുട്ടീ...

ദീനദയാൽ ഉപാധ്യായ എന്ന മാഹാന തത്വജ്ഞാനിയെ കൊന്ന് റെയിൽ പാളത്തിൽ തള്ളിയത് ആരാണെന്ന്

താങ്കൾ അന്വേഷിച്ചു നോക്കണം.!

മുത്തച്ഛൻ നിരോധിച്ചിട്ടും മുത്തശ്ശി അടിയന്തരാവസ്ഥ കൊണ്ട് അടിച്ചമർത്തിയിട്ടും RSSന്ഒ രു ചുക്കും സംഭവിച്ചിട്ടില്ല

രാഹുൽ ജീ

നിങ്ങള്‍ എന്നോട് RSS നെ പറ്റി ചോദിക്കുകയാണെങ്കിൽ എന്റെ ചെറിയ അറിവ് വെച്ചിട്ട് പറയട്ടെ.

പിറന്ന നാടിനെ പെറ്റ അമ്മയെ പോലെ ആദരിക്കുന്നവരാണവർ

വേദങ്ങൾ, ഉപനിഷത്തുകൾ , മഹാഭാരത _ രാമായണ ചരിതങ്ങൾ മഹത്തായ

ഭവത് ഗീതയിൽ നിന്നുള്ള ധാർമ്മിക മൂല്യങ്ങൾ അവയുടെ ആദർശങ്ങളിൽ നിന്ന് ഊർജജം ആവാഹിച്ചെടുത്ത സംഘ ശക്തിയാണവർ...

സേവനം ധർമ്മമാണെന്നും, കർമ്മമാണെന്നും വിശ്വസിക്കുന്നവർ ...

രാഹുൽ നിങ്ങള് സേവാഭാരതിയെ കുറിച്ച് കേട്ടിട്ടുണ്ടോ?

എന്റെ ഭാഷയിൽ പറഞ്ഞാൽ ഈ പ്രപഞ്ചത്തിലേ ഏറ്റവും വലിയ ചാരിറ്റി സംഘടനയാണത്.

അവർ ചെയ്യുന്ന ദാനധർമ്മങ്ങൾ മിക്കതും വലത് കൈകൊണ്ട് കൊടുത്തത് ഇടത് കൈ അറിഞ്ഞിട്ടില്ല....

വീടും, കുടുംബവുംഉപേക്ഷിച്ച് അഖണ്ഡഭാരത സാക്ഷാൽക്കാരം ലക്ഷ്യമിട്ട് ഇറങ്ങി തിരിച്ച് പ്രവർത്തിക്കുന്നവരാണവർ,

(അങ്ങിനെയുള്ള ഒരു പാവം RSS കാര്യകർത്താവായിരുന്നു നിങ്ങള് ചൗക്കി ദാർ ചോർഹെ എന്ന് വിളിച്ച് കളിയാക്കുന്ന മോദിജിയും)

രാഹുൽ

നിങ്ങള് ഇപ്പോൾ കേരളത്തിലല്ലെ ഉള്ളത്

കേരളത്തിൽ ഞാൻ കണ്ട ഏറ്റവും നിസ്വാത്ഥരായ , ആദർ ശുദ്ധിയുളള സാമൂഹ്യ പ്രവർത്തകരേ കണണമെങ്കിൽ സംഘ പരിവാർ പ്രസ്ഥാനത്തിലേക്ക് നോക്കണം.MP, MLA, പഞ്ചായത്ത് മെമ്പർ പോയിട്ട് ഒരു കോ:പറേറ്റീവ് ബാങ്കിൽ മെമ്പർഷിപ്പ്പോലും കിട്ടാൻ സാധ്യതയില്ലാത്ത ഒരു ആദർശത്തിനൊപ്പം  പ്രവർത്തിച്ച് ജീവിതവും, ജീവനും അർപ്പിച്ചവരെ നിങ്ങൾക്ക് കാണണമെങ്കിൽ  സംഘ പ്രസ്ഥാനത്തെ കുറിച്ച് പഠിക്കണം.

രാഹു ജീ നിങ്ങൾക്ക് നല്ല ഗാന്ധിയൻമാരെകാണണമെന്ന് ആശയില്ലേ.

അവരെ കാണണമെങ്കിൽ കോൺഗ്രസ്സിലും, കമ്മ്യൂണിസ്റ്റിലും നോക്കിയിട്ട് കാര്യമില്ല. കുമ്മനം രാജശേഖരന്മാരെ പോലുള്ള ത്യാഗിവര്യന്മാരായ മനുഷ്യർ ഒരുപാട് ഈ കൂട്ടത്തിൽ  നിങ്ങള്‍ക്ക് കാണാൻ കഴിയും (മറിച്ച് പാർലിമെന്റ് സെൻട്രൽഹാളിൽ നിന്ന് രാജേഷ്മാരോടും , രാഗേഷു മാരോടും സംവദിച്ചതാണ് അങ്ങയുടെ പരാജയം )

 

രാഹുൽ ജീ

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഏറ്റവും കൂടുതൽ ത്യാഗം ചെയ്ത് ജയിലിൽ കിടന്നത് ( കാൽ നൂറ്റാണ് കാലം )വീരസവർക്കറാണ് എന്ന് എന്നെ ബോധിപ്പിച്ചത് അവരുടെ പോസ്റ്റൽ സ്റ്റാമ്പ് പ്രകാശനം ചെയ്ത ഇന്ദിരാഗാന്ധിയാണ്...

RSS എന്നത്.. നാം ഒരുപാട് ശ്രദ്ധിച്ച് പഠിക്കേണ്ട ഒരു മഹാ പ്രസ്ഥാനമാണ്.

ഏ.പി. അബ്ദുള്ള കുട്ടി

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.