×
login
ഇന്ത്യയെ മാറ്റിമറിക്കാനുള്ള പരിഷ്‌കാരങ്ങള്‍; ബജറ്റിനൊപ്പവും അതിനപ്പുറവും

ഉയര്‍ന്നു വരുന്ന വിപണികളില്‍ ഉന്നത സ്ഥാനമാണ് നമ്മുടെ രാജ്യത്തിനുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ സാമ്പത്തിക വിപണികളിലേക്ക് വിദേശനിക്ഷേപം ഉയര്‍ന്ന തോതിലാണ് എത്തുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ നമ്മുടെ സാമ്പത്തിക രംഗത്ത് വലിയ രൂപത്തിലുള്ള തിരിച്ചു വരവ് ഉണ്ടാകുമെന്നാണ് കണക്കുകള്‍. അതുകൊണ്ടുതന്നെ ബോംബെ ഓഹരി സൂചിക സെന്‍സെക്‌സ് അമ്പതിനായിരം എന്ന അതീവ പ്രാധാന്യമുള്ള നേട്ടത്തിലേക്ക് നടന്നടുത്തു കൊണ്ടിരിക്കുകയാണ്. ഇക്വിറ്റികളില്‍ മാത്രം 2020 ല്‍ 23 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നിക്ഷേപമാണ് നമ്മുടെ രാജ്യത്തിന് ലഭിച്ചത്. പുതുവര്‍ഷത്തിലും ഈ അവസ്ഥ തുടരുകയാണ്.

രിഷ്‌കാരങ്ങള്‍ ഒരു നിശ്ചിത സമയം കൊണ്ട് പൂര്‍ത്തീകരിക്കപ്പെടുന്നവയല്ല. അവ ഭരണത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് തുടര്‍ച്ചയായി പുരോഗമിക്കുന്നവയാണ്. പരിഷ്‌കാരം, പ്രകടനം, മാറ്റി മറിക്കല്‍ (റീഫോം, പെര്‍ഫോം, ട്രാന്‍സ്‌ഫോം) എന്ന ശ്രേണിയില്‍ അവസാനത്തെ വാക്കായ ട്രാന്‍സ്‌ഫോം ആണ് ഏറ്റവും പ്രധാനം. കാരണം അതാണ് നമ്മുടെ ലക്ഷ്യത്തെ ഏറ്റവും വ്യക്തമായി അവതരിപ്പിക്കുന്നത്. അധികാരത്തിലേറിയ ആദ്യ ദിവസം മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഭരണകൂടത്തിന് മുന്‍പില്‍ ഇത് കൃത്യമായി വെയ്ക്കുകയും ചെയ്തു. പരിഷ്‌കാരങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും കൃത്യമായ മാറ്റി മറിക്കല്‍ സാധ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഇപ്പോഴും അത് നമ്മുടെ ലക്ഷ്യമായി തുടരുന്നു.

കൃത്യമായ നാഴികക്കല്ലുകള്‍ നിര്‍ണയിച്ച് അത് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള, ഏറ്റവും പ്രധാനപ്പെട്ട വഴികളിലൊന്നാണ് കേന്ദ്രബജറ്റ്. ഇത് പൊതുജന ക്ഷേമം മുന്‍നിര്‍ത്തിയുള്ളതാവണം. ആദ്യം  സാക്ഷാത്കരിക്കപ്പെടേണ്ടതും. മുപ്പത് ലക്ഷം കോടി രൂപയുടെ ബൃഹത്തായ വാര്‍ഷിക ബജറ്റാണ് നമ്മുടെ കേന്ദ്ര സര്‍ക്കാരിന്റെത്. അതുകൊണ്ടുതന്നെ ചെലവുകള്‍ കൃത്യമായി തിരഞ്ഞെടുക്കപ്പെടെണ്ടതുമാണ്. ഈ തിരഞ്ഞെടുക്കല്‍ ഒരു ഭരണകൂടത്തിന്റെ നയത്തിന് ദൃഷ്ടാന്തവുമാണ്

2014-15 ബജറ്റ് പ്രസംഗത്തില്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇങ്ങനെ അഭിപ്രായപ്പെട്ടു: 'ഈ സഭയ്ക്ക് മുമ്പാകെ ഞാന്‍ അവതരിപ്പിക്കുന്ന എന്‍ഡിഎ ഭരണകൂടത്തിന്റെ ആദ്യ ബജറ്റില്‍ ഞാന്‍ വ്യക്തമാക്കികൊള്ളട്ടെ, നമ്മുടെ രാജ്യത്തെ, നാം ആഗ്രഹിക്കുന്ന രീതിയില്‍ നയിക്കാന്‍ ആവശ്യമായ ബൃഹത്തായ നയം അവതരിപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം.'  

2014 ജൂലൈ 10ന് ജയ്റ്റ്‌ലി അവതരിപ്പിച്ച ആദ്യ ബജറ്റ് മുതല്‍ 2021 ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ ബജറ്റ് വരെ അതീവ പ്രാധാന്യമുള്ള നിരവധി പരിഷ്‌കാരങ്ങളാണ് മോദി ഭരണകൂടം നടപ്പാക്കിയിട്ടുള്ളത്. കഴിഞ്ഞ ആറര വര്‍ഷക്കാലയളവില്‍ അതീവ പ്രാധാന്യമുള്ളതും പൊതുജനങ്ങളുടെ ജീവിതം മാറ്റി മറിക്കുന്നതുമായ നിരവധി പരിഷ്‌കാരങ്ങളാണ് നടപ്പാക്കപ്പെട്ടത്. എന്നാല്‍ ഇത് ഇപ്പോഴും പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. അവയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. തങ്ങളുടെ ആദ്യ ബജറ്റ് മുതല്‍ എന്‍ഡിഎ ഭരണകൂടം പരിഷ്‌കാരങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിരുന്നു. പ്രതിരോധ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 26 ശതമാനത്തില്‍ നിന്നും 49 ശതമാനമായി ഉയര്‍ത്തിയത്, ഇന്‍ഷുറന്‍സ് മേഖലയിലെ പരിഷ്‌കാരങ്ങള്‍ എന്നിവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. പ്രതിരോധ ഉല്‍പ്പന്ന നിര്‍മ്മാണ മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഓട്ടോമാറ്റിക് റൂട്ട് വഴി ഇപ്പോള്‍ 74 ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യ ലഭ്യമാകുന്നത്തിനു വേണ്ടി  ചില സാഹചര്യങ്ങളില്‍ ഈ പരിധി വീണ്ടും  ഉയര്‍ത്താനും സാധിക്കും.

കോവിഡ് മഹാമാരി നടപ്പു സാമ്പത്തിക വര്‍ഷത്തെ ഓഹരി വിറ്റഴിക്കല്‍ പ്രതീക്ഷകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എങ്കിലും ബിപിസിഎല്‍, എസ്‌സിഐ പോലെയുള്ള തന്ത്രപ്രധാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള ധീരമായ തീരുമാനം പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതാണ്. മാരുതി ഉദ്യോഗ്, ബാല്‍കോ തുടങ്ങിയ സ്ഥാപനങ്ങളില്‍ അടല്‍ ബിഹാരി വാജ്‌പേയി ഭരണകൂടം നടത്തിയ വിറ്റഴിക്കലിനാണ് ഇതിനു മുന്‍പ് ഇത്തരത്തില്‍ അവസാനമായി രാജ്യം സാക്ഷ്യം വഹിച്ചത്.

സംരംഭങ്ങളുടെ ദൈനംദിന ക്രയവിക്രയങ്ങളില്‍ പങ്കാളിത്തം ലഭിക്കാത്ത വസ്തുവകകള്‍ വിറ്റഴിക്കലിനായി മോദി മന്ത്രിസഭ നല്‍കിയ അനുമതി അതീവ പ്രാധാന്യമര്‍ഹിക്കുന്നു. 12 ആയി ചുരുങ്ങിയ പൊതുമേഖലാ ബാങ്കുകള്‍ ഈ പരിധിയില്‍ ഉള്‍പ്പെടുന്നു. കോവിഡ് വാക്‌സിന്‍ വിതരണം അടക്കമുള്ള ആരോഗ്യ പരിപാലന മേഖലയിലെ ചെലവുകളും 29.87 ലക്ഷം കോടി രൂപയുടെ സ്വാശ്രയ ഭാരത് പാക്കേജ്  എന്നിവ മൂലം നമ്മുടെ സമ്പത്ത് വ്യവസ്ഥ നിരവധി വെല്ലുവിളികളെ  നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രധാന നഗരങ്ങളിലെ ഭൂമി അടക്കം തന്ത്രപ്രധാനം അല്ലാത്ത സര്‍ക്കാര്‍ ആസ്തികള്‍ വിറ്റഴിക്കേണ്ടത് അത്യാവശ്യവുമാണ്

മൂന്ന് ഭാഗങ്ങളായി പ്രഖ്യാപിക്കപ്പെട്ട ആത്മനിര്‍ഭര്‍ പാക്കേജ്, ഔദ്യോഗിക കണക്കുകള്‍ പ്രകാരം നമ്മുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 15 ശതമാനത്തോളം മൂല്യമുള്ളതാണ്. തൊഴില്‍ സഹായം, ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കല്‍, ഭക്ഷ്യ സഹായം, ബാധ്യത മേഖലകള്‍ക്ക് സഹായം തുടങ്ങിയവയും ഇതിന്റെ ഭാഗമായി ഉള്‍പ്പെട്ടിരുന്നു. നമ്മുടെ  സാമ്പത്തിക രംഗം അതിവേഗം തിരിച്ചുവരവിന്റെ പാതയിലൂടെ മുന്നേറുന്നതിന്റെ പ്രധാന കാരണവും ഇതാണ്. എന്നാല്‍ ഈ  നടപടി വലിയ തോതിലുള്ള സാമ്പത്തിക ബാധ്യത നമ്മുടെ രാജ്യത്തിനുമേല്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നത് വിസ്മരിക്കാനാവില്ല. എങ്കിലും ശക്തവും നൂതനവുമായ നടപടികളിലൂടെ ഇതിനാവശ്യമായ അധിക വിഭവസമാഹരണം നാം  ഉറപ്പാക്കേണ്ടതുണ്ട്. വിപണിയിലെ കാലാവസ്ഥയും നമുക്ക് അനുകൂലമാണ്. സെക്കന്‍ഡറി വിപണികളില്‍ പൊതുമേഖലാ സ്ഥാപന ഓഹരികള്‍ക്ക് എതിരായുള്ള മനോഭാവത്തിന് മാറ്റം വന്നിരിക്കുന്നു. ഇത്തരം ഓഹരികള്‍ക്ക് മെച്ചപ്പെട്ട സ്വീകാര്യതയാണ് നിലവില്‍ ലഭിക്കുന്നതും. അതുകൊണ്ടുതന്നെ ഈ അനുകൂല കാലാവസ്ഥ കൃത്യമായി വിനിയോഗിക്കേണ്ട സമയമായി.  

ഉയര്‍ന്നു വരുന്ന വിപണികളില്‍ ഉന്നത സ്ഥാനമാണ് നമ്മുടെ രാജ്യത്തിനുള്ളത്. അതുകൊണ്ടുതന്നെ നമ്മുടെ സാമ്പത്തിക വിപണികളിലേക്ക് വിദേശനിക്ഷേപം ഉയര്‍ന്ന തോതിലാണ് എത്തുന്നത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ നമ്മുടെ സാമ്പത്തിക രംഗത്ത് വലിയ രൂപത്തിലുള്ള തിരിച്ചു വരവ് ഉണ്ടാകുമെന്നാണ് കണക്കുകള്‍. അതുകൊണ്ടുതന്നെ ബോംബെ ഓഹരി സൂചിക സെന്‍സെക്‌സ് അമ്പതിനായിരം എന്ന അതീവ പ്രാധാന്യമുള്ള നേട്ടത്തിലേക്ക് നടന്നടുത്തു കൊണ്ടിരിക്കുകയാണ്. ഇക്വിറ്റികളില്‍ മാത്രം 2020 ല്‍ 23 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍  നിക്ഷേപമാണ് നമ്മുടെ രാജ്യത്തിന് ലഭിച്ചത്. പുതുവര്‍ഷത്തിലും ഈ അവസ്ഥ തുടരുകയാണ്.

2020-21 സാമ്പത്തികവര്‍ഷത്തെ ആദ്യ ആറ് മാസക്കാലയളവില്‍ 30 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് നൂതന വ്യവസായ മേഖലകളിലേക്ക് നമുക്ക് ലഭിച്ചത്. ചുരുക്കത്തില്‍ 2021 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കുറഞ്ഞത് 50 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നേരിട്ടുള്ള വിദേശ നിക്ഷേപം എങ്കിലും നമുക്ക് ലഭിക്കുമെന്നുറപ്പാണ്. ഭൗമശാസ്ത്ര രാഷ്ട്രീയ ഘടകങ്ങളും, അമേരിക്കയിലെ ബൈഡന്‍ ഭരണകൂടം ചൈനയോട് പുലര്‍ത്താന്‍ ഇടയുള്ള കര്‍ശന നിലപാടുകളും ആഗോള ഉല്പാദക ശക്തികള്‍ക്ക് ഇന്ത്യയെ ഒരു ആകര്‍ഷക നിക്ഷേപ കേന്ദ്രമായി മാറ്റുന്നു.  നിലവിലെ കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി 22 ശതമാനമായും പുതിയവയുടെത് 15 ശതമാനമായും പരിഷ്‌കരിച്ചതിനുശേഷം ഏറ്റവും കുറവ് നികുതി ഈടാക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരുന്നു. ഇന്ത്യയില്‍ ഉത്പാദിപ്പിക്കുക (മെയ്ക്ക് ഇന്‍ ഇന്ത്യ) പദ്ധതിയുടെ പ്രധാന സവിശേഷതകളില്‍ ഒന്നായി ഇത് ഉയര്‍ത്തി കാട്ടേണ്ടതുമാണ്.

ഇനി ആഭ്യന്തര വിപണിയിലേക്ക് വരികയാണെങ്കില്‍, ചരക്ക് സേവന നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം മോദി ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നായിരുന്നു. പ്രാരംഭ ഘട്ടങ്ങളില്‍, ജിഎസ്ടി നടപ്പാക്കിയത് മൂലം ചില്ലറ അരിഷ്ടതകള്‍ ഉണ്ടായിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല, പക്ഷേ നിലവില്‍, ഇത് നടപ്പാക്കിയത് മൂലം നമ്മുടെ സമ്പദ്ഘടനയിലും അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലും വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. നമ്മുടെ സാമ്പത്തികരംഗത്തെ ഒരു ഏകീകൃത ഔദ്യോഗിക നികുതി സംവിധാനത്തിലേക്ക് ഉള്‍പ്പെടുത്തുവാന്‍ ഇതിലൂടെ സാധിച്ചു.  

കൃത്യമായി നികുതി നല്‍കി, നികുതി നിയമങ്ങള്‍ക്ക് വിധേയമായി പെരുമാറുന്നത് ജീവിതത്തെ കൂടുതല്‍ എളുപ്പമുള്ളതും ചെലവുകുറഞ്ഞതുമാക്കുമെന്ന യാഥാര്‍ത്ഥ്യം ജനം തിരിച്ചറിഞ്ഞു. ഭരണകൂടം ആകട്ടെ ചരക്ക് സേവന നികുതി വന്നതുമുതല്‍ ദൈനംദിന ജീവിതത്തില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ക്ക് നിരവധി ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടുന്നു. ഉദാഹരണമായി ടിവി സെറ്റുകള്‍, വാഷിങ് മെഷീനുകള്‍, വാട്ടര്‍ ഹീറ്ററുകള്‍, ഡീറ്റെര്‍ജെന്റുകള്‍, കോസ്‌മെറ്റിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് മേലുള്ള നികുതി ജിഎസ്ടിക്ക് മുന്‍പ് 28 ശതമാനമായിരുന്നത് നിലവില്‍ 18 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

ഡിജിറ്റല്‍ ഇന്ത്യ മുന്നേറ്റത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട പ്രധാനമന്ത്രി ജന്‍ ധന്‍ യോജന എന്ന സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പരിപാടി നമ്മുടെ സാമ്പത്തിക മേഖലയില്‍ വലിയ പരിഷ്‌കാരങ്ങള്‍ക്കാണ് വഴി തുറന്നത്. 2014 ഓഗസ്റ്റ് മുതല്‍ 2019 ഓഗസ്റ്റ് വരെ 35. 27 കോടി ജന്‍ ധന്‍ അക്കൗണ്ടുകളാണ് ഇതിനു കീഴില്‍ തുറക്കപ്പെട്ടത്. ഇതില്‍ ഭൂരിഭാഗവും യുപിഐ ബന്ധിതവുമാണ് എന്ന വസ്തുത പരിശോധിക്കുമ്പോഴാണ് നമ്മുടെ സമൂഹത്തിലും ജനങ്ങള്‍ക്കിടയിലും ഈ നടപടി കൊണ്ടുവന്ന മാറ്റത്തിന്റെ ഗുണഫലങ്ങള്‍ ദൃശ്യമാവുക. സാമ്പത്തിക സേവനങ്ങള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗപ്പെടുത്തുന്ന നിരവധി സംരംഭങ്ങള്‍ അടുത്തിടെ ഉയര്‍ന്നുവന്നത് ഈ സാമ്പത്തിക ഉള്‍പ്പെടുത്തലിന്റെ അനന്തരഫലമായിട്ടാണ്.  

വരാന്‍ പോകുന്ന ബജറ്റ് മുന്‍പുണ്ടായിരുന്നവയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും എന്നത് തീര്‍ച്ചയാണ്. അധിക ധന വിഭവസമാഹരണത്തിന് ധനമന്ത്രിക്കു മേല്‍ അതീവ സമ്മര്‍ദ്ദം ഉണ്ടാകും. എന്നാല്‍ ധനക്കമ്മി സംബന്ധിച്ച എഫ്ആര്‍ബിഎം ലക്ഷ്മണരേഖ അവര്‍ മറി കടക്കാനിടയില്ല. ഭരണകൂട ചെലവുകള്‍ കുറച്ചുള്ള ഒരു ബജറ്റിന് സാധ്യത കുറവാണ് എന്നതാണ് ഈ മേഖലയിലെ വിദഗ്ധരുടെ പക്ഷം.

പ്രകാശ് ചൗള

(ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.