×
login
റാന്നിയിലെ ക്രിസ്ത്യാനികള്‍ക്ക് ഒരു നീതിയും തബ്ലീഗുകാര്‍ക്ക് മറ്റൊരു നീതിയും എന്നതാണോ പിണറായി സര്‍ക്കാരിന്റെ നയം; അത്ര നിഷ്‌കളങ്കമല്ല ഈ ജമാഅത്ത്

പത്രം വായിക്കാത്തവരാണ്, വാര്‍ത്ത കേള്‍ക്കാത്തവരാണ്, ചുറ്റുമുള്ളതൊന്നും അറിയാത്തവരാണ് എന്നിങ്ങനെയുള്ള നിഷ്‌കളങ്ക നാട്യങ്ങള്‍ ചാര്‍ത്തി ഈ മതമൗലികവാദികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമം ഒരു വിഭാഗം നടത്തുന്നുണ്ട്. എഴുത്തും വായനയുമൊന്നുമില്ലാത്ത തബ്‌ലീഗുകാരില്‍ പക്ഷെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ഉണ്ടത്രേ.

''അസഹിഷ്ണുതയോടെയുള്ള പ്രചാരണം ചിലര്‍ അഴിച്ചുവിടുകയാണ്. ഈ രോഗകാലത്ത് വര്‍ഗ്ഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങേണ്ട''. ദല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനം ഇന്ത്യയിലെ കൊറോണ വ്യാപനത്തെ റോക്കറ്റ് വേഗത്തിലുയര്‍ത്തിയതിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞ വാക്കുകളാണിത്. രാജ്യം മുഴുവന്‍ ആശങ്കയിലും ഭയപ്പാടിലും കുടുങ്ങിക്കിടക്കുമ്പോള്‍, നാട്ടിലെ നിയമങ്ങളൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മട്ടില്‍ ഒരു വിഭാഗം നടത്തിയ മതഭ്രാന്തിനെ വിമര്‍ശിക്കരുതെന്നാണ് വിജയന്റെ കല്‍പ്പന. ഇതേ വിജയനും വിജയന്റെ മന്ത്രിമാരുമാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിച്ചില്ലെന്ന് ആരോപിച്ച് ഇറ്റലിയില്‍നിന്നെത്തിയ ക്രിസ്ത്യന്‍ ദമ്പതികള്‍ക്കെതിരെ ദിവസേന ആക്ഷേപം ചൊരിഞ്ഞിരുന്നത്. റാന്നിയിലെ ക്രിസ്ത്യാനികള്‍ക്ക് ഒരു നീതിയും നിസാമുദ്ദീനിലെ തബ്‌ലീഗുകാര്‍ക്ക് മറ്റൊരു നീതിയും എന്നതാണോ ഇടത് സര്‍ക്കാരിന്റെ നയം. തബ്‌ലീഗിനെ വിമര്‍ശിച്ചതിന് ഉത്തര്‍ പ്രദേശില്‍ മുസ്ലിം യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. അത്രത്തോളം വിജയനും പാര്‍ട്ടിയും ചെയ്തില്ലെന്നതില്‍ ആശ്വസിക്കണം.  

പത്രം വായിക്കാത്തവരാണ്, വാര്‍ത്ത കേള്‍ക്കാത്തവരാണ്, ചുറ്റുമുള്ളതൊന്നും നടക്കുന്നത് അറിയാത്തവരാണ് എന്നിങ്ങനെയുള്ള നിഷ്‌കളങ്ക നാട്യങ്ങള്‍ ചാര്‍ത്തി ഈ മതമൗലികവാദികളെ രക്ഷിച്ചെടുക്കാനുള്ള ശ്രമവും ഒരു വിഭാഗം നടത്തുന്നുണ്ട്. എഴുത്തും വായനയുമൊന്നുമില്ലാത്ത തബ്‌ലീഗുകാരില്‍ പക്ഷെ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമൊക്കെയുണ്ടത്രെ!. വിദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകളാണ് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ തീര്‍ത്തും അവഗണിച്ച് നിസാമുദ്ദീനില്‍ ഒത്തുകൂടിയത്. അത്ര നിഷ്‌കളങ്കമോ ആകസ്മികമോ അല്ല തബ്‌ലീഗ് സമ്മേളനമെന്ന് ഇതിന് മുന്‍പ് നടന്ന സംഭവങ്ങള്‍ കൂടി കൂട്ടിവായിക്കുമ്പോള്‍ വ്യക്തമാകും. വൈറസ് പടര്‍ത്താന്‍ ചില കേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തിയിരുന്നോയെന്നും അതിന്റെ ഭാഗമായാണോ സമ്മേളനമെന്നും സ്വാഭാവികമായും സംശയം ഉയരാം.  

മാര്‍ച്ച് 13നാണ് കര്‍ണാടകയില്‍ രാജ്യത്തെ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മെക്കയില്‍നിന്നും തിരിച്ചെത്തിയ ഇസ്ലാമിക പണ്ഡിതനായ കലബുറഗി സ്വദേശി മുഹമ്മദ് ഹുസൈന്‍ സിദ്ദിഖി (76)യാണ് മരിച്ചത്. സിദ്ദിഖിയുടെ മതമൗലികവാദികളായ അനുയായികള്‍ ചോദിച്ചുവാങ്ങിയ മരണമായിരുന്നു അത്. കോവിഡ് ബാധിച്ചതായി മുതിര്‍ന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കിയെങ്കിലും അനുയായികള്‍ അംഗീകരിച്ചില്ല. ഹൈദരാബാദിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അവര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം തുടങ്ങി. ഇത് അപകടമാണെന്നതിനാല്‍ ഡോക്ടര്‍മാരും ഡപ്യൂട്ടി കമ്മീഷണറും വിലക്കി. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ അവഗണിച്ച് അനുയായികളും ബന്ധുക്കളും രാത്രിയില്‍ സിദ്ദിഖിയെ 250 കിലോമീറ്റര്‍ അകലെയുള്ള ഹൈദരാബാദിലെ ആശുപത്രിയിലേക്ക് കടത്തി. ഇവിടെ ചികിത്സ നടക്കുന്നതിനിടെ വീണ്ടും കലബുറഗിയിലേക്ക് കൊണ്ടുപോയി. യാത്രക്കിടെ സിദ്ദിഖി മരണപ്പെട്ടു. കോവിഡ് ബാധിച്ചയാളെ സുരക്ഷാ മുന്‍കരുതലുകള്‍ ഇല്ലാതെ കൊണ്ടുനടന്നതിലൂടെ ആയിരക്കണക്കിനാളുകളുടെ ജീവനാണ് അപകടത്തിലാക്കിയത്.  


ഇതിന് ശേഷമാണ് ഇന്‍ഫോസിസ് ജീവനക്കാരനായ മുജീദ് മുഹമ്മദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെടുന്നത്. കോവിഡ് ബാധിച്ചവര്‍ വീടിന് പുറത്തിറങ്ങി തുമ്മുകയും തുപ്പുകയും വേണമെന്നും വൈറസ് വ്യാപിപ്പിക്കണമെന്നുമായിരുന്നു പോസ്റ്റ്. ആഭ്യന്തര അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ ഇന്‍ഫോസിസ് പുറത്താക്കി. ഇതിന് പിന്നാലെ നിരവധി വീഡിയോകളാണ് ഫേസ്ബുക്കിലും ട്വിറ്ററിലും ടിക് ടോക്കിലും പ്രചരിച്ചത്. കൊറോണയെ പേടിക്കേണ്ട, അള്ളാഹുവിനെ മാത്രം പേടിച്ചാല്‍ മതി, അതിനാല്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കണം എന്നതായിരുന്നു എല്ലാത്തിന്റെയും ഉള്ളടക്കം. മുസ്ലീങ്ങളെ കോവിഡ് ബാധിക്കില്ലെന്നും മാസ്‌ക് ധരിക്കണ്ട ആവശ്യമില്ലെന്നും ആഹ്വാനങ്ങളുണ്ടായി. പലയിടങ്ങളിലും ലോക് ഡൗണ്‍ ലംഘിച്ച് പ്രാര്‍ത്ഥന നടന്നു.  

മാര്‍ച്ച് 10 മുതല്‍ 17 വരെ തബ്‌ലീഗി ജമാഅത്ത് നിരവധി പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. നിസാമുദ്ദീനിലെ സമ്മേളന സമയത്ത് കര്‍ഫ്യൂ അല്ലെങ്കില്‍ ലോക് ഡൗണ്‍ ഇല്ലായിരുന്നുവെന്നാണ് അവരുടെ വാദം. ഇത് അര്‍ദ്ധ സത്യം മാത്രമാണ്. മാര്‍ച്ച് 13 മുതല്‍ ദല്‍ഹിയില്‍ പൊതുസ്ഥലങ്ങള്‍ അടച്ചിരുന്നു. 31 വരെ അമ്പത് പേരിലധികം ആളുകള്‍ കൂടുന്ന പരിപാടികള്‍ നിരോധിച്ചതായി 16ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ പത്രസമ്മേളനത്തിലും വ്യക്തമാക്കി. എന്നിട്ടും പരിപാടി പൂര്‍ത്തിയാക്കുന്നതിന് ഇവര്‍ നിസാമുദ്ദീനില്‍ തന്നെ തമ്പടിച്ചു. സമ്മേളനത്തില്‍ സംബന്ധിച്ച 824 വിദേശികളെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തനത്തിനയച്ചു. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയിലെത്തിയാണ് ഇവര്‍ മതപ്രവര്‍ത്തനം നടത്തിയത്. ഇത് നിയമലംഘനം കൂടിയാണ്. 2100 പേരാണ് നിസാമുദ്ദീനിലെ പള്ളിയില്‍ ഉണ്ടായിരുന്നത്. മാര്‍ച്ച് 28 വരെ അവര്‍ ഇവിടെ കഴിഞ്ഞു. പരിശോധനകള്‍ക്ക് വിസമ്മതിച്ച ഇവരെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ നേരിട്ടെത്തിയാണ് പുലര്‍ച്ചെ രണ്ട് മണിക്ക് ഒഴിപ്പിച്ചത്. വൈറസ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പരിശോധനക്ക് ബസ്സില്‍ കൊണ്ടുപോകവെ പോലീസുകാരന്റെ ദേഹത്തും പൊതുസ്ഥലങ്ങളിലും ഇവര്‍ തുപ്പി. ആശുപത്രിയിലെ നഴ്‌സുമാരോടും ഇതേ തരത്തിലായിരുന്നു പെരുമാറ്റം.  

ഇതിനിടെ പുറത്തുവന്ന തബ്‌ലീഗി നേതാവ് മൗലാനാ സാദിന്റെ ഓഡിയോ സംഭാഷണം വൈറസ് പടര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്നതിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. വിശ്വാസികള്‍ പള്ളികളില്‍ ഒത്തുകൂടണമെന്നും അള്ളാഹു രക്ഷിക്കുമെന്നും മരിക്കുകയാണെങ്കില്‍ തന്നെ അതിന് ഏറ്റവും അനുയോജ്യമായ ഇടം പള്ളിയാണെന്നും ഇയാള്‍ അനുയായികളോട് പറയുന്നതാണ് പുറത്തായത്. നിസാമുദ്ദീനില്‍ മാത്രമല്ല, രാജ്യത്തിന്റെ പലയിടങ്ങളിലും ലോക് ഡൗണിന് ശേഷവും ഇത്തരം ഒത്തുകൂടലുകള്‍ നടന്നിട്ടുണ്ടെന്നും ഇതിലൂടെ വ്യക്തമായി. തബ് ലീഗ് സമ്മേളനം ഇല്ലായിരുന്നുവെങ്കില്‍ രോഗികളുടെ എണ്ണം ഇരട്ടിയാവാന്‍ 7.1 ദിവസം എടുക്കുമായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ലോക് ഡൗണിന് ശേഷം രാജ്യം വളരെപ്പെട്ടെന്ന് പൂര്‍വ്വ സ്ഥിയിലെത്തുമായിരുന്നു. എന്നാല്‍ ഇപ്പോഴത് 4.1 ദിവസമാണ്. രാജ്യത്തെ വൈറസ് വ്യാപനം ഇരട്ടിയോളമാക്കാനാണ് സമ്മേളനം ഉപകരിച്ചത്.  

നിസാമുദ്ദീനില്‍ ഒത്തുകൂടിയവര്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദ്ദേശവും പാലിക്കാതെ ഇവര്‍ രാജ്യത്തെ ഇരുട്ട് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങളോട് സഹകരിക്കാതെയും പരിശോധനകള്‍ക്ക് വിധേയമാകാതെയും നിരവധിയാളുകള്‍ പള്ളികളിലും മുസ്ലിം സ്വാധീന മേഖലകളിലും ഇപ്പോഴും ഒളിവില്‍ കഴിയുകയാണ്. പിടികൂടാനെത്തുന്ന പോലീസുകാരെ അടിച്ചോടിക്കുന്നു. പരിശോധനക്കെത്തുന്ന ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ പരിശോധനക്കെത്തിയ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കല്ലെറിഞ്ഞാണ് തുരത്തിയത്. രാജ്യത്തെ ജനങ്ങളുടെ ജീവന് പുല്ലുവില കല്‍പ്പിച്ചാണ് ഈ അഴിഞ്ഞാട്ടം. അറിയാതെ സംഭവിച്ച അബദ്ധമാണ് സമ്മേളനമെന്ന വാദം അംഗീകരിച്ചാല്‍ തന്നെ ഇപ്പോഴും പരിശോധനകളോട് സഹകരിക്കാത്ത മാനസികാവസ്ഥയെ എങ്ങനെയാണ് ന്യായീകരിക്കാന്‍ സാധിക്കുന്നത്? പള്ളികള്‍ അടക്കാന്‍ ഫത്വ പുറപ്പെടുവിക്കണമെന്നാണ് ഇതിനോട് ജാവേദ് അക്തര്‍ പ്രതികരിച്ചത്. അപ്പോഴും ഒരു സംശയം ബാക്കി നില്‍ക്കുന്നു. സര്‍ക്കാര്‍ ഉത്തരവുള്ളപ്പോള്‍ എന്തിനാണ് ഫത്വ? സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കാന്‍ ബാധ്യതയില്ലാത്തവരാണോ ഇക്കൂട്ടര്‍? തങ്ങളുടെ മതമേധാവികള്‍ പറഞ്ഞാല്‍ മാത്രമേ അംഗീകരിക്കൂ എന്നാണോ? അങ്ങനെയെങ്കില്‍ ഒരു മതേതര ജനാധിപത്യ രാജ്യത്തിന് എങ്ങനെയാണ് ഇവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നത്?

  comment

  LATEST NEWS


  കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥി


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.