×
login
തുടര്‍ ഭരണമോ, ഭരണമാറ്റമോ? എന്‍ഡിഎ തീരുമാനിക്കണം

നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന വാശിയോടെ നിന്നു മുഖ്യമന്ത്രി. നേമം ജയിക്കേണ്ടത് ചരിത്രപരമായ ആവശ്യമെന്ന് പറഞ്ഞ രാഹുലിനും മെയ് 2 ന് ഉച്ചയോടെ ബോധക്കേടുണ്ടാകും. ഏഴ് മുതല്‍ 11 സീറ്റ് വരെ ഉറപ്പായും എന്‍ഡിഎ നേടും.

ഉറപ്പാണ് എല്‍ഡിഎഫ് എന്ന പ്രചാരണത്തിന് കോടികളാണ് ചെലവഴിച്ചത്. ആദ്യമൊക്കെ എതിര്‍കക്ഷികളും പൊതുജനങ്ങളും പകച്ചുനിന്നിട്ടുണ്ട്. മറുമരുന്നുമായി എന്‍ഡിഎയും യുഡിഎഫും വന്നതോടെ പ്രചാരണരംഗം മാറി. കേള്‍ക്കുന്ന ഉറപ്പ് വെറുപ്പാണ് ഉണ്ടാക്കിയത്. ഭരണമാറ്റം എന്ന പ്രതീക്ഷ ജനിപ്പിച്ചില്ലെങ്കിലും കാര്യമത്ര പന്തിയല്ലെന്ന തോന്നലാണ് വോട്ടര്‍മാരില്‍ ഉണ്ടാക്കിയത്.

തുടര്‍ഭരണം ഉറപ്പാക്കാന്‍ പറഞ്ഞ ന്യായങ്ങളുടെ നിജസ്ഥിതി മെല്ലെ മെല്ലെ സാമാന്യ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. മഹാമാരിക്കാലത്ത് ഭക്ഷണം ഉറപ്പാക്കാന്‍  നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്ത ഒട്ടേറെ നടപടികളില്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് ഭക്ഷണത്തിന്റെ ഉറപ്പ്. 80 കോടി ജനങ്ങള്‍ക്ക് പട്ടിണിയില്ലാതെ കഴിയാന്‍ സംവിധാനമുണ്ടാക്കി. അതില്‍ മൂന്നേകാല്‍കോടി മലയാളികളും പെടുമെന്നുമാത്രം. അതിന്റെ പേരില്‍ കേരളത്തില്‍ ഉയര്‍ന്ന തള്ള് പൊളിഞ്ഞ് പാളീസായി. പച്ചനുണ പറയുന്നതിനും അത് സമര്‍ത്ഥമായി പ്രചരിപ്പിക്കാനും ഇടതുപക്ഷത്തിനുള്ള മിടുക്ക് ഒന്നുവേറെ തന്നെയാണല്ലോ.

കേരളത്തിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് കോവിഡ് കാലത്ത് നാട്ടില്‍ പോകാന്‍ തീവണ്ടി തയ്യാറാക്കിയത് പിണറായി വിജയനെന്ന് പറയിപ്പിച്ചവരല്ലെ ഇവര്‍. ഓര്‍മ്മയില്ലേ ധര്‍മ്മടം മണ്ഡലത്തിലെ ചെമ്പിലോട്ടെ കാര്യം. ആ പഞ്ചായത്തില്‍ നിന്നും തിരിച്ചുപോകുന്ന തൊഴിലാളികള്‍ക്കായി ഒരു യാത്രയയപ്പ് സമ്മേളനം. പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍. പഞ്ചായത്ത് ഭരണ സമിതിക്കാര്‍ മാത്രമല്ല, സിപിഎം നേതാക്കളും പങ്കെടുത്തു. പ്രസിഡന്റ് തുടക്കത്തിലെ പറഞ്ഞു. ''നിങ്ങള്‍ക്ക് ഭക്ഷണം ഒരുക്കിത്തന്നത് പിണറായി സര്‍ക്കാര്‍. തീവണ്ടി ഒരുക്കിത്തന്നത് കമ്യൂണിസ്റ്റ് സര്‍ക്കാര്‍. നാട്ടിലെത്തി വോട്ട് (ലോക്‌സഭാ തെരഞ്ഞെടുപ്പ്) ചെയ്യുമ്പോള്‍ നമ്മുടെ ചിഹ്നം മറക്കണ്ട''. പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തംകൊളുത്തിപ്പട. ബംഗാളില്‍ കമ്യൂണിസ്റ്റ് ഭരണഭയം മൂലം ഓടിയെത്തിയവരോടായിരുന്നു ഈ ഓത്ത്. കേരളത്തില്‍ നിന്ന് ബംഗാളിലേക്ക് തിരിച്ചുപോയവരാരും സിപിഎമ്മിന് വോട്ടുചോദിക്കാന്‍ ഇറങ്ങുന്നില്ലെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്.

മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. ചെയ്ത വോട്ടുകളെല്ലാം ഉടമസ്ഥരെ കാത്ത് രാവും പകലും തടവറയിലാണ്. പെട്ടി തുറക്കുമ്പോഴറിയാം കാര്യങ്ങള്‍ കരുതിയപോലെയല്ലെന്ന്. തുടര്‍ഭരണമോ, ഭരണമാറ്റമോ? അത് തീരുമാനിക്കാനുള്ള അവസരം ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കാണ് ഉണ്ടാകാന്‍ പോകുന്നത്. നരേന്ദ്രമോദി നയിക്കുന്ന ഭരണം കേന്ദ്രത്തിലെന്നപോലെ എന്‍ഡിഎ നിയന്ത്രിക്കുന്ന ഭരണം കേരളത്തിലും എന്ന് ജനങ്ങള്‍ വോട്ടിടും മുന്‍പ് തീരുമാനിച്ചതാണ്. ഇരുമുന്നണിക്കും ഭൂരിപക്ഷം ലഭിക്കാന്‍ പോകുന്നില്ലെന്ന് തീര്‍ച്ച. ബോധ്യമാകുന്ന പ്രകടനപത്രികയും പ്രഗത്ഭരായ സ്ഥാനാര്‍ത്ഥികളും എന്‍ഡിഎയ്ക്ക് ഉണ്ട്. പരിചയസമ്പന്നരുണ്ടോ എന്ന സംശയം ചിലര്‍ക്കുണ്ട്. ചോദിക്കുന്ന പലരും ചോരയില്‍ പോലും ഓടാതിരുന്നപ്പോള്‍ വയലിലും വരമ്പത്തും കാമ്പസ്സുകളിലും ഓടിക്കളിച്ചവരാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍.

നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന വാശിയോടെ നിന്നു മുഖ്യമന്ത്രി. നേമം ജയിക്കേണ്ടത് ചരിത്രപരമായ ആവശ്യമെന്ന് പറഞ്ഞ രാഹുലിനും മെയ് 2 ന് ഉച്ചയോടെ ബോധക്കേടുണ്ടാകും. ഏഴ് മുതല്‍ 11 സീറ്റ് വരെ ഉറപ്പായും എന്‍ഡിഎ നേടും. 40 ഓളം മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരവുമുണ്ട്. എന്തും സംഭവിക്കാം. ഇത് 2021 ആണ്. മൂന്നുവര്‍ഷം കഴിഞ്ഞ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും എന്‍ഡിഎ അംഗങ്ങള്‍ കയറിവരും. ഈ നേട്ടം ലോട്ടറിയടിച്ചതൊന്നുമല്ല. ക്രമാനുഗതമായ നേട്ടമാണിത്. 12 വര്‍ഷം മുമ്പ് ഏറ്റവും കൂടുതല്‍ കെട്ടിവച്ച കാശ് ഖജനാവിലേക്ക് നല്‍കിയ ബിജെപി ഇപ്പോള്‍ അങ്ങിനെയല്ല.

എന്‍ഡിഎയുടെ നേട്ടം ഇരുമുന്നണികള്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ അങ്കലാപ്പുമുണ്ട്. അത് തന്നെയാണ് തെരഞ്ഞെടുപ്പിനുശേഷമുള്ള പ്രതികരണങ്ങള്‍, അതിനിഷ്ഠൂരമായ അതിക്രമങ്ങള്‍.

കൂത്തുപറമ്പ് മണ്ഡലത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടെങ്കില്‍ കാസര്‍കോഡ് ബിജെപി നേതാവിനെ വെട്ടി. കഴക്കൂട്ടത്തും കാട്ടാക്കടയിലും വീടുകയറി അക്രമം പോലും നടന്നു. തിരുവനന്തപുരത്ത് എസ്ഡിപിഐ വോട്ട് യുഡിഎഫിന് നല്‍കിയെന്ന് പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. നേമത്ത് സിപിഎമ്മിന് വോട്ടുനല്‍കിയെന്ന പ്രസ്താവന വന്നു.  

രണ്ടുമുന്നണികളും തരംപോലെ വര്‍ഗീയ ഭീകരസംഘടനകളെ വിനിയോഗിക്കുന്നു. പകല്‍ കമ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പ്രവര്‍ത്തനം. രാത്രി എസ്ഡിപിഐയുടെ ഭീകര ക്യാമ്പില്‍. അക്കൂട്ടത്തില്‍പ്പെട്ടവരല്ലേ കൂത്തുപറമ്പിലെ കൊലപാതകത്തിന് പിന്നില്‍. പ്രതികളെ പിടികൂടാത്തതും അതുകൊണ്ടല്ലെന്ന് പറയാന്‍ കഴിയുമോ?

 

 

 

 

comment

LATEST NEWS


പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.