×
login
കെ റെയിലും കര്‍ഷകന്റെ കണ്ണീരും

പാടശേഖരങ്ങളിലെ വെള്ളം തടസമില്ലാതെ സുഗമമായി ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇത്തരം വലിയ പ്രതിസന്ധിയില്‍ കര്‍ഷകര്‍ നട്ടംതിരിയുമ്പോഴാണ് പാടശേഖരങ്ങളെ കീറിമുറിച്ചും മണ്ണിട്ടുയര്‍ത്തിയും കെ റെയില്‍ വരുന്നത്. കെ റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ വെള്ളത്തിന്റെ ഒഴുക്ക് പൂര്‍ണമായും തടസ്സപ്പെടുകയും നെല്‍പ്പാടങ്ങള്‍ തരിശായി മാറുകയും ചെയ്യുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സില്‍വര്‍ലൈന്‍ പാതയേറെയും കടന്നുപോകുന്നത് നെല്‍കൃഷി നടക്കുന്ന പാടങ്ങളിലൂടെയാണ്.

താനും ദിവസം മാത്രം നീണ്ട,  വേനല്‍ മഴയില്‍, പൊലിഞ്ഞത് നൂറുകണക്കിന് കര്‍ഷകരുടെ സ്വപ്‌നങ്ങളാണ്. കൊയ്യാറായ ആയിരക്കണക്കിന് ഏക്കര്‍ പാടശേഖരത്തിലെ നെല്‍കൃഷിയാണ് വെള്ളം കയറി നശിച്ചത്. ഇത് ഒരു വേനല്‍ മഴയിലെ മാത്രം ദുരന്തം. മഴക്കാലമായാലോ.. അപ്പോഴും കര്‍ഷകന്റെ ജീവിതവും ജീവനോപാധിയുമാണ് അടയുന്നത്. ഒരു മഴ പോലും വെള്ളപ്പൊക്കമുണ്ടാക്കുന്ന, കൃഷി നശിപ്പിക്കുന്ന കേരളത്തില്‍, സംസ്ഥാനത്തെ നെടുകെപ്പിളര്‍ക്കുന്ന, നീരൊഴുക്ക് മുടക്കുന്ന കെ. റെയില്‍ വന്നാല്‍ എന്താകും സ്ഥിതി. കേരളത്തിലെ ചിന്ത ഇപ്പോള്‍ ഇതാണ്.

അത്രയേറെ മനോവ്യഥ സൃഷ്ടിക്കുന്ന അവസ്ഥയാണ് കേരളത്തില്‍ ഒരു വേനല്‍ മഴ പോലും ഉണ്ടാക്കുന്നത്. ബാങ്കുകളില്‍ നിന്നും മറ്റും വായ്പയെടുത്ത് കൃഷിയിറക്കിയവരെല്ലാം കടുത്ത ധര്‍മ്മസങ്കടത്തിലാണ്. കൃഷി നശിച്ചതോടെ ലക്ഷങ്ങള്‍ മുടക്കിയവര്‍ കടക്കെണിയിലായി. ഇന്നിവര്‍ ആത്മഹത്യയുടെ വക്കിലാണ്.  

കഴിഞ്ഞ ദിവസം തിരുവല്ല നിരണത്ത് കൃഷിനശിച്ച് കടക്കെണിയിലായ കര്‍ഷകന്‍ കൃഷിയിടത്തില്‍ത്തന്നെ ആത്മഹത്യ ചെയ്ത സംഭവവുമുണ്ടായി. ഇതിനിടയില്‍ സില്‍വര്‍ലൈന്‍ കൂടി വന്നാല്‍ നെല്‍ക്കൃഷി പൂര്‍ണമായും തുടച്ചു നീക്കപ്പെടുമെന്നാണ് കര്‍ഷകരുടെ ആശങ്ക.  

പാടശേഖരങ്ങളിലെ വെള്ളം തടസമില്ലാതെ സുഗമമായി ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇത്തരം വലിയ പ്രതിസന്ധിയില്‍ കര്‍ഷകര്‍ നട്ടംതിരിയുമ്പോഴാണ് പാടശേഖരങ്ങളെ കീറിമുറിച്ചും മണ്ണിട്ടുയര്‍ത്തിയും കെ റെയില്‍ വരുന്നത്. കെ റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ വെള്ളത്തിന്റെ ഒഴുക്ക് പൂര്‍ണമായും തടസ്സപ്പെടുകയും നെല്‍പ്പാടങ്ങള്‍ തരിശായി മാറുകയും ചെയ്യുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ സില്‍വര്‍ലൈന്‍ പാതയേറെയും കടന്നുപോകുന്നത് നെല്‍കൃഷി നടക്കുന്ന പാടങ്ങളിലൂടെയാണ്. പാടങ്ങളില്‍ ഭൂമി അധികം നഷ്ടമാക്കാതെ ബീമുകള്‍ സ്ഥാപിച്ച് ഫ്‌ളൈ ഓവറായാണ് പാത നിര്‍മിക്കുകയെന്ന് കെ റെയില്‍ അധികൃതര്‍ പറയുമ്പോഴും ഏറ്റെടുക്കുന്ന ഭൂമി നികത്തുന്നതോടെ ബാക്കിവരുന്ന സ്ഥലം കൃഷിയോഗ്യമല്ലാതാകും. കെ റെയില്‍ പദ്ധതി നടപ്പായാല്‍ ഏറ്റവും കൂടുതല്‍ നഷ്ടം കണക്കാക്കുന്ന കോട്ടയം ജില്ലയിലെ ചങ്ങനാശേരി മാടപ്പള്ളിയിലാണ് ഏറ്റവുമധികം കൃഷിനാശം സംഭവിച്ചത്.  685.01 ഹെക്ടറിലായി 10.30 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കെ റെയിലിനുവേണ്ടി കല്ലിട്ട പല പാടശേഖരങ്ങളിലും  വേനല്‍മഴയില്‍ വെള്ളം നിറഞ്ഞു. നെല്ല് വീണു. ഇത് ഒരു സൂചനയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.  


കോട്ടയത്തെ തിരുവാര്‍പ്പില്‍  കൊയ്തിട്ട നെല്ല് കളത്തില്‍നിന്നും കയറ്റാന്‍ കഴിയാത്തത് ഇരട്ടി ദുരിതമാണ്. അപ്പര്‍ കുട്ടനാടിന്റെ ഭാഗമായ പാടശേഖങ്ങളിലെ  നെല്‍ക്കൃഷി ഏതാണ്ട് പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി.  കേരളത്തില്‍ നെല്‍കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം പോലും കൃത്യമായി ലഭിക്കുന്നില്ല.  

കേന്ദ്ര ദുരന്തനിവാരണ ഫണ്ടില്‍ നിന്നും എസ്ഡിആര്‍എഫ് ഫണ്ടിലേക്ക് തുക അനുവദിക്കുകയും അത് ജില്ലാ കളക്ടര്‍മാരുടെ അക്കൗണ്ട് വഴി കര്‍ഷകര്‍ക്ക് ലഭിക്കുകയുമാണ് പതിവ്. കഴിഞ്ഞ പുഞ്ചകൃഷിക്കാലത്ത് അപ്പര്‍കുട്ടനാട്ടില്‍ വ്യാപകമായ മടവീഴ്ചയുണ്ടാവുകയും വെള്ളപ്പൊക്കം മൂലം നെല്ലു കൊയ്യാന്‍ സാധിക്കാതെ നശിച്ചു പോകുകയും ചെയ്തിരുന്നു. ഇതിന് ഇന്‍ഷൂറന്‍സ് തുകയും കൂടാതെ ഹെക്ടര്‍ ഒന്നിന് 12,500 രൂപ നിരക്കില്‍ എസ്ഡിആര്‍എഫ് ഫണ്ടില്‍ നിന്നുള്ള തുകയും ലഭിക്കേണ്ടതാണ്. ഇതിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ജില്ലാ കളക്ടര്‍മാരുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ടെങ്കിലും കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യുന്നില്ലെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.  

അതേ സമയം ധനവകുപ്പ് പണം അനുവദിക്കുന്ന മുറയ്ക്ക് സഹായങ്ങള്‍ ലഭ്യമാക്കുമെന്നാണ് കൃഷിവകുപ്പ് അധികൃതര്‍ പറയുന്നത്. കൃഷി നാശത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ധനകാര്യവകുപ്പുമായി കൂടിയാലോചിച്ച് സഞ്ചിത നിധി രൂപീകരിക്കുമെന്ന പ്രഖ്യാപനം അടുത്തിടെ കൃഷിമന്ത്രി നടത്തിയിരുന്നു. കൃഷിനാശത്തിനു പുറമെ കൃഷിഭൂമി പൂര്‍ണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടിട്ടുണ്ട്.  

നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്തുന്നതിനും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും നഷ്ടപരിഹാരം അനുവദിക്കുന്നതിനുമുള്ള നടപടികള്‍ കൃഷിവകുപ്പ് ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും വകുപ്പ് അവകാശപ്പെടുന്നു. എന്നാല്‍ പ്രഖ്യാപനങ്ങള്‍ അല്ലാതെ കര്‍ഷകരെ സഹായിക്കാന്‍ ക്രിയാത്മകമായ പദ്ധതികളോ സഹായങ്ങളോ കൃഷിവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ ആരോപണം.  

കൃഷിനാശത്തിനു പോലും കൃത്യമായ നഷ്ടപരിഹാരം നല്കാന്‍ സാധിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ കെ. റെയിലിനു വേണ്ടി ഏറ്റെടുക്കുന്ന സ്ഥലങ്ങള്‍ക്ക് എങ്ങനെ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന്  നാട്ടുകാരും ചോദിക്കുന്നു.

  comment

  LATEST NEWS


  പോപ്പുലര്‍ ഫ്രണ്ട് ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായയെന്ന് സാവിയോ റൊഡ്രിഗ്സ്


  ദസറാ റാലിയ്ക്ക് മുന്‍പ് ഏക്നാഥ് ഷിന്‍ഡെയെ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ വധിക്കുമെന്ന് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു


  ആടിനെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടികൂടി ആടിനെ പുറത്തെടുത്ത് അഗ്നിശമന സേനാസംഘം (വീഡിയോ)


  കുഴിമന്തിയ്ക്കെതിരെ ശബ്ദിച്ചതോടെ ശ്രീരാമന്‍ ഫാസിസ്റ്റ്; ഇയാളുടെ പേരിലുള്ള അമ്പലം പണിയാന്‍ പള്ളി പൊളിച്ചുവെന്നും ന്യായീകരണത്തൊഴിലാളി പ്രേംകുമാര്‍


  ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച് ബോളിവുഡ് നടി; കോണ്‍ഗ്രസ് അധ്യക്ഷനായി മത്സരിക്കുന്ന ശശി തരൂരിനെ ഇഷ്ടമായെന്ന് നടി മീരാ ചോപ്ര


  ബാരാമുള്ളയില്‍ ഭീകരരെത്തിയത് അഗ്നിവീര്‍ റാലി ലക്ഷ്യമിട്ട്; സൈന്യം വധിച്ച രണ്ട് ജെയ്‌ഷെ ഭീകരരെക്കുറിച്ച് അന്വേഷണം തുടരുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.