×
login
സ്റ്റേജില്‍ കയറിയിട്ടുണ്ട്, സമ്മാനം വാങ്ങിയിട്ടുമുണ്ട്

അറിവില്ലായ്മ കൊണ്ട് ഇരുട്ടില്‍ ജീവിച്ചവരില്‍ നിന്ന് സാംസ്‌കാരികമായി ഉയിര്‍ത്തെഴുന്നേറ്റവരുടേയും അനാചാരങ്ങളില്‍ നിന്ന് കാലക്രമേണ മോചനം നേടിയവരുടെയും തലമുറയാകണ്ടേ നമുക്ക്? വിദ്യാഭ്യാസം നേടുംതോറും അറിവുകള്‍ ആര്‍ജ്ജിക്കും തോറും പ്രവൃത്തികൊണ്ടും ചിന്ത കൊണ്ടും ചുറ്റും വിഷം പടര്‍ത്തുന്നവരായി മാറുന്നത് ഇത്തരം പൗരോഹിത്യ മതസിദ്ധാന്തങ്ങള്‍ വിഴുങ്ങുന്നത് കൊണ്ടാണ്. ഇത്തരം മനുഷ്യരെ ബഹിഷ്‌കരിച്ചു കൊണ്ട് ജീവിക്കാന്‍ എന്നാണോ കഴിയുക അന്നുമുതല്‍ ജീവിതവും മാറിത്തുടങ്ങും.

ആര്‍. ഷഹിന

(എഴുത്തുകാരിയും അഭിഭാഷകയും നാടകപ്രവര്‍ത്തകയുമാണ് ലേഖിക)

മതവിഷയം എഴുതി വിഷം കൂട്ടേണ്ട എന്ന് തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ പഠന മികവിന് പുരസ്‌കാരത്തിന് അര്‍ഹയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിക്കുന്ന വീഡിയോ കണ്ടപ്പോള്‍ പറയാതെയും വയ്യ. കാരണം ആ പെണ്‍കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന നേട്ടത്തെ അത്ര വൃത്തികെട്ട ഭാഷയിലാണ് അവര്‍ അപമാനിച്ചത്. അതും പെണ്ണ് എന്ന ഒറ്റക്കാരണത്താല്‍!

ഞാനും ഖുര്‍ആന്‍ ഓതാന്‍ പഠിച്ചതും ഇസ്ലാമിന്റെ ഒരു തലം അറിഞ്ഞതും സുന്നി മദ്രസയില്‍ പോയിത്തന്നെയാണ്. അന്നും മത്സരങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്റ്റേജില്‍ കയറി സമ്മാനം വാങ്ങിയിട്ടുമുണ്ട്. (വലിയ ഉസ്താദുമാര്‍ പരിപാടിക്ക് വരാത്തത് കൊണ്ടാകും)

എന്തായാലും മദ്രസാപഠനം കൊണ്ട് ഞാന്‍ മതം പഠിച്ചില്ല. പകരം സമൂഹത്തിലെ സദാചാര ബോധത്തെ നിലനിര്‍ത്തുന്ന ചടങ്ങുകള്‍ പഠിച്ചു. തലയില്‍ തട്ടമിട്ടാല്‍ കിട്ടുന്ന മതപരമായ സംരക്ഷണത്തെ കുറിച്ച് (Protection) പറഞ്ഞുകേട്ടാണ് വളര്‍ന്നതുതന്നെ. അതൊരു കെണിയാണെന്ന് മനസ്സിലായത് എന്റെ ബോധത്തെ ബോധ്യപ്പെടുത്തുന്ന വായനയിലൂടെത്തന്നെ.

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം മതമാണോ? പൂര്‍ണ്ണമായും ആകണമെന്നില്ല. കാരണം പുരുഷാധിപത്യത്തില്‍ ഊന്നിയുള്ള മതപഠനങ്ങളാണ് സ്ത്രീയായതിന്റെ പേരില്‍ മാത്രം അവളെ അപമാനിക്കാന്‍ കഴിയുന്ന സാമൂഹികാവസ്ഥ സൃഷ്ടിച്ചത്. ആരാലും ചോദ്യം ചെയ്യപ്പെടില്ല എന്ന ധാര്‍ഷ്ട്യമാണ് ഇതിനെല്ലാം വളമാകുന്നത്.


ഇവിടെ മുസ്ലിം സ്ത്രീകള്‍ക്ക് അനുകൂലമായ മത നിയമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ആണ് ചെയ്യുന്നത്. ഒരാള്‍ക്ക് പൂര്‍ണ്ണ ബോധത്തോടെ മതത്തെ അറിയാന്‍ സഹായകമാകുന്ന മതവിദ്യാഭ്യാസം കൊണ്ടുമാത്രമേ തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ഉള്ളിലേക്ക് കടത്തിവിടുന്ന വിഷത്തില്‍ നിന്ന് രക്ഷയുള്ളൂ. അപ്രകാരമേ ഇസ്ലാമില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ.

മുസ്ലിം സ്ത്രീകളെ ചില മേഖലകളില്‍ കടന്നുചെല്ലാന്‍ അനുവദിക്കാത്ത യാഥാസ്ഥിതികതയ്ക്കും വ്യവസ്ഥകള്‍ക്കുമെതിരെ തുടര്‍ന്നും സ്ത്രീകളില്‍ നിന്ന് പ്രതികരണം ഉണ്ടാകും. വിദ്യാഭ്യാസം കൊണ്ട് അവകാശങ്ങളെപ്പറ്റി അവബോധം ഉള്ളവരാകുമ്പോള്‍ ഇസ്ലാമികവും മതേതരവുമായ മാറ്റങ്ങള്‍ക്കുവേണ്ടി മുന്നിട്ടിറങ്ങേണ്ടി വരും. അതുകണ്ട് വിറളി പിടിക്കുന്നവരോട് സഹതാപം മാത്രം. മാന്യതയുടെ പുറമ്പൂച്ചില്‍ അടച്ചിട്ട് ഭക്ഷണവും വസ്ത്രവും കൊടുക്കാന്‍ സ്ത്രീകള്‍ അടിമകളല്ല.!

അറിവില്ലായ്മ കൊണ്ട് ഇരുട്ടില്‍ ജീവിച്ചവരില്‍ നിന്ന് സാംസ്‌കാരികമായി ഉയിര്‍ത്തെഴുന്നേറ്റവരുടേയും അനാചാരങ്ങളില്‍ നിന്ന് കാലക്രമേണ മോചനം നേടിയവരുടെയും തലമുറയാകണ്ടേ നമുക്ക്? വിദ്യാഭ്യാസം നേടുംതോറും അറിവുകള്‍ ആര്‍ജ്ജിക്കും തോറും പ്രവൃത്തികൊണ്ടും ചിന്ത കൊണ്ടും ചുറ്റും വിഷം പടര്‍ത്തുന്നവരായി മാറുന്നത് ഇത്തരം പൗരോഹിത്യ മതസിദ്ധാന്തങ്ങള്‍ വിഴുങ്ങുന്നത് കൊണ്ടാണ്. ഇത്തരം മനുഷ്യരെ ബഹിഷ്‌കരിച്ചു കൊണ്ട് ജീവിക്കാന്‍ എന്നാണോ കഴിയുക അന്നുമുതല്‍ ജീവിതവും മാറിത്തുടങ്ങും.

മതം ആത്മജ്ഞാനത്തിലേക്കുള്ള വഴിയാണ്. രാഷ്ട്രത്തിന്റെ ഗതിവിഗതികളിലേക്ക് കടന്നുചെല്ലാന്‍ കഴിയുംവിധം മതത്തിന്റെ ശക്തി വര്‍ധിച്ചുവെന്നത്, മതാനുയായികളേക്കാള്‍ മതാനുഭാവികള്‍ എണ്ണത്തില്‍ കൂടിയതിന്റെ പരിണിത ഫലമാണ്. ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍ ഭാവിയുടെ പരുക്കന്‍ ഭാവം കൃത്യമായി അറിയാനാവും.

കിണറ്റിനുള്ളില്‍ കിടന്ന് അതിന്റെ വാ വട്ടത്തിലൂടെ ലോകത്തെ കാണുന്ന/കാണിക്കുന്ന, ഉസ്താദുമാരിലൂടെ മതത്തെ അറിഞ്ഞിരിക്കുന്ന മനുഷ്യര്‍ കൂടുതലുള്ള ഒരു കൂട്ടത്തില്‍ നിന്ന് ഇറങ്ങി നടക്കാന്‍ കഴിഞ്ഞുവെന്നതാണ് എന്റെ 'മതം'. ഇനിയും നേരം വെളുത്തിട്ടില്ലാത്ത ഉസ്താദുമാരെ പിന്‍പറ്റി മതവിഷയത്തില്‍ സംരക്ഷണ തെറി പറയുന്ന വലിയ ഒരു കൂട്ടത്തെ ചോദ്യം ചെയ്യുന്ന പെണ്ണുങ്ങളുണ്ടായിട്ടുണ്ട്. ബോധമുള്ള പുരുഷന്മാരും. മാറ്റം വരും! വരാതെ എവിടെപ്പോകാന്‍.

മുസ്ലിം സ്ത്രീകളുടെ ന്യായമായ അസ്തിത്വം അംഗീകരിക്കപ്പെടണമെന്നാഗ്രഹിക്കുന്ന മുസ്ലീം സഹോദരന്മാര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കില്ല എന്നാണ് പ്രതീക്ഷ. ഇതെഴുതുന്നത് സൗദി അറേബ്യയില്‍ നിന്നാണ്. അതു തന്നെയാണ് കാലത്തിന്റെ മാറ്റവും.

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.