×
login
ഒരു വ്യാജകഥകൂടി പൊളിയുമ്പോള്‍

ഒരു വ്യാജ വാര്‍ത്ത ഉണ്ടാക്കുക, അത് വഴിവിട്ട് പ്രചരിപ്പിക്കുക, അതില്‍ കുറെ പൊടിപ്പും തൊങ്ങലും വെച്ചുപിടിപ്പിക്കുക ...... എന്നിട്ട് നരേന്ദ്രമോദി സര്‍ക്കാരിനെയും ബിജെപിയെയും അധിക്ഷേപിക്കുക. സൂചിപ്പിച്ചത് 'പെഗാസസ്' വിവാദത്തെക്കുറിച്ചാണ്. ഇന്ത്യയിലെ കുറെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തി എന്ന ആക്ഷേപം. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമം പറഞ്ഞത്, തങ്ങളുടെ പക്കല്‍ തെളിവില്ല എന്നാണ്. തെളിവില്ലെന്ന് വിളിച്ചുകൂവിക്കൊണ്ട് കുറെ പേരുകള്‍ ഓരോ ദിവസം പുറത്തുവിടുക; എന്ത് മാധ്യമ സംസ്‌കാരമാണിത്?

ഒരു വ്യാജ വാര്‍ത്ത ഉണ്ടാക്കുക, അത് വഴിവിട്ട് പ്രചരിപ്പിക്കുക,  അതില്‍ കുറെ പൊടിപ്പും തൊങ്ങലും വെച്ചുപിടിപ്പിക്കുക.. എന്നിട്ട് നരേന്ദ്രമോദി സര്‍ക്കാരിനെയും ബിജെപിയെയും അധിക്ഷേപിക്കുക. സൂചിപ്പിച്ചത് 'പെഗാസസ്' വിവാദത്തെക്കുറിച്ചാണ്. ഇന്ത്യയിലെ കുറെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തി എന്ന ആക്ഷേപം.  ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ മാധ്യമം പറഞ്ഞത്, തങ്ങളുടെ പക്കല്‍ തെളിവില്ല എന്നാണ്.  തെളിവില്ലെന്ന് വിളിച്ചുകൂവിക്കൊണ്ട്  കുറെ പേരുകള്‍ ഓരോ ദിവസം പുറത്തുവിടുക; എന്ത്  മാധ്യമ സംസ്‌കാരമാണിത്?  ഇതൊക്കെ  ഇപ്പോള്‍ തുടങ്ങിയ  പദ്ധതിയല്ല, ഇടയ്ക്കിടെ ഇത്തരം പരിപാടികള്‍ ഇന്ത്യയില്‍ നടക്കാറുണ്ട്. അതില്‍ ചിലതിലേക്ക് പിന്നീട് വരാം. ഇപ്പോഴത്തെ പ്രശ്‌നം വെറും രാഷ്ട്രീയമാണ്;  വ്യാജ പ്രചാരണമാണ്; മോദി സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ വേറൊന്നുമില്ലാത്തതു കൊണ്ട്  ഒരു പദ്ധതി തയ്യാറാക്കി;  പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അലങ്കോലപ്പെടുത്താനുള്ള പദ്ധതി. നരേന്ദ്ര മോദിയെയും ഇന്ത്യയെയും അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം. എന്നാല്‍  അതിന് ഇന്ത്യക്ക് പുറത്തുനിന്നും പിന്തുണകിട്ടുന്നു എന്നത്  ശ്രദ്ധിക്കേണ്ടതാണ്.

 

കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവെച്ചു

ശരിയാണ്, രാജ്യത്ത് ഫോണ്‍ ടാപ്പിംഗ് നടക്കുന്നുണ്ട്; ഔദ്യോഗികമായിത്തന്നെ. ഇന്റലിജന്‍സ് ഏജന്‍സികളാണ് അത് ചെയ്യുന്നത്. കേന്ദ്രത്തില്‍ മാത്രമല്ല സംസ്ഥാനങ്ങളിലും അത് നടക്കാറുണ്ട്. അത് രാഷ്ട്രീയ പ്രേരിതമല്ല. അതിനൊരു  ചട്ടവട്ടങ്ങളുണ്ട്. കേന്ദ്രത്തിലാണെങ്കില്‍ ബന്ധപ്പെട്ട ഏജന്‍സി കാര്യകാരണ സഹിതം കാബിനറ്റ് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. അക്കാര്യം 'വിദഗ്ദ്ധ സമിതി' പരിശോധിച്ച് അനുമതി നല്‍കുകയോ നിഷേധിക്കുകയോ ചെയ്യും. സമാനമായി സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്; അവിടെയും ആഭ്യന്തര സെക്രട്ടറി അടക്കമുള്ളവരുള്‍പ്പെട്ട വിദഗ്ധ സമിതിയാണ് അനുമതി നല്‍കേണ്ടത്. ഇന്നത്തെ കാലത്ത് ഭീകര പ്രവര്‍ത്തനം, കുറ്റാന്വേഷണം, ദേശ വിരുദ്ധ പ്രവര്‍ത്തനം തുടങ്ങി പലതും തടയാന്‍ അതൊക്കെ ആവശ്യമാണ്.  2013- ല്‍  വിവരാകാശ നിയമമനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി ഇന്നിപ്പോള്‍ പൊതുമണ്ഡലത്തില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്;  രാജ്യത്ത് പ്രതിമാസം  9,000 ഫോണുകളും   500 ഇ-മെയിലുകളും നിരീക്ഷിക്കുന്നുണ്ട് എന്നതാണത്. മന്‍മോഹന്‍ സിങ് ആയിരുന്നു അന്ന് പ്രധാനമന്ത്രി എന്നുകൂടി ഓര്‍മ്മിക്കുക.

യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെയാണ് അന്നത്തെ ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി തന്റെ ഓഫീസിലെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് പരാതിപറഞ്ഞത്. പി ചിദംബരത്തെയാണ് അന്ന് അദ്ദേഹം  ലക്ഷ്യമിട്ടത്.  വേറൊരു സംഭവം കൂടി ഓര്‍മ്മയില്‍വരുന്നു; 2 ജി തട്ടിപ്പ് സംബന്ധമായ വിവാദങ്ങള്‍ നടക്കുന്ന കാലത്താണ്. അന്ന് ചില ദല്ലാളന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ നടത്തിയ 'ഇടപെടലുകള്‍ ' പുറത്തുവന്നിരുന്നല്ലോ. നഗ്‌നമായ അഴിമതിയായിരുന്നു അതൊക്കെയും. ചിലരുടെ പേരുമായി ബന്ധപ്പെടുത്തിയുള്ള ടേപ്പുകള്‍ പോലും ഓര്‍ക്കുക. അന്ന് ഫോണ്‍ ടാപ്പിംഗ് അനിവാര്യമാണ് എന്ന് പറഞ്ഞ് അതിനെ  ന്യായീകരിച്ചത് മന്‍മോഹന്‍ സിങ് തന്നെയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നും സമൂഹ മാധ്യമങ്ങളിലുണ്ട്. അതായത് കോണ്‍ഗ്രസ് എന്നും ഇത്തരം നികൃഷ്ടമായ പദ്ധതികളുടെ  ഉസ്താദുമാരായിരുന്നു. അടിയന്തരാവസ്ഥയിലെ കഥകള്‍ പറയേണ്ടതില്ലല്ലോ.

ഇന്നിപ്പോള്‍ ഇസ്രായേലി സോഫ്ട്‌വെയര്‍ ഇന്ത്യ ഉപയോഗിക്കുന്നുണ്ടോ എന്നതാണ് കോണ്‍ഗ്രസുകാര്‍, പ്രതിപക്ഷം ഉന്നയിക്കുന്നത്; അതറിയാന്‍ മന്‍മോഹന്‍ സിങിനോട്  അല്ലെങ്കില്‍ പി ചിദംബരത്തോട് ചോദിച്ചാല്‍ മതിയല്ലോ; എന്ത് മാര്‍ഗമാണ് ഫോണ്‍ ചോര്‍ത്താന്‍ ഉപയോഗിച്ചത് എന്ന്  അവര്‍ക്കറിയാമല്ലോ; അവരാണല്ലോ അതൊക്കെ  ഇവിടെ നടപ്പിലാക്കിയത്.

 

ഇസ്രായേലി കമ്പനി നയം വ്യക്തമാക്കി  

'പെഗാസസ്' എന്ന സോഫ്റ്റ്വെയര്‍  ഉണ്ടാക്കുന്ന കമ്പനി, എന്‍എസ്ഒ,  അതിന്റെ  നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ പുറത്തുവന്ന കഥകള്‍ വ്യാജമാണ്; വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. അതുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. അതില്‍ പേര് പറയുന്ന ഒരാളുടെയും ഫോണുകള്‍ ഞങ്ങള്‍ നിരീക്ഷിച്ചിട്ടില്ല. തങ്ങളുടെ സെര്‍വറുകളില്‍ നിന്നാണ് ഡാറ്റ ചോര്‍ന്നത് എന്നുള്ള വാര്‍ത്തയും എന്‍എസ്ഒ നിഷേധിച്ചു. ' ഇത് എന്‍എസ്ഒ-യുടെ ലിസ്റ്റല്ല; ഒരിക്കലുമായിരുന്നുമില്ല. ഇത് വ്യാജമാണ്; അതൊരിക്കലും എന്‍എസ്ഒ-യുടെ കസ്റ്റമേഴ്സ്  ലിസ്റ്റിലില്ല'. യഥാര്‍ത്ഥത്തില്‍ ഇതോടെ ഈ പ്രതിപക്ഷ കള്ളപ്രചാരണം അസ്തമിച്ചു; അതിനിനി ജീവനില്ല.  കഴിഞ്ഞില്ല, വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമ നടപടികളെക്കുറിച്ച് ആലോചിക്കുകയാണ് എന്നും ഇസ്രായേലി സ്ഥാപനം  വ്യക്തമാക്കിക്കഴിഞ്ഞു.  ഇതൊക്കെ കമ്പനിയുടെ വെബ് സൈറ്റില്‍ ലഭ്യമാണ്. മിക്കവാറും 'വയറും' രാഹുല്‍ ഗാന്ധിയും സഖാക്കളുമൊക്കെ ഇസ്രായേലി കോടതിയുടെ  തിണ്ണ നിരങ്ങുന്നത് കാണാന്‍ നമുക്ക് ഭാഗ്യമുണ്ടായേക്കും. അത് തിരിച്ചറിഞ്ഞുകൊണ്ടാവണം അമേരിക്കന്‍ നിയമ സ്ഥാപനം മുഖേന അയച്ച ആ വക്കീല്‍ നോട്ടീസ്  'വയര്‍'  അപ്പാടെ  പ്രസിദ്ധീകരിച്ചത്. തങ്ങള്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പിന്നെന്തിന് അതിനവര്‍ തയ്യാറായി?

ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു  പ്രധാന കാര്യമുണ്ട്; ഇത്  ഇസ്രായേലി കമ്പനിയാണ്;  അവര്‍ ഇത്തരം കള്ളത്തരങ്ങള്‍ക്ക് കൂട്ടുനില്‍ക്കും എന്ന് കരുതിക്കൂടാ, പ്രത്യേകിച്ച് ഇവിടത്തെ പ്രതിപക്ഷ  കൂട്ടുകെട്ടിന് വിവരങ്ങള്‍ നല്കാന്‍.  പിന്നെ, ഇന്ത്യയില്‍ അവരുടെ സോഫ്ട്‌വെയര്‍ ഉപയോഗിക്കുന്നുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. അവര്‍ പറയുന്നത് ശ്രദ്ധിച്ചാല്‍, ഇന്ത്യ അവരുടെ 'ക്ലൈന്റ്' അല്ല. അതാണ് ഇതിലെ ഏറ്റവും പ്രധാന ഘടകം. അതായത് കോണ്‍ഗ്രസ് - കമ്മ്യൂണിസ്റ്റ്- ജിഹാദി അച്ചുതണ്ട് തട്ടിക്കൂട്ടിയതൊക്കെ വ്യാജമാണ്.

 

ഇത് ആസൂത്രിതം,ആഗോളതലത്തില്‍

ഇത്തരം കള്ളക്കഥകള്‍ അനവധി നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പലവട്ടം കമ്മ്യൂണിസ്റ്റ്- ജിഹാദി- കോണ്‍ഗ്രസ് സഖ്യം പടച്ചതാണ്;  എന്തൊക്കെ വ്യാജ ആരോപണങ്ങള്‍ കൊണ്ടുവന്നു. അത് മുഴുവന്‍ വിവരിക്കാന്‍ പോയാല്‍ ദീര്‍ഘമായ ലേഖന പരമ്പര തന്നെ വേണ്ടിവരും. ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനവേളയില്‍  ഡല്‍ഹിയില്‍ വര്‍ഗീയ കലാപം ആസൂത്രണം ചെയ്തത് ഇതേ കൂട്ടരല്ലേ; കര്‍ഷക സമരത്തിന്റെ മറവില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ മറക്കാറായില്ലല്ലോ.  ഏറ്റവുമൊടുവില്‍, അടുത്ത ദിവസങ്ങളില്‍,  റഫാല്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് ഫ്രഞ്ച് കോടതി അന്വേഷിക്കുന്നു എന്നും മറ്റും കൊട്ടിഘോഷിച്ചു; അവസാനം വസ്തുത പുറത്തുവന്നപ്പോള്‍ എന്തായിരുന്നു? യുപിഎ കാലഘട്ടത്തില്‍ നടത്തിയ സംശയാസ്പദമായ  ചില ഇടപാടുകളാണ് അന്വേഷിച്ചത്. അതറിഞ്ഞതോടെ പ്രതിപക്ഷവും നമ്മുടെ മാധ്യമങ്ങളും വാലുചുരുട്ടി ഓടിയില്ലേ ? പിന്നെ അക്കാര്യം ഏതെങ്കിലും ചാനല്‍ വര്‍ത്തയാക്കിയോ?  ഇന്ത്യയെ, മോദിയെ അപമാനിക്കലായിരുന്നു അവരുടെ പരമമായ ലക്ഷ്യം. അതിനായി എന്ത് കള്ളക്കഥയും മെനയുന്നു; ഇത്തരം കഥകള്‍ പുറത്തുപറയുമ്പോള്‍ വേണ്ടുന്ന മിനിമം ഗൃഹപാഠം എങ്കിലും രാഹുല്‍ഗാന്ധിയും കൂട്ടരും അവരുടെ മാധ്യമ ദല്ലാളന്മാരും ചെയ്യണ്ടേ; അതും കാണുന്നില്ല.

ഇവിടെ ഇത്തവണ ഈ കഥകള്‍ മെനഞ്ഞത് ചില അമേരിക്കന്‍-  ഇംഗ്ലണ്ട് പത്രങ്ങളുടെ സഹായത്തോടെയാണ്. ഒരു ഗ്ലോബല്‍ മാധ്യമ കൂട്ടായ്മ;  ഇന്ത്യ വിരുദ്ധ ശക്തികളുടെ കൂട്ടുകെട്ടുകൂടിയാണത്. ഈ രണ്ടു വിദേശ പത്രങ്ങള്‍ ഇന്ത്യയെക്കുറിച്ച്, മോദിയെക്കുറിച്ച് എത്രയെത്ര  കള്ളക്കഥകള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനായി അവര്‍ക്ക് ഡല്‍ഹിയില്‍ ലേഖകന്മാരുണ്ട്. ഗംഗ നദിയില്‍ മൃതദേഹം ഒഴുകിനടക്കുന്ന വ്യാജ വാര്‍ത്ത വന്നത് ഇവരിലൂടെയാണ്. കോണ്‍ഗ്രസിന്റെ 'ടൂള്‍ കിറ്റ് ' നടപ്പിലാക്കിയതില്‍ വലിയ പങ്ക് വഹിച്ചവരും ഇവരാണ്. അത്തരം കള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നു എന്നത് തന്നെ നമ്മുടെ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ സാക്ഷ്യപത്രമാണ്. ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആണ് വേറൊന്ന്; അവരുടെ ഓഫീസും മറ്റും മോദി സര്‍ക്കാര്‍ അടച്ചുപൂട്ടിച്ചതാണ്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍. ഈ വ്യാജ ഫോണ്‍ ലിസ്റ്റ് പരിശോധിച്ചത് അവരുടെ ഫോറന്‍സിക് ലാബില്‍ ആണത്രേ. കള്ളന്  കഞ്ഞിവെക്കുന്നവരുടെ വാക്കുകള്‍ക്ക് രാജ്യം എന്ത് വില നല്‍കേണ്ടിവരുന്നു..... .

ലോകസഭാ സമ്മേളനം തുടങ്ങുമ്പോള്‍ എന്തെങ്കിലും ഒരു വ്യാജ വാര്‍ത്ത ഉണ്ടാക്കി സഭകള്‍ സ്തംഭിപ്പിക്കുന്നത് സോണിയ കോണ്‍ഗ്രസിന്റെ ശീലമാണ്. അതിപ്പോഴും നടക്കുന്നു എന്നര്‍ത്ഥം. മഹാരാഷ്ട്രയില്‍ സഭാ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് പറഞ്ഞുകൊണ്ട് 12  ബിജെപി എംഎല്‍എ -മാരെ അവിടത്തെ കോണ്‍ഗ്രസ്- ശിവസേന- പവാര്‍  കൂട്ടുകെട്ട് സര്‍ക്കാര്‍ പുറത്താക്കിയത് ഒരു വര്‍ഷത്തേക്കാണ്. അതൊക്കെ കീഴ്‌വഴക്കമാക്കാന്‍ എന്തുകൊണ്ട് മോദി സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്ന് ചോദിക്കുന്നവരുണ്ടാവാം;  ജനാധിപത്യത്തില്‍ ഇതൊക്കെ സഹിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാവണം നമ്മുടെ പ്രധാനമന്ത്രിക്കുള്ളത്  എന്ന് കരുതാം.

  comment
  • Tags:

  LATEST NEWS


  സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിയുമായി ടൊവിനോ തോമസ്; ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


  നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


  കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


  മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.