×
login
മുസ്ലീം ലീഗ് എന്ന ബ്രിട്ടീഷ്‍ സന്തതി; ഇപ്പോഴും വിഭജന അജണ്ട

രാജ്യവിഭജനത്തെ കോണ്‍ഗ്രസ് ആദ്യം ജനങ്ങളുടെ മുമ്പില്‍ എതിര്‍ത്തു. നേതാക്കളെ പൊതുവെയും ഹിന്ദുക്കളെ പ്രത്യേകിച്ചും ഭയപ്പെടുത്താന്‍ ഒടുവില്‍ മുസ്ലീം ലീഗ് പ്രത്യക്ഷ നടപടി പ്രഖ്യാപിച്ചു. 1946 ആഗസ്റ്റ് 16ന് ആയിരുന്നു തുടക്കം. പാക്കിസ്ഥാന്‍ അനുവദിക്കുന്നേടം വരെ ഹിന്ദുക്കളെ കൊല്ലുക എന്നത്. അതിന്റെ തിര മലബാറിലും ആഞ്ഞടിച്ചു. പച്ച മലയാളത്തില്‍ പാക്കിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍ മലബാറിലെ തെരുവുകളിലും ഗ്രാമവീഥികളിലും മുഴങ്ങി. കൈലിമുണ്ടും അരയില്‍പട്ടയും എളിയില്‍ കത്തിയും കൈയില്‍ വാളുമായി മുസ്ലീങ്ങള്‍ എണ്ണത്തില്‍ കൂടുതലായ പ്രദേശങ്ങളില്‍ വെല്ലുവിളിച്ചു നടന്നു. പാക്കിസ്ഥാന്‍ വാദത്തെ എതിര്‍ത്ത മുന്‍ ഖിലാഫത്തു സെക്രട്ടറി മുഹമ്മദ് അബ്ദുറഹ്മാനെ മദ്രാസില്‍ ഒരു പൊതു സമ്മേളനത്തില്‍ വച്ച് മര്‍ദ്ദിച്ച് അവശനാക്കി

മുസ്ലീം ലീഗ് ഉണ്ടായത് ഒരു അവിശുദ്ധ കൂട്ടുകെട്ടില്‍ നിന്നാണ്. അവിശുദ്ധതയില്‍ നിന്ന് ശുദ്ധരാഷ്ട്രീയം ജനിക്കുകയില്ലല്ലോ. 1857ലെ വിപ്ലവത്തെത്തുടര്‍ന്ന് വര്‍ദ്ധിച്ചു വരുന്ന സ്വാതന്ത്ര്യബോധത്തെ ദുര്‍ബ്ബലപ്പെടുത്താന്‍ പല പദ്ധതികളും ബ്രിട്ടീഷുകാര്‍ തുടങ്ങി. അതിലൊന്നാണ് മുസ്ലീം ലീഗിന്റെ സ്ഥാപനം. ഭാരതത്തിലെ വൈസ്രോയിയായിത്തീര്‍ന്ന ആര്‍ച്ചിബാള്‍ഡ് അലിഗഡ് കോളജ് ഓണററി സെക്രട്ടറി നവാബ് മൊഹ്‌സീന്‍-ഉള്‍- മുല്‍ക്ക് ബഹാദൂറിന് 1906 ആഗസ്റ്റില്‍ അയച്ച ഒരു കത്തിലെ കാര്യങ്ങള്‍ ഇങ്ങനെയാണ്: 'മുസല്‍മാന്മാരുടെ ഒരു നിവേദക സംഘത്തെ സ്വീകരിക്കാന്‍ വൈസ്രോയി (മിന്റോപ്രഭു) തയ്യാറാണെന്നും, ആ അവസരത്തില്‍ നല്‍കാന്‍ ഔപചാരികമായ ഒരു നിവേദനം തയ്യാറാക്കണമെന്നും കര്‍ണല്‍ ഡണ്‍ലപ്പ് സ്മിത്ത് (വൈസ്രോയിയുടെ പ്രൈവറ്റ് സെക്രട്ടറി) എന്നെ അറിയിക്കുന്നു. ഇക്കാര്യത്തില്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പരിഗണന അര്‍ഹിക്കുന്നു.'

'ജനപ്രതിനിധികളല്ലെങ്കിലും പ്രമുഖരായ മുസല്‍മാന്മാര്‍ നിവേദക സംഘത്തില്‍ വേണം. എല്ലാ പ്രവിശ്യകളുടെയും പ്രാതിനിധ്യം ഉണ്ടാവണം. സാമ്രാജ്യത്തോടുള്ള വിധേയത്വം ഊന്നിപ്പറയണം. മതാടിസ്ഥാനത്തില്‍ പ്രതിനിധികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള ആവശ്യം നിവേദനത്തില്‍ ഉണ്ടായിരിക്കണം. എല്ലായിടത്തും വേണ്ടത്ര എണ്ണമില്ലാത്തതുകൊണ്ട് തെരഞ്ഞെടുപ്പ് ഗുണം ചെയ്യില്ല' തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചു. ''പക്ഷെ ഇക്കാര്യങ്ങളിലെല്ലാം ഞാന്‍ തിരശ്ശീലക്കു പിന്നില്‍ നില്‍ക്കാനാണാഗ്രഹിക്കുന്നത്. ഈ നീക്കം നിങ്ങളില്‍നിന്നു വരണം. മുസല്‍മാന്മാരുടെ കാര്യത്തില്‍ എനിക്കെത്ര ഉത്ക്കണ്ഠയുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ. ഞാന്‍ അത്യധികം സന്തോഷത്തോടെ എല്ലാ സഹായങ്ങളും ചെയ്തു തരാം. നിങ്ങള്‍ക്കു വേണ്ടി ആ എഴുത്ത് ഞാന്‍ തയ്യാറാക്കിത്തരാം.' (India Divided Dr Rajendra Prasad, 1946, page 112)

പിന്നീട് നിവേദക സംഘം ആഗാഖാന്റെ നേതൃത്വത്തില്‍ വൈസ്രോയിയെ കണ്ടതും നടത്തിയ നാടകങ്ങളും രാജേന്ദ്രപ്രസാദ് വിശദീകരിക്കുന്നു. നിവേദന നാടകത്തിനു ശേഷം വൈസ്രോയിയുടെ ഭാര്യ ലേഡി മിന്റോ നടക്കാന്‍ പോകുന്ന രാഷ്ട്രീയ നീക്കങ്ങളെപ്പറ്റി തന്റെ പ്രസിദ്ധീകരണത്തില്‍ വ്യംഗ്യമായി പറയുന്നതും ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നുണ്ട്. മൗലവി തുഫെല്‍ അഹമ്മദ് ഇതെല്ലാം വിശദമായി രേഖപ്പെടുത്തി. എല്ലാം മുന്‍കൂട്ടി ഏര്‍പ്പാടാക്കിയ മുറയ്ക്ക് പ്രസ്താവനകളും ലേഖനങ്ങളും തുടര്‍ച്ചയായി വന്നു. ലണ്ടനിലെ ടൈംസ് പത്രം വലിയ തോതില്‍ ചര്‍ച്ച സൃഷ്ടിച്ചു. ഒടുവില്‍ കരുതിവച്ചിരുന്ന ആയുധം ബ്രിട്ടീഷുകാര്‍ രൂപപ്പെടുത്തി പുറത്തെടുത്തു. അതാണ് മുസ്ലീം ലീഗ് എന്ന ബ്രിട്ടീഷ് സന്തതി.

ക്രമേണ ബ്രിട്ടീഷ് പിന്‍വാതില്‍ സഹായത്തോടെ ലീഗ് ശക്തി പ്രാപിച്ചു. സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളിലും ഇസ്ലാം മതത്തിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ മുസ്ലീം ലീഗിനെ ഉള്‍പ്പെടുത്തി. ലീഗ് ഓരോ ഘട്ടത്തിലും പുതിയ പുതിയ ആവശ്യങ്ങള്‍ മുമ്പോട്ടു വച്ചു. അതെല്ലാം അംഗീകരിച്ചു നല്‍കി. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളെ പ്രത്യേക മണ്ഡലങ്ങളാക്കി തിരിച്ചു. പിന്നീട് എണ്ണംകൊണ്ടു ഭൂരിപക്ഷമായ പ്രദേശങ്ങളെ സ്വതന്ത്ര പരമാധികാര സംസ്ഥാനങ്ങള്‍ ആക്കണമെന്ന ആവശ്യം ഉന്നയിച്ചു. ഒടുവില്‍ ഭൂരിപക്ഷ പ്രദേശങ്ങളെല്ലാം ചേര്‍ത്ത് സ്വതന്ത്രപരമാധികാര രാജ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു. ആദ്യം നിഷേധിക്കുകയും പിന്നീട് അംഗീകരിക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ് എപ്പോഴും കൈക്കൊണ്ടത്.  

രാജ്യവിഭജനത്തെ കോണ്‍ഗ്രസ് ആദ്യം ജനങ്ങളുടെ മുമ്പില്‍ എതിര്‍ത്തു. നേതാക്കളെ പൊതുവെയും ഹിന്ദുക്കളെ പ്രത്യേകിച്ചും ഭയപ്പെടുത്താന്‍ ഒടുവില്‍ മുസ്ലീം ലീഗ് പ്രത്യക്ഷ നടപടി പ്രഖ്യാപിച്ചു. 1946 ആഗസ്റ്റ് 16ന് ആയിരുന്നു തുടക്കം. പാക്കിസ്ഥാന്‍ അനുവദിക്കുന്നേടം വരെ ഹിന്ദുക്കളെ കൊല്ലുക എന്നത്. അതിന്റെ തിര മലബാറിലും ആഞ്ഞടിച്ചു. പച്ച മലയാളത്തില്‍ പാക്കിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍ മലബാറിലെ തെരുവുകളിലും ഗ്രാമവീഥികളിലും മുഴങ്ങി. കൈലിമുണ്ടും അരയില്‍പട്ടയും എളിയില്‍ കത്തിയും കൈയില്‍ വാളുമായി മുസ്ലീങ്ങള്‍ എണ്ണത്തില്‍ കൂടുതലായ പ്രദേശങ്ങളില്‍ വെല്ലുവിളിച്ചു നടന്നു. പാക്കിസ്ഥാന്‍ വാദത്തെ എതിര്‍ത്ത മുന്‍ ഖിലാഫത്തു സെക്രട്ടറി മുഹമ്മദ് അബ്ദുറഹ്മാനെ മദ്രാസില്‍ ഒരു പൊതു സമ്മേളനത്തില്‍ വച്ച് മര്‍ദ്ദിച്ച് അവശനാക്കി; അദ്ദേഹത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി. (മുഹമ്മദ് അബ്ദുറഹ്മാന്‍ - എന്‍.പി.ചേക്കുട്ടി, നാഷണല്‍ ബുക്ക് ട്രസ്റ്റ്, 2005, പുറം 145) ഒടുവില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍ ചേര്‍ത്ത് പാക്കിസ്ഥാന്‍ നേടി മുസ്ലീം ലീഗ്. ഭാരതത്തിന്റെ കിഴക്കും പടിഞ്ഞാറും രണ്ടു പാക്കിസ്ഥാനുകള്‍ ഉണ്ടായത് ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു.

1947 ല്‍ വിഭജനവാദം അവസാനിച്ചോ? അവസാനിപ്പിക്കരുത് എന്നതായിരുന്നു ലീഗിന്റെ തീരുമാനം. 1947 ഡിസംബര്‍ 14,15 തീയതികളില്‍ പാക്കിസ്ഥാനിലെ കറാച്ചിയില്‍ സംയുക്ത മുസ്ലീം ലീഗിന്റെ ഗവേണിംഗ് കൗണ്‍സില്‍ യോഗം നടന്നു. മുഹമ്മദാലി ജിന്നയാണ് അദ്ധ്യക്ഷത വഹിച്ചത്. ആകെ പങ്കെടുത്ത 300 പ്രതിനിധികളില്‍ 160 പേരും ഭാരതത്തില്‍ നിന്നുള്ളവരായിരുന്നു. അവിടെ വച്ച് മുസ്ലീം ലീഗ് രണ്ടു രാജ്യത്തും വെവ്വേറെ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഭാരതത്തിലെ പ്രതിനിധികള്‍ ചില പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തി. മുഴുവന്‍ ഭാരതത്തിലെ മുസ്ലീങ്ങളെയും 'ഹിന്ദു മേധാവിത്വത്തില്‍നിന്ന്' ഞങ്ങളെ രക്ഷപ്പെടുത്തുമെന്നായിരുന്നു താങ്കളുടെ വാഗ്ദാനം. എന്നാല്‍ ഇപ്പോള്‍ ഞങ്ങളെ അവിടെ കെട്ടിയിട്ടതിനു തുല്യമായി. ഞങ്ങള്‍ വഴിയാധാരമാക്കപ്പെട്ടിരിക്കുന്നു.  അത് ഒഴിവാക്കാനാവാത്ത കാര്യമെന്നായിരുന്നു ജിന്നയുടെ മറുപടി. (The Man who Divided India Rafiq Zakaria,  Popular Prakashan,  Mumbai, 4th Edition,  2004, page 163)

തിരിച്ചുവന്ന മുസ്ലീം ലീഗ് പ്രതിനിധികള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ഉണ്ടാക്കി. ഹിന്ദുക്കളുടെ കൂടെ ഒരു സമൂഹമായി കഴിയാന്‍ പറ്റില്ലെന്നു ശഠിച്ച് പാക്കിസ്ഥാനു വേണ്ടി വാദിക്കുകയും വോട്ടു ചെയ്യുകയും ചെയ്തവര്‍ ഇവിടെ തുടര്‍ന്നത് നാടു നന്നാക്കാനാണെന്നു കരുതാമോ? 1945ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും വ്യത്യസ്ത ആശയങ്ങള്‍ക്കാണ് വോട്ടു ചോദിച്ചത്. അഖണ്ഡ ഭാരതത്തിന് കോണ്‍ഗ്രസ്സ് വോട്ടു ചോദിച്ചപ്പോള്‍ പാക്കിസ്ഥാനു വേണ്ടിയാണ് മുസ്ലീം ലീഗ് വോട്ടു തേടിയത്. കേന്ദ്ര അസംബ്ലി തെരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകളുടെ 86.6 ശതമാനം വോട്ടും പാക്കിസ്ഥാനു വേണ്ടി നേടി. സംസ്ഥാന നിയമസഭകളിലേക്കുള്ള ആകെ 507 മുസ്ലീം സീറ്റുകളില്‍ 427 എണ്ണവും പാക്കിസ്ഥാന്‍ വാദികള്‍ നേടിയെടുത്തു. മദ്രാസ് സംസ്ഥാനത്തെ ആകെ 29 മുസ്ലീം സീറ്റില്‍ 29 ഉം ലീഗ് നേടി, ദേശീയ മുസ്ലീങ്ങള്‍ക്ക് കെട്ടിവച്ച പണം പോലും കിട്ടിയില്ല എന്ന് ലീഗ് പരിഹസിക്കുന്നു. (മുസ്ലീം രാഷ്ട്രീയത്തിന്റെ 100 വര്‍ഷങ്ങള്‍ - എം.സി. വടകര, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് കോഴിക്കോട്, 2006 പുറം 218)

എന്നു മാത്രമല്ല, തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ മലയാളത്തില്‍ വിളിച്ച മുദ്രാവാക്യങ്ങളും ശ്രദ്ധേയമാണ്. 'പത്തണക്കു കത്തി വാങ്ങി കുത്തി വാങ്ങും പാക്കിസ്ഥാന്‍', 'പാക്കിസ്ഥാന്‍ അല്ലെങ്കില്‍ ഖബറിസ്ഥാന്‍' എന്നൊക്കെയായിരുന്നു അലറി വിളിച്ചത്. ഈ വിളിച്ചവരും പാക്കിസ്ഥാനുവേണ്ടി വോട്ടു നേടിയവരും പക്ഷെ വിഭജനാനന്തരം പാക്കിസ്ഥാനിലേക്കു പോയില്ല. (കുറച്ചു പേര്‍ പോവുകതന്നെ ചെയ്തു) അവര്‍ മുമ്പു സൂചിപ്പിച്ചതു പോലെ തങ്ങള്‍ നില്‍ക്കുന്നേടം പാക്കിസ്ഥാനാക്കാന്‍ ഇവിടെ തുടര്‍ന്നു. തരം കിട്ടുമ്പോഴൊക്കെ അവര്‍ ഭാരത വിരുദ്ധത പ്രചരിപ്പിക്കുകയും മുസ്ലീങ്ങളില്‍ ഭയവും സംശയവും ജനിപ്പിക്കുകയും ചെയ്യുന്നു.  

1947 നു മുമ്പ് മുസ്ലീം ലീഗ് കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടതൊക്കെ അതേപടി അവര്‍ ഇന്നും പറയുന്നു. 'മുസ്ലീങ്ങള്‍ക്ക് ഗോഹത്യക്കുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം. മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ പുനര്‍ നിര്‍ണയത്തിലൂടെ ഭൂരിപക്ഷം നഷ്ടപ്പെടുത്തരുത്. വന്ദേമാതര ഗാനം ഉപേക്ഷിക്കണം. ഇന്ത്യയുടെ രാഷ്ട്രഭാഷ ഉര്‍ദു ആയിരിക്കണം. ത്രിവര്‍ണ പതാകയില്‍ മാറ്റം വരുത്തുകയോ അതല്ലെങ്കില്‍ മുസ്ലീം ലീഗിന്റെ പതാകക്കും തുല്യ പ്രാധാന്യം നല്‍കുകയോ ചെയ്യണം...' (പാക്കിസ്ഥാന്‍ അഥവാ ഇന്ത്യാ വിഭജനം - ഡോ: അംബേദ്ക്കര്‍, അദ്ധ്യായം 11, സാമുദായികമായ കടന്നാക്രമണം) ഇത്തരം ആവശ്യങ്ങള്‍ നിരന്തരം അവര്‍ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു.


സ്വാതന്ത്ര്യാനന്തരവും അവര്‍ മുമ്പു ചൊരിഞ്ഞ ആരോപണങ്ങളും ആവശ്യങ്ങളും ചോദിക്കുകയാണ്. കോണ്‍ഗ്രസ് സര്‍ക്കാര്‍ അതെല്ലാം ഒന്നൊഴിയാതെ സാധിച്ചും കൊടുത്തിരുന്നു. അതിന്റെ ഉദാഹരണങ്ങളാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതും ഷാബാനു കേസിലെ സുപ്രീം കോടതി വിധി മറികടന്ന് പുതിയ വര്‍ഗീയനിയമം കൊണ്ടുവന്നതും.

കോണ്‍ഗ്രസ് യുഗം കഴിഞ്ഞ് ഇപ്പോള്‍ ബിജെപി കാലഘട്ടമായപ്പോഴും പഴയ വര്‍ഗീയ കാര്‍ഡുതന്നെയാണ് മുസ്ലീം ലീഗ് കളിക്കുന്നത്. 'ദേശീയഗാനം പാടാന്‍ നിര്‍ബന്ധിക്കുന്നു, ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. ഹിന്ദു രാജ്യം ഉ ണ്ടാക്കാന്‍ പോകുന്നു. മുസ്ലീങ്ങളെ ര ണ്ടാം തരം പൗരന്മാരാക്കാന്‍ നിയമം കൊ ണ്ടുവരുന്നു...' മുഹമ്മദലി ജിന്ന എങ്ങനെയാണോ ഭയപ്പെടുത്തി മുസ്ലീങ്ങളെ വിഘടനവാദികളാക്കിയത് അതേ ആരോപണങ്ങള്‍തന്നെ ഇവിടെ തുടരുന്ന മുസ്ലീം ലീഗും പയറ്റുന്നു. അതിനൊക്കെ അടിസ്ഥാനമായി ര ണ്ടു കാര്യങ്ങളാണ് അന്നും ഇന്നും മുസ്ലീം ലീഗ് പറയുന്നത്. ഒന്ന്, വിശ്വാസ സംരക്ഷണം; ര ണ്ട്, മുസ്ലീം ജനസംഖ്യ പരിഗണിക്കണം. കശ്മീര്‍ പ്രശ്‌നത്തിലും പൗരത്വ നിയമ ഭേദഗതി പ്രശ്‌നത്തിലും 'ഇസ്ലാം അപകടത്തില്‍' എന്ന ദുര്‍മന്ത്രമാണ് അവര്‍ ഉരുവിട്ടത്.

ഭാരതത്തിന്റെ വിരുദ്ധങ്ങളായ ര ണ്ടു ദിക്കുകള്‍ ഒറ്റ ഇസ്ലാമിക രാജ്യം ആകണമെന്നു വാദിച്ചതിന്റെയും ഭാരതം വിഭജിച്ചതിന്റെയും യുക്തിയെന്താണ്? സംഖ്യാബലം തന്നെ. ഭാരതത്തിന്റെ പടിഞ്ഞാറും കിഴക്കും വന്‍തോതില്‍ ഉ ണ്ടായിരുന്ന ബുദ്ധമതാനുയായികളെ വിദേശ മുസ്ലീം ആക്രമണകാരികള്‍ ബലപ്രയോഗത്തിലൂടെ മതം മാറ്റിയാണ് ആ പ്രദേശങ്ങള്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശമാക്കിയത്. (ഡോ: അംബേദ്ക്കര്‍- ബുദ്ധമതത്തിന്റെ അപചയം) ഭൂരിപക്ഷമായ അഫ്ഗാന്‍ വിഘടിപ്പിച്ചെടുത്തു. വീ ണ്ടും മതഭൂരിപക്ഷം ആയപ്പോള്‍ പാക്കിസ്ഥാന്‍ മുറിച്ചെടുത്തു. എതിര്‍ദിക്കില്‍ -ബംഗാള്‍പ്രദേശം-മുസ്ലീം ഭൂരിപക്ഷമായപ്പോള്‍ അവിടം അടര്‍ത്തിമാറ്റി. കശ്മീരിന്റെ ഒരു ഭാഗം വെട്ടിയെടുത്തതും ഇതേ ന്യായത്തില്‍ത്തന്നെ. ഭൂരിപക്ഷമായിരുന്നെങ്കിലും മുറിച്ചെടുക്കാന്‍ കഴിയാതെ പോയ ഭാഗമാണ് ദല്‍ഹി, ഹൈദരാബാദ്, മലബാര്‍. അവയെയും സ്വതന്ത്ര മുസ്ലീം രാജ്യങ്ങളാക്കി വിഭജിക്കണമെന്നായിരുന്നു അലിഗഡ് ബുദ്ധിജീവികള്‍ അവതരിപ്പിച്ച വിഭജന പദ്ധതി! പ്രൊഫ. സഫറുള്‍ ഹസ്സന്‍, ഡോ: അഫ്‌സല്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ മറ്റ് എട്ട് പണ്ഡിതന്മാര്‍ കൂടി ചേര്‍ന്നാണ് ഈ പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 1940 ല്‍ മുസ്ലീം ലീഗ് പാക്കിസ്ഥാന്‍ പ്രമേയം പാസ്സാക്കിയത്. (ഡിറലൃേെമിറശിഴ ജമൃശേശേീി ഥൗ്മൃമഷ ഗൃശവെിമ,  ആവമൃമവേലല്യമ ഢശറ്യമ ആവമ്മി, 2002, ുമഴല 130)

അതായത്, എവിടെയൊക്കെയാണോ മുസ്ലീം ജനസംഖ്യ ഭൂരിപക്ഷമായിട്ടുള്ളത് അവിടമൊക്കെ പാക്കിസ്ഥാനാകണം. വിഭജനാനന്തര ഭാരതത്തിലെ മുസ്ലീം ലീഗും ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്, വ്യാജ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്, ഇപ്പോള്‍ ആര്‍എസ്എസ് വിരുദ്ധ പ്രചാരണങ്ങള്‍ നടത്തി മുസ്ലീങ്ങളെ ഭയപ്പെടുത്തുന്നത് ഒക്കെ മതസംഖ്യ പറഞ്ഞു കൊ ണ്ടാണ്. അല്ലാതെ ഈ നാട്ടിലെ പൗരന്‍ എന്ന നിലക്കല്ല. പൗരാവകാശമാകുമ്പോള്‍ അത് എല്ലാവര്‍ക്കും വേ ണ്ടിയുള്ള വാദമാകും. അതവര്‍ക്ക് ഗുണം ചെയ്യില്ല. മതാവകാശത്തിന്റെ പേരിലാണെങ്കിലേ വിഭജനവാദം ഉന്നയിക്കാന്‍ പറ്റൂ.

വിഭജനവാദത്തെ ശക്തിപ്പെടുത്താനാണ് മതത്തിന്റെ പേരുപറഞ്ഞ് ജനന നിയന്ത്രണം നടത്താത്തതും. വിഭജനത്തിനു മുമ്പ് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗത്ത് 26.61 % ഹിന്ദുക്കള്‍ ഉ ണ്ടായിരുന്നത് ഇപ്പോള്‍ ഏതാ ണ്ട് 11% ആണുള്ളത്. പാക്കിസ്ഥാനില്‍ 19.69 % ഹിന്ദുക്കള്‍ ഉ ണ്ടായിരുന്നത് ഇപ്പോള്‍ 1.65 % മാത്രമാണ്. അതേ സമയം ഭാരത ഭൂപ്രദേശത്ത് ഉ ണ്ടായിരുന്ന മുസ്ലീങ്ങള്‍ 13. 38% ആയിരുന്നത് 12.59 % ആയി നിലനില്‍ക്കുന്നു. ഏതാ ണ്ട് മുക്കാല്‍ ശതമാനത്തിന്റെ കുറവ്. ഈ കുറവു ണ്ടായത് ഇവിടെ എന്തെങ്കിലും പീഡനം നടന്നിട്ടില്ല, മറിച്ച് ഇവിടെ നിന്ന് ദൈവരാജ്യത്തേക്ക് -ദാറുള്‍ ഹറബില്‍ നിന്ന് ദാറുള്‍ ഇസ്ലാമിലേക്ക്- കുത്തൊഴുക്കു ണ്ടായതുകൊ ണ്ടാണ്. ബംഗാളില്‍ നിന്നു മാത്രം പത്തു ശതമാനത്തിലധികം ജനങ്ങള്‍ കിഴക്കന്‍ പാക്കിസ്ഥാനിലേക്കു കുടിയേറി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പോയതും ചേര്‍ത്താല്‍ വലിയ ശതമാനം മുസ്ലീം സംഖ്യ ഭാരതത്തില്‍ കുറവു കാണേ ണ്ടതായിരുന്നു. പക്ഷെ ജനന നിരക്കു വര്‍ദ്ധിപ്പിച്ച് അതു നികത്തുകയായിരുന്നു ചെയ്തത്. മലബാറില്‍ നിന്ന് അടക്കം അന്ന് മുസ്ലീങ്ങള്‍ ദാറുള്‍ ഇസ്ലാം തേടിപ്പോയിരുന്നു.

ഈ വിഭജനങ്ങളുടെ തുടര്‍ച്ചക്ക് അന്നു മുതല്‍ മുസ്ലീം ലീഗ് ശ്രമിച്ചുകൊ ണ്ടിരിക്കുന്നു. ജനസംഖ്യാ സ്‌ഫോടനം തന്നെ ഏറ്റവും വലിയ വെടിമരുന്ന്. ജനനനിരക്ക് പരിശോധിച്ചാല്‍ അതു മനസ്സിലാകും. 1991-2001 ലെ ഭാരതത്തിലെ ജനനനിരക്ക് ഇങ്ങനെ: ഹിന്ദു 20.34% മുസ്ലീം 36.04 % ക്രിസ്ത്യന്‍ 22.61 %; കണക്കുകള്‍ വ്യക്തമാണല്ലോ. കേരളത്തിലെ കണക്കു മാത്രമെടുത്താല്‍, ഏറ്റവും കൂടുതല്‍ ജനനനിരക്ക് മലപ്പുറം ജില്ലയില്‍ - 17.09%, പത്തനംതിട്ട ഏറ്റവും കുറവ് 3.84 %! എന്തുകൊ ണ്ട് ഈ വ്യത്യാസം എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കു മനസ്സിലാകും. കേരളത്തിലെ മുസ്ലീം ജനസംഖ്യ 1951 ല്‍ 17.53% ആയിരുന്നെങ്കില്‍ 1991 ല്‍ 23. 33% ആണ്. കണക്കുകള്‍ സത്യം പറയും. മുഴുവന്‍ ഭാരതത്തിലും 1951 ല്‍ മുസ്ലീം ജനസംഖ്യ 10.43% ആയിരുന്നതാണ് 1991 ലെ കണക്കനുസരിച്ച്  12.59 % ആയി വര്‍ദ്ധിച്ചത്.  

കണ്‍മുന്നില്‍, നൂറു ശതമാനം സാക്ഷരതയുള്ള കേരളത്തില്‍, ഇതാണ് അവസ്ഥയെങ്കില്‍ ദാരിദ്ര്യവും നിരക്ഷരതയുമല്ല ജനനനിരക്കിന്റെ വര്‍ദ്ധനവിനു കാരണമെന്ന് വ്യക്തമാണ്. ഈ 2022 ലും തെരഞ്ഞെടുപ്പുകളില്‍ മുസ്ലീം വനിതാ സ്ഥാനാര്‍ത്ഥികളുടെ പടം പോസ്റ്ററുകളില്‍ പോലും വയ്ക്കാന്‍ അറയ്ക്കുന്ന മുസ്ലീം ലീഗിന് മതരാജ്യം തന്നെയാണ് ലക്ഷ്യമെന്ന് വ്യക്തം. മതേതരനായ പൗരന്‍ എന്നത് അവര്‍ക്ക് സഹിക്കാവുന്ന കാര്യമല്ല. മതാടിസ്ഥാനത്തില്‍ പാര്‍ട്ടി ഉ ണ്ടാക്കുന്നത് രാജ്യം നന്നാക്കാനോ രാഷ്ട്രവും സംസ്‌ക്കാരവും സംരക്ഷിക്കാനോ അല്ല, മതം പരിഷ്‌ക്കരിക്കാനുമാവില്ലല്ലോ; പുതിയപുതിയ മതരാജ്യങ്ങള്‍ തന്നെയാണ് ലക്ഷ്യം. അമുസ്ലിം സംഖ്യ വര്‍ദ്ധിച്ചതുകൊണ്ട് മുസ്ലീം ലീഗ് വളരില്ലല്ലോ, അതു സാധിക്കണമെങ്കില്‍ വിദ്യാഭ്യാസത്തിനും വികസനത്തിനും രാഷ്ട്രരക്ഷക്കും എല്ലാം അതീതമായി മുസ്ലീം ജനസംഖ്യ തന്നെയേ ആയുധമായിട്ടുള്ളൂ. ആ ആയുധം ഉപയോഗിക്കുന്നത് '47 ആവര്‍ത്തിക്കാന്‍ മാത്രമായിരിക്കും.

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.