login
'ട്രംപ് വിരട്ടി, മോദി മുട്ടുമടക്കി' പെരുംനുണ വിളമ്പുന്ന മലയാള മാധ്യമങ്ങള്‍; യു പ്രതിഭ എംഎല്‍എയ്ക്ക് നല്ല നമസ്‌കാരം

'അമേരിക്ക പല രാജ്യങ്ങള്‍ക്കും മരുന്ന് നല്‍കാതിരുന്നിണ്ടുണ്ടല്ലോ. അതിന്റെ തിരിച്ചടിയാകുമോ ഇന്ത്യ മരുന്ന് നല്‍കാത്തത്'. 'ഞായറാഴ്ചയാണ് മരുന്നിന്റെ കാര്യം മോദിയുമായി സംസാരിച്ചത്. തരുമായിരിക്കും. തന്നില്ലെങ്കില്‍ തിരിച്ചടിയാകും.'' ട്രംപിന്റെ ഈ മറുപടിയാണ് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. ''തിരിച്ചടിക്കുമെന്ന് ട്രംപ്, ഇന്ത്യ മുട്ടുമടക്കി.'' അമേരിക്കയ്ക്ക് മരുന്ന് നല്‍കും. മലയാളത്തിലെ മുത്തശ്ശി പത്രം ഒന്നാംപേജിലെ മുഖ്യവാര്‍ത്തയാക്കി. അതേമട്ടില്‍ മറ്റുചിലരും. ചാനലുകള്‍ ആഘോഷിച്ചു. മോദിക്കെതിരെ കിട്ടിയ ഒന്നാന്തരം പകിട്ടുള്ള വാര്‍ത്ത് എന്ന മട്ടില്‍.

കൊറോണ എന്ന രാക്ഷസ ഭീതിയിലാണ് ലോകം. ഇരുന്നൂറോളം രാജ്യങ്ങളില്‍ കൊറോണ എത്തി. ചൈനയില്‍ തുടങ്ങി അയല്‍ രാജ്യങ്ങളിലും കയറി കയറി അങ്ങ് അമേരിക്കയിലിപ്പോള്‍ കൊറോണ മരണ നൃത്തമാടുകയാണ്. 12 മണിക്കൂറിനകം 1000 എന്ന കണക്കിലാണ് മരണം. ലോക പോലീസായി പെരുമാറിയിരുന്ന അമേരിക്കയും അതിന്റെ ഭരണത്തലവനും ഭയംമൂലം വിറങ്ങലിക്കുകയാണ്. എന്തു ചെയ്യണമെന്നുപോലും നിശ്ചയമില്ലാതായപ്പോഴാണ് ഉറ്റസുഹൃത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍  ബന്ധപ്പെട്ടത്. കോറോണയെ പ്രതിരോധിക്കാന്‍ മരുന്നുവേണമെന്നായിരുന്നു ആവശ്യം.

ഏപ്രില്‍ 5 ഞായറാഴ്ചയാണ് ട്രംപ് മോദിയെ വിളിച്ചത്. ഇന്ത്യ കയറ്റുമതി നിരോധിച്ച ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് വേണമെന്നാവശ്യപ്പെട്ടു. ഞായറാഴ്ചയ്ക്ക് ഇന്ത്യയില്‍ പ്രത്യേകതയുണ്ട്. അന്നാണ് കോറോണ പരത്തിയ അന്ധകാരം അകറ്റാനും പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരാനും ദീപപ്രകാശനം നടത്തിയത്. പിറ്റേദിവസം തിങ്കളാഴ്ച ആവശ്യമായ കൂടിയാലോചനയ്ക്കുശേഷം അമേരിക്കയ്ക്ക് മരുന്ന് നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. അന്ന് അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തകരുമായി കണ്ടപ്പോള്‍ ട്രംപിനോട് ഒരാള്‍ ചോദിച്ചു.

'അമേരിക്ക പല രാജ്യങ്ങള്‍ക്കും മരുന്ന് നല്‍കാതിരുന്നിട്ടുണ്ടല്ലോ. അതിന്റെ തിരിച്ചടിയാകുമോ ഇന്ത്യ മരുന്ന് നല്‍കാത്തത്'. 'ഞായറാഴ്ചയാണ് മരുന്നിന്റെ കാര്യം മോദിയുമായി സംസാരിച്ചത്. തരുമായിരിക്കും. തന്നില്ലെങ്കില്‍ തിരിച്ചടിയാകും.'' ട്രംപിന്റെ ഈ മറുപടിയാണ് ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചത്. ''തിരിച്ചടിക്കുമെന്ന് ട്രംപ്, ഇന്ത്യ മുട്ടുമടക്കി.'' അമേരിക്കയ്ക്ക് മരുന്ന് നല്‍കും. മലയാളത്തിലെ മുത്തശ്ശി പത്രം ഒന്നാംപേജിലെ മുഖ്യവാര്‍ത്തയാക്കി. അതേമട്ടില്‍ മറ്റുചിലരും. ചാനലുകള്‍ ആഘോഷിച്ചു. മോദിക്കെതിരെ കിട്ടിയ ഒന്നാന്തരം പകിട്ടുള്ള വാര്‍ത്തയെന്ന മട്ടില്‍.

ചൊവ്വാഴ്ച ഗുജറാത്തില്‍ നിന്നും 29 മില്യന്‍ ഡോസ് മരുന്നാണ് അമേരിക്കയ്ക്ക് നല്‍കിയത്. ആവശ്യപ്പെട്ട 30 രാജ്യങ്ങള്‍ക്കും മരുന്നു നല്‍കുന്നു. മോദി കീഴടങ്ങി എന്ന വാര്‍ത്ത പെരുംനുണയാണെന്ന് മാധ്യമങ്ങളും അരിയാഹാരം കഴിക്കുന്ന സര്‍വര്‍ക്കും ബോധ്യമായി. എന്നിട്ടും ഒരു തിരുത്തുപോലും കൊടുക്കാത്ത മാധ്യമങ്ങളെ എന്ത് വിളിക്കണം? ഇതൊക്കെ കാണുമ്പോള്‍ യു.പ്രതിഭയ്ക്ക് നല്ല നമസ്‌കാരം നല്‍കണമെന്ന് ആര്‍ക്കും തോന്നിപ്പോകും.

പത്രങ്ങളും കോവിഡ് പരുത്തുമെന്ന് ഏതോ കുബുദ്ധി പ്രചരിപ്പിച്ചപ്പോള്‍ നടുങ്ങിയ മുഖ്യധാരാ പത്രങ്ങള്‍ അവരുടെ ചാനലുകളില്‍ നല്‍കുന്ന പരസ്യങ്ങള്‍ ശ്രദ്ധേയമാണ്. 'അണുവിമുക്തമാക്കിയ പ്രസില്‍ അച്ചടിക്കുന്നതും കൈകൊണ്ട് തൊടാതെ എണ്ണുന്നതും പായ്ക്ക് ചെയ്യുന്നതുമൊക്കെ കാണിക്കുന്നതാണത്. അച്ചടിക്കുമ്പോള്‍ ആരും കൈകൊണ്ട് തൊടാതെ കള്ളം നിരന്തരം വിളമ്പിയാല്‍ വരിക്കാരും വായനക്കാരും ഈ പത്രങ്ങള്‍ നികൃഷ്ടവസ്തുവായി കണ്ട് കൈകൊണ്ട് തൊടാന്‍ മടിച്ചുനില്‍ക്കുന്ന നേരം ദൂരെയല്ല.

  comment

  LATEST NEWS


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ


  കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.