×
login
പാലാ ബിഷപ്പ്‍ തെറ്റ്, പാര്‍ട്ടിയാണത്രെ ശരി

കോണ്‍ഗ്രസിന്റെ പുല്ലും വെള്ളവുമായ ക്രൈസ്തവസഭയെ ഇതിന്റെ പേരില്‍ തള്ളിപ്പറയാന്‍ കോണ്‍ഗ്രസിന് ഒരുമടിയുമുണ്ടായില്ല. കമ്യൂണിസ്റ്റുകാരുടെ സ്വരവും ഭിന്നമായിരുന്നില്ല. ബിഷപ്പിനെതിരെ കേസെടുക്കേണ്ടതാണെങ്കിലും അതിനെക്കുറിച്ച് ആലോചിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭാഷ്യം. എന്നാല്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി പറയുന്നത് ശ്രദ്ധിച്ചില്ലേ?

'ലൗജിഹാദ്' എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അത് സജീവചര്‍ച്ചയാകുമ്പോള്‍ തന്നെ പല പെണ്‍കുട്ടികളും കെണിയില്‍പെട്ടുകൊണ്ടേയിരുന്നു. ഡിജിപിയുടെ അടുത്തബന്ധുപോലും പപ്പയേയും മമ്മിയേയും ഉപേക്ഷിച്ച് താടിയും തൊപ്പിയുമണിഞ്ഞ ചെക്കനൊപ്പം വീടും നാടും വിട്ടു. അവളും അവനും എവിടെയെന്ന് അറിയില്ല. മതപഠനക്ലാസിലെത്തിക്കുന്നത് സുന്നത്തിന് നിര്‍ബന്ധിക്കുന്നതുമൊക്കെ  പലപ്പോഴും കേട്ടതാണ്.  

മതംനോക്കാതെ കല്യാണം കഴിക്കാന്‍ സ്വാതന്ത്ര്യമുള്ള രാജ്യമാണിത്. കല്യാണം കഴിച്ച് കാബൂളിലേക്കും സിറിയയിലേക്കും കൊണ്ടുപോകുന്നത് സംതൃപ്ത കുടുംബ ജീവിതത്തിനാണെന്ന് ആരെങ്കിലും പറയുമോ? അവരുടെ ലക്ഷ്യം വേറെയാണ്. ഇതിനെക്കുറിച്ച് സംഘപരിവാറുകാര്‍ പറഞ്ഞാല്‍ അത് അസംബന്ധം എന്ന് പറഞ്ഞവര്‍ ഏറെയാണ്. അതുതന്നെ പാലാ ബിഷപ്പ് പറഞ്ഞപ്പോഴും മതമൈത്രി തകര്‍ക്കാനെന്ന് വിളിച്ച് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ പുല്ലും വെള്ളവുമായ ക്രൈസ്തവസഭയെ ഇതിന്റെ പേരില്‍ തള്ളിപ്പറയാന്‍ കോണ്‍ഗ്രസിന് ഒരുമടിയുമുണ്ടായില്ല. കമ്യൂണിസ്റ്റുകാരുടെ സ്വരവും ഭിന്നമായിരുന്നില്ല. ബിഷപ്പിനെതിരെ കേസെടുക്കേണ്ടതാണെങ്കിലും അതിനെക്കുറിച്ച് ആലോചിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭാഷ്യം. എന്നാല്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി പറയുന്നത് ശ്രദ്ധിച്ചില്ലേ?

പ്രൊഫഷണല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്ന് സിപിഎം ഒടുവില്‍ പറഞ്ഞിരിക്കുന്നു. വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ ആകര്‍ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പാര്‍ട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് നല്കിയ കുറിപ്പിലാണ് ഇത് വ്യക്തമാക്കുന്നത്. പാല ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തിന് മുമ്പാണ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. സെപ്റ്റംബര്‍ 10നാണ് സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഇത്തരത്തിലുള്ള കുറിപ്പ് അച്ചടിച്ച് നല്കിയത്.  

ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങള്‍ നടത്തേണ്ട ഉദ്ഘാടന പ്രസംഗം സംബന്ധിച്ച് സിപിഎം കുറിപ്പ് തയ്യാറാക്കി നേതാക്കള്‍ക്ക് നല്കിയിരുന്നു. ഇതില്‍ 'ന്യൂനപക്ഷ വര്‍ഗീയത' എന്ന തലക്കെട്ടിന് കീഴിലാണ് ഇതേക്കുറിച്ചുള്ള പരാമര്‍ശമുള്ളത്.  

സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്. മുസ്ലീം സംഘടനകളിലെല്ലാം നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തീവ്രവാദ രാഷ്ട്രീയക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇസ്ലാമികരാഷ്ട സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാ അത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്ലീം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുവരുമ്പോഴാണ് വര്‍ഗീയതയിലേക്കും തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുവെന്ന് പറയുന്നത്.

പൊതുവേ വര്‍ഗീയ ആശയങ്ങള്‍ക്ക് കീഴ്‌പ്പെടാത്ത െ്രെകസ്തവ വിഭാഗത്തിലും ചെറിയൊരു വിഭാഗം ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിലേക്ക് പോകുന്നുണ്ടെന്നും െ്രെകസ്തവ വിഭാഗത്തെ മുസ്ലീം വിഭാഗത്തിന് എതിരാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ഇതിനെതിരേയും ജാഗ്രത പാലിക്കുകയും ഇടപെടല്‍ നടത്തുകയും വേണം. ക്ഷേത്രക്കമ്മറ്റികള്‍ കേന്ദ്രീകരിച്ച് ബിജെപിയും സംഘപരിവാറും സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.  ഇക്കാര്യത്തിലും ജാഗ്രത പാലിക്കണം. ക്ഷേത്ര കമ്മറ്റികള്‍ ബിജെപി നിയന്ത്രണത്തിലേക്ക് പോകാതിരിക്കാനുള്ള ഇടപെടല്‍ വേണമെന്നും കുറിപ്പില്‍ പറയുന്നു.  

''ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി അതിന്റെ ആശയപരമായ വേരുകള്‍ മുസ്ലീം സമൂഹത്തിലും പൊതുസമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഈ സാഹചര്യം ഉപയോഗിച്ച് നടത്തുന്നുണ്ടെന്ന് മനസ്സിലാക്കണം. മാധ്യമം പത്രം മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളില്‍ ഇടപെട്ടും ഇവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളും ഉണ്ട്.  

ലോകത്തെ ജനാധിപത്യ വിശ്വാസികളും മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെപോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരള സമൂഹത്തില്‍ രൂപപ്പെടുന്നുവെന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ആശയപരമായ പ്രചരണങ്ങളിലാണ് ജമാഅത്തെ ഇസ്ലാമി ഊന്നുന്നത്. അധികാരത്തിനുവേണ്ടി ഏതു വര്‍ഗീയ ശക്തിയുമായും ചേരുന്ന കോണ്‍ഗ്രസിന്റെ നയമാണ് കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് സഖ്യത്തിലേക്ക് നയിച്ചത്. ഒളിഞ്ഞും തെളിഞ്ഞും നിയമസഭാ തെരഞ്ഞെടുപ്പിലും ആ ബാന്ധവം തുടര്‍ന്നിട്ടുണ്ട് എന്നതും നാം കാണേണ്ടതുണ്ട്. ഇതിനെ തുറന്നുകാട്ടി മുന്നോട്ടുപോകാനാവണം. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകര്‍ഷിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ പരിശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്.

സിപിഎമ്മിന്റെ സുചിന്തിതമായ അഭിപ്രായമാണോ ഇത്? എങ്കില്‍ എന്തിന് പാലാ ബിഷപ്പിനെ കുരിശിലേറ്റാന്‍ ശ്രമിക്കുന്നു. ബിഷപ്പ് ലൗജിഹാദിന് പുറമെ മറ്റൊരു ജിഹാദുകൂടി ചൂണ്ടിക്കാട്ടിയതാണ് മഹാഅപരാധമായി കാണുന്നത്. നര്‍ക്കോട്ടിക് ജിഹാദ് എന്നൊന്നു കേട്ടിട്ടേ ഇല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് കൈകാര്യം ചെയ്യുന്നതില്‍ എല്ലാ മതത്തില്‍ പെട്ടവരുമുണ്ടത്രെ. സഖാക്കളുടെ മതമേതാണ്. ''ഞങ്ങളിലില്ലാ ഹൈന്ദവരക്തം ഞങ്ങളിലില്ലാ ക്രൈസ്തവരക്തം ഞങ്ങളിലില്ലാ മുസ്ലീം രക്തം'' എന്ന് ഈണത്തില്‍ പാടി നടന്നവരല്ലെ സഖാക്കള്‍. എന്നിട്ടും ബിനോയിയെ ജയിലിലെത്തിച്ചു. ബിനോയി നടത്തിയ ഇടപാടും ജിഹാദ് തന്നെ എന്ന് തിരിച്ചറിയുമ്പോഴെങ്കിലും ബിഷപ്പിനെ വെറുതെ വിട്ടുകൂടേ?

comment

LATEST NEWS


2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.