login
നേമം‍ നേട്ടങ്ങളുടെ പട്ടികയില്‍

നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്ക് സഭയുടെ മുഴുവന്‍ സമ്മേളനങ്ങളിലും പങ്കെടുക്കാനും നിയമ നിര്‍മ്മാണ പ്രക്രിയയില്‍ തികഞ്ഞ അവധാനതയോടെ ചുമതലകള്‍ നിര്‍വ്വഹിക്കാനും കഴിഞ്ഞിട്ടുണ്ട്. നേമം അസംബ്ലി മണ്ഡലത്തെ സംബന്ധിച്ച് പ്രത്യേകിച്ച് കേരളത്തെ സംബന്ധിച്ച് പൊതുവിലും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, മറ്റിതരങ്ങളായിട്ടുള്ള വിവിധ തരം ചോദ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുവാനും തുടര്‍ നടപടികള്‍ക്ക് പ്രേരണ നല്‍കുവാനും കഴിഞ്ഞു.

2016 ഏപ്രിലില്‍ കേരള നിയമസഭയിലേയ്ക്ക് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ നേമം അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ  സ്ഥാനാര്‍ത്ഥിയായ എന്നെ  8671 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പ്രബുദ്ധരായ നേമം ജനത അസംബ്ലിയിലേയ്ക്ക് തെരഞ്ഞെടുത്തുകൊണ്ട് ദേശീയതയ്ക്കൊപ്പം കൈകോര്‍ത്തു. 67813 വോട്ടുകള്‍ നല്‍കി നേമത്തെ സമ്മിതി ദായകര്‍ എന്നില്‍ ഏല്‍പ്പിച്ച പ്രതീക്ഷയും വിശ്വാസവും കാത്തു സൂക്ഷിച്ചുകൊണ്ടും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങളെ  ഉയര്‍ത്തിപിടിച്ചുകൊണ്ടും മണ്ഡലത്തിന്റെ സര്‍വ്വതോന്മുഖമായ സമഗ്ര വികസന പ്രവര്‍ത്തനങ്ങളില്‍ സക്രിയമായ ഭാഗഭാക്കാകുവാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ സാധിച്ചിട്ടുണ്ട് എന്ന വസ്തുത ചാരിതാര്‍ത്ഥ്യത്തോടെ പ്രസ്താവിച്ചുകൊള്ളട്ടെ.

നിയമസഭാ സാമാജികന്‍ എന്ന നിലയ്ക്ക് സഭയുടെ മുഴുവന്‍ സമ്മേളനങ്ങളിലും പങ്കെടുക്കാനും നിയമ നിര്‍മ്മാണ പ്രക്രിയയില്‍ തികഞ്ഞ അവധാനതയോടെ ചുമതലകള്‍ നിര്‍വ്വഹിക്കാനും കഴിഞ്ഞിട്ടുണ്ട്. നേമം അസംബ്ലി മണ്ഡലത്തെ സംബന്ധിച്ച് പ്രത്യേകിച്ച് കേരളത്തെ സംബന്ധിച്ച് പൊതുവിലും സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, മറ്റിതരങ്ങളായിട്ടുള്ള വിവിധ തരം ചോദ്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുവാനും തുടര്‍ നടപടികള്‍ക്ക്  പ്രേരണ നല്‍കുവാനും കഴിഞ്ഞു. കൂടാതെ മണ്ഡലത്തിലെ ജനങ്ങളുടെ ജീവിത പ്രശ്നങ്ങളിലും സാമൂഹിക, സാംസ്‌ക്കാരിക, വികസന പ്രശ്നങ്ങളിലും ഇടപെടുവാന്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഏറിയ സമയവും വിനിയോഗിക്കുകയുണ്ടായി. ജനപ്രതിനിധിയില്‍ നിന്നും ഉത്തരവാദിത്വവും ഒപ്പം പ്രകടനക്ഷമതയും വോട്ട് രേഖപ്പെടുത്തിയ ജനം നിരന്തരം പ്രതീക്ഷിച്ചുകൊണ്ടും ആവശ്യപ്പെട്ടുകൊണ്ടുമിരിക്കും എന്നത് ജനാധിപത്യസംവിധാനത്തിന്റെ ജീവസ്രോതസ്സാണല്ലോ. അത് നെമ്മ കൂടുതല്‍ ഉത്തരവാദിത്തമുള്ളതാക്കാന്‍ പ്രേരിപ്പിക്കുന്നു. അതാണല്ലോ ആരോഗ്യകരമായ ജനാധിപത്യത്തിന്റെ സാര്‍ത്ഥകതയും.

എം.എല്‍.എ യില്‍ നിക്ഷിപ്തമായിട്ടുള്ള ലെജിസ്ലേറ്റീവ്, ഫിനാന്‍ഷ്യല്‍, എക്സിക്യൂട്ടീവ്, ഇലക്ടറല്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ അധികാരങ്ങള്‍ തികച്ചും നീതിനിഷ്ഠമായും പക്ഷപാതരഹിതമായും, ജാതിമതവര്‍ണ്ണവര്‍ഗ്ഗ പരിഗണനകള്‍ക്കതീതമായും സര്‍വ്വസമഭാവനയോടും വിനിയോഗിച്ചുകൊണ്ട് മാതൃകാ ജനപ്രതിനിധിയായി വര്‍ത്തിക്കുവാന്‍ എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കേരളത്തിന്റെ പൊതു പ്രശ്നങ്ങളും നേമം മണ്ഡലത്തിലെ പ്രത്യേക വികസന ആവശ്യങ്ങളും നിയമസഭയിലൂടെ ഗവണ്‍മെന്ററിന്റെ ശ്രദ്ധയില്‍ കൊണ്ടു വരാനും അതിന് പരിഹാരം കണ്ടെത്താനും ആത്മാര്‍ത്ഥമായ പരിശ്രമം  ഉണ്ടായിട്ടുണ്ട്.

ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരെ ഇടത്- വലത് എം.എല്‍.എ-മാര്‍ പ്രീണന രാഷ്ട്രീയത്തിലധിഷ്ഠിതമായി ഐകകണ്ഠേന പ്രമേയം പാസ്സാക്കുവാന്‍ തയ്യാറായി. ദേശീയതയുടെ ശബ്ദം നിയമസഭയില്‍ മുഴക്കികൊണ്ട് അതിനെതിരെ അതിശക്തമായ എതിര്‍പ്പ് പ്രകടിപ്പിക്കുവാനും വിയോജനകുറിപ്പ് രേഖപ്പെടുത്തി ഭാരതത്തിന്റെ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസത്തിന്റെ അന്ത:സത്ത കാത്തുസൂക്ഷിക്കുവാനും കഴിഞ്ഞു. സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങള്‍ ദേശീയ താത്പര്യത്തെ നിഹനിക്കുവാന്‍ ഒരിക്കലും അനുവദിച്ചുകൂടാ. അതുപോലെ പാര്‍ലമെന്റ് പാസ്സാക്കിയ കാര്‍ഷിക പരിഷ്‌ക്കരണ ഭേദഗതി ബില്ലിനെതിരേയും ഇടതും വലതും സംയുക്തമായി പ്രമേയം അവതരിച്ചപ്പോള്‍ ഭരണഘനടാ വിരുദ്ധമായി അത്തരം സമീപനത്തെ ശക്തിയുക്തം എതിര്‍ക്കുവാന്‍ എനിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രത്തിന്റെ പൊതു താത്പര്യത്തെ സംരക്ഷിക്കുന്നതിനാവണം സംസ്ഥാന നിയമസഭ നിലകൊള്ളേണ്ടത് എന്ന് ഞാന്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട് നിയമസഭാഗത്വം സചേതനമായ ഭരണഘടനാതത്വസംരക്ഷണമാക്കി   മാറ്റുവാന്‍ സാധിച്ചു.  

എന്നില്‍ നിക്ഷിപ്തമായിട്ടുള്ള ധനകാര്യ അധികാരങ്ങള്‍ ഉപയോഗിച്ച് നേമം നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ സാധിച്ചിട്ടുണ്ട്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ ആ വികസനസ്പന്ദനം അനുഭവവേദ്യമാവുകയുണ്ടായി. റോഡ്, ഗതാഗതം, പൊതുജനാരോഗ്യം, വൈദ്യുതി, കുടിവെള്ളം, പൊതുവിദ്യാഭ്യാസം, നദീസംരക്ഷണം, പൊതുശൗചാലയം, ചേരിനിര്‍മ്മാര്‍ജ്ജനവും ഭവനനിര്‍മ്മാണവും തുടങ്ങി എല്ലാ മേഖലകളിലും മണ്ഡലം അഭൂതപൂര്‍വ്വമായ വികസനത്തിന്റെ പാതയിലായി.

ഭാരതീയജനതാ പാര്‍ട്ടിയുടെ എം.എല്‍.എ എന്ന ഒറ്റകാരണത്താല്‍ രാഷ്ട്രീയ പ്രേരിതമായും ദുഷ്ടലാക്കോടെയും സര്‍ക്കാര്‍ തലത്തിലും ഉദ്യോഗസ്ഥതലത്തിലും ഉണ്ടായിട്ടുള്ള ശക്തമായ തടസ്സവാദങ്ങളേയും വൈതരണികളേയും ക്ഷമയോടും ഇച്ഛാശക്തിയോടും തരണം ചെയ്തുകൊണ്ടാണ് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ചെയ്യുവാന്‍ സാധിച്ചിട്ടുള്ളത്.

ഇന്ന് ഭാരതം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്നും നേമം മണ്ഡലത്തിനുവേണ്ടി നിരവധി പദ്ധതികള്‍ നേടിയെടുത്ത് നടപ്പിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്. നേമം റെയില്‍വേ ടെര്‍മിനല്‍ വികസനത്തിനായി 77 കോടി രൂപ അനുവദിച്ച് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞത് ഇതിന് ഒരു കേവല  ഉദാഹരണം മാത്രം.

എന്റെ 5 വര്‍ഷ കാലയളവില്‍ 404 കോടി രൂപയോളം വരുന്ന വികസന പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടപ്പിലാക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്. അവ പൂര്‍ണ്ണമായും അഴിമതി രഹിതമായും, ഉത്തരവാദിത്വപൂര്‍ണ്ണമായും, സുതാര്യമായും, നിഷ്പക്ഷമായും തന്നെയാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് നൂറ് ശതമാനം ഉറപ്പുവരുത്തുവാന്‍ സാധിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  റയലിന് ചെല്‍സി സിറ്റിക്ക് പിഎസ്ജി; യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി


  ചുവപ്പ് ജനങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരിലെ സൈനിക വാഹനങ്ങളില്‍ ഇനിമുതല്‍ നീല പതാക


  കോഴിക്കോട്ടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച്‌ കളക്ടര്‍; നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ


  അഴിമതിക്കാര്‍ക്ക് സംരക്ഷണ കവചം തീര്‍ത്ത് ഇടതും വലതും; കെ.എം. ഷാജിക്ക് ലഭിച്ച പിന്തുണ ഒടുവിലത്തെ ഉദാഹരണം


  വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനകത്ത് എസ്ഡിപിഐ ചുവരെഴുത്ത്; ക്ഷേത്രം അലങ്കോലമാക്കി; കലാപമുണ്ടാക്കാന്‍ ആസൂത്രിത ശ്രമം


  കനേഡിയൻ പാര്‍ലമെന്റിന്റെ സൂം മീറ്റിങ്ങില്‍ എം.പി പ്രത്യക്ഷപ്പെട്ടത്​ നഗ്നനായി; സംഭവം വാർത്തയായതോടെ ക്ഷമാപണവുമായി രംഗത്ത്


  കേസ് അട്ടിമറിക്കാനുള്ള നീക്കം പാളി; ഹൈക്കോടതി വിധി ഭരണഘടനയെ നോക്കുകുത്തിയാക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിക്കേറ്റ തിരിച്ചടി: കെ.സുരേന്ദ്രന്‍


  ചാരത്തില്‍ ഇപ്പോഴും കനലെരിയുന്നു; 1994 ഒക്ടോബര്‍ 20ന് തുടങ്ങിയ കേസ് 2021 ഏപ്രില്‍ 15ല്‍ എത്തി നില്‍ക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.