×
login
ഗ്രാമീണമേഖലയില്‍ പുതിയ ഉണര്‍വ്

വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ കാര്‍ഷിക ഭൂമിയുടെ ലഭ്യതക്കുറവിന് കാരണമായി. ഇത് ഗ്രാമങ്ങളിലെ ഉപജീവനം സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുകയും അനുകൂല ഫലങ്ങള്‍ ദൃശ്യമാകുകയും ചെയ്യുന്നത് കാണുന്നത് സംതൃപ്തി നല്‍കുന്നുണ്ട്. വര്‍ദ്ധിച്ച് വരുന്ന തൊഴിലില്ലായ്മ പ്രശ്നം നേരിടാനും സ്വാശ്രയ ഭാരതത്തിന്റെ ലക്ഷ്യം നിറവേറ്റാനും സ്വയംതൊഴില്‍ എന്നത് ഒരു മികച്ച മാര്‍ഗമാണ്.

ഭാരതത്തെ സംബന്ധിച്ചിടത്തോളം ഗ്രാമങ്ങളെ അഭിവൃദ്ധിപ്പെടുത്തുകയും ശാക്തീകരിക്കുകയും ചെയ്യാതെ ശക്തമായ രാഷ്ട്രമെന്ന സങ്കല്പം അപൂര്‍ണ്ണമായിരിക്കും. വികസിതവും ശേഷിയുള്ളതുമായ ഒരു രാഷ്ട്ര നിര്‍മ്മാണത്തിനായി, ഗ്രാമങ്ങളെ വികസനത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സദാ പ്രതിജ്ഞാബദ്ധനാണ്. ആവശ്യത്തിന് തൊഴില്‍ സ്രോതസ്സുകള്‍ ഉണ്ടാകുകയും ആളുകള്‍ തൊഴില്‍ തേടി നഗരങ്ങളിലേക്ക് കുടിയേറാതിരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ സമൃദ്ധിയുള്ള ഗ്രാമങ്ങള്‍ സാധ്യമാകൂ.

വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ കാര്‍ഷിക ഭൂമിയുടെ ലഭ്യതക്കുറവിന് കാരണമായി. ഇത് ഗ്രാമങ്ങളിലെ ഉപജീവനം സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്തുകയും അനുകൂല ഫലങ്ങള്‍ ദൃശ്യമാകുകയും ചെയ്യുന്നത് കാണുന്നത് സംതൃപ്തി നല്‍കുന്നുണ്ട്. വര്‍ദ്ധിച്ച് വരുന്ന തൊഴിലില്ലായ്മ പ്രശ്നം നേരിടാനും സ്വാശ്രയ ഭാരതത്തിന്റെ ലക്ഷ്യം നിറവേറ്റാനും സ്വയംതൊഴില്‍ എന്നത് ഒരു മികച്ച മാര്‍ഗമാണ്.

ഗ്രാമങ്ങളില്‍ സ്വയംതൊഴില്‍ സൃഷ്ടിക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകളും സഹകരണ മേഖലയും സുപ്രധാന പങ്ക് വഹിക്കുന്നു. ഗ്രാമങ്ങളിലെ സാമ്പത്തിക വികസനവും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്നതിനായി ഭരണഘടനയുടെ 243 -ാം അനുഛേദം, പതിനൊന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 29 വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രാദേശിക ആസൂത്രണവും പദ്ധതികളും ഫലപ്രദമായി നടപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് അധികാരമുണ്ട്. ഗ്രാമീണ ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ ഇന്ന് ഗ്രാമപഞ്ചായത്തുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഭരണഘടനാപരമായി, ഗ്രാമപഞ്ചായത്തുകള്‍ എന്നാല്‍ പ്രാദേശിക തലത്തിലുള്ള സ്വയംഭരണ യൂണിറ്റുകളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ പദ്ധതികളും നടപ്പിലാക്കുന്നതിനുള്ള അന്തിമ സംയോജന കേന്ദ്രവുമാണ്. അതിനാല്‍, ഗ്രാമീണ മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പഞ്ചായത്തുകള്‍ക്ക് ഒരു പ്രധാന പങ്കുണ്ട്.

ഗ്രാമങ്ങളിലെ എല്ലാ പദ്ധതികളും വിജയകരമായി നടപ്പിലാക്കുന്നതിനുള്ള അന്തിമവും സുപ്രധാനവുമായ നിര്‍വഹണസ്ഥാനം, ഗ്രാമപഞ്ചായത്തായതിനാല്‍ സ്വയംതൊഴില്‍ സൃഷ്ടിക്കുന്നതില്‍ അതിന് വലിയ സാധ്യതകളുണ്ട്. താഴെത്തട്ടിലുള്ള കൃഷി, മൃഗസംരക്ഷണം, പൂന്തോട്ടപരിപാലനം തുടങ്ങിയ നിരവധി കേന്ദ്ര, മന്ത്രാലയങ്ങളുടെയും സംസ്ഥാന വകുപ്പുകളുടെയും സ്വയം തൊഴില്‍ പദ്ധതികള്‍ ഏറ്റെടുക്കുന്നതിനുള്ള ഒരു പ്രധാന ഏജന്‍സിയായി ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രവര്‍ത്തിക്കാനാകും. ഈ പദ്ധതികളുടെ പരമാവധി പ്രയോജനം ഗ്രാമീണര്‍ക്ക് ലഭിക്കുന്നതിന് സമഗ്രമായ പൊതുജന ബോധവല്‍ക്കരണ പരിപാടികള്‍ പഞ്ചായത്തുകളിലൂടെ നടത്താവുന്നതാണ്.  

14-ാമത് കേന്ദ്ര ധനകാര്യ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കനുസൃതമായി, ഫണ്ട് വിനിയോഗത്തിനായി, ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (ജിപിഡിപി) രൂപീകരിക്കുന്നതിനും നടപ്പാക്കുന്നതിനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഗ്രാമങ്ങളിലെ പ്രാദേശിക ആവശ്യങ്ങളും ഭാവി വികസന സാധ്യതകളും തൊഴില്‍ സാധ്യതകളും തിരിച്ചറിഞ്ഞ് ഗ്രാമപഞ്ചായത്തുകള്‍ ഇതിനകം തന്നെ വികസന പദ്ധതികള്‍ തയ്യാറാക്കി വിജയകരമായി നടപ്പിലാക്കി വരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി, ജനകീയാസൂത്രണ കാമ്പെയ്‌നിന്റെയും പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെയും ഗ്രാമവികസന മന്ത്രാലയത്തിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, വാര്‍ഷിക ഗ്രാമപഞ്ചായത്ത് വികസന പദ്ധതി ആസൂത്രണ പ്രക്രിയയില്‍ പങ്കെടുക്കുന്നതിലും വാര്‍ഷിക ഗ്രാമ ദാരിദ്ര്യ ലഘൂകരണ പദ്ധതി (വിപിആര്‍പി)തയ്യാറാക്കുന്നതിലും ദീന്‍ദയാല്‍ അന്ത്യോദയ യോജന-നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ്‌സ് മിഷന്  കീഴിലുള്ള സ്ഥാപനങ്ങളെയും സ്വയംസഹായ സംഘങ്ങളെയും സഹായിച്ചിട്ടുണ്ട്.

വിപിആര്‍പി വഴി, ഗ്രാമങ്ങളുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയില്‍ സ്വയംസഹായ സംഘങ്ങളുടെ സ്വയം തൊഴില്‍ ആവശ്യങ്ങളും ഉപജീവന മാര്‍ഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷവും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഗ്രാമസഭകളിലൂടെ രാജ്യത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വിപിആര്‍പി പ്രക്രിയ ആരംഭിച്ചു. പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെയും ഗ്രാമവികസന മന്ത്രാലയത്തിന്റെയും സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള സംയുക്ത പ്രവര്‍ത്തനങ്ങള്‍, അവര്‍ക്ക് ഉപജീവനമാര്‍ഗം ഉറപ്പാക്കുകയും അര്‍ത്ഥവത്തായ ഫലങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

ഗ്രാമീണ വികസന മന്ത്രാലയം നടത്തുന്ന ദീന്‍ ദയാല്‍ അന്ത്യോദയ യോജന-ദേശീയ ഉപജീവന ദൗത്യം സ്ത്രീകള്‍ക്ക് ഉപജീവനമാര്‍ഗ്ഗം നല്‍കി ഗ്രാമീണ മേഖലയിലെ ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള നൂതന ശ്രമമാണ്. ഈ പദ്ധതിക്ക് കീഴില്‍, രാജ്യത്ത് ഇതുവരെ 70 ലക്ഷത്തിലധികം സ്വയംസഹായ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്, അതില്‍ 7.80 കോടിയിലധികം സ്ത്രീകള്‍ സ്വയം തൊഴിലിലൂടെ അവരുടെ കുടുംബങ്ങള്‍ക്ക് അഭിവൃദ്ധി ഉറപ്പാക്കിയിട്ടുണ്ട്.

2014 സെപ്റ്റംബര്‍ 25ന് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തില്‍ ആരംഭിച്ച 'ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്‍ യോജന', ഗ്രാമീണ മേഖലയിലെ 15 മുതല്‍ 35 വയസ്സുവരെ പ്രായമുള്ള യുവാക്കള്‍ക്ക് സ്വയം തൊഴില്‍ വൈദഗ്ദ്ധ്യം നേടാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇതുവരെ, ഈ പദ്ധതിയിലൂടെ രാജ്യത്തുടനീളം 11.26 ലക്ഷത്തിലധികം യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം ലഭിച്ചിട്ടുണ്ട്. കൂടാതെ 6.61 ലക്ഷം യുവാക്കള്‍ക്കു തൊഴില്‍ ലഭിച്ചിരിക്കുന്നു.

2020 ഏപ്രില്‍ 24ന് ദേശീയ പഞ്ചായത്ത്‌രാജ് ദിനത്തില്‍ പ്രധാനമന്ത്രി ആരംഭിച്ച സ്വാമിത്വ പദ്ധതി വളരെ പ്രോത്സാഹനജനകമാണ്. ഇത് നവ ഗ്രാമീണ ഭാരതത്തിന്റെ നിര്‍മ്മാണത്തില്‍ ഒരു പുതിയ അധ്യായം രചിക്കാന്‍ ശ്രമിക്കുന്നു. ഈ പദ്ധതി പ്രകാരം, ഗ്രാമങ്ങളില്‍ താമസിക്കുന്ന എല്ലാ ആളുകള്‍ക്കും അവരുടെ വീടുകളുടെ ഉടമസ്ഥാവകാശം പ്രോപ്പര്‍ട്ടി കാര്‍ഡുകളുടെ രൂപത്തില്‍ നല്‍കുന്നു.ഇത് ഗ്രാമീണര്‍ക്ക് അവരുടെ സ്വത്ത് വാണിജ്യപരവും സാമ്പത്തികവുമായ ഉപയോഗത്തിന് സഹായിക്കുന്നു. ഗ്രാമീണര്‍ക്ക് ഇപ്പോള്‍  പ്രോപ്പര്‍ട്ടി കാര്‍ഡ്പണയം വച്ചുകൊണ്ട് ബാങ്ക് വായ്പ നേടുകയും അത് ഉപയോഗിച്ച് സ്വയം ംതൊഴില്‍ ആരംഭിക്കുകയും ചെയ്യാം  

സാമ്പത്തിക വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വിടവ് നികത്താനുള്ള ഒരു നൂതന സംരംഭമാണ് 'ആത്മ ഗാവ് കി, സുവിധായേന്‍ ഷഹര്‍ കി' എന്ന മുദ്രാവാക്യവുമായി ഗ്രാമവികസന മന്ത്രാലയം ആരംഭിച്ച ശ്യാമ പ്രസാദ് മുഖര്‍ജി റര്‍ബന്‍ മിഷന്‍. റര്‍ബന്‍ മിഷന്റെ കീഴില്‍, രാജ്യത്തുടനീളമുള്ള ഗ്രാമീണ മേഖലകളിലായി വികസനത്തിന്റെ എല്ലാ തലങ്ങളിലും നഗരങ്ങള്‍ക്കൊപ്പമുള്ള 300 ക്ലസ്റ്ററുകള്‍ രൂപീകരിച്ചിരിക്കുന്നു. ഗ്രാമങ്ങളില്‍ സ്വയം തൊഴിലിനായി റര്‍ബന്‍ മിഷന്‍ നിരവധി വഴികള്‍ തുറന്നിട്ടുണ്ട്.

സഹകരണമെന്നത് വിശാലമായ ഒരു മേഖലയാണ്. സഹകരണ മനോഭാവമുണ്ടെങ്കില്‍ ഏത് മേഖലയുടെയും വികസനം എളുപ്പത്തില്‍ സാധ്യമാകും. ഗ്രാമീണമേഖലയില്‍ സ്വയം തൊഴില്‍ സൃഷ്ടിക്കുന്നതിന് സഹകരണ മേഖലയ്ക്ക് ഒരു പ്രധാന പങ്ക് വഹിക്കാനാകും.  

പതിനായിരത്തോളം കര്‍ഷക ഉത്പാദക സംഘടനകള്‍ (എഫ്പിഒ) രാജ്യത്തുടനീളം സ്ഥാപിക്കപ്പെട്ടിട്ടുണ്ട് . കര്‍ഷക കുടുംബങ്ങളിലെ യുവാക്കള്‍ക്ക് ഈ എഫ്പിഒകളിലൂടെ സ്വയം തൊഴില്‍ നേടാന്‍ മാത്രമല്ല, ലാഭകരമായ കൃഷിയില്‍ നിന്ന് നല്ല വരുമാനം ഉണ്ടാക്കാനും കഴിയും. ഭക്ഷ്യ സംസ്‌കരണം, സംഭരണം,ചരക്ക് നീക്കം, കാര്‍ഷിക വിപണനം, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ് എന്നീ മേഖലകളില്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകും. പല സംസ്ഥാനങ്ങളിലും ഈ ദിശയില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.  

നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ അറുപത്തിയഞ്ച് ശതമാനം ഗ്രാമങ്ങളിലാണ് താമസിക്കുന്നത്. ഉപജീവനത്തിനായി ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്നത് ഒരു പുതിയ പ്രതിസന്ധിയ്ക്ക് കാരണമായിരിക്കുന്നു. അത് 'വിജനമായ ഗ്രാമങ്ങള്‍, നാശോന്‍മുഖമായ നഗരങ്ങള്‍' എന്ന അവസ്ഥ സൃഷ്ടിച്ചിരിക്കുന്നതായി വിശേഷിപ്പിക്കാം. ഈ പ്രതിസന്ധിക്ക് പരിഹാരം സ്വയം തൊഴിലിലാണ്.  

സ്വയം തൊഴില്‍ ഗ്രാമങ്ങളിലെ അഭിവൃദ്ധി ഉറപ്പാക്കുക മാത്രമല്ല, ഗ്രാമങ്ങളും നഗരങ്ങളും തമ്മില്‍ മികച്ച സന്തുലിതാവസ്ഥ നിലനിര്‍ത്താനും അത് വഴി രാഷ്ട്രത്തെ ശക്തിപ്പെടുത്താനും സഹായിക്കും.

കപില്‍ മൊറേശ്വര്‍ പാട്ടീല്‍

(കേന്ദ്ര പഞ്ചായത്ത്‌രാജ് സഹമന്ത്രി)

  comment
  • Tags:

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.