×
login
കേരളത്തെ താലിബാനാക്കാന്‍ പിഎഫ്‌ഐ

പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പരിശീലിപ്പിച്ച് തീറ്റിപ്പോറ്റുന്ന കില്ലര്‍ സ്‌ക്വാഡിന്റെ ഓപ്പറേഷന്‍ ഒരു ഭീകരപ്രസ്ഥാനത്തിന് മാത്രം ചെയ്യാന്‍ കഴിയുന്നതാണ്. നിരവധി കൊലപാതകങ്ങള്‍ക്കാണ് ഇവര്‍ നേതൃത്വം നല്‍കിയിട്ടുള്ളത്. 2003ലെ മാറാട് കൂട്ടക്കൊല നടത്തിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘമായിരുന്നു. ഇരിട്ടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ അശ്വനികുമാറിന്റെ കൊലപാതകം, മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യു, കിളിമാനൂരില്‍ സുനില്‍കുമാര്‍, ഒബിസി മോര്‍ച്ച ആലപ്പുഴജില്ലാ സെക്രട്ടറി അഡ്വ.രണ്‍ജിത് ശ്രീനിവാസന്‍, പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എസ്.കെ.ശ്രീനിവാസന്‍, പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജ്ഞിത്ത് എന്നിവരെയെല്ലാം നിഷ്ഠൂരം കൊലപ്പെടുത്തിയത് പിഎഫ്‌ഐ ത്രീവ്രവാദികളാണ്. ഇത്തരത്തില്‍ പോലീസ് കണക്കില്‍ പിഫ്‌ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത് 35 പേരെ.

കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന സ്ലീപ്പര്‍ സെല്ലുകള്‍. സ്ലീപ്പര്‍ സെല്ലില്‍ നിന്ന് സ്ഥാനക്കയറ്റം കില്ലര്‍ സെല്ലിലേക്ക്. ഭിഷണിപ്പെടുത്തി വരുതിയിലാക്കുക, അല്ലെങ്കില്‍ സ്‌നേഹിച്ച് വലയിലാക്കി ഇല്ലായ്മ ചെയ്യുക. രാജ്യങ്ങളുടെ അഖണ്ഡതയും ജനതയുടെ  സമാധാനവും  തകര്‍ക്കുന്ന  ഐഎസ്‌ഐഎസിന്റെ പ്രതിരൂപമായി പ്രവര്‍ത്തിക്കുന്ന പിഎഫ്‌ഐ. കേരളത്തില്‍ നിരവധി പേരെ കൊന്നു തള്ളിയിട്ടും ആര്‍എസ്എസ്സിനെ നേരിടണമെങ്കില്‍ പിഎഫ്‌ഐ വേണമെന്ന് പ്രചരിപ്പിച്ചും, തങ്ങളുടെ വോട്ട് ബാങ്കില്‍ ചോര്‍ച്ച ഇല്ലാതിരിക്കാന്‍ പ്രീണിപ്പിച്ചും  കേരളം ഭരിച്ച, ഭരിച്ചു കൊണ്ടിരിക്കുന്ന ഇടതു വലതു മുന്നണികളുടെ സ്‌നേഹത്തണലില്‍ വളര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന തീവ്രവാദ സംഘടന  കേരളത്തെ കൊണ്ടുചെന്നെത്തിക്കുന്നത് താലിബാനിസത്തിലേക്ക്.

സിമി എന്ന തീവ്രവാദസംഘടനയുടെ പിന്മുറക്കാരാണ് പിഎഫ്‌ഐ. സിമി നിരോധിക്കപ്പെട്ടതോടെ പരസ്യപ്രവര്‍ത്തനത്തിന് അവസരം നഷ്ടപ്പെട്ട സിമി നേതാക്കള്‍ക്കുകൂടി പങ്കുള്ള സംഘടനയായി എന്‍ഡിഎഫ് രൂപം കൊണ്ടു. 2006 ല്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) പിറവിയെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിച്ചാണ് അഖിലേന്ത്യാ സംഘടനയായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സൃഷ്ടിക്കപ്പെട്ടത്. കേരളത്തിലെ എന്‍ഡിഎഫ്, തമിഴ്‌നാട്ടിലെ മനിത നീതിപസരൈ, കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റി തുടങ്ങിയ തീവ്രവാദ സംഘടനകള്‍ ചേര്‍ന്നാണ് പിഎഫ്‌ഐയുടെ രൂപവത്കരണം. രാജ്യത്തെ തകര്‍ക്കുക എന്ന ലക്ഷ്യം മാത്രമാണ് രൂപീകരിച്ച നാള്‍ മുതല്‍ പിഎഫ്‌ഐയ്ക്കുള്ളത്.

പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും പരിശീലിപ്പിച്ച് തീറ്റിപ്പോറ്റുന്ന കില്ലര്‍ സ്‌ക്വാഡിന്റെ ഓപ്പറേഷന്‍ ഒരു ഭീകരപ്രസ്ഥാനത്തിന് മാത്രം ചെയ്യാന്‍ കഴിയുന്നതാണ്. നിരവധി കൊലപാതകങ്ങള്‍ക്കാണ് ഇവര്‍ നേതൃത്വം നല്‍കിയിട്ടുള്ളത്. 2003ലെ മാറാട് കൂട്ടക്കൊല നടത്തിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ സംഘമായിരുന്നു. ഇരിട്ടിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ അശ്വനികുമാറിന്റെ കൊലപാതകം, മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യു,  കിളിമാനൂരില്‍ സുനില്‍കുമാര്‍, ഒബിസി മോര്‍ച്ച ആലപ്പുഴജില്ലാ സെക്രട്ടറി അഡ്വ.രണ്‍ജിത് ശ്രീനിവാസന്‍,  പാലക്കാട്  മേലാമുറിയില്‍ ആര്‍എസ്എസ് മുന്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എസ്.കെ.ശ്രീനിവാസന്‍, പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സജ്ഞിത്ത് എന്നിവരെയെല്ലാം നിഷ്ഠൂരം കൊലപ്പെടുത്തിയത് പിഎഫ്‌ഐ ത്രീവ്രവാദികളാണ്. ഇത്തരത്തില്‍ പോലീസ് കണക്കില്‍ പിഫ്‌ഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത് 35 പേരെ. ഇനി പിഎഫ്‌ഐ എന്ന് പറയാതെ തീവ്രവാദികള്‍ കൊന്നു തള്ളിയ കണക്ക് വേറെയും. ഒരു ചോദ്യപേപ്പറില്‍ മുഹമ്മദ് എന്നെഴുതിയതിന്, നബിയെ അധിക്ഷേപിച്ചു എന്നാരോപിച്ച്  തൊടുപുഴയില്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയതും പിഎഫ്‌ഐ സംഘം.

രാജ്യത്തിന്റെ പല ഭാഗത്തേക്കും തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ കേന്ദ്രമായി കേരളം മാറിയിട്ടും സംസ്ഥാനത്തെ ക്രമസമാധാന പാലകര്‍ ഇതൊന്നും അറിഞ്ഞമട്ടില്ല. നിര്‍ബാധം തഴച്ചു വളര്‍ന്ന പിഎഫ്‌ഐ  ഇന്ത്യക്കെതിരെ കാലാപത്തിനായി നാല് കേരളീയരെ റിക്രൂട്ട് ചെയ്ത് കാശ്മീരിലേക്ക് അയച്ചു. അവര്‍ 2008ല്‍ പട്ടാളവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ടു. ഐഎസ് തീവ്രവാദികളാകാന്‍ സിറിയയിലേക്കും പിഎഫ്‌ഐ കണ്ണൂരില്‍ നിന്നടക്കം നിരവധി പേരെ കയറ്റിയയച്ചു. അവരില്‍ ചിലരും ചാവേറുകളായി കൊല്ലപ്പെട്ട വിവരം പുറത്തുവന്നു. റിക്രൂട്ട്‌മെന്റ് കേസില്‍ 18 പേരെ അറസ്റ്റ് ചെയ്തു. ലഷ്‌കര്‍ ഇ തോയ്ബയുടെ ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തകനായ തടിയന്റവിട നസീര്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ടതിന്റെ തെളിവും ലഭിച്ചു


2013 ഏപ്രിലില്‍ കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു ക്യാമ്പില്‍ പോലീസ് നടത്തിയ പരിശോധനയില്‍ തീവ്രവാദ ബന്ധം തെളിയിക്കുന്ന നിരവധി രേഖകള്‍ കണ്ടെടുത്തു. 21 പ്രവര്‍ത്തകരെ അന്ന് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പിന്നീട് എന്‍ഐഎ അന്വേഷണം നടത്തി. ഇതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ആബിദ് പാഷ നിരവധി കൊലക്കേസുകളിലെ പ്രതിയായിരുന്നു. കശ്മീരിലെ കഠ്‌വയില്‍ പെണ്‍കുട്ടിയെ  കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിക്കാന്‍, കേരളത്തില്‍ വാട്‌സാപ് സന്ദേശങ്ങളിലൂടെ ഹര്‍ത്താല്‍ സംഘടിപ്പിച്ച് വ്യാപകമായ അക്രമം നടത്തി. കളിയിക്കാവിള ചെക്ക്‌പോസ്റ്റിലെ എസ്‌ഐയെ വെടിവച്ചു കൊന്ന ശേഷവും  കര്‍ണാടകയില്‍  യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതക ശേഷവും പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് കേരളത്തില്‍. തീവ്രവാദികള്‍ അതിര്‍ത്തി കടന്നു വരാതിരിക്കാന്‍ വേറൊരു രക്ഷയുമില്ലാതെ, കേരള അതിര്‍ത്തിയില്‍ ക്യാമറ വയ്ക്കാന്‍ പോലും തീരുമാനിക്കേണ്ടി വന്നു കര്‍ണാടക സര്‍ക്കാരിന്.

മഞ്ചേരി ഗ്രീന്‍വാലി പോപ്പുലര്‍ ഫ്രണ്ടിന്റെ ത്രീവ്രവാദ പ്രവര്‍ത്തനങ്ങളുടെ  ആസൂത്രണ നിര്‍വഹണ കേന്ദ്രമായി മാറിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ ക്രിമിനല്‍ സങ്കേതമായ ഗ്രീന്‍വാലിയില്‍ ഐഎസ്‌ഐഎസിന്റെ ചിട്ടയും നിയമങ്ങളുമാണ് നടപ്പിലാക്കുന്നത്. ഈ പ്രദേശത്തെ മുസ്ലിം വീടുകളിലെ പുരുഷന്മാര്‍ നിസ്‌കാരത്തിന്  പോയില്ലെങ്കില്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തും. ലൗവ് ജിഹാദിലൂടെ നിരവധി കുടംബങ്ങളുടെ മനസമാധാനവും പെണ്‍കുട്ടികളുടെ ഭാവിയും ഇല്ലാതാക്കുന്നു. ലൈജിഹാദില്‍ പെടുത്തി നിരവധി പെണ്‍കുട്ടികളെ ഐഎസ് കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിനും പിഎഫ്‌ഐ പ്രധാന വഹിക്കുന്നുണ്ട്.

അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയശേഷം അതു ചെയ്യുന്നവര്‍ സംസ്ഥാനത്തു നിന്നും കടക്കുകയാണ് ഇക്കൂട്ടരുടെ രീതി. മൂന്ന് സംസ്ഥാനങ്ങള്‍ മാറിയായിരിക്കും ഒളിസങ്കേതം. ഇല്ലെങ്കില്‍ വിദേശത്തേക്ക്. പോലീസുമായി നടത്തുന്ന ഒത്തു തീര്‍പ്പില്‍ ഏതാനും പ്രതികളെ ഹാജരാക്കി അവര്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷമായിരിക്കും മുഖ്യ ആസൂത്രകന്‍ രംഗത്തുവരുന്നത്. അക്രമം നടത്താനും കൊന്നു തള്ളാനുമായി തീരുമാനിക്കുന്നതിനു മുമ്പ് ന്യായീകരണ തൊഴിലാളികളായി ചില ബുദ്ധിജീവികളെ  വിലയ്‌ക്കെടുക്കും. ഇവര്‍ പിഎഫ്‌ഐക്ക് ദൈവ പരിവേഷം നല്‍കുകയും ആര്‍എസ്എസ്സിന്റെ മേല്‍ എല്ലാ കുറ്റവും ചാര്‍ത്തുകയും ചെയ്യും. ഇടതു പക്ഷക്കാരായി അറിയപ്പെടുകയും ജീവിക്കുകയും ചെയ്യുന്ന ഈ ബുദ്ധിജീവികള്‍ പലരും പോപ്പുലര്‍ ഫ്രണ്ടിന്റെ പെയ്ഡ് ന്യായീകരണ തൊഴിലാളികളാണ്. ഇവരില്‍ പ്രമുഖരായ സാഹിത്യ നായകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരും വരെയുണ്ട്.

അക്രമം നടക്കുമ്പോള്‍ റെയ്ഡ് നടത്തുന്ന പോലീസ് പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍നിന്ന് മാരകായുധങ്ങള്‍, തോക്കുകള്‍, ബോംബുകള്‍, വെടിമരുന്ന് തുടങ്ങിയവ കണ്ടെടുക്കുന്നുണ്ട്. എന്നാല്‍ തുടരന്വേഷണം ഉണ്ടാകില്ല. സംസ്ഥാന പോലീസ് അറസ്റ്റ് ചെയ്യുന്നവര്‍ പലരും ചെറിയ വകുപ്പുകളുള്ള കേസുകളിലാണ് പ്രതികളാകുക. ഇവര്‍ വൈകാതെ പുറത്തിറങ്ങി പ്രവര്‍ത്തനം തുടരും. പോലീസും പിഎഫ്‌ഐ തീവ്രവാദികളും തമ്മില്‍ ഒരാത്മബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. പോലീസിലുള്ളവരെല്ലാം അങ്ങനെയല്ലെങ്കിലും തീവ്രവാദികളെ സഹായിക്കുന്നവര്‍ നിരവധിയുണ്ട്. പോലീസിലെ രഹസ്യ വിവരങ്ങള്‍ പിഎഫ്‌ഐക്ക് ചോര്‍ത്തി നല്‍കുന്ന ചില പോലീസുകാരെ കണ്ടെത്തിയെങ്കിലും മറഞ്ഞിരുന്ന് ഇപ്പോഴും അത് ചെയ്യുന്നവര്‍ എത്രയോ ഉണ്ട്. അതറിയാവുന്നതു കൊണ്ടുകൂടിയാണ് സംസ്ഥാന പോലീസിനെ അറിയിക്കാതെ കേന്ദ്ര സേനയെ വിന്യസിച്ച് കേരളത്തില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്.  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.