login
ഹലാലിന്റെ മതവും രാഷ്ട്രീയവും

ഹലാല്‍ ചര്‍ച്ചാവിഷയമാകാന്‍ കാരണം ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) ഹലാല്‍ ഭക്ഷണത്തിനെതിരെ രംഗത്തു വന്നതാണ്. കാസയുടെ നിലപാടിനെതിരെ യു ഡി എഫ് ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പരസ്യമായി രംഗത്തുവന്നു. ഇത് യു ഡി എഫില്‍ ഒരു പുതിയ ധ്രുവീകരണത്തിനും ഭിന്നതയ്ക്കുമാണ് വഴിവെയ്ക്കുന്നത്.

ഇസ്ലാമിക മതപരിവര്‍ത്തന-അധിനിവേശ ശ്രമത്തിന്റെ ഭാഗം എന്ന നിലയിലാണ് ഹലാല്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുന്നത്. മതത്തെക്കാളുപരി ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിന്റെയും ഖലീഫാ ഭരണത്തിന്റെയും സ്വപ്‌നം അതിന്റെ പിന്നിലുണ്ട്. കഴിഞ്ഞില്ല, എല്ലാ വ്യവസായ-വാണിജ്യ സ്ഥാപനങ്ങളുടെയും മൂന്നിലൊന്ന് വരുമാനവും ഇസ്ലാമിക സമൂഹത്തിലേക്ക് എത്തുന്ന രീതിയിലാണ് ഹലാല്‍ ആസൂത്രണം ചെയ്തിരുക്കുന്നത്. എല്ലാ ഹലാല്‍ സര്‍ട്ടിഫൈഡ് കടകളിലെയും സ്ഥാപനങ്ങളിലെയും മൂന്നിലൊന്ന് തൊഴിലവസരങ്ങള്‍ കൂടി ഇസ്ലാമിന് മാത്രമായി നീക്കിവെയ്ക്കപ്പെടുന്നു. ഇതുണ്ടാക്കുന്ന സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ലോകരാഷ്ട്രങ്ങളില്‍ പലതും ഹലാല്‍ നിരോധിക്കാന്‍ നിര്‍ബ്ബന്ധിതമാക്കിയത്.  

ഇപ്പോള്‍ വീണ്ടും ഹലാല്‍ ചര്‍ച്ചാവിഷയമാകാന്‍ കാരണം ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) ഹലാല്‍ ഭക്ഷണത്തിനെതിരെ രംഗത്തു വന്നതാണ്. കാസയുടെ നിലപാടിനെതിരെ യു ഡി എഫ് ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് പരസ്യമായി രംഗത്തുവന്നു. ഇത് യുഡിഎഫില്‍ ഒരു പുതിയ ധ്രുവീകരണത്തിനും ഭിന്നതയ്ക്കുമാണ് വഴിവെയ്ക്കുന്നത്. കാസ ഉയര്‍ത്തുന്ന ആരോപണം തള്ളിക്കളയാവുന്നതല്ല. കാഅബയ്ക്കു നേരെ മൃഗത്തെ തിരിച്ചു നിര്‍ത്തി ബിസ്മി ചൊല്ലി ചോരവാര്‍ന്നു പോകത്തക്ക രീതിയില്‍ മുസ്ലീമായ ഇറച്ചിവെട്ടുകാരന്‍ മൃഗത്തിന്റെ കഴുത്തിലെ ധമനികളില്‍ വെട്ടി ചോരയൊഴുക്കി കൊല്ലുന്ന മൃഗത്തിന്റെ ഇറച്ചിയേ കഴിക്കാവൂ എന്നാണ് ഹലാല്‍ അനുശാസിക്കുന്നത്. ഇസ്ലാമിക മതനിബന്ധനയനുസരിച്ച് അവരുടെ ദൈവത്തിന് സമര്‍പ്പിച്ച ഭക്ഷണം കഴിക്കുന്നത് തങ്ങളുടെ മതഗ്രന്ഥമായ ബൈബിള്‍ വിലക്കിയിട്ടുണ്ടെന്നാണ് ക്രിസ്ത്യാനികളുടെ  പക്ഷം. ഹലാല്‍ സര്‍ട്ടിഫിക്കേഷനുള്ള ഒരു ഭക്ഷണവും കഴിക്കാന്‍ തങ്ങളുടെ മതം അനുവദിക്കുന്നില്ലെന്ന് കാസ അടക്കമുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ പറയുന്നു.  

എന്നാല്‍ കാസയും ക്രിസ്തീയ സംഘടനകളും ലക്ഷ്യം വെയ്ക്കുന്നത് മുസ്ലീം സമുദായത്തെയും അവരുടെ വിശ്വാസങ്ങളെയുമാണ് എന്നാണ് മുസ്ലീം ലീഗ് പറയുന്നത്. ഇറച്ചിവെട്ട് മുതല്‍ ഭക്ഷണം വരെയുള്ള ഹലാല്‍ സമ്പ്രദായത്തില്‍ ഇതര സമുദായക്കാര്‍ ഒഴിവാക്കപ്പെടുന്നു. ദേശീയതലത്തില്‍ ഇറച്ചിവെട്ട് കുലത്തൊഴിലാക്കിയ ഹിന്ദു ജാതി വിഭാഗങ്ങളും പൂര്‍ണ്ണമായും പുറത്താണ്. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്ന ഔദ്യോഗിക ഏജന്‍സി മറ്റു സമുദായക്കാരെ ഇത്തരം ജോലിക്ക് നിയോഗിക്കരുത് എന്ന് വ്യക്തമാക്കുന്നുണ്ട്.  കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യ ജനാധിപത്യ മുന്നണിയില്‍ മുസ്ലീം ലീഗിന് മേല്‍ക്കൈ വന്നതോടെ യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗായി മാറി. കേരളത്തിലെ ക്രിസ്ത്യാനികളുടെ സ്വാഭാവികമായ അഭയകേന്ദ്രമാണ് യുഡിഎഫ് എന്ന ധാരണ ഇതോടെ തിരുത്തപ്പെട്ടു.  ക്രിസ്ത്യാനികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പറയാനോ പരിഹരിക്കാനോ യുഡിഎഫില്‍ കഴിയില്ലെന്നാണ് ഒരുവിഭാഗം ക്രിസ്ത്യാനികള്‍ ഉയര്‍ത്തുന്ന ആരോപണം.

കേരളത്തില്‍ നേരത്തെ ഇറച്ചിക്കടകളില്‍ മാത്രമാണ് ഹലാല്‍ ബോര്‍ഡ് ഉണ്ടായത്. തീവ്ര ഇസ്ലാമിക സംഘടനകള്‍ കേരളത്തില്‍ വേരുറപ്പിച്ചതോടെയാണ് ഹലാല്‍ വ്യാപനം ഉണ്ടണ്ടായത്. ഇസ്ലാമിക ഭൂരിപക്ഷ രാജ്യങ്ങളില്‍ ഹലാല്‍ ഉല്പന്നത്തിന്റെ നിര്‍മ്മാതാവ് അഥവാ സ്ഥാപന ഉടമ മുസ്ലീമായിരിക്കണം. സ്ഥാപനത്തിലെ തൊഴിലാളികള്‍ മുഴുവനും മുസ്ലീങ്ങളായിരിക്കണം. അങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂ. മുസ്ലീം ഭൂരിപക്ഷമില്ലാത്ത ഇന്ത്യയെ പോലുള്ള രാജ്യങ്ങളില്‍ സ്ഥാപനത്തിലെ ജീവനക്കാരില്‍ മൂന്നിലൊന്ന് മുസ്ലീങ്ങളായിരിക്കണം. അതായത് ഓരോ സ്ഥാപനത്തിലും മൂന്നിലൊന്ന് തൊഴിലവസരങ്ങള്‍ മുസ്ലീം സമുദായത്തിന് കിട്ടുന്നു. ഇത്തരം സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്ന് സക്കാത്തായി നല്‍കണം. ഇങ്ങനെ സക്കാത്തായി നല്‍കുന്ന തുകയില്‍ ഭൂരിപക്ഷവും ഭീകര വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുന്നു എന്ന് അന്താരാഷ്ട്ര അന്വേഷണ ഏജന്‍സികള്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഹലാല്‍ സര്‍ട്ടിഫിക്കേഷനിലൂടെ ലോകത്ത് നടത്തുന്ന സാമ്പത്തിക ഇടപാടുകള്‍ 2018ല്‍ 1140 ദശലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു. 2020ല്‍ ഇത് 1200 ദശലക്ഷം ഡോളറായി കൂടി എന്നാണ് കണക്ക്. 2025 ഓടെ 1600 ദശലക്ഷം യുഎസ് ഡോളറിന്റെ ഇടപാട് നടത്തുന്ന സംവിധാനമായി ഹലാല്‍ മാറണം എന്നാണ് ഇസ്ലാമിക സംഘടനകള്‍ ലക്ഷ്യമിടുന്നത്.  

ഹലാലിന്റെ പണം ഭീകരസംഘടനകളിലേക്ക് എത്തുന്നു എന്ന ആരോപണം ഇന്ത്യയിലും ശക്തമാണ്. ഇന്ത്യയിലെ ഹലാലിന് മേല്‍നോട്ടം വഹിക്കുന്ന ജമിയത്ത് ഉലമ ഇ ഹിന്ദ് ഹലാല്‍ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഇതിന്റെ വ്യക്തമായ സൂചനയാണ്. ട്രസ്റ്റ് ഇപ്പോള്‍ ധനസഹായം നല്‍കി സഹായിക്കുന്ന കേസുകളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതാനും കേസുകള്‍ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളൂ. ട്രസ്റ്റ് സാമ്പത്തികമായി സഹായിക്കുന്ന കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നവ ഇവയാണ്; പൂനെയിലെ ജര്‍മ്മന്‍ ബേക്കറി ബോംബ് സ്‌ഫോടനം, ലഷ്‌കര്‍ ബന്ധം സംബന്ധിച്ച് കേസുകള്‍, ആര്‍ഷി ഖുറേഷിയുടെ ഐഎസ്‌ഐഎസ്‌ഐ ഗൂഢാലോചന കേസ്, മുംബൈ ബോംബ് സ്‌ഫോടന കേസ്, മുംബൈ ഭീകരാക്രമണ കേസ് (താജ് ഹോട്ടല്‍ അടക്കം ആക്രമിക്കപ്പെട്ട സംഭവം), ചിന്നസ്വാമി സ്റ്റേഡിയം ബോംബ് സ്‌ഫോടന കേസ്, പൂനെ ബോംബ് സ്‌ഫോടന കേസ്, അഹമ്മദാബാദ് സ്‌ഫോടന പരമ്പര ഇവ ഇന്ത്യയിലെ കേസുകളില്‍ ഏതാനും ചിലത് മാത്രമാണ്. ഈ കേസുകള്‍ എല്ലാം ഭാരതത്തിന്റെ അഖണ്ഡതയ്ക്ക് എതിരെ നമ്മുടെ നാട്ടിലെ പൗരന്മാര്‍ക്ക് എതിരെ ആക്രമണം നടത്തിയ ഭീകരര്‍ക്ക് എതിരായ കേസുകളാണ്. ഇതിലെ പ്രതികളെയാണ് ഇവര്‍ സംരക്ഷിക്കുന്നതും കേസ് നടത്താന്‍ പണം നല്‍കുന്നതും. ഇതില്‍ നിന്നുതന്നെ ഇതിന്റെ ഭീകരബന്ധം വ്യക്തമാണ്.  

ഇന്ത്യയില്‍ മാത്രമല്ല, വിദേശത്തും ഹലാലിന്റെ ഭീകരബന്ധം നേരത്തെ തന്നെ ശ്രദ്ധയില്‍ വന്നിട്ടുള്ളതാണ്. കാനഡയിലെ ഹലാല്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള വരുമാനം, പലസ്തീനിലെ ഭീകരസംഘടനയായ ഹമാസിനാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ഹലാല്‍ ബിസിനസ്സുകളുടെ നടുനായകത്വം വഹിക്കുന്ന ക്രസന്റ് ഫുഡ്‌സ് അവരുടെ വരുമാനം ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ക്രസന്റിന്റെ പ്രസിഡണ്ട് അഹമ്മദ് ആദംസും മറ്റ് രണ്ട് പ്രമുഖ ഇസ്ലാമിക ഗ്രൂപ്പുകളുമാണ് ഇസ്ലാമിക ഭീകര സംഘടനകള്‍ക്ക് പണം എത്തിക്കുന്നത് എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ഇവര്‍ അംഗങ്ങളായ ഹോളിലാന്റ് ഫൗണ്ടേഷന് എതിരെ അന്വേഷണം നടക്കുകയാണ്. കൂടാതെ കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ്, ഇസ്ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക എന്നീ സംഘടനകള്‍ക്കും ഹലാല്‍ പണം എത്തുന്നു. ഇവരും മുസ്ലീം അമേരിക്കന്‍ സൊസൈറ്റി എന്ന സംഘടനയും പ്രധാനമായും പ്രവര്‍ത്തിക്കുന്നത് നാലു കാര്യങ്ങളിലാണ് എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളെ തരംതാഴ്ത്തി കാട്ടുക, സ്ത്രീകളുടെ സ്വാഭിമാനബോധവും സ്വന്തം കാലിലുള്ള നിലനില്‍പ്പും ഇല്ലാതാക്കാന്‍ അവരെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുക, ക്രിസ്ത്യാനികളെ അപമാനിക്കുക, ജൂതന്മാരെയും സ്വവര്‍ഗ്ഗാനുരാഗികളെയും വധിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ഇവര്‍ ഈ ഹലാല്‍ ഫണ്ട് ഉപയോഗിക്കുന്നു. കാനഡയില്‍ നിന്ന് ഖമാസിനും ഹെല്‍പ്പിംഗ് ഹാന്‍ഡ് എന്ന സംഘടനയ്ക്കും ഇസ്രയേല്‍ വിരുദ്ധ ഭീകരസംഘടനകളില്‍ കൂടി പണം എത്തിക്കുന്നത് ഖാലിദ് മേഷാല്‍ ആണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.  

ഇംഗ്ലണ്ടില്‍ 1960 കളില്‍ തുടങ്ങിയ ഹലാല്‍ വല്‍ക്കരണം അതിന് ഒരു ഇസ്ലാമിക രാജ്യമാക്കുന്നതിന്റെ അതിര്‍വരമ്പിലെത്തിയിരിക്കുന്നു. ഹലാല്‍ അല്ലാത്ത കടകളില്‍ നിന്ന് സ്ഥാപനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങില്ലെന്ന നിലപാടാണ് തുടക്കം കുറിക്കുന്നത്. പിന്നീട് ബഹിഷ്‌ക്കണം. ഇതോടെ  ഹലാല്‍ സര്‍ട്ടിഫിക്കറ്റിനു വേണ്ടി ശ്രമിക്കാന്‍ സ്ഥാപന ഉടമകള്‍ നിര്‍ബന്ധിതരാവും. ഇതര മതസ്ഥര്‍ക്ക് ഹലാലോ ഹറാമോ ഇല്ലാത്തതുകൊണ്ട് അവര്‍ എല്ലാ കടകളില്‍ നിന്നും സാധനം വാങ്ങും. എല്ലാ സ്ഥാപനങ്ങളില്‍ നിന്നും ഉല്പന്നങ്ങള്‍ എടുക്കും. ഹലാല്‍ സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ മൂന്നിലൊന്ന് ജീവനക്കാര്‍ മുസ്ലീങ്ങള്‍ ആകണമെന്നും ഹലാല്‍ സാധനങ്ങള്‍ മാത്രം വില്‍ക്കണമെന്നും ഉള്ള നിബന്ധന കൂടി വരുമ്പോള്‍ ഒരു വന്‍ വാണിജ്യ ശൃംഖലയായി ഇത് മാറുന്നു.  എയര്‍ ഇന്ത്യയിലും വിതരണം ചെയ്യുന്ന വിഭവങ്ങള്‍ ഹലാല്‍ ആയിരിക്കണം എന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ്സുകാരനായ മുസ്ലീം മന്ത്രി വ്യോമഗതാഗതത്തിന്റെ ചുമതല വഹിച്ചപ്പോള്‍ വന്നതാണ്. കൊക്കകോളയും മക്‌ഡൊണാള്‍ഡും ഹലാല്‍ ആണ്. ഇന്ത്യന്‍ റെയില്‍വേയില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ഐആര്‍സിടിസി ഇതുവരെ ഹലാലെന്നോ ഹറാമെന്നോ ഉള്ള വിവേചനം ഇല്ലാതെയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. വിദേശരാജ്യങ്ങളിലേക്ക് ഭക്ഷണം കയറ്റുമതി ചെയ്യാന്‍ നിയുക്തമായിട്ടുള്ള അസോസിയേഷന്‍ ആന്റ് പ്രോസസ്ഡ് ഫുഡ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി ഇസ്ലാമിക രാജ്യമല്ലാത്ത വിയറ്റ്‌നാമിലേക്കു പോലും കയറ്റി അയക്കുന്ന മാംസ ഉല്പന്നങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബ്ബന്ധമായും വേണമെന്ന് അനുശാസിക്കുന്നു. ഹലാലിന്റെ സാമ്പത്തിക മാനങ്ങള്‍ പഠിക്കുന്ന സാമ്പത്തിക ശാസ്ത്രശാഖ തന്നെ ഹലാലോ നോമിക്‌സ് ഇപ്പോള്‍ രൂപം കൊണ്ടിട്ടുണ്ട്. ഇന്ത്യയില്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബ്ബന്ധമാക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത് യുപിഎ സര്‍ക്കാരുകളാണ്.  

ഹലാല്‍ സമ്പദ്‌വ്യവസ്ഥയുടെ വിപണിമൂല്യം വര്‍ഷംതോറും കൂടിവരികയാണ്. 2000 ല്‍ 6.9 ശതമാനം ആയിരുന്ന ഇത് 2020 ആയപ്പോഴേക്കും ഇരട്ടിയിലേറെ കൂടി്. ഭാരതത്തെ പോലെ എല്ലാ മതസ്ഥരെയും ആദരിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന രാജ്യത്ത് സഹിഷ്ണുതയും സര്‍വ്വധര്‍മ്മ സമഭാവനയും അടിസ്ഥാനശിലകളായി സര്‍വ്വാശ്ലേഷിയായ സംസ്‌കാരം നിലകൊള്ളുമ്പോള്‍ അതിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന രീതിയിലാണ് ഹലാല്‍ സാമ്പത്തിക സംവിധാനം. ഹലാല്‍ സമ്പ്രദായം ഭാരതത്തിന്റെ ഭരണഘടനയ്ക്ക് പൂര്‍ണ്ണമായും വിരുദ്ധമാണ്. ഭക്ഷണത്തിന്റെ കാര്യത്തിലും ജീവിതത്തിന്റെ കാര്യത്തിലും വിവേചനം പാടില്ലെന്നാണ് നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്നത്. വംശം, വര്‍ഗ്ഗം, ഭാഷ, ജാതി, മതം, ലിംഗം എന്നിവയുടെ പേരില്‍ വിവേചനം പാടില്ല. മറ്റു മതസ്ഥരോ, നിരീശ്വരവാദിയെ കശാപ്പു ചെയ്യുന്ന മാംസം ഭക്ഷിക്കില്ലെന്ന് ഒരുവിഭാഗം വാശി പിടിക്കുന്നത് ഭരണഘടനയുടെ തന്നെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണ്. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഇല്ലാത്തവരെ ബഹിഷ്‌ക്കരിക്കുന്ന പ്രവണത ഇന്ന് മറ്റു മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങള്‍ ബഹിഷ്‌ക്കരിക്കുന്ന നിലയിലേക്ക് മാറിയിരിക്കുന്നു.  

ഹലാലിന് എതിരായ ഒരു നീക്കം ആഗോളതലത്തില്‍ തന്നെ രൂപംകൊണ്ടു കഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ ഹലാലിന്റെ പിന്നിലെ ഭീകരതയും അപകടവും അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. സെനറ്റര്‍ ജാക്വി ലാംബി ഹലാല്‍ പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്ന് തുറന്നടിച്ചു എന്നു മാത്രമല്ല, ഹലാല്‍ സമ്പ്രദായത്തിന് എതിരെ നിയമം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.  ഹലാല്‍ സിഖ് മതവിശ്വാസത്തിന് എതിരാണെന്ന അഭിപ്രായത്തെ തുടര്‍ന്ന് സിഖുകാരും ഹലാല്‍ അനുകൂല മുസ്ലീങ്ങളും തമ്മില്‍ സംഘര്‍ഷത്തിലേക്കാണ് നീങ്ങിയത്.  

ഇന്ന് ഹലാലിന്റെ പേരിലുള്ള ഈ വ്യവസായ ശൃംഖല ഒരു സമാന്തര സാമ്പത്തിക വ്യവസ്ഥയായി രൂപം കൊള്ളുകയാണ്. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ ചര്‍ച്ചയും വിമര്‍ശനവും ഉയര്‍ന്നത് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഹലാല്‍ ബാങ്ക് പരസ്യത്തിന് എതിരെയാണ്. ഇതിനിടെ ക്രൈസ്തവ-സിഖ് സംഘടനകള്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന് എതിരെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കയറ്റുമതി അതോറിറ്റിയില്‍ പരാതിയുമായി എത്തി. APEDA അഥവാ അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് ഇന്ത്യയില്‍ നിന്നുള്ള ഇറച്ചി കയറ്റുമതിയുടെ നിയന്ത്രണ അതോറിറ്റി. ഇവരുടെ റെഡ് മീറ്റ് മാനുവലില്‍ നിന്ന് ഹലാല്‍ ഒഴിവാക്കാനുള്ള നിര്‍ദ്ദേശം കഴിഞ്ഞ ദിവസം അതോറിറ്റി പുറത്തിറക്കി. ഹലാല്‍ രീതിയ്ക്കു പകരം ഇറക്കുമതി ചെയ്യുന്ന രാജ്യം ആവശ്യപ്പെടുന്ന രീതിയില്‍ എന്നാണ് ഇതു സംബന്ധിച്ച മാനുവലില്‍ അവര്‍ ഭേദഗതി വരുത്തിയത്.  

ഹലാല്‍ ഉല്പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വാനമാണ് ക്രിസ്ത്യന്‍ സംഘടനകള്‍ക്കൊപ്പം ഹിന്ദു ഐക്യവേദിയും നല്‍കുന്നത്. ഒരു മതവിഭാഗക്കാരുടെ മാത്രം നിബന്ധനയ്ക്ക് അനുസരിച്ച് ഒരു പൊതു സമൂഹം ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ജീവിക്കണമെന്ന അടിച്ചേല്‍പ്പിക്കല്‍ ഭരണഘടനാ വിരുദ്ധമാണ്.  

  comment

  LATEST NEWS


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു


  മഹാകവി രമേശന്‍ നായരുടെ ഓര്‍മ്മകളില്‍ കൊല്ലവും


  ഊരാളുങ്കലിന്റെ അശാസ്ത്രീയ നിർമാണം; പത്തനാപുരം പഞ്ചായത്തിന്റെ 23 കോടി വെള്ളത്തില്‍, അഞ്ചു നില മാളിന്റെ താഴത്തെ നില വെള്ളത്തിൽ മുങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.