login
രാമക്ഷേത്രത്തിന് വലിയ കാണിക്ക; ശ്രേഷ്ഠഭാരതത്തിനുള്ള ഭദ്ര നിക്ഷേപം

ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മാണമെന്ന, കാലം കാത്തിരുന്ന മഹായജ്ഞത്തിന് കാണിക്കയര്‍പ്പിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. അഞ്ചു ലക്ഷം വില്ലേജുകളിലേക്കും പത്തു കോടി ഭവനങ്ങളിലേക്കും ഭക്തര്‍ രാമകാര്യത്തിന് ധനം ശേഖരിക്കാനെത്തും. ഓരോ കുടൂംബത്തിനും സ്വയം മുന്നോട്ടു വന്ന് യഥാശക്തി സമര്‍പ്പിക്കുവാനുള്ള ദിവ്യസന്ദര്‍ഭം!

മകരജ്യോതിയുടെ ദിവ്യപ്രഭയില്‍ ശബരിഗിരീശനെ മനസ്സില്‍ പ്രതിഷ്ഠിച്ച ശേഷമുള്ള ആദ്യ പ്രഭാതത്തില്‍, ഹൈന്ദവസമാജത്തെ കാത്തിരിക്കുന്നതു ചരിത്ര നിര്‍മിതിയുടെ പുതിയ നിയോഗം. ശബരിക്ക് മോക്ഷം നല്‍കിയ രാമന്റെ പാദങ്ങളെ സ്മരിച്ചുകൊണ്ട് അയോധ്യയില്‍ ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര നിര്‍മാണമെന്ന, കാലം കാത്തിരുന്ന മഹായജ്ഞത്തിന് കാണിക്കയര്‍പ്പിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. അഞ്ചു ലക്ഷം വില്ലേജുകളിലേക്കും പത്തു കോടി ഭവനങ്ങളിലേക്കും ഭക്തര്‍ രാമാകാര്യത്തിന് ധനം ശേഖരിക്കാനെത്തും. ഓരോ കുടൂംബത്തിനും സ്വയം മുന്നോട്ടു വന്ന് യഥാശക്തി സമര്‍പ്പിക്കുവാനുള്ള ദിവ്യസന്ദര്‍ഭം! കുറുക്കു വഴികളന്വേഷിക്കാതെ, കൂടുതല്‍ കൊടുക്കുന്നവരെ തേടി അലയാതെ എല്ലാവരില്‍ നിന്നും, ഓരോരുത്തരില്‍ നിന്നും ഉള്ളതുപോലെ വന്നു ചേരുവാന്‍ വഴിയൊരുക്കുന്ന ഉദാത്ത മാതൃകയാണ് സ്വീകരിച്ചിരിക്കുന്നത്. വലിയകാണിക്ക സമര്‍പ്പിക്കുവാനുള്ള ഭാഗ്യം നേടിയെടുത്ത ഹിന്ദുവിന്റെ ബഹുകോടി കരങ്ങള്‍, രാമപാദങ്ങളില്‍ സമര്‍പ്പിക്കുന്ന ദക്ഷിണകള്‍ സമാഹരിക്കുമ്പോള്‍ ക്ഷേത്ര നിര്‍മ്മാണച്ചിലവിന് ശ്രീ രാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് കണക്കാക്കിയിട്ടുള്ള 2500 കോടിയെന്ന ലക്ഷ്യവും കടന്നുയരണം. അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ ഉയരുന്ന ആ ഭവ്യക്ഷേത്ര നിര്‍മ്മിതിക്കു സമര്‍പ്പിക്കുന്ന വലിയ കാണിക്ക, ശ്രേഷ്ഠ ഭാരത സൃഷ്ടിക്കുള്ള ഭദ്ര നിക്ഷേപമായിരിക്കും.

2020 ഓഗസ്റ്റ് 5ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിന്റെ സാന്നിദ്ധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 40 കിലോ വെള്ളിയില്‍ തീര്‍ത്ത ആധാരശില, ഭൂമിപൂജ ചെയ്ത ജന്മസ്ഥാനത്ത് സ്ഥാപിച്ചപ്പോള്‍ അത് നൂറ്റാണ്ടുകള്‍ നീണ്ട നിലയ്ക്കാത്ത ധര്‍മ്മ പോരാട്ടങ്ങളുടെ വിജയമായി.

കഴിഞ്ഞ കാര്യങ്ങളിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ രാമായണ കഥ ഓര്‍മ്മപ്പെടുത്തുന്ന ഒരു സംഭവം തെളിഞ്ഞു വരുന്നു. അശോകവനികയിലെത്തി സീതാമാതാവിനെ കണ്ടെത്തിയ ആഞ്ജനേയന്‍, സീതയെ രാമസവിധത്തിലേക്ക് സമയമൊരു നിമിഷവും കളയാതെ, രാവണന്റെ പടകുടീരങ്ങള്‍ക്ക് ഇളകാന്‍ പോലും അവസരം നല്‍കാതെ, സുരക്ഷിതയായി കൊണ്ടെത്തിക്കട്ടെയെന്ന് ചോദിച്ചു. ഒരു നിമിഷം പോലും കാത്തിരിക്കാതെ ദേവി മറുപടി കൊടുത്തു. എന്റെ രാമന്‍ കരബലമുള്ളവനാണ്, കരളുറപ്പുള്ളവനാണ്. പരസ്യമായി രാവണനെയും പടയെയും പകല്‍ വെളിച്ചത്തില്‍ പരാജയപ്പെടുത്തി എന്നെ കൊണ്ടുപോകും വരെ കാത്തിരിക്കാമെന്നതായിരുന്നൂ ആ മുറുപടി. ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിനു തയ്യാറായി നിന്ന ഹനുമാന് അനുസരിക്കാതെ തരമില്ലായിരുന്നു.

പുതിയ കാലവും സമാനമായ അനുഭവം നല്‍കി. ഭാരതം വിഭജിക്കപ്പെട്ടു. സ്വാതന്ത്ര്യവും ലഭിച്ചു. പക്ഷേ മഹാത്മജി രാമരാജ്യം വാഗ്ദാനം ചെയ്തത് കേട്ട് തെരുവിലിറങ്ങിയ സമരസേനാനികള്‍ വഞ്ചിക്കപ്പെട്ടു. രാവണന്റെ കൂട്ടര്‍ തന്നെ സിംഹാസനം പിടിച്ചെടുത്തു. ധര്‍മ്മം രക്ഷിക്കാന്‍ സമരം ഇനിയും വേണമെന്ന അവസ്ഥയായി. അന്ന്, ത്രേതായുഗത്തില്‍ രാമന്‍ തന്നെ ആയുധം എടുക്കട്ടെയെന്ന് സീതാദേവി കരുതിയെങ്കില്‍ ഈ കലിയുഗത്തില്‍ രാമഭക്തര്‍ യുദ്ധം ജയിക്കും വരെ കാത്തിരിക്കാമെന്നുള്ള നയമാണ് ശ്രീരാമചന്ദ്രന്‍ സ്വീകരിച്ചതെന്ന് തോന്നുന്നൂ. ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിലേക്ക് രാമഭക്തര്‍ കയറിച്ചെന്ന് ഇടം പിടിക്കും വരെ ഭഗവാന്‍ കാത്തിരിക്കുകയായിരുന്നു എന്ന് മനസ്സിലാക്കുന്നതല്ലേ ശരി?

ചരിത്രത്തിലാര്‍ക്കും പകരം വയ്ക്കാനില്ലാത്ത സഹിഷ്ണുതയുടെയും സര്‍വ്വധര്‍മ്മ സമഭാവനയുടെയും സഹജഭാവമാണ് കടന്നുവന്ന മുസ്ലീമിനും ക്രിസ്ത്യാനിക്കും അഭയം തേടിയ പാഴ്‌സിക്കും ജൂതനും നമ്മുടെ സനാതനധര്‍മ്മം പ്രദാനം ചെയ്തത്. വിഭജനശേഷം ബാക്കിയായ ഭാരതത്തില്‍ ഹിന്ദുഭൂരിപക്ഷമായതുകൊണ്ടു മാത്രമാണ് ഇവിടെ മതേതരത്വം നടപ്പിലായതും. അങ്ങനെ മതേതരത്വം അടിസ്ഥാനപ്രമാണമായ ജനാധിപത്യം ഉരുത്തിരിഞ്ഞു വരുന്നതില്‍ ഹിന്ദു പ്രതിരോധം തീര്‍ത്തില്ലെന്നുമാത്രമല്ല, ത്യാഗത്തിന്റെ പാരമ്പര്യം അഭിമാനപൂര്‍വ്വം പിന്തുടര്‍ന്നുകൊണ്ട് പുതിയ കാലത്തിനും ലോകത്തിനും മാതൃകയാകും വിധം വിട്ടുവീഴ്ചകള്‍ക്കു തയ്യാറാവുകയും ചെയ്തു. ഹിന്ദു ഭൂരിപക്ഷത്തെ പാര്‍ശ്വവത്കരിച്ച് അവഗണനയിലേക്ക് പിടിച്ചു തള്ളിയ ക്രൂരത അതിരു കടന്നപ്പോള്‍ മാത്രമാണ് പ്രതിരോധം തീര്‍ക്കാനായി ഹിന്ദു തുനിഞ്ഞിറങ്ങിയതും ഭാരതം ഉണര്‍ന്നുയര്‍ന്നതും.

ഭാരതീയ ജനാധിപത്യത്തിന്റെ മുഖ്യധാരയില്‍ നിന്ന് അതിരുപവത്കരിക്കപ്പെട്ട ഹൈന്ദവസമൂഹം തിരിച്ചുവരാന്‍ സ്വന്തം വഴിതേടിയ ഇടത്തുനിന്നാണ് രാമജന്മ ഭൂമി വിമോചനത്തിന്റെ ഐതിഹാസിക ജനമുന്നേറ്റത്തിന് ശ്രീഗണേഷ് കുറിക്കപ്പെട്ടത്. അത് ഏതെങ്കിലും പ്രസ്ഥാനങ്ങളോ രാഷ്ട്രീയ പാര്‍ട്ടികളോ തുടക്കം കുറിച്ചതല്ല. ഹൈന്ദവ സമാജത്തിന്റെ വിവിധ തലങ്ങളില്‍ ഉയര്‍ന്നുവന്ന സ്വാഭാവിക പൊതു വികാരത്തെ രാഷ്ട്രചേതനയുടെ സകാരാത്മക ഊര്‍ജ്ജമാക്കി മാറ്റുകയെന്ന ഈ യുഗത്തിലെ പരമപവിത്ര ധര്‍മ്മം ആര്‍എസ്എസും പരിവാര്‍ പ്രസ്ഥാനങ്ങളും ഏറ്റെടുക്കുകയാണുണ്ടായത്.

ഭാരതത്തിന്റെ ജനസംഖ്യയുടെ എണ്‍പതുശതമാനം വരുന്ന ഹിന്ദു ഭൂരിപക്ഷവും ന്യൂനപക്ഷ സമൂഹത്തിന് യാദൃച്ഛികമായോ അവിചാരിതമായോ സംഭവിച്ചിട്ടുണ്ടാകാനിടയുള്ള മുറിവുകളുണക്കി ഒന്നിച്ചു മുന്നേറുവാനുള്ള കരുതല്‍ ഉറപ്പാക്കണം. രണ്ടു പക്ഷത്തുനിന്നും അത്തരത്തില്‍ സകാരാത്മക സമീപനങ്ങള്‍ സ്വീകരിക്കുന്നിടത്തു നിന്ന് വേണം ഭാരതം വളര്‍ച്ചയുടെയും വികാസത്തിന്റെയും പുതുവഴികളിലൂടെ അതിവേഗം കുതിച്ചുയരാന്‍.

 

 

 

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.