×
login
ആര്‍എസ്എസ്‍ താരതമ്യം ഇടത്-ജിഹാദി തന്ത്രം

ഭീകരവാദസംഘടനയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പോപ്പുലര്‍ ഫ്രണ്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് സിപിഎം. പോപ്പുലര്‍ ഫ്രണ്ട് ആഗ്രഹിക്കുന്ന രീതിയിലാണ് സിപിഎമ്മിന്റെ അവരോടുള്ള നയം. ഇതിന്റെ ഭാഗമാണ് ആര്‍എസ്എസിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും താരതമ്യപ്പെടുത്തിക്കൊണ്ട് രണ്ടും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണെന്ന പ്രചാരണം. തങ്ങളുടെ ഭീകരവാദമുഖം മറച്ചുപിടിക്കാനും, സമൂഹത്തില്‍ മാന്യത ലഭിക്കാനും പോപ്പുലര്‍ ഫ്രണ്ട് തുടക്കമിട്ട ഈ പ്രവര്‍ത്തനം സിപിഎം ഏറ്റെടുക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള എല്ലാ ഇസ്ലാമിക ഭീകരസംഘടനകളെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തുപോരുകയാണ് ആര്‍എസ്എസ്. ഈ എതിര്‍പ്പിനെ ചെറുത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരവാദത്തെ ശക്തിപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടയാണ് ഇതില്‍ നടപ്പാവുന്നതും.

'അവരെ കൊല്ലുക, ഇല്ലാതാക്കുക. അള്ളാഹുവിനെയല്ലാതെ ആരാധിക്കുന്നവരെ എന്തിനാണ് ബാക്കിവയ്ക്കുന്നത്? ഈ അന്ധവിശ്വാസികളെ ഇല്ലാതാക്കുന്നതുവരെ പോരാടുക. അള്ളാഹുവിന്റെ മതമല്ലാതെ-ജനാധിപത്യമാവട്ടെ, ഹിന്ദുമതമാവട്ടെ, ക്രിസ്തുമതമാവട്ടെ, എന്ത് ഇസമാവട്ടെ ഇതൊന്നും ലോകത്ത് ഉണ്ടാവാന്‍ പാടില്ല. അതില്ലാതാവുന്നതുവരെ നിങ്ങള്‍ പോരാടണം. നിങ്ങള്‍ വിദ്യാഭ്യാസമുള്ളവരും ബുദ്ധിയുള്ളവരുമല്ലേ. നിങ്ങള്‍ ബുദ്ധി ഉപയോഗിച്ച് അവിശ്വാസികളെ ഇല്ലാതാക്കുക. അവരുടെ ഭക്ഷണത്തില്‍ വിഷം കലര്‍ത്ത്, അല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിക്ക്. അവിടെ എന്തൊക്കെ മേളകളുണ്ട്. തൃശൂര്‍ പൂരമുണ്ട്, മഹാകുംഭമേളയുണ്ട്. എന്തൊക്കെ വേണ്ടാത്ത കാര്യങ്ങളുണ്ട്. അവിടെ വാഹനം ഉപയോഗിച്ച് കൊല്ലുക. മെഷീന്‍ ഗണ്‍, കലാഷ്‌നിക്കോവ്, അതുമല്ലെങ്കില്‍ വെറും പിസ്റ്റള്‍ കിട്ടുകയാണെങ്കില്‍(അതുപയോഗിച്ച്) ലാസ്‌വേഗാസില്‍ നമ്മുടെ ഒരാള്‍ എന്താണ് ചെയ്തത്? സംഗീത പരിപാടിയില്‍, ചെകുത്താന്റെ കൊട്ടാരത്തില്‍ പോയിട്ട് എത്ര അവിശ്വാസികളെ ഇല്ലാതാക്കി. കുറഞ്ഞപക്ഷം നിങ്ങളൊരു റെയില്‍പ്പാളമെങ്കിലും തെറ്റിക്കാന്‍ നോക്ക്. അത്രയെങ്കിലും അവിശ്വാസികള്‍ ഇല്ലാതാവട്ടെ. ഒരു കത്തിയെങ്കിലും ഉപയോഗിച്ച് ചെയ്യാന്‍ പറ്റും. ഇത് ചെയ്തിട്ട് നിങ്ങളൊരിക്കലും അറസ്റ്റിലാവാന്‍ പാടില്ല. നിങ്ങള്‍ അവിടെ ജിഹാദ് ചെയ്യുക.''

തങ്ങള്‍ സാമൂഹ്യ സംഘടനയാണ്, സേവന സംഘടനയാണ്, ഹിന്ദുത്വ ഫാസിസത്തിനെതിരെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുകയാണെന്നുമൊക്കെ അവകാശപ്പെട്ടുകൊണ്ടിരിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ തനിനിറമാണ് മുകളില്‍ കൊടുത്ത വാക്കുകളില്‍ നിന്ന് സംശയാതീതമായി തെളിയുന്നത്. കാസര്‍കോഡ് സ്വദേശിയും ആഗോള ഭീകര സംഘടനയായ ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്ക് കടക്കുകയും ചെയ്ത അബ്ദുള്‍ റഷീദ് എന്ന പോപ്പുലര്‍ ഫ്രണ്ടുകാരന്റേതാണ് ഈ വാക്കുകള്‍. സിറിയയില്‍ പോയി ജിഹാദ് നടത്താനുള്ള തീരുമാനവുമായി അഫ്ഗാനില്‍ കഴിയുമ്പോള്‍ അവിടെനിന്ന്  കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളെയാണ് പച്ച മലയാളത്തില്‍ റഷീദ് ഇങ്ങനെ ആഹ്വാനം ചെയ്യുന്നത്. താലിബാന്‍ ഭീകരര്‍ അഫ്ഗാനില്‍ അധികാരം തിരിച്ചുപിടിക്കുന്നതിനു മുന്‍പ് സുരക്ഷാ സേനയുടെ വെടിയേറ്റ് അബ്ദുള്‍ റഷീദ് മരണമടഞ്ഞത് സ്വാഭാവികം. പോപ്പുലര്‍ ഫ്രണ്ടുകാരനായിരിക്കെയാണ് ലൗജിഹാദിലൂടെ ഭാര്യയാക്കിയ സോണിയ സെബാസ്റ്റ്യനടക്കം 21 പേരുമായി റഷീദ് അഫ്ഗാനിലേക്ക് പോയത്. അയിഷ എന്നു പേര് മാറ്റിയ സോണിയ ഇപ്പോഴും അഫ്ഗാനിലെ ജയിലിലാണ്.  

2006 ല്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആവിര്‍ഭാവം ശൂന്യതയില്‍നിന്നായിരുന്നില്ല. അതുവരെ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എന്‍ഡിഎഫ്, തമിഴ്‌നാട്ടിലെ മനിതനീതി പാസറൈ, കര്‍ണാടകയിലെ ഫോറം ഫോര്‍ ഡിഗ്‌നിറ്റി എന്നീ ജിഹാദി സംഘടനകളുമായി ചേരുകയാണുണ്ടായത്. ഒരുകാലത്ത് ജമാഅത്തെ ഇസ്ലാമിയുടെ അനുബന്ധ സംഘടനയായിരിക്കുകയും, 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മുദ്രാവാക്യമുയര്‍ത്തി മതമൗലികവാദം പ്രചരിപ്പിക്കുകയും, പില്‍ക്കാലത്ത് ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്തുകയും ചെയ്ത 'സിമി'യുടെ നേതാക്കളായ അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ ഹമീദ് തുടങ്ങിയവരാണ് പോപ്പുലര്‍ ഫ്രണ്ടിന്റെയും നേതാക്കളായത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്ഥിരീകരിച്ച് 2001 ല്‍ 'സിമി'യെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുകയുണ്ടായി. സിമി നിരോധിക്കപ്പെടാതിരുന്ന കാലത്താണ് തങ്ങള്‍ അതിന്റെ ഭാഗമായിരുന്നതെന്ന് ന്യായീകരിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ചെയ്യുന്നത്. എന്നാല്‍ നിരോധിക്കപ്പെട്ടതിനാല്‍ 'സിമി'ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ദൗത്യമാണ് പോപ്പുലര്‍ ഫ്രണ്ട് ഏറ്റെടുത്തിരിക്കുന്നത്. 1977 ല്‍ ജമാഅത്തെ ഇസ്ലാമി സ്ഥാപിച്ച 'സിമി'യുടെ പ്രവര്‍ത്തന രീതികള്‍ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടും അവലംബിക്കുന്നത്. 'സിമി'യില്‍  പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ പാകിസ്ഥാനിലേക്കു പോയി സൈനിക പരിശീലനം നേടിയവരാണ് പോപ്പുലര്‍ ഫ്രണ്ട് ചിന്താഗതിക്കാര്‍.

അടിസ്ഥാനപരമായി താലിബാനെയും അല്‍ഖ്വയ്ദയെയും ഐഎസിനെയുംപോലെ പോപ്പുലര്‍ ഫ്രണ്ടും ഒരു ഇസ്ലാമിക ഭീകര സംഘടനയാണെന്ന പരസ്യ പ്രഖ്യാപനമായിരുന്നു മതനിന്ദയാരോപിച്ച് 2011ല്‍ തൊടുപുഴയില്‍ ടി.ജെ. ജോസഫ് എന്ന കോളജ് അധ്യാപകന്റെ കൈവെട്ടിയെറിഞ്ഞത്. ഈ കേസില്‍ 13 പോപ്പുലര്‍ ഫ്രണ്ടുകാര്‍ ശിക്ഷിക്കപ്പെട്ടു. 2013 ല്‍ കണ്ണൂരിലെ നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന ക്യാമ്പില്‍ പോലീസ് റെയ്ഡ് നടത്തുകയുണ്ടായി. ഇവിടെ വാള്‍ ഉപയോഗിക്കാനും ബോംബ് നിര്‍മിക്കാനുമുള്ള പരിശീലനം നല്‍കിയിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരവാദ സ്വഭാവത്തിലേക്ക് വിരല്‍ചൂണ്ടി 2014 ല്‍ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി. പോപ്പുലര്‍ ഫ്രണ്ടിലെ അംഗങ്ങള്‍ 27 വര്‍ഗീയ സ്വഭാവമുള്ള കൊലപാതകങ്ങള്‍ നടത്തിയതായും 86 കൊലപാതക ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഈ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ടിന് ഐഎസുമായി മതപരമായി മാത്രമല്ല സംഘടനാപരമായും ബന്ധമുണ്ട്. ഇറാഖും സിറിയയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐഎസ് ലോകരാജ്യങ്ങളെ ഇസ്ലാമിക ഭരണത്തില്‍ ഉള്‍പ്പെടുത്തി ഖിലാഫത്ത് പ്രഖ്യാപിച്ചതു മുതല്‍ പോപ്പുലര്‍ ഫ്രണ്ട് സജീവമാണ്. ഐഎസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാരതത്തിലാകെ ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതിയിട്ടതായി 2016 ല്‍ കണ്ണൂരില്‍നിന്ന് എന്‍ഐഎ അറസ്റ്റു ചെയ്ത ഭീകരവാദികളില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. ഐഎസില്‍ ചേരാന്‍ അഫ്ഗാനിസ്ഥാനിലേക്കു പോയവരില്‍ പലരും പോപ്പുലര്‍ ഫ്രണ്ടുകാരാണ്.


കേരളത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പോപ്പുലര്‍ ഫ്രണ്ട് പിന്നീട് ആസ്ഥാനം ദല്‍ഹിയിലേക്ക് മാറ്റി. മറ്റ് സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള ഇസ്ലാമിക ഭീകര സംഘടനകളുമായി പല നിലകളില്‍ സഹകരിച്ചാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തിക്കുന്നതും വിധ്വംസക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും. താലിബാനെയും ഐഎസിനെയും പോലുള്ള ആഗോള ഭീകരസംഘടനകള്‍ ചെയ്യുന്നതാണ് പോപ്പുലര്‍ ഫ്രണ്ടും ആഗ്രഹിക്കുന്നത്.

2020 ല്‍ വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ വര്‍ഗീയ കലാപം നടത്താന്‍ ഫണ്ടു ചെയ്തതിന് പോപ്പുലര്‍ ഫ്രണ്ട് ദല്‍ഹി ഘടകം പ്രസിഡന്റ് മൊഹമ്മദ് പര്‍വേസിനെയും സെക്രട്ടറി മൊഹമ്മദ് ഇല്യാസിയെയും പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ബലാത്സംഗത്തിനിരയായി ഒരു ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ അവിടേക്കു പോകുന്നതിനിടെ മൂന്നു കൂട്ടാളികള്‍ക്കൊപ്പം പോപ്പുലര്‍ ഫ്രണ്ടുകാരനായ സിദ്ദിഖ് കാപ്പന്‍ പിടിയിലാവുകയും യുഎപിഎ പ്രകാരം കേസെടുക്കുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകന്റെ വേഷം ധരിച്ച മതതീവ്രവാദിയാണ് കാപ്പനെന്ന് യുപി പോലീസ് സുപ്രീംകോടതിയില്‍ പറയുകയുണ്ടായി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗവും മൂവാറ്റുപുഴ സ്വദേശിയുമായ എം.കെ. അഷ്‌റഫിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തി അറസ്റ്റു ചെയ്തത് അടുത്തിടെയാണ്. ഭീമമായ സാമ്പത്തിക സ്രോതസ്സ് ഈ സംഘടനയുടെ നിയന്ത്രണത്തില്‍ ഉള്ളതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ വിവിധ ബാങ്കുകള്‍ വഴി 120 കോടി രൂപ ചെലവഴിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പ്രതിസ്ഥാനത്തും പോപ്പുലര്‍ ഫ്രണ്ടുണ്ട്.

പുതുതലമുറ ജിഹാദികളെ സൃഷ്ടിക്കുന്നതില്‍ പോപ്പുലര്‍ ഫ്രണ്ട് മുഖ്യ പങ്ക് വഹിക്കുന്നതായി അന്വേഷണ ഏജന്‍സികള്‍ കരുതുന്നു. കര്‍ണാടകയിലെ ഹിജാബ് വിവാദത്തിനു പിന്നിലെ ഈ സംഘടനയുടെ പങ്കാളിത്തത്തിലേക്ക് കര്‍ണാടക ഹൈക്കോടതി വിരല്‍ചൂണ്ടുകയുണ്ടായി. ഇതിനെക്കുറിച്ച് പോലീസ് അന്വേഷിക്കുകയാണ്. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാമനവമി-ഹനുമദ് ജയന്തി ശോഭായാത്രകള്‍ക്കു നേരെ നടന്ന മതതീവ്രവാദികളുടെ ആക്രമണങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്.

ഭീകരവാദസംഘടനയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പോപ്പുലര്‍ ഫ്രണ്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ് സിപിഎം. പോപ്പുലര്‍ ഫ്രണ്ട് ആഗ്രഹിക്കുന്ന രീതിയിലാണ് സിപിഎമ്മിന്റെ അവരോടുള്ള നയം. ഇതിന്റെ ഭാഗമാണ് ആര്‍എസ്എസിനെയും പോപ്പുലര്‍ ഫ്രണ്ടിനെയും താരതമ്യപ്പെടുത്തിക്കൊണ്ട് രണ്ടും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണെന്ന പ്രചാരണം. തങ്ങളുടെ ഭീകരവാദമുഖം മറച്ചുപിടിക്കാനും സമൂഹത്തില്‍ മാന്യത ലഭിക്കാനും പോപ്പുലര്‍ ഫ്രണ്ട് തുടക്കമിട്ട ഈ പ്രവര്‍ത്തനം സിപിഎം ഏറ്റെടുക്കുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള എല്ലാ ഇസ്ലാമിക ഭീകരസംഘടനകളെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തുപോരുകയാണ് ആര്‍എസ്എസ്. ഈ എതിര്‍പ്പിനെ ചെറുത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരവാദത്തെ ശക്തിപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടയാണ് ഇതില്‍ നടപ്പാവുന്നതും.

ആര്‍എസ്എസിന് ബദലാണെന്നു പറഞ്ഞ് ജമാഅത്തെ ഇസ്ലാമിയെ സിപിഎം ഒരു കാലഘട്ടം വരെ ന്യായീകരിച്ചിരുന്നു. ബാബറി മസ്ജിദിന്റെ പേരില്‍ വര്‍ഗീയവികാരമുണര്‍ത്തി അബ്ദുള്‍ നാസര്‍ മദനി രൂപീകരിച്ച ഐഎസ്എസ്, ആര്‍എസ്എസിനു ബദലാണെന്ന് അവകാശപ്പെടുകയുണ്ടായി. അന്നും സിപിഎം ഈ പ്രചാരണം ഏറ്റെടുത്തു. ഒരുപടികൂടി കടന്നാണ് ഇ.എം.എസ്. നമ്പൂതിരിപ്പാട് മദനിയെ മഹാത്മാഗാന്ധിയോട് താരതമ്യം ചെയ്തത്. അന്ന് അത് വിമര്‍ശിക്കപ്പെട്ടെങ്കിലും പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായപ്പോള്‍ വീണ്ടും മദനിയെ കൂട്ടുപിടിച്ചു. ഇതേ മദനി ഇപ്പോള്‍ ഭീകരാക്രമണക്കേസില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പൂര്‍വരൂപമായ എന്‍ഡിഎഫ് വന്നപ്പോഴും, അതിനു മുന്‍പ് 'സിമി' ഉണ്ടായിരുന്നപ്പോഴും ആര്‍എസ്എസിനെ മുന്‍നിര്‍ത്തി ഈ സംഘടനകളെ സിപിഎം ന്യായീകരിച്ചു പോന്നു. ഇതാണ് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിലെത്തിയിരിക്കുന്നത്. ആര്‍എസ്എസിന്റെ 'കൗണ്ടര്‍ പാര്‍ട്ട്' ആണ് എന്നു പറയുന്നതില്‍ ഏറ്റവും സന്തോഷിക്കുന്നത് പോപ്പുലര്‍ ഫ്രണ്ടുകാര്‍ തന്നെയാണ്. ഇവരുടെ താല്‍പ്പര്യ പ്രകാരമാണ് സിപിഎം ഇങ്ങനെയൊരു പ്രചാരണം നടത്തുന്നത്. ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരേ നാണയത്തിന്റെ ഇരുപുറങ്ങളാണെന്നു പറയുന്നവര്‍ തന്നെ പോപ്പുലര്‍ ഫ്രണ്ടുമായി രാഷ്ട്രീയ-തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നു എന്നതാണ് വിരോധാഭാസം. ആര്‍എസ്എസിനെതിരെ ആയുധം പണിത് നല്‍കുകയും ചെയ്യുന്നു. ഹീനമായ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും മറ്റും പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയുന്നത് ഒരു തന്ത്രമെന്ന നിലയ്ക്കാണ്. ഇതില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് യാതൊരു ആക്ഷേപവുമില്ല. രാഷ്ട്രത്തിന്റെ പരമാധികാരത്തെയും നിയമവാഴ്ചയെയും അംഗീകരിക്കാതെയും, സമൂഹത്തില്‍ മതപരമായ വിഭാഗീയതയും അസ്ഥിരതയും സൃഷ്ടിച്ചും ആഭ്യന്തര സുരക്ഷ അട്ടിമറിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത്. താലിബാന്‍ മോഡല്‍ ഇസ്ലാമിക ഭരണമാണ് ഇതിന്റെയൊക്കെ ആത്യന്തിക ലക്ഷ്യമെന്ന് ആവര്‍ത്തിച്ച് വെളിപ്പെട്ടിട്ടുള്ളതാണ്. സംഘപരിവാറിനെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ച് ഭീകരപ്രവര്‍ത്തനങ്ങളിലൂടെ മുസ്ലിം സമൂഹത്തിന്റെ പിന്തുണ നേടാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നത്. ഇതിന് ഭരണകൂട പിന്തുണ നല്‍കുന്ന സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടുമാണ് യഥാര്‍ത്ഥത്തില്‍ ഒരേ നാണയത്തിന്റെ ഇരുപുറങ്ങള്‍. ആപല്‍ക്കരമായ ഈ സഖ്യത്തെ നിര്‍ബാധം തുടരാനനുവദിക്കുന്നത് സാമൂഹ്യഭദ്രത തകര്‍ക്കും. രാജ്യത്തിന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ക്ക് ഇത് എതിരുമാണ്.

  comment

  LATEST NEWS


  പച്ച പുല്‍ത്തകിടിയിലെ റണ്‍ ഒഴുകും പിച്ചില്‍ ബാറ്റിംഗ് വെടിക്കെട്ടിനായി ആരവം ഉയരും


  ആം ആദ്മിക്ക് കുരുക്ക് മുറുകുന്നു: ആം ആദ്മി മദ്യനയത്തിലെ കോടികളുടെ അഴിമതി: മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു


  കാണിമാരുടെ പരമ്പരാഗതമായ തലപ്പാവണിയിച്ചു; കുട്ടികള്‍ പൂക്കള്‍ നല്‍കി; ഇടമലക്കുടിയില്‍ സുരേഷ് ഗോപിക്ക് ആവേശ സ്വീകരണം; അടുത്ത ലക്ഷ്യം പ്രഖ്യാപിച്ചു


  നാക് റാങ്കിങ് എ ഗ്രേഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്രനേട്ടം


  മഠം അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നു; തനിക്കനുകൂലമായ കോടതി വിധിയുണ്ടായിട്ടും ഉപദ്രവിക്കുന്നു; സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും സമര രംഗത്ത്


  പ്രണയിച്ച് വിവാഹം കഴിച്ച ഹിന്ദുവായ ഭാര്യ ഇസ്ലാമിക വിശ്വാസം പിന്തുടര്‍ന്നില്ല; ബുര്‍ക്ക ധരിച്ചില്ല, കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന് ഭര്‍ത്താവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.