×
login
വനവാസി വനിതകള്‍ ഐഫോണ്‍ നിര്‍മ്മിക്കുമ്പോള്‍

'ആത്മനിര്‍ഭര്‍ ഭാരതം' എന്ന മുദ്രാവാക്യത്തിനൊപ്പം നരേന്ദ്രമോദി ഉയര്‍ത്തിയ മറ്റൊരു മുദ്രാവാക്യമാണ് 'സബ് കാ സാഥ് സബ് കാ വികാസ്'. ഈ മുദ്രാവാക്യത്തിന് അടിവരയിടുന്നതായിരുന്നു ഇപ്പോഴത്തെ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ പ്രസ്താവന. ആപ്പിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഐ ഫോണ്‍ നിര്‍മാണ യൂണിറ്റ് കര്‍ണാടകയില്‍ സ്ഥാപിക്കുമെന്നതായിരുന്നില്ല അത്. ടാറ്റ ഇലക്ട്രോണിക്‌സിന്റെ ഫാക്ടറിയില്‍ ജോലിചെയ്യുന്ന 60,000 ജീവനക്കാരില്‍ ആദ്യത്തെ 6,000 ജീവനക്കാര്‍ ആദിവാസി സ്ത്രീകളായിരിക്കും എന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍ 'സബ് കാ സാഥ് സബ് കാ വികാസ്' എന്നത് അടിവരയിടും.

ഹൊസൂരിനടുത്തെ ഐഫോണ്‍ കമ്പോണന്റ് നിര്‍മ്മാണ യൂണിറ്റ്

ണ്ടു വര്‍ഷം മുന്‍പാണ് അന്നത്തെ കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രമുഖ മൊബൈല്‍ നിര്‍മാതാക്കളായ ആപ്പിള്‍ രാജ്യത്ത് ഐ ഫോണ്‍ 11 നിര്‍മ്മാണം ആരംഭിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡില്‍ തരിച്ചിരുന്ന വേളയില്‍ ഉണ്ടായ വലിയ പ്രചോദനവാര്‍ത്തയായിരുന്നു അത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് പിന്തുണയായി അത് ചിത്രീകരിക്കപ്പെട്ടു. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റില്‍ ആപ്പിളിന്റെ മുന്‍നിര ഉല്പന്നമായ ഐഫോണ്‍ 11 നിര്‍മിതി ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ആപ്പിളിന്റെ മൂന്ന് ആഗോള വിതരണക്കാര്‍ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചു തുടങ്ങി.ഫോക്‌സ്‌കോണും പെഗാട്രോണും തമിഴ് നാട്ടില്‍നിന്നും വിസ്‌ട്രോണ്‍  കര്‍ണാടകയില്‍നിന്നും ഉല്പാദിപ്പിക്കുന്ന ഐ ഫോണുകള്‍ ലോകം മുഴുവന്‍ വിതരണം ചെയ്യപ്പെട്ടു. നരേന്ദ്രമോദിയുടെ കാലത്ത് ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്തുണ്ടായ അനുകൂല അന്തരീക്ഷത്തിന്  തെളിവായി  കോടികളുടെ നിക്ഷേപം ഈ മേഖലയില്‍ എത്തി.

ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ നിര്‍മാതാക്കളെന്ന ഖ്യാതിയുള്ള ചൈനക്ക് അതു നഷ്ടമാകും എന്ന സ്ഥിതിയായി. ഐ ഫോണുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ പൂര്‍ണമായും രാജ്യം വിടുന്നത് ഒഴിവാക്കാന്‍ ചൈന പല മാര്‍ഗ്ഗങ്ങളും നോക്കി.  ഫോക്‌സ്‌കോണാണ് ലോകത്തിന് ആവശ്യമായ 70 ശതമാനം ഐ ഫോണുകളും നിര്‍മിക്കുന്നത്. ഐ ഫോണ്‍ ഉല്പാദകര്‍ രാജ്യം വിട്ട് ഇന്ത്യയിലേക്ക് പോകുന്നത് ചൈനയെ സംബന്ധിച്ചിടത്തോളം ഏറെ സാമ്പത്തിക നഷ്ടവും നാണക്കേടും സൃഷ്ടിച്ചു. തീര്‍ച്ചയായും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറിന്റ നയവും നടപടികളുമായിരുന്നു മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ മേഖലയിലെ രാജ്യത്തിന്റെ കുതിപ്പ്.


2014 വരെ മൊബൈല്‍ ഫോണുകള്‍ വിദേശത്തു നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. അതിനാല്‍, ഈ മേഖലയില്‍ സ്വാശ്രയത്വം നേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നാം മൊബൈല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ വര്‍ദ്ധിപ്പിച്ചു. 2014ല്‍ രാജ്യത്ത് രണ്ടു മൊബൈല്‍ നിര്‍മാണ യൂണിറ്റുകള്‍ മാത്രമാണുണ്ടായിരുന്നത്. അതായത് എട്ടു വര്‍ഷം മുമ്പ് രണ്ടെണ്ണം മാത്രമായിരുന്നു . എന്നാല്‍ ഇപ്പോള്‍ അവയുടെ എണ്ണം ഇരുന്നൂറിനു മുകളിലാണ്. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍  പ്രോത്സാഹനം നല്‍കുകയും സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ ശ്രമങ്ങളുടെ ഫലങ്ങള്‍ വളരെ അനുകൂലമായിരുന്നു. ഇന്ന് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.  2014ല്‍ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യാറില്ലായിരുന്ന സാഹചര്യത്തില്‍നിന്ന് ഇന്ന് ആയിരക്കണക്കിന് കോടി രൂപയുടെ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി.  

2019ല്‍ ഇന്ത്യയില്‍ പ്ലാന്റ് ആരംഭിച്ച ഹോണ്‍ ഹായ് പ്രിസിഷന്‍ ഇന്‍ഡസ്ട്രി എന്ന ഫോക്‌സ്‌കോണ്‍, 2022ലാണ് ഐഫോണ്‍ 14 നിര്‍മ്മിക്കാന്‍ തുടങ്ങിയത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 53,000 തൊഴിലാളികളെ ഉള്‍പ്പെടുത്തി ദക്ഷിണേന്ത്യയിലെ പ്ലാന്റിലെ തൊഴിലാളികളുടെ എണ്ണം 70,000 ആയി ഉയര്‍ത്താനാണ് തായ്‌വാന്‍ ആസ്ഥാനമായുള്ള ഫോക്‌സ്‌കോണിന്റെ നീക്കം.

'ആത്മനിര്‍ഭര്‍ ഭാരതം' എന്ന മുദ്രാവാക്യത്തിനൊപ്പം നരേന്ദ്രമോദി ഉയര്‍ത്തിയ മറ്റൊരു മുദ്രാവാക്യമാണ് 'സബ് കാ സാഥ് സബ് കാ വികാസ്'.  ഈ മുദ്രാവാക്യത്തിന് അടിവരയിടുന്നതായിരുന്നു ഇപ്പോഴത്തെ ഐടി മന്ത്രി അശ്വിനി വൈഷ്ണവ് നടത്തിയ പ്രസ്താവന. ആപ്പിളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഐ ഫോണ്‍ നിര്‍മാണ യൂണിറ്റ് കര്‍ണാടകയില്‍ സ്ഥാപിക്കുമെന്നതായിരുന്നില്ല അത്.  ടാറ്റ ഇലക്ട്രോണിക്‌സിന്റെ ഫാക്ടറിയില്‍ ജോലിചെയ്യുന്ന 60,000 ജീവനക്കാരില്‍ ആദ്യത്തെ 6,000 ജീവനക്കാര്‍  ആദിവാസി സ്ത്രീകളായിരിക്കും എന്ന മന്ത്രിയുടെ വെളിപ്പെടുത്തല്‍ 'സബ് കാ സാഥ് സബ് കാ വികാസ്' എന്നത് അടിവരയിടും. 60,000 പേര്‍ക്ക് ജോലിചെയ്യാവുന്ന നിര്‍മാണ യൂണിറ്റ് ബെംഗളൂരുവിലെ ഹൊസൂരിലാണ് സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായി റാഞ്ചി, ഹസാരിബാഗ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറായിരം ആദിവാസി സ്ത്രീകള്‍ക്ക് ഐ ഫോണുകള്‍ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇവരുടെ കരങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെടുന്ന ഐ ഫോണുകള്‍ ലോകം മുഴുവന്‍  ഉപയോഗിക്കപ്പെടുന്നത് സാമൂഹ്യ വിപഌവം അല്ലങ്കില്‍ മറ്റെന്താണ്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.