×
login
തായ്‌വാനില്‍ സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍

ഏഷ്യാ സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായാണ് പെലോസി തായ്‌വാനിലെത്തിയത്. ചൈനയുടെ രോഷം ക്ഷണിച്ചുവരുത്തിയ ഈ സന്ദര്‍ശനത്തിന്റെ അലയൊലികള്‍ ഇനിയും തുടരും. ചൈനയുടെ ആഭ്യന്തരവിഷയത്തില്‍ യുഎസ് ഇടപെടരുതെന്ന അവരുടെ ആവശ്യം തള്ളപ്പെട്ടു. ഇതിനു പുറമെ ജനാധിപത്യത്തിനു പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് യുഎസ് ജനപ്രതിനിധി സഭാംഗങ്ങളുടെ സംഘം തയ്‌വാനിലെത്തിയതെന്ന പെലോസിയുടെ പ്രഖ്യാപനവും ചൈനയ്ക്കുള്ള അടിയായി. ഇന്ത്യ-പസിഫിക് മേഖലയിലെ സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും യുഎസിന്റെ പിന്തുണ വാഗ്ദാനവും ചൈനയെ ഉന്നം വച്ചുള്ളതാണ്.

സന്തോഷ് മാത്യു

തായ്‌വാനെ ചൊല്ലി ചൈനയും അമേരിക്കയും തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ്. സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങള്‍ തായ്‌വാനുമേല്‍ ഉരുണ്ടുകൂടിക്കഴിഞ്ഞു. ചൈനയുടെ കടുത്ത മുന്നറിയിപ്പുകള്‍ അവഗണിച്ച് അമേരിക്കന്‍ പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാനില്‍ എത്തിയതോടെ മേഖല യുദ്ധസമാന അന്തരീക്ഷത്തിലേക്ക് നീങ്ങി. മലേഷ്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഓഗസ്റ്റ് 2 ചൊവ്വ രാത്രിയാണ് പെലൊസി തായ്‌പേയില്‍ വിമാനമിറങ്ങിയത്. തങ്ങളുടെ ഭൂപ്രദേശമായ തായ്‌വാനില്‍ അമേരിക്ക ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ചൈന യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു.  

ചൈന നയത്തിന്റെ ലംഘനമാണ് അമേരിക്ക നടത്തിയതെന്നാണ് ചൈന പ്രതികരിച്ചത്. സന്ദര്‍ശനത്തെ സംഘര്‍ഷത്തിലേക്ക് കൊണ്ടു പോകേണ്ടെന്നാണ് വൈറ്റ് ഹൗസ് പ്രതികരണം. ഏതായാലും അമേരിക്കയുടെ നാലു യുദ്ധക്കപ്പല്‍ നേരത്തേതന്നെ തായ്‌വാന്റെ കിഴക്കന്‍തീരത്ത് തമ്പടിച്ചിട്ടുണ്ട്. ഇതോടെ രണ്ടു വന്‍ ശക്തികള്‍ നേര്‍ക്കുനേര്‍ വന്നു കഴിഞ്ഞിരിക്കുന്ന ഭീതിദമായ സാഹചര്യമാണുള്ളത്.

ചൈന അവകാശവാദമുന്നയിക്കുമ്പോഴും തായ്‌വാന്‍ സ്വയംഭരണ രാജ്യമായി തുടരുകയാണ്. രാജ്യത്തെ സ്വാതന്ത്ര്യവാദികള്‍ക്ക് പിന്തുണയെന്നോണമാകും പെലോസിയുടെ സന്ദര്‍ശനം വിലയിരുത്തപ്പെടുക. 1997ല്‍ അന്നത്തെ സ്പീക്കര്‍ ന്യൂട്ട് ഗിംഗ്‌റിച്ചിനുശേഷം രാജ്യത്തെത്തുന്ന യുഎസിലെ ഉന്നത പദവിയുള്ള വ്യക്തിയാണ് പെലോസി. 'ഏകീകൃത ചൈന' എന്ന നയത്തില്‍ വിശ്വസിക്കുന്ന ചൈന, തായ്‌വാനെ അവരുടെ ഭാഗമായാണ് കാണുന്നത്. എന്നാല്‍, തായ്‌വാന്‍ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്ന വസ്തുത യുഎസ് അംഗീകരിക്കുന്നുണ്ട്. തന്റെ ഏഷ്യന്‍ പര്യടനത്തിനിടയില്‍, തായ്‌വാന്‍ സന്ദര്‍ശിക്കാനുള്ള യുഎസ് സ്പീക്കറുടെ തീരുമാനം തായ്‌വാന്റെ അസ്തിത്വം ഊട്ടിയുറപ്പിക്കുന്നൊരു നടപടിയായാണ് ചൈന കാണുന്നത്. അതാണ് ചൈനയെ ചൊടിപ്പിക്കുന്നതും.

അമേരിക്കയില്‍ പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ എന്തെങ്കിലും സംഭവിച്ചാല്‍, ജനപ്രതിനിധി സഭയിലെ സ്പീക്കര്‍ അടുത്ത പ്രസിഡന്റാകേണ്ട വ്യക്തിയാണ്. അത്രത്തോളം ഉയര്‍ന്ന പദവി വഹിക്കുന്ന ഒരു വ്യക്തി തായ്‌വാന്‍ സന്ദര്‍ശിക്കുന്നതിലെ രാഷ്ട്രീയ പ്രത്യാഘാതമാണ് ചൈന ഭയപ്പെടുന്നത്. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നാണ് ചൈനീസ് സര്‍ക്കാരിന്റെ നിലപാട്. ബലം പ്രയോഗിച്ചാണെങ്കിലും തായ്‌വാനെ തങ്ങളുടെ ഭാഗമാക്കണമെന്ന നിലപാടും അവര്‍ക്കുണ്ട്.


പെലോസി എന്ന 82 കാരി ഏഷ്യ സന്ദര്‍ശനത്തിന് തുടക്കമിട്ട് സിംഗപ്പൂരിലാണ് ആദ്യമെത്തിയത്. അവിടെ അവര്‍ പ്രധാനമന്ത്രി ലീ സിയെന്‍ ലൂങ്, പ്രസിഡന്റ് ഹലിമാ യാക്കോബ്, മറ്റു മന്ത്രിമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഉക്രയിന്‍ യുദ്ധം, കൊവിഡ് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഓഗസ്റ്റ് രണ്ടിന് മലേഷ്യയിലെത്തി അധോസഭാ സ്പീക്കര്‍ അസര്‍ അസീസന്‍ ഹാരൂണുമായി പെലോസി കൂടിക്കാഴ്ച നടത്തി. ഇന്ന് അവര്‍ ദക്ഷിണ കൊറിയ സന്ദര്‍ശിക്കും.

പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചാല്‍ ചൈനീസ് സൈന്യം നോക്കിനില്‍ക്കില്ലെന്ന് വിദേശമന്ത്രാലയ വക്താവ് ഷാവോ ലിജിയന്‍ നേരത്തെ പറഞ്ഞിരുന്നു. തായ്‌വാന്‍ വിഷയത്തില്‍ തീക്കളി വേണ്ടെന്ന്  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ചൈനീസ്പ്രസിഡന്റ് ഷി ജിന്‍പിങ് മുന്നറിയിപ്പും നല്‍കി. ജൂലൈ അവസാനത്തില്‍ ഇരു നേതാക്കളും നടത്തിയ രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ടെലിഫോണ്‍ സംഭാഷണത്തിലായിരുന്നു മുന്നറിയിപ്പ്‌നല്‍കിയത്. തായ്‌വാന്‍ ചൈനയുടെ ഭാഗമായ സ്വയംഭരണ പ്രദേശമാണെന്ന് വ്യക്തമാക്കിയ ഷി, തീകൊണ്ട് കളിക്കുന്നവര്‍ തീയാല്‍ത്തന്നെ ഒടുങ്ങുമെന്ന് ഓര്‍മിപ്പിച്ചു. ഇരു നേതാക്കളും നേരിട്ട് കൂടിക്കാഴ്ച നടത്താനുള്ള സാധ്യത പരിശോധിച്ചു വരുന്നതായി ഇതിനിടെ വൈറ്റ് ഹൗസ് അറിയിച്ചു. നവംബറില്‍ ഇന്തോനേഷ്യയില്‍ ജി 20 ഉച്ചകോടിയില്‍ ഷി പങ്കെടുക്കും. ഇതിനോടനുബന്ധിച്ചായിരിക്കും കൂടിക്കാഴ്ച.

ചൈന ഇപ്പോള്‍തന്നെ ലോകത്തെ രണ്ടാമത്തെ ശക്തിയാണ്. റഷ്യ അവരുടെ കൂടെയുണ്ട്-തായ്‌വാന്‍ വിഷയത്തിലും. ആധുനിക ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കക്കും സഖ്യകക്ഷികള്‍ക്കുമെതിരായി തുല്യശക്തികളെന്ന നിലക്ക് ചൈനയും റഷ്യയും ശാക്തിക മത്സരത്തിനൊരുമ്പെടുന്നത്. 2001 ഡിസംബറില്‍ ചൈന വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്റെ ഭാഗമായതോടെ ലോകമെമ്പാടും ഉപഭോഗവസ്തുക്കള്‍ കയറ്റിയയക്കുന്ന ഒരു വാണിജ്യകേന്ദ്രമായി മാറി. അതിവേഗമാണ് ചൈന ആധുനിക സാങ്കേതികവിദ്യയുടെയും അതോടൊപ്പം നയതന്ത്രങ്ങളുടെയും കേന്ദ്രമായത്. ഡോളറിന്റെ അപ്രമാദിത്വം ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. റഷ്യ എണ്ണവില 'റൂബിളി'ലാണ് സ്വീകരിക്കുന്നത്. റഷ്യയും ചൈനയും അവരുടെ സാമ്പത്തികസംവിധാനങ്ങള്‍ പരസ്പരം ലയിപ്പിക്കാന്‍ തീരുമാനിക്കുകയാണ്. ചൈനയുടെ യുവാന്‍ കറന്‍സി അന്താരാഷ്ട്രതലത്തില്‍ ഡോളറിനു പകരം ഉപയോഗിക്കാവുന്നതാണെന്ന് റഷ്യ വാക്കു കൊടുത്തു. ഇത് അമേരിക്കയെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.

25 വര്‍ഷത്തിനിടെ തായ്‌വാന്‍ സന്ദര്‍ശിക്കുന്ന ഏറ്റവും മുതിര്‍ന്ന അമേരിക്കന്‍ നേതാവാണ് നാന്‍സി. തായ്‌വാന്‍ സന്ദര്‍ശനം  ജനാധിപത്യത്തെ പിന്തുണയ്ക്കുന്നതിനുള്ള അമേരിക്കയുടെ അചഞ്ചലമായ പ്രതിബന്ധതയെ മാനിക്കുന്നതാണെന്നും യുഎസിലെ 1979ലെ തായ്‌വാന്‍ റിലേഷന്‍ ആക്ടിന് വിരുദ്ധമല്ലെന്നും പെലോസി തായ്‌വാനില്‍ ഇറങ്ങിയ ശേഷം ട്വീറ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് ചൈനയിലെ അമേരിക്കന്‍ അംബാസിഡറെ വിളിച്ചുവരുത്തി ചൈന പ്രതിഷേധമറിയിച്ചു.  

ഏഷ്യാ സന്ദര്‍ശനത്തിന്റെ അവസാനഘട്ടമായാണ് പെലോസി തായ്‌വാനിലെത്തിയത്. ചൈനയുടെ രോഷം ക്ഷണിച്ചുവരുത്തിയ ഈ സന്ദര്‍ശനത്തിന്റെ അലയൊലികള്‍ ഇനിയും തുടരും. ചൈനയുടെ ആഭ്യന്തരവിഷയത്തില്‍ യുഎസ് ഇടപെടരുതെന്ന അവരുടെ ആവശ്യം തള്ളപ്പെട്ടു. ഇതിനു പുറമെ ജനാധിപത്യത്തിനു പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് യുഎസ് ജനപ്രതിനിധി സഭാംഗങ്ങളുടെ സംഘം തയ്‌വാനിലെത്തിയതെന്ന പെലോസിയുടെ പ്രഖ്യാപനവും ചൈനയ്ക്കുള്ള അടിയായി. ഇന്ത്യ-പസിഫിക് മേഖലയിലെ സമാധാനാന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങള്‍ക്കും യുഎസിന്റെ പിന്തുണ വാഗ്ദാനവും ചൈനയെ ഉന്നം വച്ചുള്ളതാണ്.

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.