×
login
രാഷ്ട്രതന്ത്രജ്ഞന്‍ വ്യത്യസ്തനാണ്

ലോകം മുഴുവന്‍ യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ തന്റെ രാജ്യത്തെയും ജനങ്ങളെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വുഹാന്‍ എന്ന കൊറോണയുടെ പ്രഭവ കേന്ദ്രത്തില്‍ നിന്നും സ്വന്തം പൗരന്മാരെ രക്ഷിച്ച ആദ്യ രാജ്യം ഇന്ത്യയാണ്. ചൈന, ഇറ്റലി, ഇറാന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് സ്വന്തം പൗരന്മാരെ മാത്രമല്ല വിദേശികളെയും രക്ഷിച്ചു

രാഷ്ട്രീയ നേതാവിന് ദീര്‍ഘവീക്ഷണമില്ല, രാജ്യത്തോടോ സമൂഹത്തോടോ ഉത്തരവാദിത്വവുമില്ല. വോട്ട്ബാങ്ക് നോക്കി കസേര സംരക്ഷിച്ച് കുറ്റവും പറഞ്ഞിരിക്കും. തങ്ങള്‍ വലിയ സംഭവമാണെന്ന് കാണിക്കാന്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ പ്രസംഗിക്കും. അവര്‍ക്ക് പ്രാധാ

ന്യം അടുത്തുവരുന്ന തെരഞ്ഞെടുപ്പ് മാത്രമാണ്. മറിച്ച് ഒരു രാഷ്ട്രതന്ത്രജ്ഞന് ദീര്‍ഘവീക്ഷണം ഉണ്ടാകും. തന്റെ രാജ്യത്തോടും, ജനത്തോടും ഉത്തരവാദിത്വം ഉണ്ടാകും. രാജ്യതാല്‍പ്പര്യങ്ങള്‍ക്കാകും മുന്‍ഗണന നല്‍കുക. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ല.  

രാഷ്ട്രീയ നേതാവിനെ ജനം പെട്ടെന്ന് മറക്കും. പക്ഷെ രാഷ്ട്രതന്ത്രജ്ഞനെ രാജ്യം നിലനില്‍ക്കുന്ന കാലത്തോളം നെഞ്ചിലേറ്റും. ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ രാജ്യമെന്ന ചീത്തപ്പേര് പേറിയിരുന്ന നാട്ടില്‍ 2014ല്‍ ഒരു മനുഷ്യന്‍ സമൂഹത്തിലേക്ക് സ്വച്ഛ്ഭാരത് എത്തുപറഞ്ഞ് ഇറങ്ങിയപ്പോള്‍ എല്ലാവരും പരിഹസിച്ചു. മോദി കക്കൂസ് ഉണ്ടാക്കാന്‍ നടക്കുന്നെന്നായി. പരിഹസിക്കുന്നവര്‍ക്ക് മറുപടി വാക്കുകളിലൂടെ കിട്ടിയില്ല. പ്രവര്‍ത്തിയിലൂടെ കാണിച്ചു കൊടുത്തു. 2014ല്‍ 70% ജനങ്ങളും പൊതുസ്ഥലങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ നടത്തിയിരുന്നെങ്കില്‍ 2019ല്‍ ഏതാണ്ട് പൂര്‍ണമായും ഇല്ലാതായി. 9.5 കോടി കക്കൂസുകള്‍ അഞ്ചു വര്‍ഷം കൊണ്ട് നിര്‍മിച്ചു. അഞ്ചു കോടി സ്ത്രീകള്‍ക്ക് ഗ്യാസ് കണക്ഷന്‍ സൗജന്യമായി നല്‍കി. എല്ലാ വീടുകളിലും വൈദ്യുതിയെത്തി. ഗ്രാമങ്ങളില്‍ റോഡുകള്‍. എണ്ണിയാല്‍ ഒടുങ്ങാത്ത പ്രവര്‍ത്തനങ്ങള്‍ നടന്നു. അതൊന്നും ആരും പാടി പുകഴ്ത്തിയില്ല. എന്നാല്‍ മോദിയെ പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കിയത് വോട്ടിലൂടെ ആയിരുന്നു. കഴിഞ്ഞ തവണത്തേതിനേക്കാള്‍ വമ്പന്‍ വിജയം. മോദിയെ പരിഹസിച്ചര്‍ കനല്‍ തരികളായി നോട്ടയ്ക്ക് പിന്നില്‍ ചുരുങ്ങി.  

ലോകം മുഴുവന്‍ യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ നിശബ്ദമായി തന്റെ രാജ്യത്തെയും ജനങ്ങളെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ആ മനുഷ്യന്‍. 2019 ഡിസംബറിലാണ് ചൈനയില്‍ കൊറോണ ശക്തി പ്രാപിക്കുന്നത്. വുഹാന്‍ എന്ന കൊറോണയുടെ പ്രഭവ കേന്ദ്രത്തില്‍ നിന്നും സ്വന്തം പൗരന്മാരെ രക്ഷിച്ച അദ്യ രാജ്യം ഇന്ത്യയാണ്. ചൈന, ഇറ്റലി, ഇറാന്‍, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്ന് സ്വന്തം പൗരന്മാരെ മാത്രമല്ല വിദേശികളെയും രക്ഷിച്ച് ഇന്ത്യയിലെത്തിച്ച് ചികിത്സ നല്‍കി തിരികെ അവരവരുടെ നാടുകളിലേക്കയച്ചു. അദ്ദേഹത്തിന് ഇതൊക്കെ സാധാരണ സംഭവങ്ങളായിരുന്നു. താന്‍ അത് ചെയ്തു, ഇത് ചെയ്തു എന്നൊന്നും പറഞ്ഞ് ബഹളംവച്ചില്ല. രാജ്യത്തോടും ജനങ്ങളോടുമുള്ള കടമ ചെയ്തു, അത്ര തന്നെ.  


രാഷ്ട്രീയ നേതാവാകട്ടെ പത്ത് പതിനഞ്ചു ഉപദേശകരുടെ ഉപദേശം കൊണ്ട് നാട് ഭരിക്കുന്നു. ഞാന്‍ ഒരു സംഭവം ആണെന്ന് പാണന്മാരെ കൊണ്ട് പാടിച്ച് നടക്കുന്നു. ഓരോ ദുരന്തം കഴിയുമ്പോഴും കക്കല്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. അപ്പോഴാണ് കൊറോണയുടെ വരവ്. ഇത് കേരളമാണ്, ഞാനാണ് ഭരിക്കുന്നത് എന്നൊക്കെ തള്ളിയാല്‍ കൊറോണ സ്ഥലം വിടുമെന്ന് കരുതി. ഫെബ്രുവരി 26ന് കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ നിര്‍ദേശം നല്‍കി. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന നടത്തുക. അങ്ങനെ ഉത്തരവിട്ടാല്‍ അനുസരിക്കാമോ. അതും നമ്പര്‍ വണ്‍ സംസ്ഥാനത്തിന്റ മുഖ്യനോട്. അവസാനം കൊറോണ ഇങ്ങെത്തി. വീഴ്ച മറയ്ക്കാന്‍ മാധ്യമ സഖാപ്പികളെ കൊണ്ട് ആഞ്ഞു തള്ളിച്ചു. കുറ്റം മുഴുവന്‍ പ്രവാസി കുടുംബത്തിനും.

കേന്ദ്രം പറഞ്ഞു പരീക്ഷകള്‍ മാറ്റിവയ്ക്കുക. കേരളത്തോട് ആജ്ഞാപിക്കുന്നോ. മൈന്‍ഡ് ചെയ്തില്ല. പിന്നീട് ഗത്യന്തരം ഇല്ലാതെ അനുസരിച്ചു. ബിവറേജിലും ബാറിലും ഓരോ മീറ്റര്‍ വിട്ട് നിന്നാല്‍ കൊറോണ സ്വയം ആത്മാഹത്യ ചെയ്യുമെന്ന മഹത്തായ കണ്ടുപിടുത്തം നടത്തി. അതിനെ പരിവാരങ്ങളും ആഘോഷ കമ്മിറ്റിയം വലിയ രീതിയില്‍ കൊണ്ടാടി. അപ്പോഴാണ് രാഷ്ട്ര തന്ത്രജ്ഞന്‍ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞത്. എന്തെങ്കിലും സാമ്പത്തികമായി തടയുമെന്ന് കരുതി ചുമ്മാ കയറി 20,000 കോടി കൊറോണ പാക്കേജ് എന്നങ്ങ് തള്ളി. വീണ്ടും ആര്‍പ്പ് വിളികള്‍. ജനം കള്ള് കുടിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാസ ശമ്പളം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയില്‍ 20,000 കോടി രൂപ എവിടെ നിന്ന് കിട്ടുമെന്ന് ചോദിക്കാനുള്ള നട്ടെല്ല് അണികള്‍ക്കില്ലായിരുന്നു. വളയാന്‍ പറഞ്ഞാല്‍ കുനിഞ്ഞു നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും ഇല്ലാതെ പോയി.

20,000 കോടി രൂപയുടെ തട്ടിപ്പ് കോണ്‍ഗ്രസ് നേതാവ് പൊളിച്ചു കൈയില്‍ കൊടുത്തപ്പോള്‍ അദ്ദേഹത്തെ തെറിപ്പാട്ട് പാടാന്‍ ആഘോഷ കമ്മിറ്റിക്കാര്‍ അങ്ങോട്ട് പോയി. കൊറോണയുടെ ആദ്യ മൂന്ന് ഘട്ടങ്ങളിലും രാജ്യം മികച്ച രീതിയിലാണ് മുന്നോട്ട് പോയത്. 130 കോടി ജനങ്ങളുള്ള രാജ്യമാണ് നമ്മുടേത് എന്നോര്‍ക്കണം. ഒരാള്‍ വിചാരിച്ചാല്‍ വലിയ ദുരന്തം ഉണ്ടാക്കാന്‍ കഴിയും. ഇപ്പോഴത്തെ സാഹചര്യത്തെ ഭയപ്പെടുത്താതെ 130 കോടി ജനത്തെ പറഞ്ഞു മനസിലാക്കുക എന്നത് ഭാരിച്ച ജോലിയാണ്. നേതാവിനെ കൊഞ്ഞനം കാണിച്ചാല്‍ അതി

നും ഹര്‍ത്താല്‍ നടത്തുന്ന കേരളത്തില്‍ ഒരു ദിവസം വീട്ടില്‍ ഇരിക്കാന്‍ പറയുന്നതിന് പകരം ഹര്‍ത്താല്‍ എന്നായിരുന്നു പറയേണ്ടത്. എങ്കിലേ മലയാളിക്ക് അത് സ്വീകാര്യമാകൂ. കേരളത്തിന് പുറത്ത് ജനങ്ങള്‍ക്ക് ഇതൊക്കെ പുതിയ കാര്യമാണ്. ഇന്നലത്തെ പ്രധാനമന്ത്രിയുടെ വാക്കുകളില്‍ നിന്ന് മഹാനഗരങ്ങളിലടക്കം ജനം യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് തുടങ്ങിയിരിക്കുന്നു. തൊഴിലാളികളുടെ ശമ്പളം കുറയ്ക്കരുതെന്ന നിര്‍ദേശം വലിയ ആശ്വാസമാണ് നല്‍കിയിരിക്കുന്നത്. ഇനിയുള്ള ഒരു മാസം ഞാന്‍ പറയുന്നതുവരെ അകത്തു തന്നെ ഇരുന്നോണം എന്നാജ്ഞാപിക്കാന്‍ ഇത് കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാജ്യമല്ല. അത് മനസിലാക്കാന്‍ കഴിവുള്ളവര്‍ക്കേ രാജ്യം ഭരിക്കാന്‍ കഴിയൂ. ഇത് വലിയ ഒരു പോരാട്ടമാണ്.

ഇക്കണോമിക് റെസ്‌പോണ്‍സ് ടാസ്‌ക് ഫോഴ്‌സ് രുപീകരിച്ചിരിക്കുന്നത് എന്തിനാണെന്ന് മനസിലാക്കാനുള്ള വിവേകം പോലുമില്ലാത്തവരോട് തര്‍ക്കിക്കാന്‍ പോകുന്നതിലും നല്ലത് തിരയെണ്ണുന്നതാണ്. മോദിയെ തോല്‍പ്പിക്കാന്‍ വേണ്ടി ഈ സമയത്തും വൃത്തിക്കെട്ട രാഷ്ട്രീയവും, മതഭ്രാന്തും പുറത്തെടുത്താല്‍ നഷ്ടം അദ്ദേഹത്തിനാകില്ല. ആള്‍ക്കൂട്ട ബഹളങ്ങളിലൂടെ കുറച്ചുനാള്‍ പിടിച്ചു നില്‍ക്കാന്‍ പറ്റിയേക്കും. രാഷ്ട്രീയ നേതാവ് അവിടം കൊണ്ട് തീര്‍ന്നു. പക്ഷെ രാഷ്ട്രതന്ത്രജ്ഞന്‍ ബഹളം ഉണ്ടാക്കില്ല. പരിഹസിക്കുന്നവര്‍ക്ക് മറുപടിയും കൊടുക്കില്ല. പ്രവര്‍ത്തിച്ചു കാണിക്കും. അതാകും ജനം ഓര്‍ക്കുക.

ജിതിന്‍ കെ. ജേക്കബ്

  comment

  LATEST NEWS


  കുട്ടികള്‍ക്ക് താങ്ങായി പി.എം കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യവ്യാപകമായുള്ള കര്‍ഷകരുമായി പ്രധാനമന്ത്രി ചൊവ്വാഴ്ച ആശയവിനിമയം നടത്തും; കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥി


  ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കരുതെന്ന നിര്‍ദ്ദേശം തട്ടിപ്പ് ഒഴിവാക്കാന്‍; തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യത, ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.