×
login
യുവസംഗമം: വൈവിധ്യങ്ങളെ അടുത്തറിയാന്‍ യുവാക്കളുടെ യാത്ര

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും രാജ്യത്തെ ഇതരസംസ്ഥാനങ്ങളിലെയും യുവാക്കള്‍ തമ്മിലുള്ള ബന്ധത്തിനു കരുത്തേകുന്നതിനൊപ്പം 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന ആശയത്തെയും യുവസംഗമം ആഘോഷിക്കുന്നു. 'പര്യടനം, പൈതൃകം, പുരോഗതി, സാങ്കേതികവിദ്യ, പരസ്പരസമ്പര്‍ക്കം' എന്നീ അഞ്ച് സ്തംഭങ്ങള്‍ക്കു കീഴിലാണ് ദേശീയ സാംസ്‌കാരികവിനിമയ പരിപാടിയായ യുവസംഗമം ആരംഭിച്ചത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 20,000-ത്തിലധികം വിദ്യാര്‍ഥികള്‍ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍, വംശങ്ങള്‍, പാചകരീതികള്‍, ഭാഷകള്‍, പ്രകൃതിദൃശ്യങ്ങള്‍, പ്രാദേശികചരിത്രം, സാങ്കേതികമുന്നേറ്റങ്ങള്‍, കരകൗശലവിദ്യകള്‍, നൈപുണ്യ വിദ്യകള്‍ എന്നിവയ്ക്കു സാക്ഷ്യം വഹിക്കുകയും ചെയ്യും.

ആസ്സാമില്‍ നിന്നുള്ള യുവസംഗമ സംഘം ഗുജറാത്തിലെത്തിയപ്പോള്‍

ആയിരക്കണക്കിനു ഭാഷകളുള്ള, നൂറുകണക്കിനു ഗോത്രങ്ങളുടെ വാസ്ഥാനമായ, ലോകത്തിലെ എല്ലാ പ്രധാന മതങ്ങളുടെയും വിശ്വാസങ്ങളുടെയും നാടാണ് ഇന്ത്യ. മഞ്ഞുമൂടിയ പര്‍വതനിരകള്‍ മുതല്‍ ഉഷ്ണമേഖലാ സമതലങ്ങള്‍ വരെയും, സമൃദ്ധമായ നിത്യഹരിത പ്രദേശങ്ങള്‍ മുതല്‍ വരണ്ട മരുഭൂമികള്‍ വരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യ വെറുമൊരു രാഷ്ട്രം മാത്രമല്ല; ജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും വിശ്വാസങ്ങളുടെയും മനോഹരമായ ഛായാചിത്രം കൂടിയാണ്. ഒരു ചിത്രക്കംബളത്തിലെ സങ്കീര്‍ണമായ സൂചിത്തുന്നല്‍പോലെ, നമ്മുടെ വൈവിധ്യമാണ് നമ്മെ കരുത്തോടെയും ഒറ്റക്കെട്ടായും നിലനിര്‍ത്തുന്നത്. ഈ വൈവിധ്യമാണ്, നാം പ്രബലമായആഗോള ശക്തിയായി ഉയരുമ്പോള്‍, നമ്മുടെ ഏറ്റവും വലിയസ്വത്തുകളിലൊന്നായി ഉയര്‍ന്നുവരാനിരിക്കുന്നതും.

2015-ല്‍, പ്രധാനമന്ത്രി 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന ദൗത്യം പ്രഖ്യാപിച്ചപ്പോള്‍, ഓരോ ഇന്ത്യക്കാരനും തമ്മിലുള്ള അന്തര്‍ലീനമായ ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, ഇന്ത്യയുടെ 'വൈവിധ്യപരമായ മേന്മ' വെളിപ്പെടുത്തുക കൂടിയാണ് ചെയ്തത്. അടുത്തിടെ ആരംഭിച്ച 'യുവസംഗമം' എന്ന പദ്ധതിയില്‍,  യുവാക്കളിലൂടെ രാജ്യത്തിന്റെ വൈവിധ്യപരമായ പ്രത്യേകതയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കപ്പെടുന്നു. വൈവിധ്യത്തിന്റെ മഹത്തായ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ശക്തി നാളത്തെ തലമുറ തിരിച്ചറിയുകയും അനുഭവിക്കുകയും വേണം. വൈവിധ്യത്തിന്റെ ശക്തിയെ ഇന്ത്യയുടെ ഭാവിയുമായിസംഗമിപ്പിക്കുന്നതിനു പ്രാപ്തമാക്കാന്‍ യുവാക്കളുടെ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള യാത്രകള്‍ക്കു കഴിയും. വിവിധ സംസ്ഥാനങ്ങളിലെ യുവജനതയ്ക്ക് പരസ്പരം അറിയാനും ഒത്തുചേരാനും സംസ്‌കാരങ്ങളുടെ കൂടിച്ചേരലിനും യുവസംഗമം വഴിതുറക്കുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും രാജ്യത്തെ ഇതരസംസ്ഥാനങ്ങളിലെയും യുവാക്കള്‍ തമ്മിലുള്ള ബന്ധത്തിനു കരുത്തേകുന്നതിനൊപ്പം 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന ആശയത്തെയും യുവസംഗമം ആഘോഷിക്കുന്നു. 'പര്യടനം, പൈതൃകം, പുരോഗതി, സാങ്കേതികവിദ്യ, പരസ്പരസമ്പര്‍ക്കം' എന്നീ അഞ്ച് സ്തംഭങ്ങള്‍ക്കു കീഴിലാണ് ദേശീയ സാംസ്‌കാരികവിനിമയ പരിപാടിയായ യുവസംഗമം ആരംഭിച്ചത്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 20,000-ത്തിലധികം വിദ്യാര്‍ഥികള്‍ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങള്‍, വംശങ്ങള്‍, പാചകരീതികള്‍, ഭാഷകള്‍, പ്രകൃതിദൃശ്യങ്ങള്‍, പ്രാദേശികചരിത്രം, സാങ്കേതികമുന്നേറ്റങ്ങള്‍, കരകൗശലവിദ്യകള്‍, നൈപുണ്യ വിദ്യകള്‍ എന്നിവയ്ക്കു സാക്ഷ്യം വഹിക്കുകയും ചെയ്യും. ഇതെഴുതുന്ന സമയത്ത്, ഐഐടികള്‍, ഐഐഎമ്മുകള്‍, എന്‍ഐടികള്‍ തുടങ്ങിയ പ്രമുഖസ്ഥാപനങ്ങളില്‍ നിന്നുള്ളആയിരത്തിലധികം യുവാക്കളും വിദ്യാര്‍ഥികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുകയും ഇന്ത്യയെ അതിന്റെ യഥാര്‍ത്ഥ ഗ്രാമീണരുചിയില്‍ അനുഭവിക്കുകയുംചെയ്യുന്നു.

യുവസംഗമത്തിന്റെ ഭാഗമായി മണിപ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മഹാരാഷ്ട്ര സന്ദര്‍ശിച്ചപ്പോള്‍

വ്യത്യസ്ത ഔദ്യോഗിക -സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളുള്ള, യുവാക്കള്‍ ഒത്തുചേരുകയും അവരുടെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും വിധത്തില്‍ അനുഭവങ്ങളും ഓര്‍മകളും സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്ന നമ്മുടെ യുവാക്കള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മാസ്മരികത അനുഭവിക്കുകയും, കെട്ടിപ്പടുക്കാനും സൃഷ്ടിക്കാനും നവീകരിക്കാനും പ്രചോദിതരാവുകയും ചെയ്യും. അതുപോലെ, വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള നമ്മുടെ യുവാക്കള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്ത് അവിടെനിന്നുള്ള അറിവും അനുഭവങ്ങളും നേടും.

ഒരുസംസ്ഥാനം സന്ദര്‍ശിക്കല്‍ മാത്രമല്ല, അവിടെയുള്ളവരുമായി  വൈകാരികമായി ബന്ധപ്പെടാനുള്ള സവിശേഷ അവസരവും കൂടിയാകും ഈ യാത്രകള്‍. സിക്കിമില്‍ നിന്നുള്ള യുവാക്കള്‍ ഒഡിഷയില്‍ നിന്നുള്ള കൊച്ചുകുട്ടികളുമായി സിക്കിമിന്റെ നാടോടി ഗാനത്തിനനുസരുച്ച് നൃത്തംചെയ്യുന്നു. ഒഡിഷയിലെ ഗ്രാമത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ പ്രാദേശിക കൈത്തറിവിദ്യ പഠിക്കുമ്പോള്‍, അരുണാചല്‍ പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ആന്ധ്രാപ്രദേശിലെ പാചക പാരമ്പര്യങ്ങള്‍ അനുഭവിക്കാന്‍ ഇന്ത്യന്‍ പാചക ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിക്കുന്നു.  ഐഐടിഗുവാഹത്തിയിലെയും ഐഐടിഗാന്ധിനഗറിലെയുംവിദ്യാര്‍ഥികള്‍ പരസ്പരം ഗര്‍ബയും ബിഹുവും പഠിപ്പിക്കുമ്പോള്‍, ഇന്ത്യയുടെ ഭാവിസുരക്ഷിതമായകരങ്ങളിലാണെന്നും 'ഏകഭാരതം ശ്രേഷ്ഠഭാരതം' എന്ന കാഴ്ചപ്പാടിലേക്ക് നാം സ്ഥിരതയോടെ നീങ്ങുന്നുവെന്നും ഉറപ്പാക്കാം.

സ്വതന്ത്ര - സ്വയംഭരണ രാഷ്ട്രമായി നാം ഇന്ന് നിലകൊള്ളുമ്പോള്‍ ഈ രാജ്യത്തെയും അതിന്റെ കൂട്ടായ ബോധ്യത്തെയും രൂപപ്പെടുത്തിയ ജനങ്ങളെയും, വിവിധ പ്രദേശങ്ങളിലെ ഉന്നത നേതാക്കളെയും പഠിക്കാനുള്ള അവസരവും യാത്രയിലൂടെ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നു. ഇന്ത്യയുടെ രാഷ്ട്രീയ സാംസ്‌കാരിക സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ വിദേശ ആക്രമണകാരികള്‍ക്കെതിരെ കലാപം നടത്തിയ റാണി ഗൈഡിന്‍ലിയുവിന്റെ ത്യാഗങ്ങള്‍, മഹത്തായ അഹോം സാമ്രാജ്യത്തിലെ ലാചിത് ബര്‍ഫൂകന്റെ വീരത്വവും ധീരതയും, അല്ലെങ്കില്‍ മണിപ്പൂരിലെ മൊയ്ര്‌നാഗിന് ബ്രിട്ടീഷുകാര്‍ക്കെതിരായ നേതാജിയുടെ പോരാട്ടത്തിലുണ്ടായിരുന്ന പങ്ക് എന്നിവ ഓരോ ഇന്ത്യക്കാരനും അറിയേണ്ടതാണ്. മഹദ് വ്യക്തികളുടെ സ്മാരകങ്ങളും മ്യൂസിയങ്ങളും വിദ്യാര്‍ഥികള്‍ സന്ദര്‍ശിക്കുമ്പോള്‍, തീര്‍ച്ചയായും യുവാക്കള്‍ക്കിടയില്‍ ദേശീയ അവബോധം വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.


സന്ന്യാസിമാരും ദാര്‍ശനികരും അറിവു നേടുന്നതിനായി രാജ്യത്തുടനീളം സഞ്ചരിക്കുകയും സാംസ്‌കാരിക ബന്ധങ്ങളുടെ പാത കെട്ടിപ്പടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം വാരാണസിയില്‍ 'കാശിതമിഴ്‌സംഗമം' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ ഏറ്റവും പുരാതനമായ രണ്ട് പഠന കേന്ദ്രങ്ങളായവാരാണസിയുടെയും തമിഴ്‌നാടിന്റെയും പഴയകണ്ണികള്‍ വീണ്ടുംകണ്ടെത്തുന്നതിനുള്ള ഒരു പരിപാടിയാണത്. തമിഴ്‌നാട്ടില്‍ നിന്നുള്ള 2500-ലധികം പ്രതിനിധികള്‍ കാശിസന്ദര്‍ശിക്കുകയും അറിവ് പങ്കുവയ്ക്കുന്നതിന്റെ പഴയ പാരമ്പര്യം പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. അതുപോലെ, ഇന്ത്യയുടെസാംസ്‌കാരികവുംആത്മീയവും സാമൂഹികവുമായ ഐക്യത്തെ പ്രതിനിധാനം ചെയ്യുന്ന മറ്റൊരുത്സവമാണ് 'മാധവ്പുര്‍ഘെഡ്'. വടക്കുകിഴക്കന്‍ രാജകുമാരിയായിരുന്ന റാണിരുക്മിണിയുമായുള്ള ശ്രീകൃഷ്ണന്റെ വിവാഹം ആഘോഷിക്കുന്നതിനായി എല്ലാവര്‍ഷവും ഗുജറാത്തിലെ മാധവ്പുര്‍ ഗ്രാമത്തില്‍ മേളസംഘടിപ്പിക്കുന്നു. മൂവായിരം കിലോമീറ്ററിലധികം അകലത്തിലുള്ള രണ്ട് സംസ്ഥാനങ്ങള്‍ നാം ഇന്നും വിലമതിക്കുന്ന പുരാതന കണ്ണിയാല്‍ ബന്ധിപ്പിച്ചിരിക്കുന്നു.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍, വടക്കുകിഴക്കന്‍ മേഖലയുടെ വികസനം, വിനോദസഞ്ചാരം, സംസ്‌കാരം, റെയില്‍വേ, വാര്‍ത്താവിതരണ പ്രക്ഷേപണം, യുവജന കായിക മന്ത്രാലയം, അന്‍പതിലധികം വ്യത്യസ്ത സര്‍വകലാശാലകള്‍, സംസ്ഥാന ഗവണ്മെന്റുകള്‍ എന്നിവ നാളത്തെ തലമുറയ്ക്ക് തടസ്സങ്ങളില്ലാത്ത അനുഭവം ഉറപ്പാക്കുന്നതിനായി ഒത്തുചേര്‍ന്നു. സംഘങ്ങള്‍ക്ക് അവര്‍സന്ദര്‍ശിക്കുന്ന ഓരോസംസ്ഥാനത്തും യുവസംഗമം ഹൃദ്യമായ സ്വീകരണവും യാത്രയയപ്പും നല്‍കുമ്പോള്‍, അത് യഥാര്‍ത്ഥത്തില്‍ കലര്‍പ്പില്ലാത്ത ആഹ്ളാദത്തിന്റെ അടയാളമായി മാറുകയാണ്. കേന്ദ്രമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, മറ്റ്‌വിശിഷ്ടവ്യക്തികള്‍ എന്നിവരുമായി സംവദിക്കുക മാത്രമല്ല, വിദ്യാര്‍ഥികള്‍ സഹവിദ്യാര്‍ഥികളുടെ വീടുകള്‍സന്ദര്‍ശിക്കുകയും അവരുമായും അവരുടെകുടുംബങ്ങളുമായും ശാശ്വതബന്ധം സ്ഥാപിക്കുകയുംചെയ്യുന്നു.

മറ്റുള്ളവരോടുള്ള ബഹുമാനം, പുതിയ ആശയങ്ങള്‍ സ്വീകരിക്കാനും ഉള്‍ക്കൊള്ളാനുമുള്ള സന്നദ്ധത, വ്യത്യാസങ്ങള്‍ സ്വാംശീകരിക്കാനുള്ളകഴിവ്, പൊതുലക്ഷ്യത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ളവികാരം, വൈവിധ്യമാര്‍ന്ന വിശ്വാസങ്ങളില്‍ നിന്ന് പഠിക്കാനുള്ള മനോഭാവം എന്നിവയാണ് നൂറ്റാണ്ടുകളായി ഭാരതത്തിന് അഭിവൃദ്ധിയേകിയ മൂല്യങ്ങള്‍. നൂറ്റാണ്ടുകളായി ഇന്ത്യ പരിപോഷിപ്പിച്ചിട്ടുള്ള അത്തരം തത്വചിന്തകളുടെ പര്യവസാനമാണ് 'ഏകഭാരതം ശ്രേഷ്ഠഭാരതം'. 'ഏകത്വമാണ്എല്ലാത്തിന്റെയുംരഹസ്യം' എന്ന സ്വാമിവിവേകാനന്ദന്റെ ആശയമോ, ശ്രീമന്ത ശങ്കരദേവയുടെ ഭാരതവര്‍ഷകീര്‍ത്തനങ്ങളോ, ആധുനിക ഇന്ത്യകരുത്തോടെ ഒറ്റക്കെട്ടായി നിലകൊള്ളുന്ന സര്‍ദാര്‍വല്ലഭ് ഭായ് പട്ടേലിന്റെ സുവര്‍ണപൈതൃകമോ ആകട്ടെ, ഇന്ത്യയുടെവിവിധ കോണുകളില്‍നിന്നുള്ള ഇതിഹാസതുല്യമായ ജീവിതങ്ങള്‍ ഇതിനുദാഹരണമാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ, ബേട്ടി ബച്ചാവോബേട്ടി പഠാവോ, ശുചിത്വഭാരതയജ്ഞം, ഡിജിറ്റല്‍ഇന്ത്യ, സ്വയംപര്യാപ്ത ഭാരതം എന്നീദൗത്യങ്ങള്‍ കൈവരിക്കുന്നതിന് ഇന്ന് ഓരോ ഇന്ത്യക്കാരനും കൂട്ടായി പ്രവര്‍ത്തിക്കുന്നു. ഓരോ ഇന്ത്യക്കാരനിലും നാം ഒന്നാണ് എന്ന വലിയ ലക്ഷ്യത്തെ 'ഏകഭാരതം ശ്രേഷ്ഠഭാരത'ത്തിലൂടെ സാധ്യമാക്കുന്നു.

ജി. കിഷൻ റെഡ്ഡി 

(കേന്ദ്ര വിനോദസഞ്ചാര-വടക്കുകിഴക്കന്‍ മേഖലാവികസന മന്ത്രി)

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.